Dec 17, 2012
മമ്മൂട്ടിയുടെ ഫെയ്സ് ടു ഫെയ്സ് അഥവാ മൂഞ്ചി ടു മൂഞ്ചി (റിവ്യൂ)
Aug 27, 2012
ഗംഗ പുണ്യനദിയോ ? പോയവരും പോകാനിരിക്കുന്നവരുമറിയാന് !!
ഇനി ഈ മ്യതദേഹം എവിടുന്നു ഒഴുകിവന്നു എന്ന് നോക്കാം , വിശ്വാസത്തിനു പിന്നെലെ പാഞ്ഞെത്തുന്ന വിശ്വാസികളെ വഞ്ചിക്കുന്ന ഒരു കച്ചവടമാണ് ഇവിടെ നടക്കുന്നത് .
Aug 20, 2012
അമ്മയോട് കളിച്ചാല്‍ ഇങ്ങനിരിക്കും !
സോറി സത്നംസിങ് , ഞങ്ങള്‍ മലയാളികള്‍ ഭയങ്കര ബിസിയാണ്. നിങ്ങളുടെ മരണത്തില്‍ അനുശോചിക്കാന്‍പോലും സമയം കിട്ടിയിട്ടില്ല ....... ഞങ്ങളും ഞങളുടെ മീഡിയയും ഇപ്പോഴും ഒഞ്ചിയത്തും പരിസരത്തും കറങ്ങി നടക്കുകയാണ്, പിന്നെ ഭൂകമ്പം ഉരുള്‍പൊട്ടല്‍ നടിയുടെ വിവാഹം അങ്ങനെ അങ്ങനെ പല പല ചര്ച്ചകളില്പെട്ട് തിരിക്കിലായിപോയി ........ പിന്നെ എന്തെല്ലാം അന്താരാഷ്ട്ര കാര്യങ്ങളിരിക്കുന്നു ഞങ്ങള്‍ക്ക് ചര്‍ച്ചിക്കാന്‍ ............ അതിനിടയിലാണോ പിന്നെ ഒരു ബീഹാരിയുടെ മരണത്തിനു എന്തിനാണ് ഇത്ര പ്രാധാന്യം, നിങ്ങള്‍ മലയാളിയല്ലെന്നത് പ്രത്യേകം ഓര്‍ക്കണം ട്ട്യോ സത്നം സിങ്.
തീര്‍ത്ഥജലം + പട്ടച്ചാരായം =ഹോളി വാട്ടര്‍ ഐസ് ലോലി
മുലപ്പാലില്‍ നിന്ന് ഐസ്ക്രീം ഉണ്ടാക്കി മാധ്യമങ്ങളില്‍ ഇടം പിടിച്ച ലണ്ടനിലെ ഐസ്ക്രീമിസ്റ്റ്സിനെയും ഉടമയായ മാറ്റ് ഒ കോണോറിനെയും ഓര്‍മയില്ലേ? ഈ ഷോപ്പിതാ വീണ്ടും മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നു. ഇത്തവണ, ഒരപൂര്‍വ കോമ്പിനേഷന്‍ ഉപയോഗിച്ചാണ് പുതിയ ഐസ്ക്രീം ഇവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. അബ്സിന്തെ എന്ന പട്ടച്ചാരായവും ഫ്രാന്‍സിലെ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദില്‍ നിന്നുള്ള തീര്‍ത്ഥജലവുമാണ് ‘ഹോളി വാട്ടര്‍ ഐസ് ലോലി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഐസ്ക്രീമിലുള്ളത്.
Aug 12, 2012
ചാരായം എങ്ങനെ വാറ്റാം ! ഓണം സ്പെഷ്യല്‍ പോസ്റ്റ്
ഒരു സാമൂഹികജീവിയെന്ന നിലയില്‍, സാമൂഹികപ്രതിബദ്ധതയുള്ള പൗരനെന്ന നിലയില്‍ . എനിക്കിതേ ചെയ്യാനാവൂ .എങ്ങനെ സ്വന്തമായി വാറ്റാം എന്നൊരു ചെറിയ വിവരണം .
ചേരുവകള്‍
ഉണ്ടശര്‍ക്കര, വെള്ളം, വലിയ കറുവപ്പട്ട, താതിരിപ്പൂവ്, ബിസ്ക്കറ്റ് അമോണിയ എന്നിവയാണ് സാധാരണയായി വേണ്ട ചേരുവകള്‍ . ഈ ചേരുവകളെല്ലാം ചേര്‍ത്ത് മണ്‍കുടത്തിലോ, പ്ലാസ്റ്റിക് പാത്രത്തിലോ നന്നായി കെട്ടി വക്കുന്നു. ദിവസവും രാവിലെയും വൈകിട്ടും കുറച്ച് ഇളക്കി കൊടുക്കുകയും വേണം ഇളക്കിക്കൊടുക്കുകയും ചെയ്യുന്നു. 8-9 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഈ മിശ്രിതം വാറ്റുന്നതിന് പാകമാകും ഇതിനെയാണ് വാഷ് എന്നു പറയുന്നത്.
ചേരുവകള്‍
ഉണ്ടശര്‍ക്കര, വെള്ളം, വലിയ കറുവപ്പട്ട, താതിരിപ്പൂവ്, ബിസ്ക്കറ്റ് അമോണിയ എന്നിവയാണ് സാധാരണയായി വേണ്ട ചേരുവകള്‍ . ഈ ചേരുവകളെല്ലാം ചേര്‍ത്ത് മണ്‍കുടത്തിലോ, പ്ലാസ്റ്റിക് പാത്രത്തിലോ നന്നായി കെട്ടി വക്കുന്നു. ദിവസവും രാവിലെയും വൈകിട്ടും കുറച്ച് ഇളക്കി കൊടുക്കുകയും വേണം ഇളക്കിക്കൊടുക്കുകയും ചെയ്യുന്നു. 8-9 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഈ മിശ്രിതം വാറ്റുന്നതിന് പാകമാകും ഇതിനെയാണ് വാഷ് എന്നു പറയുന്നത്.
Aug 2, 2012
ഓള് റോട്ടിലിറങ്ങിയാ...ന്റെ സാറേ ...പിന്നെ ...ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല്ല .
ന്റെ സാറേ ... ന്യൂയോര്‍ക്ക് നഗരത്തിലൂടെ നടക്കുന്നതു കണ്ടാല്‍ പിന്നെ ...ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല്ല. പറഞ്ഞുവന്നത് മൊയ്റ ജോണ്സണ് എന്ന പെങ്കൊച്ചിനെ പറ്റിയാണ് ഈ പെണ്ണ് ന്യൂയോര്‍ക്ക് നഗരത്തിലൂടെ നടക്കുന്നതു കണ്ടാല്‍ ആരും ഇങ്ങനെ പറഞ്ഞുപോവുമത്രേ. കയ്യില്‍ ക്യാമറാ ഫോണുള്ളവര് 4 പടമെടുത്തെന്നുമിരിക്കും (അതിലൊന്നും പെണ്ണിന് പരാതിയില്ലാനും) കാരണം, മേല്‍ വസ്ത്രം ധരിക്കാതെയാണ് ഈ 29 കാരിയുടെ നഗരം ചുറ്റല്! നടപ്പു കണ്ടാല്‍ ഈ ഫിലാഡല്‍ഫിയക്കാരി ഒരു സ്വാതന്ത്ര്യസമര സേനാനിയാണെന്ന് ആരും പറയില്ല. എന്നാല്‍, ഇവര്‍ ശരിക്കും സ്ത്രീ സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുകയാണത്രേ!
Jul 19, 2012
ടിപ്പ്സ് ടിപ്പ്സ് ടിപ്പ്സേയ് ...Features for Slow Internet Connections
പലരും പറയുന്നത് കേള്ക്കാറുണ്ടെ നെറ്റ് സ്പീഡിലാ നെറ്റ് സ്പീഡിലാ എന്ന് ,ഞാനൊക്കെ ഭയങ്കര സ്പീഡുള്ള പ്ലാനാണ് ഉപയോഗിക്കുന്നത് അതുകൊണ്ട് പ്രശ്നമില്ല. എന്നാല്‍ നിങ്ങളെപോലുള്ള പാവങ്ങള്‍ അങ്ങനെയല്ലല്ലോ ?
It's not easy using Google services when your Internet connection is very slow. Here are some helpful features:
1. Gmail's basic HTML mode - https://mail.google.com/mail/h/. It doesn't have all the features of the regular Gmail interface, but it lets you read messages and compose mail. The basic HTML interface is better suited for slow connections. You can even set it as the default interface.
It's not easy using Google services when your Internet connection is very slow. Here are some helpful features:
1. Gmail's basic HTML mode - https://mail.google.com/mail/h/. It doesn't have all the features of the regular Gmail interface, but it lets you read messages and compose mail. The basic HTML interface is better suited for slow connections. You can even set it as the default interface.
മംഗലശ്ശേരി നീലകണ്ഠന്റെയും മകന്റെയും ആരാധകമാര്‍ വായിച്ചറിയാന്‍ മുണ്ടയ്ക്കല്‍ ശേഖരന് എഴുതുന്നത്
ഒരുപക്ഷേ നിങ്ങളെന്നെ മറന്നിട്ടുണ്ടാവാം ഞാന്‍ ശേഖരന് നമ്പ്യാര്‍ മുണ്ടക്കല്‍ ശേഖരനെന്ന് വിളിക്കും. ആറടിയിലധികം ഉയരം അതിനൊത്ത വണ്ണം അവന്റെയത്രവരില്ലെങ്കിലും കാണാന്‍ തരക്കേടില്ല. അവനെപോലെത്തന്നെ ഞാനും മദ്യപിക്കും പെണ്ണ്പിടിക്കും ചീട്ടുകളിക്കുകയുമെല്ലാം ചെയ്യും എന്നിട്ടും ആ നാറിയോടാണ് ജനങ്ങള്‍ക്കിഷ്ട്ടം അതെന്തിന്റെ പേരിലാണെന്നാണ് എനിക്കറിയാത്തത് . പറയാന്‍ എന്റെ അത്ര ഉയരം പോലുമില്ല അവന് കുള്ളന്‍ തടിയന്. ഇന്നസെന്റായ...വാര്യര്‍ അമ്മാവന് ഇല്ലെങ്കില്‍ കാണായിരുന്നു ,എല്ലാം വിറ്റുതുലച്ച് കാശിലാതെ അവന് പിച്ചയെടുക്കുന്നത്.
Jul 5, 2012
ദൈവം രക്ഷിക്കുമോ ?
പത്തനംതിട്ട: കല്ലൂപ്പാറ ദേവീക്ഷേത്രത്തില്‍ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി മോഷണം. മറ്റൊരു ജീവനക്കാരനെ കെട്ടിയിട്ടശേഷമായിരുന്നു കൊലപാതകം. സ്വര്‍ണ്ണം പൂശിയ താഴികക്കുടം മോഷ്ടാക്കള്‍ കവര്‍ന്നു. ക്ഷേത്രത്തിലെ സഹായി ഗോപാലകൃഷ്ണ കൈമളാണ് കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ടത്. ക്ഷേത്രക്കുളത്തിന് സമീപമാണ് ഇയാളുടെ മൃതദേഹം കാണപ്പെട്ടത്.
(News Published : Wednesday, July 04, 2012)
(News Published : Wednesday, July 04, 2012)
Jun 19, 2012
ആ പെയിന്റിംഗുകള്‍ ഒരു സംഭവാട്ട്യോ
അഴിമതിയുടെ കറ കൈയില്‍ പുരളാത്ത കേന്ദ്ര പ്രതിരോധമന്ത്രി രാജ്യത്തിനും രാഷ്ടീയക്കാര്ക്കുമെല്ലാം മാത്രകയാണ് മാത്രകയായവുകയാണ്. പ്രൈസ് ദ ലോഡ്. ഇത്തവണ എ.കെ ആന്റണിയുടെ ഭാര്യയായ എലിസബത്താണ് രാജ്യത്തിന് മാത്രകയായത്, മെയില്‍ ടുഡേ വെബ്സൈറ്റാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സത്യത്തില്‍ വാര്‍ത്തകണ്ടപ്പോള്‍ ഞാനാകെ കോരിത്തരിച്ചുപോയി. പ്രൈസ് ദ ലോഡ്.... എലിസബത്തിന്റെ പെയിന്റിംഗുകള്‍ 28 കോടി രൂപയ്ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വാങ്ങിയതായി പറയുന്നു. എലിസബത്തിന്റെ ഉള്ളില്‍ ഇത്ര നല്ലൊരു ചിത്രകാരി ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് ഇന്നാണ് അറിഞ്ഞത്. ചിത്രകല അക്കാദമിക് പരിശീലനമൊന്നും നേടിയിട്ടില്ല എന്ന് എലിസബത്ത് തന്നെ പറയുന്നുണ്ട്. ചിത്രരചന വെറും ഹോബിയാണെന്നാണ് എലിസബത്ത് പറയുന്നത്. അതങ്ങനെയാണ് കഴിവുള്ളവരൊന്നും അത് വിളിച്ച് പറയില്ല.
Jun 16, 2012
നിത്യാനന്ദസ്വാമിയെ ക്രൂശിക്കരുത് ! അപേക്ഷയാണ്
അല്ലെങ്കിലും ഈ പോലീസുകാരൊക്കെ ഇങ്ങനാണോ ചേയ് ...? മനസാക്ഷിയില്ലാത്ത ദുഷ്ടന്മാര്. നിത്യാനന്ദ സ്വാമിക്കു പോലും ഈ നാട്ടില്‍ സമാധാനമായിട്ട് ജീവിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഞങ്ങളെപ്പോലെയുള്ള സാധാരണക്കാരെന്ത് ചെയ്യും. സ്വാമിയെപോലെ സത്യസന്ധനും ഭക്തനും സര്വോപരിധര്മ്മ പരിപാലകനുമായ ഒരു ആത്മീയ ആചാര്യനെയാണ് ഇത്ര ക്രൂരമായി സര്‍ക്കാരും പോലീസും ചേര്‍ന്ന് ക്രൂശിക്കുന്നത് ... ചായ്യ് ലജ്ജാവഹം നാണമില്ലെ നിങ്ങള്‍ക്ക്
Jun 15, 2012
രാഷ്ടീയകുലപതീസ് സ്പീക്കിങ്ങ് (ഇലക്ഷന് സെപ്ഷ്യല്‍ )

എല്‍ഡിഫിന് കണ്ടകശനി: വെള്ളാപ്പള്ളി
വെള്ളാപ്പള്ളിക്ക്

എന്‍എസ്എസിന്റെ സമദൂരനിലപാട് യുഡിഎഫ് വിജയത്തിന് കാരണം- ജി. സുകുമാരന്‍ നായര്‍
ഇങ്ങനെയും ചില ആളുകള്‍...

ചന്ദ്രശേഖരന് വധം: പാര്‍ട്ടി അന്വേഷണം നടത്തി നടപടിയെടുക്കും- പ്രകാശ് കാരാട്ട്
ഇനി പേടിക്കാനില്ല...
Jun 14, 2012
Sony to launch SmartWatch in India
പ്രമുഖ ഇലക്ടോണിക് നിര്‍മ്മാതാക്കളായ സോണിയുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് വാച്ചുകള്‍ ഈ മാസം അവസാനം ഇന്ത്യയില്‍ വിപണിയിലെത്തും. ഓ ഒരുവാച്ചിലെന്തിരിക്കുന്നു എന്ന് പറയാന്‍ വരട്ടെ , ഒരു വാച്ചിനപ്പുറം എന്നതാണ് സോണിയുടെ സ്മാര്‍ട്ട് വാച്ച് നല്‍കുന്നത്.
സോണിയുടെ സ്മാര്‍ട്ട് ഫോണുകളുമായി അനായാസം ബന്ധപ്പെടുത്താനാകുന്ന തരത്തിലുള്ളതാണ് ഈ വാച്ചുകള്‍. ഈ വാച്ചുകളില്‍ നിന്ന് എസ്എംഎസും ഇ-മെയിലും അയക്കാന്‍ കഴിയും. ഒപ്പം സോഷ്യല്‍ നെറ്റ് വര്‍ക്ക് അപ്ഡേഷന്‍സും ഇതില്‍ ലഭിക്കും.ക്യാമറായും ഒപ്പം കലണ്ടര്‍ റിമൈന്‍ഡറും ഈ വാച്ചിലുണ്ട്.
സോണിയുടെ സ്മാര്‍ട്ട് ഫോണുകളുമായി അനായാസം ബന്ധപ്പെടുത്താനാകുന്ന തരത്തിലുള്ളതാണ് ഈ വാച്ചുകള്‍. ഈ വാച്ചുകളില്‍ നിന്ന് എസ്എംഎസും ഇ-മെയിലും അയക്കാന്‍ കഴിയും. ഒപ്പം സോഷ്യല്‍ നെറ്റ് വര്‍ക്ക് അപ്ഡേഷന്‍സും ഇതില്‍ ലഭിക്കും.ക്യാമറായും ഒപ്പം കലണ്ടര്‍ റിമൈന്‍ഡറും ഈ വാച്ചിലുണ്ട്.
Jun 13, 2012
എന്റെ ആദ്യപ്രണയത്തിന്റെ കഥ (എട്ടാം ക്ലാസിലാട്ട്യോ)
പണ്ട് പണ്ട് എന്നുവച്ചാല്‍ വളരെ കാലം മുമ്പ് എന്നുവച്ച് അത്രയൊന്നും കാലമായിട്ടില്ല എന്നാലില്ലെന്നൊട്ട് പറയാതിരിക്കാനും വയ്യ... ഒന്നുറപ്പാണ് അന്ന് സച്ചിന് 100 സെഞ്ചുറി തികച്ചിട്ടില്ല സ്റ്റാര്‍സിങ്ങര്‍ തുടങ്ങിയിട്ടില്ല മെഗാസീരിയലുകളൊന്നും തന്നെയില്ലെന്നുവേണമെങ്കില് പറയാം അന്നൊക്കെ ആക്കെയുള്ളത് ദൂരദര്ശ്ശന് മാത്രം. ഞാന്‍ എട്ടാംക്ലാസിലാണ് . ഏഴീല്ന്ന് ജയിച്ച് എട്ടിലെത്തിയപ്പൊ പിന്നെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമൊക്കെ ഒന്നിച്ചായി പഠിത്തം. അന്നാണ് അവളെ ഞാന്‍ അവളെ ആദ്യമായി കാണുന്നത്. അന്നങ്ങനെയൊന്നും തോന്നിയില്ല നിണ്ട് മെലിഞ്ഞ് എല്ലും തോലുമായ ഒരു രൂപം. എന്നാലോ ആവശ്യത്തില്‍ കൂടുതല്‍ വെളുപ്പുണ്ട് അവള്‍ക്ക് അതായിരിക്കാം ഒരുപക്ഷേ എന്നെ ആകര്‍ഷിച്ചത് .... എന്റെ അടുത്ത ബെഞ്ചിലായിരുന്നു അവള്, അന്ന് ഞങ്ങളെപോലെ കുഞ്ഞ് കുട്ടികളെയൊക്കെ ഒരേബെഞ്ചില്‍ ഇരുത്തിയാണ് പഠിപ്പിക്കുന്നത് ...:)
Jun 9, 2012
പഞ്ചാബ് ക്രിമിനലുകള്‍ക്ക് ജയില്‍ ഇനി മണിയറയാക്കാം !
ജയിലില്‍ തന്നെ ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്താന്‍ തടവുകാരെ അനുവദിക്കുന്ന നിയമം കൊണ്ടുവരാനൊരുങ്ങുകയാണ് പഞ്ചാബ് സര്‍ക്കാര്‍ . ജയിലുകളില്‍ ലൈംഗിക അരാജകത്വം വര്‍ദ്ധിക്കുകയും തടവുകാര്‍ ലൈംഗികരോഗങ്ങള്‍ക്ക് വിധേയരാകുകയും ചെയ്യുന്നതിനെ തുടര്‍ന്ന് ജയിലില്‍ തന്നെ തടവുകാര്‍ക്ക് ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്താനുള്ള സാഹചര്യം സൃഷ്ടിച്ചുകൊടുക്കാന്‍ പഞ്ചാബ് ജയില്‍ മേധാവി തീരുമാനിക്കുകയായിരുന്നു.
Jun 8, 2012
പ്രസംഗം !! ഗണേഷ് കുമാറിന്റെ പണിപോവുമോ ???
പരിസ്ഥിതി ദിനാചരണത്തില്‍ മന്ത്രി കെ ബി ഗണേശ്കുമാറിന്റെ പരാമര്‍ശം വേദനിപ്പിച്ചെന്നോ സമയമില്ലെന്നോ എന്നൊക്കെപറഞ്ഞ് സുഗതകുമാരി ഇറങ്ങിപോയത് വലിയവാര്‍ത്തയായിരുന്നു. പാവം കവിയത്രിമാരെ വേദനിച്ചാല്‍ ശിക്ഷകിട്ടുമെന്ന് പണ്ട് കമന്റിട്ടതിന് കവിതയെഴുതുന്ന ഒരു ബ്ലോഗ്ഗര്‍ പെണ്ണ് എന്നോട് പറഞ്ഞിരുന്നു. അതിപ്പൊ ശരിയാണെന്ന് തോന്നുന്നു. ഇപ്പൊ പരിസ്ഥിതി ദിനാചരണത്തിലെ പ്രസംഗത്തിന് ഗണേശ്കുമാറിന്റെ പണിപോവുന്ന ലക്ഷണമാണ് കാണുന്നത്. സിപിഐ(എം) ജില്ലാ സെക്രട്ടറി ഇതുപോലെ പ്രസംഗിച്ചതിന്റെ ഫലമായാണ് സെക്രട്ടറി പദവിയും പോയി ദേ ഇപ്പൊ ജയിലില്പോവുമെന്ന അവസ്ഥയിലിരിക്കുന്നത് . ഈ ഗതി തന്നെ മന്ത്രി ഗണേഷ് കുമാറിന് ഉണ്ടാകുമോ ?
Jun 7, 2012
വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബിന് ഒരു തുറന്ന കത്ത് !
പരപ്പനങ്ങാടിയിലെ തന്റെ വീടിന്റെ പേരും ഗ്രേസ് എന്നായിരുന്നതുകൊണ്ട് അബ്ദുറബ്ബ് ഗംഗ എന്ന പേര് മാറ്റി ഗ്രേസ് എന്നാക്കി. എനിക്കെന്ത് നഷ്ട്ടം ..എന്നെ സംബന്ധിച്ചിടത്തോളം അത് പ്രശ്നമേ അല്ല. ഈ പേര് വേണമെന്ന് ടൂറിസം ഡിപ്പാര്‍ട്ട് മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് അവരാണ് പേരുമാറ്റം നടത്തിയതെന്നുമാണ് മന്ത്രിയുടെ അങ്ങേര് പറയുകയും ചെയ്തു. ഏതോ സ്കൂളിന്റെയോ അംഗനവാടിയുടേയോ മറ്റോ ഉദ്ഘാടന ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യന്‍ അബ്ദുറബ്ബ് മടിച്ചത്രേ അതും ഇവിടെ വിഷയമല്ല. കൊളുത്തേണ്ടെന്നത് മുസ്ലീം ലീഗിന്റെ തീരുമാനമാനമാണെന്നും.നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ താന്‍ വിസമ്മതിച്ചത് എന്നും നയം വ്യക്തമാക്കി. വിളക്ക് കൊളുത്താന്‍ വിസമ്മതിക്കലും വസതിയുടെ പേര് മാറ്റവും ഒക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ തന്നെ. അതും അല്ല കത്തിലെ വിഷയം.
May 30, 2012
ടീച്ചറെയാണെനിക്കിഷ്ടം (Adults Only)
എത്ര ടീച്ചര്മാര് എന്നെ പഠിപ്പിച്ചിട്ടുണ്ട് അതും സുന്ദരികളായ ടീച്ചര്മാര്. എന്നിട്ടും ഇങ്ങനെയൊരു ടീച്ചറെ എന്തുകൊണ്ട് എനിക്ക് കിട്ടിയില്ല. നഷ്ട്ടബോധം എന്റെ കണ്ണ് നനയിപ്പിക്കുന്നു. കാര്യം ഇതാണ് ഇന്നാണ് ഈ വാര്‍ത്ത എന്റെ കണ്ണില്‍ കണ്ടത്. ചെന്നൈയിലുള്ള ഷൌക്കാര്‍പേട്ടിലെ പികെആര്‍ കോളനിയില്‍ താമസിക്കുന്ന പതിനേഴുവയസുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും (ശരവണകുമാര്‍ ) പഠിച്ചിരുന്ന സ്കൂളിലെ മുപ്പത്തിയേഴുകാരിയായ അധ്യാപികയും (കുമുദം) ഒളിച്ചോടിയതും ഇരുവരെയും ഡല്‍ഹിയിലെ ഒരു ലോഡ്ജില്‍ നിന്ന് നിന്ന് പൊക്കിയതും ഈയടുത്ത കാലത്ത് ചെന്നൈയെ പിടിച്ചുകുലുക്കിയ സംഭവമാണ് പോലും എന്നിട്ട് ഞാനിത് അറിഞ്ഞില്ലല്ലോ കഷ്ട്ടം .
May 24, 2012
അറിയിപ്പ് : ജുലയ് 15 ന് ശേഷം ഫെയ്സ്ബുക്ക് പൂട്ടുന്നു
ജുലയ് 15 ന് ഫെയ്സ്ബുക്കിന്റെ അവസാനദിനം. പിറ്റേദിവസം മുതല്‍ ഫെയ്സ്ബുക്ക് പേജിലേക്കു ലോഗിന്‍ ചെയ്യാമെന്നുള്ള മോഹം മാറ്റി വച്ചോളൂ കാരണം അന്നുമുതല്‍ ഫെയ്സ്ബുക്ക് ഓപ്പണാവില്ല., ഫെയ്സ്ബുക്ക് പൂട്ടുന്നു. കാരണം മറ്റൊന്നുമല്ല, ഫെയ്സ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗിനു മടുത്തു. സ്ട്രെസ് നിറഞ്ഞ ജീവിതം, വല്ലാത്ത ടെന്‍ഷന്‍. ഫെയ്സ്ബുക്ക് പൂട്ടി, ഇനിയെങ്കിലും സ്വസ്ഥമായി ജീവിക്കണം.
ഫെയ്സ്ബുക്കില്‍ ചിത്രങ്ങള്‍ കാണണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഇപ്പോഴേ നോക്കണം എന്നും. അതിനുശേഷം ചിത്രങ്ങള്‍ ഉണ്ടാവില്ലെന്നുമൊക്കെ ഫെയ്സ്ബുക്ക് ടെക്നിക്കല്‍ അഫയേഴ്സ് പ്രസിഡന്റ് അവ്റാത് ഹംറാതി പറഞ്ഞു പോലും.
ഫെയ്സ്ബുക്കില്‍ ചിത്രങ്ങള്‍ കാണണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഇപ്പോഴേ നോക്കണം എന്നും. അതിനുശേഷം ചിത്രങ്ങള്‍ ഉണ്ടാവില്ലെന്നുമൊക്കെ ഫെയ്സ്ബുക്ക് ടെക്നിക്കല്‍ അഫയേഴ്സ് പ്രസിഡന്റ് അവ്റാത് ഹംറാതി പറഞ്ഞു പോലും.
May 5, 2012
ജാതിയും മതവും SSLC റിസല്‍ട്ടിലും (എന്താണാവോ ഉദ്ദേശം)
നുമ്മടെ ഒരുപയ്യന്സിന് SSLC മാര്‍ക്ക് ലിസ്റ്റൊന്ന് പ്രിന്റ് എടുക്കണമെന്ന് പറഞ്ഞ് നോക്കുമ്പൊഴാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. എല്ലാവിദ്യാര്‍ത്ഥികളുടെയും പേരും വയസ്സും മാര്‍ക്കും മാത്രമല്ല ജാതിയും മതവുമൊക്കെ അതിലുണ്ട്. എന്തിനാണ് ജാതിയും മതവും അതില്‍ ചേര്‍ത്തിരിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. സംവരണം ന്യൂനപക്ഷ ഭൂരിപക്ഷ എന്നൊക്കെയുള്ള കണക്കെടുപ്പിനുമൊക്കെ സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കുന്നത് അംഗീകരിക്കാം , ഇതെന്തിനാണ് ഈ റിസല്‍ട്ടില്‍ ജാതിയും മതവും. മുമ്പുള്ള വര്‍ഷങ്ങളിലൊന്നും ഇങ്ങനെ കണ്ടിട്ടില്ല.
കണ്ടപ്പൊ 1 ഹിന്ദുചെക്കന്റേം ,ഒരു മാപ്പിളചെക്കന്റേം റിസല്‍ട്ടിന്റെ സ്ക്രീന്‍ഷോട്ട് എടുത്തിട്ടിട്ടുണ്ട് ,അതെന്താന്നറിഞ്ഞില്ല ഈ വര്‍ഷം ക്രിസ്ത്യാനികള്‍ പരീക്ഷ എഴുതീല്ല എന്ന് തോന്നുണു പേരിനുപോലും ഒരെണ്ണം കിട്ടിയില്ല.
കണ്ടപ്പൊ 1 ഹിന്ദുചെക്കന്റേം ,ഒരു മാപ്പിളചെക്കന്റേം റിസല്‍ട്ടിന്റെ സ്ക്രീന്‍ഷോട്ട് എടുത്തിട്ടിട്ടുണ്ട് ,അതെന്താന്നറിഞ്ഞില്ല ഈ വര്‍ഷം ക്രിസ്ത്യാനികള്‍ പരീക്ഷ എഴുതീല്ല എന്ന് തോന്നുണു പേരിനുപോലും ഒരെണ്ണം കിട്ടിയില്ല.
Subscribe to:
Posts (Atom)














