Jun 9, 2012

പഞ്ചാബ് ക്രിമിനലുകള്‍ക്ക് ജയില്‍ ഇനി മണിയറയാക്കാം !

ജയിലില്‍ തന്നെ ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്താന്‍ തടവുകാരെ അനുവദിക്കുന്ന നിയമം കൊണ്ടുവരാനൊരുങ്ങുകയാണ് പഞ്ചാബ് സര്‍ക്കാര്‍ . ജയിലുകളില്‍ ലൈംഗിക അരാജകത്വം വര്‍ദ്ധിക്കുകയും തടവുകാര്‍ ലൈംഗികരോഗങ്ങള്‍ക്ക് വിധേയരാകുകയും ചെയ്യുന്നതിനെ തുടര്‍ന്ന് ജയിലില്‍ തന്നെ തടവുകാര്‍ക്ക് ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്താനുള്ള സാഹചര്യം സൃഷ്ടിച്ചുകൊടുക്കാന്‍ പഞ്ചാബ് ജയില്‍ മേധാവി തീരുമാനിക്കുകയായിരുന്നു.

സര്‍ക്കാരിന് ജയില്‍ മേധാവി ഇതു സംബന്ധിച്ച ശുപാര്‍ശ സരര്‍പ്പിച്ചു. മനുഷ്യന്‍റെ അടിസ്ഥാന ആവശ്യമായ സെക്സ്, തടവുകാര്‍ക്ക് മാത്രം നിഷേധിക്കുന്നതിലെ അനീതി തിരിച്ചറിഞ്ഞാണ് ജയില്‍ മേധാവി ഈ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. നിയമപരമായി വിവാഹിതരായവര്‍ക്കുമാത്രമാണ് ഈ സൌകര്യം ലഭിക്കുക.

പക്ഷേ ഇതെങ്ങന്നൊക്കെ അവസാനിക്കും എന്നാണ് എനിക്കറിയാത്തത്. ജയിലില്‍ തടവുകാര്‍ക്ക് വേണ്ടി പ്രത്യേക എസി മുറിയൊരുക്കിയിട്ടുണ്ടാവുമോ. അതോ ഇനി സംഗതി നടക്കുന്ന മുറിയില്‍ വല്ല രഹസ്യക്യാമറയും സ്ഥാപിച്ച് ആരെങ്കിലും പകര്‍ത്തിയാല്‍. നല്ലവരായ ഉദ്യോഗസ്ഥര്‍ പോലീസില്‍ ആവശ്യത്തിന് ഉണ്ടല്ലോ അതുകൊണ്ട് സംശയിക്കാതെ വയ്യ.

കേരളത്തിലും ഉടന്‍ ഈ നിയമം കൊണ്ടുവരേണം ഇവിടുള്ള തടവുകാരും വികാരത്തിന്റെ കാര്യത്തില്‍ ഒട്ടും മോശമല്ല ഒന്നുല്ലെങ്കിലും നുമ്മ മല്ലൂസ്സല്ലേ ... എത്രയും വേഗം ചാണ്ടിസാറിന് ഒരു പൊതുതാല്പര്യഹര്‍ജ്ജി കൊടുക്കണം.

1 comment:

  1. നടക്കട്ട് നടക്കട്ട്. എന്തരോ നടക്കട്ട്

    ReplyDelete

അഭിപ്രായം വേണമെന്നില്ല