Jun 15, 2012

രാഷ്ടീയകുലപതീസ് സ്പീക്കിങ്ങ് (ഇലക്ഷന്‍ സെപ്ഷ്യല്‍ )


എല്‍ഡിഫിന്‌ കണ്ടകശനി: വെള്ളാപ്പള്ളി 
വെള്ളാപ്പള്ളിക്ക്‌ 

എന്‍എസ്‌എസിന്റെ സമദൂരനിലപാട്‌ യുഡിഎഫ്‌ വിജയത്തിന്‌ കാരണം- ജി. സുകുമാരന്‍ നായര്‍
ഇങ്ങനെയും ചില ആളുകള്‍...



ചന്ദ്രശേഖരന്‍ വധം: പാര്‍ട്ടി അന്വേഷണം നടത്തി നടപടിയെടുക്കും- പ്രകാശ്‌ കാരാട്ട്‌ 
ഇനി പേടിക്കാനില്ല...

മുഖ്യമന്ത്രിയാകണമെന്ന അടങ്ങാത്തമോഹം സാക്ഷാത്‌കരിക്കാന്‍ പിണറായി വിജയന്‍ ഇനി ഏതുവേഷവും കെട്ടും - പി.സി ജോര്‍ജ്‌
ഒരു മന്ത്രിയാവണമെന്ന മോഹം സാക്ഷാത്‌കരിക്കാന്‍ പി.സി ഇങ്ങനെ എന്തും പറയും.


വോട്ടുകുറഞ്ഞത് പരിശോധിക്കും: ശിവദാസമേനോന്‍
ചത്ത കുട്ടിയുടെ ജാതകം നോക്കി സമയം കളയണോ ?



വി എസിന്റെ സന്ദര്‍ശനം നെയ്യാറ്റിന്‍കരയില്‍ ബാധിച്ചു : തോമസ്സ് ഐസക്ക്
ഓ ബാക്കിയൊരു കുഴപ്പവും ഉണ്ടായിരുന്നില്ല ല്ലേ ?



എപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞുനിലക്കുന്നതല്ല രാഷ്‌ട്രീയം- സിന്‌ധു ജോയി
ഉമ്മന്‍ചാണ്ടിക്കുള്ള ആ കൊട്ട്‌ കൊള്ളാം, ദേഷ്യം കുറച്ചൊന്നുമല്ല ല്ലേ ! 




തോല്‍‌വിക്ക് കാരണം മണിയുടെ പ്രസംഗം വി .എസ്
ഒന്ന് പോ സഖാവേ ചുമ്മാ തമാശപറയാതെ ! 

തോല്‍‌വിയ്ക്ക് കാരണം വിഭാഗീയത: കോടിയേരി
ബൈദ ബൈ എന്താ ഈ വിഭാഗീയത ??

വിജയം സര്‍ക്കാരിന് നല്‍കിയ അംഗീകാരം: ഉമ്മന്‍‌ചാണ്ടി
വ്യക്തമായി പറഞ്ഞാല്‍ അവരൊക്കെ ഉള്ളതുകൊണ്ട് ഇത്തവണ കഷ്ടിച്ചു രക്ഷപെട്ടു 

പാര്‍ട്ടി ഗ്രാമങ്ങളില്‍ ‍“ഓപ്പറേഷന്‍ റെഡ് സ്റ്റാര്‍“ നടത്തണം: അബ്ദുള്ളക്കുട്ടി
ഒരു പ്രദേശത്ത് കൂടുതല്‍ സിപിഎമ്മുകാര്‍ ഉണ്ടായിപോയത് ഇത്രവല്യ കുറ്റമാണോ അണ്ണാ !!


ഉമ്മന്‍ ചാണ്ടിയുടേത്‌ നല്ല സര്‍ക്കാരാണെന്നും അദ്ദേഹം നല്ല മുഖ്യമന്ത്രിയാണെനും ജനം കരുതുന്നു - ആന്റണി 
ദാ ! ആ ചോദ്യത്തില്‍ തന്നെ ഉത്തരവുമുണ്ട് “ജനം കരുതുന്നു” 







3 comments:

  1. hooo...super

    I meant it.

    ReplyDelete
    Replies
    1. ഹാസ്യത്തെ ഹാസ്യമായി കാണുന്നവര്‍ അംഗീകരിക്കും അല്ലാത്തവര് തെറിവിളിക്കും ... ആ കമന്റൊക്കെ ഞാന്‍ മുക്കും :)

      Delete
    2. കൊറേ ചെകുത്താന്മാരുടെ ഫോട്ടൊ ആണല്ലോ മുകളില്‍ കൊടുത്തിരിക്കുന്നത് ?

      Delete

അഭിപ്രായം വേണമെന്നില്ല