Jun 8, 2012

പ്രസംഗം !! ഗണേഷ് കുമാറിന്റെ പണിപോവുമോ ???

പരിസ്ഥിതി ദിനാചരണത്തില്‍ മന്ത്രി കെ ബി ഗണേശ്കുമാറിന്റെ പരാമര്‍ശം വേദനിപ്പിച്ചെന്നോ സമയമില്ലെന്നോ എന്നൊക്കെപറഞ്ഞ് സുഗതകുമാരി ഇറങ്ങിപോയത് വലിയവാര്‍ത്തയായിരുന്നു. പാവം കവിയത്രിമാരെ വേദനിച്ചാല്‍ ശിക്ഷകിട്ടുമെന്ന് പണ്ട് കമന്റിട്ടതിന് കവിതയെഴുതുന്ന ഒരു ബ്ലോഗ്ഗര്‍ പെണ്ണ് എന്നോട് പറഞ്ഞിരുന്നു. അതിപ്പൊ ശരിയാണെന്ന് തോന്നുന്നു. ഇപ്പൊ പരിസ്ഥിതി ദിനാചരണത്തിലെ പ്രസംഗത്തിന് ഗണേശ്കുമാറിന്റെ പണിപോവുന്ന ലക്ഷണമാണ് കാണുന്നത്. സി‌പി‌ഐ‌(എം) ജില്ലാ സെക്രട്ടറി ഇതുപോലെ പ്രസംഗിച്ചതിന്റെ ഫലമായാണ് സെക്രട്ടറി പദവിയും പോയി ദേ ഇപ്പൊ ജയിലില്പോവുമെന്ന അവസ്ഥയിലിരിക്കുന്നത് . ഈ ഗതി തന്നെ മന്ത്രി ഗണേഷ് കുമാറിന് ഉണ്ടാകുമോ ?




വീട്ടില്‍ മൃഗത്തോല്‍ സൂക്ഷിക്കുന്ന നിയമവിരുദ്ധമായ പ്രവര്‍ത്തിയെ പറ്റി തനിക്ക് മുന്നറിവ് ഉണ്ടെന്ന് സമ്മതിക്കുകയാണ് ഗണേഷ് കുമാര്‍ പ്രസംഗത്തിലൂടെ പരസ്യമായി പ്രസ്ഥാവിച്ചത്. മന്ത്രിയായി പദവി ഏറ്റെടുക്കുമ്പോള്‍ ചൊല്ലിക്കൊടുക്കുന്ന സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനമാണിത്. ഗണേഷിന്റെ പ്രസ്താവന ഉടനെ തന്നെ ഡിവൈഎഫ്‌ഐ ഏറ്റെടുക്കുകയും വിവാദമാക്കുകയും ചെയ്തു. വന്യജീവികളുടെ തോലെടുത്ത് സൂക്ഷിക്കുന്നത് കുറ്റകരമാണെന്ന് അറിയാമായിരുന്നിട്ടും മന്ത്രി പോലീസില്‍ അറിയിക്കാന്‍ തയാറായിട്ടില്ല. കുറ്റം ചെയ്തവരെ അറിയാമായിരുന്നിട്ടും ഇത് മറച്ചുവെച്ച മന്ത്രിയും കുറ്റക്കാരനാണ്. അതിനാല്‍ ഗണേഷ് കുമാറിന്റെ പേരില്‍ കേസെടുക്കണം എന്നാണ് ഡിവൈഎഫ്‌ഐയുടെ ആവശ്യം. തികച്ചും ന്യായമായ ആവശ്യം.

ഗണേഷ് കുമാറിനെതിരെ കേസെടുക്കണമെന്ന സ്വകാര്യ ഹര്‍ജി തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി ഫയലില്‍ സ്വീകരിച്ചു. മൃഗത്തോല്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള പരിസ്ഥിതി പ്രവര്‍ത്തകരെ തനിക്കറിയാമെന്ന ഗണേഷിന്റെ പ്രസ്താവന കുറ്റകൃത്യം മറച്ചുവെക്കലിന്‌ കൂട്ടുനില്‍ക്കുന്നതിന്‌ തുല്യമാണെന്ന്‌ ആരോപിച്ചാണ്‌ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്‌. ഗണേഷിന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മന്ത്രിയെന്ന നിലയില്‍ മാത്രമല്ല പൌരനെന്ന നിലയിലും ഇന്ത്യന്‍ നിയമങ്ങളെ ഗണേഷ്കുമാര്‍ അംഗീകരിക്കുന്നില്ലെന്ന് ഇത് തെളിയിക്കുന്നു.

ടിങ് ടിങ് ടിങ്ങ് : ടിപി വധവുമായി ബന്ധപ്പെട്ട് ചില കമ്യൂണിസ്റ്റ് നേതാക്കള്‍ നടത്തിയ പരസ്യ പ്രസ്താവനയില്‍ കേസെടുത്ത് മുന്നോട്ട് കുതിക്കുന്ന യു‌ഡി‌എഫിന് ഇതൊക്കെ പരിഗണിക്കാന്‍ സമയമുണ്ടോ ആവോ ??

2 comments:

  1. മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാ വീണു എന്ന് പറഞ്ഞപോലെ

    ReplyDelete
  2. Anonymous00:57

    Poda potta...ninte blog vayikkan aale venno?:-P

    ReplyDelete