May 24, 2012

അറിയിപ്പ് : ജുലയ് 15 ന് ശേഷം ഫെയ്സ്ബുക്ക് പൂട്ടുന്നു

ജുലയ് 15 ന്  ഫെയ്സ്ബുക്കിന്‍റെ അവസാനദിനം. പിറ്റേദിവസം മുതല്‍ ഫെയ്സ്ബുക്ക് പേജിലേക്കു ലോഗിന്‍ ചെയ്യാമെന്നുള്ള മോഹം മാറ്റി വച്ചോളൂ കാരണം അന്നുമുതല്‍ ഫെയ്സ്ബുക്ക് ഓപ്പണാവില്ല., ഫെയ്സ്ബുക്ക് പൂട്ടുന്നു. കാരണം മറ്റൊന്നുമല്ല, ഫെയ്സ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗിനു മടുത്തു. സ്ട്രെസ് നിറഞ്ഞ ജീവിതം, വല്ലാത്ത ടെന്‍ഷന്‍. ഫെയ്സ്ബുക്ക് പൂട്ടി, ഇനിയെങ്കിലും സ്വസ്ഥമായി ജീവിക്കണം.

ഫെയ്സ്ബുക്കില്‍ ചിത്രങ്ങള്‍ കാണണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഇപ്പോഴേ നോക്കണം എന്നും. അതിനുശേഷം ചിത്രങ്ങള്‍ ഉണ്ടാവില്ലെന്നുമൊക്കെ ഫെയ്സ്ബുക്ക് ടെക്നിക്കല്‍ അഫയേഴ്സ് പ്രസിഡന്‍റ് അവ്റാത് ഹംറാതി പറഞ്ഞു പോലും.
ഇങ്ങനെ പോകുന്നു കഥ
“After July 15th, 2012 the whole website shuts down,” said Avrat Humarthi, Vice President of Technical Affairs at Facebook. “So if you ever want to see your pictures again, I recommend you take them off the internet. You won’t be able to get them back after Facebook goes out of business.”
Zuckerberg said the decision to shut down Facebook was difficult, but that he does not think people will be upset.
“I personally don’t think it’s a big deal,” he said in a private phone interview to a source close to a friend. “And to be honest, I think it’s for the better. Without Facebook, people will have to go outside and make real friends. That’s always a good thing.”
കല്ലു പിളര്‍ക്കുന്ന നുണയാണെങ്കിലും ആധികാരികതയുടെ ഉറപ്പു നല്‍കിയാണു വീക്കിലി വേള്‍ഡ് ന്യൂസ് എല്ലാവരെയും പറ്റിച്ചത്. മാര്‍ച്ച് പതിനഞ്ചിനു ഷട്ട് ഡൗണ്‍ ചെയ്യുന്ന ഫെയ്സ്ബുക്കില്‍ ചിത്രങ്ങള്‍ കാണണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഇപ്പോഴേ നോക്കണം എന്നും. അതിനുശേഷം ചിത്രങ്ങള്‍ ഉണ്ടാവില്ലെന്നുമൊക്കെ ഫെയ്സ്ബുക്ക് ടെക്നിക്കല്‍ അഫയേഴ്സ് പ്രസിഡന്‍റ് അവ്റാത് ഹംറാതി പറഞ്ഞെന്നു ക്വോട്ട് ചെയ്തിരുന്നു വീക്കിലി വേള്‍ഡ് ന്യൂസ്.

25,037 Comments ആണ് വീക്കിലി വേള്‍ഡ് ന്യൂസിന്റെ ഈ പോസ്റ്റിന് കിട്ടിയിരിക്കുന്നത്. വീക്കിലി വേള്‍ഡ് ന്യൂസിന് ഇതൊന്നും പുതിയപരിപാടിയല്ല മക്കളേ. എന്തു നുണ പറഞ്ഞിട്ടായാലും വിസിറ്റ് കിട്ടാന്‍ അവരെന്ത് വേണെങ്കിലും ചെയ്യും. 2011ല്‍ അനുഗ്രഹജീവികള്‍ ഭൂമിയിലേക്കു നേരിട്ടെത്തുമെന്നും, ജോര്‍ജ് ക്ലൂണി പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നുമൊക്കെ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലേറ്റസ്റ്റായി വീക്കിലി വേള്‍ഡ് ന്യൂസില്‍ വന്നിരിക്കുന്ന വാര്‍ത്ത, അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഭാര്യ മിഷേല്‍ മൂന്നാമതും ഗര്‍ഭിണിയാണെന്നാണ് !!!

ഞാന്‍ ഇത് കണ്ടത് കൂതറപേജ് എന്ന് പേരിട്ടിരിക്കുന്ന ഒരു പേജിലാണ്.(അത് ഷെയ്യറാന്‍ കുറേ വിഡ്ഡികളും) എവിടുന്നെങ്കിലും കിട്ടുന്ന ഇത്തരം വാര്‍ത്തകള് പോസ്റ്റാക്കുന്നതിന് മുമ്പ് സത്യാവസ്ഥ ഒന്ന് അന്വേഷിച്ചാല്‍ നന്നായിരുന്നു :) 

Note : മല്ലൂസ് ഇതൊന്നും വിശ്വസിക്കരുത് Honeymoon Disease ന്റെ ചൊറിച്ചില്‍ എളുപ്പത്തില്‍ പോവാന്‍ ഏത് മരുന്നാണ് ഉപയോഗിക്കേണ്ടതെന്ന് ചോദിച്ച് എന്നെ ഇന്നലെ മാര്‍ക് സുക്കര്‍ബര്‍ഗ്ഗ് വിളിച്ചിരുന്നു, ഈ വാര്‍ത്ത പറഞ്ഞ് ഞങ്ങള്‍ ചിരിച്ച് ചിരിച്ച് ചിരിച്ച് കോള്‍ കട്ടായി...

4 comments:

  1. ഫേസ് ബുക്ക് പൂട്ടിയാല്‍ ആസ് ബുക്ക് തുറക്കാല്ലോ

    ReplyDelete
  2. ചെകുത്താനെ ഒന്ന് കണ്ടിട്ട് ഏറെക്കാലമായി.

    ReplyDelete
  3. ചെകുത്താനെ ഒന്ന് കണ്ടിട്ട് ഏറെക്കാലമായി.

    ReplyDelete
  4. Anonymous13:46

    Oh pinne..nte chekuthan mashe...ponmutta iduna tharavine aarelum kollumo?

    ReplyDelete

അഭിപ്രായം വേണമെന്നില്ല