May 30, 2013

അവളുമായി ബന്ധപ്പെടുമ്പോള്‍ അറിഞ്ഞില്ല !!

2007 ജനുവരി മാസം എട്ടാം തിയ്യതി ചന്തയില്‍ പച്ചക്കറിവാങ്ങിക്കാന്‍ പോവുമ്പോഴാണ് അവളെ ഞാന്‍ ആദ്യമായി കാണുന്നത് . പിന്നീട് അവളെ പരിച്ചയപ്പെടാനും മൊബൈല്‍ നമ്പര്‍ വാങ്ങിക്കാനും ഒരുപാട് കഷ്ട്ടപ്പെട്ടു .ഇന്ന് ഞങ്ങളുടെ സ്നേഹം ജാതിയുടെയും മതത്തിന്റെയും അതിര്‍ വരമ്പുകളെഭേതിച്ച് ഒരുപാട് വളര്‍ന്നു. ഇപ്പൊ മൂന്ന് വര്‍ഷകാലമായി സ്ത്ഥിരമായി  അവളുമായി ദിവസവും രാത്രി ബന്ധപ്പെടാറുണ്ട് . ഭക്ഷണമില്ലെങ്കില്‍ ഓഫീസില്‍ നിന്നെത്തി കുളിച്ചാലുടന്നെ അവളുമായി ബന്ധപ്പെടണമെന്നുള്ളത് ഇപ്പൊ ഒഴിച്ചുകൂടാനാവാത്തൊന്നായിരിക്കുന്നു . 

പരിപാടി കഴിഞ്ഞാല്‍ ചെറുതായി തലവേദനതോന്നുമെങ്കിലും അതൊന്നും കാര്യമായി എടുത്തിരുന്നില്ല . അങ്ങനെയിരിക്കെയാണ് ഒരു വനിതാ മാസികയില്‍ ഈ ലേഖനം വായിക്കാനിടയായത്  അപ്പോഴാണ് സംഗതിയുടെ ഗൌരവം മനസ്സിലായത് . എനിക്കും അവള്‍ക്കും ഒരു പോലെ ദേഷമാണിത് എന്ന് മനസ്സിലായതന്നാണ് .  എന്നെപോലെ ഏതെങ്കിലുമൊരു ത്തനോ/ത്തിയോ ആയി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും ഉപകാരപ്രദമാണ് ഈ ലേഖനം എന്ന് കരുതുന്നു .

Dec 31, 2012

പുതുവത്സരാശംസകള്

ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും ... അല്ലെങ്കില്‍ അത് വേണ്ട ... ഈ ബ്ലോഗിലെ എല്ലാവായനക്കാര്‍ക്കും കമന്റര്‍മാര്‍ക്കും ചെകുത്താന്റെ പുതുവത്സരാംശസകള് .


പ്രതികരിച്ചാലും ഇല്ലെങ്കിലും ല്ലാം മറക്കാനുള്ള കഴിവ് നമ്മള്‍ക്കുണ്ട് ഉണ്ട്, മറവി ഒരുദേശീയ രോഗമായി മാറിക്കൊണ്ടിരിക്കുന്നു. സമീപകാലത്ത് നടന്ന സംഭവങ്ങള്‍ ഉദാഹരണം ണ്മുമ്പില് എന്ത് തെറ്റ് കണ്ടാലും പ്രതികരിക്കാതെ തലയും താഴ്ത്തിനടക്കുന്ന ഷണ്ഡന്മാരായ, മൂഹതിന്മകള്‍ക്കെതിരെ എത്ര കിണഞ്ഞു ശ്രമിച്ചിട്ടും ഉദ്ധരിക്കാത്ത ഉദ്ധരണശേഷി നഷ്ട്ടപ്പെട്ട്... മ്പിപടങ്ങളും , കുളിസീനും , സ്ത്രീശരീരവും കാണുമ്പോള്‍ മാത്രം പ്രതികരിക്കുന്ന പൌരുഷവുംപേറി നടക്കാതെ, സോഷ്യല്‍ മീഡിയകളിലെ ധാര്‍മീകരോഷം കത്തിനില്‍ക്കുന്ന പോസ്റ്റുകള്‍ എഴുതിയും ഷെയ്യറിയും മാത്രമല്ല അത് ജീവിതത്തില്‍ കൂടി പകര്‍ത്തുക. കണ്മുമ്പില്‍ കാണുന്ന തെറ്റുകള്‍ക്കെതിരെ  തലകുനിക്കാതെ പ്രതികരണശേഷിയുള്ള സമൂഹമായി മാറാം ഈ പുതുവത്സരം മുതല്‍