പ്രമുഖ ഇലക്ടോണിക് നിര്‍മ്മാതാക്കളായ സോണിയുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് വാച്ചുകള്‍ ഈ മാസം അവസാനം ഇന്ത്യയില്‍ വിപണിയിലെത്തും. ഓ ഒരുവാച്ചിലെന്തിരിക്കുന്നു എന്ന് പറയാന്‍ വരട്ടെ , ഒരു വാച്ചിനപ്പുറം എന്നതാണ് സോണിയുടെ സ്മാര്‍ട്ട് വാച്ച് നല്‍കുന്നത്.
സോണിയുടെ സ്‌മാര്‍ട്ട് ഫോണുകളുമായി അനായാസം ബന്ധപ്പെടുത്താനാകുന്ന തരത്തിലുള്ളതാണ് ഈ വാച്ചുകള്‍. ഈ വാച്ചുകളില്‍ നിന്ന് എസ്എംഎസും ഇ-മെയിലും അയക്കാന്‍ കഴിയും. ഒപ്പം സോഷ്യല്‍ നെറ്റ് വര്‍ക്ക് അപ്ഡേഷന്‍സും ഇതില്‍ ലഭിക്കും.ക്യാമറായും ഒപ്പം കലണ്ടര്‍ റിമൈന്‍ഡറും ഈ വാച്ചിലുണ്ട്.
കൂടാതെ ഫോണുമായി ബ്ലൂടുത്ത് വഴി ഈ വാച്ച് കണക്ട് ചെയ്യാം ഇതു വഴി കോള്‍ അറ്റന്‍റ് ചെയ്യാനും മ്യൂട്ട് ചെയ്യാനും സാധിക്കും ഇതൊക്കെ സ്‌മാര്‍ട്ട് വാച്ചിന്റെ പ്രത്യേകതകളാണ്. സോണിയുടെ സ്‌മാര്‍ട്ട് വാച്ചിന്റെ മറ്റൊരു പ്രത്യേകത 1.3 ഇഞ്ച് ഗ്ലോസി-സ്‌മൂത്ത് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ്.

ആന്‍ഡ്രോയ്ഡ് അധിഷ്ഠിത പ്ലാറ്റ്ഫോമില്‍ തയ്യാറക്കിയിരിക്കുന്ന ഈ വാച്ചിന് 6,300 രൂപയായിരിക്കും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വില വരുക. എല്ലാരും വാങ്ങുക നടന്നും കിടന്നും ഓടിയും സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ചെയ്യുക.
കൊള്ളാം ഒരെണ്ണം വാങ്ങിയാലോ എന്നൊരു ചിന്ത.
ReplyDelete