പണ്ട് പണ്ട് എന്നുവച്ചാല്‍ വളരെ കാലം മുമ്പ് എന്നുവച്ച് അത്രയൊന്നും കാലമായിട്ടില്ല എന്നാലില്ലെന്നൊട്ട് പറയാതിരിക്കാനും വയ്യ... ഒന്നുറപ്പാണ് അന്ന് സച്ചിന്‍ 100 സെഞ്ചുറി തികച്ചിട്ടില്ല സ്റ്റാര്‍സിങ്ങര്‍ തുടങ്ങിയിട്ടില്ല മെഗാസീരിയലുകളൊന്നും തന്നെയില്ലെന്നുവേണമെങ്കില്‍ പറയാം അന്നൊക്കെ ആക്കെയുള്ളത് ദൂരദര്‍ശ്ശന്‍ മാത്രം. ഞാന്‍ എട്ടാംക്ലാസിലാണ് . ഏഴീല്‍ന്ന് ജയിച്ച് എട്ടിലെത്തിയപ്പൊ പിന്നെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമൊക്കെ ഒന്നിച്ചായി പഠിത്തം. അന്നാണ് അവളെ ഞാന്‍ അവളെ ആദ്യമായി കാണുന്നത്. അന്നങ്ങനെയൊന്നും തോന്നിയില്ല നിണ്ട് മെലിഞ്ഞ് എല്ലും തോലുമായ ഒരു രൂപം. എന്നാലോ ആവശ്യത്തില്‍ കൂടുതല്‍ വെളുപ്പുണ്ട് അവള്‍ക്ക് അതായിരിക്കാം ഒരുപക്ഷേ എന്നെ ആകര്‍ഷിച്ചത് .... എന്റെ അടുത്ത ബെഞ്ചിലായിരുന്നു അവള്‍, അന്ന് ഞങ്ങളെപോലെ കുഞ്ഞ് കുട്ടികളെയൊക്കെ ഒരേബെഞ്ചില്‍ ഇരുത്തിയാണ് പഠിപ്പിക്കുന്നത് ...:)
ഈ പെണ്ണാണെങ്കില്‍ ക്ലാസില്‍ ടീച്ചറ് വന്നാല്‍ ടീച്ചറിന്റെ മുഖത്ത് , ടീച്ചര്‍പോയാലോ എന്തെക്കിലും പുസ്തകമെടുത്ത് വായനതുടങ്ങും. അധികമാരോടും സംസാരിക്കില എന്തിന് പെമ്പിള്ളേരോടുപോലും അവളധികം സംസാരിക്കില്ലായിരുന്നു. ഒരുപക്ഷേ അല്പം നിറംകൂടിയതിന്റെ അഹങ്കാരമായിരിക്കാം എന്ന് ഞാന്‍ കരുതി. അല്ല അവള് ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചിട്ട് വന്നതിന്റെ അഹങ്കാരമാണെന്ന് വേറെ ചിലര്. എന്തോ അവളാരോടും സംസാരിച്ചിട്ടില്ല അതുമാത്രം അറിയാം..
അങ്ങനെ ഒരു മൂന്ന് ദിവസം കഴിഞ്ഞു ഒരു ഞായാറും കഴിഞ്ഞ് തിങ്കളായ്ച്ചയായി അവള് വന്നിട്ടില്ല. എനിക്കാണെങ്കില്‍ അവളെകാണാതെ പറയാന്‍ വയ്യാത്ത ഒരു ടെന്‍ഷന്‍. അവസാനം ബുധനാഴ്ച്ചയാണ് അറിയുന്നത് അവള്‍ സ്കൂള് മാറി ഏതോ ഇംഗ്ലീഷ് മീഡിയത്തില്‍ പോയി ചേര്‍ന്നെന്ന് !! (ഇതിനിടയ്ക്ക് വേറെയൊന്നും നടന്നില്ല എന്നല്ല. തല്‍ക്കാലം എഴുതാവുന്നതായി ഇത്രയേ ഓര്‍മ്മ വരുന്നുള്ളൂ).
ട്വയ്ങ്ങ് ട്വയ്ങ്ങ് ഓഫ് ദി സ്റ്റോറി : വണ്‍സൈഡ് പ്രണയം പറയാന്‍പോയി കാമുകി കയ്യൊഴിഞ്ഞ കാമുകനെ നിങ്ങള് കണ്ടിട്ടുണ്ടാവാം. ഇനി പറയാതെ കാത്തിരിന്ന് കാത്തിരുന്ന് തകര്‍ന്ന പ്രണയവും നിങ്ങള്‍ കേട്ടിട്ടുണ്ടാവും, വര്‍ഷങ്ങള് പ്രണയിച്ചശേഷം എന്തെങ്കിലും കാരണം കൊണ്ട് പ്രണയം തകര്‍ന്നവരെയും കണ്ടിട്ടുണ്ടാവാം ..ന്നാലും പ്രണയിക്കാന്‍ തുടങ്ങും മുമ്പേ അത് തകര്‍ന്ന കേരളത്തിലെ ഒരുപക്ഷേ ലോകത്തിലെ തന്നെ ആദ്യ കാമുകന്‍ ഞാനായിരിക്കാം :(