Jun 16, 2012

നിത്യാനന്ദസ്വാമിയെ ക്രൂശിക്കരുത് ! അപേക്ഷയാണ്

അല്ലെങ്കിലും ഈ പോലീസുകാരൊക്കെ ഇങ്ങനാണോ ചേയ് ...? മനസാക്ഷിയില്ലാത്ത ദുഷ്ടന്‍മാര്. നിത്യാനന്ദ സ്വാമിക്കു പോലും ഈ നാട്ടില്‍ സമാധാനമായിട്ട് ജീവിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഞങ്ങളെപ്പോലെയുള്ള സാധാരണക്കാരെന്ത് ചെയ്യും. സ്വാമിയെപോലെ സത്യസന്ധനും ഭക്തനും സര്‍വോപരിധര്‍മ്മ പരിപാലകനുമായ ഒരു ആത്മീയ ആചാര്യനെയാണ് ഇത്ര ക്രൂരമായി സര്‍ക്കാരും പോലീസും ചേര്‍ന്ന് ക്രൂശിക്കുന്നത് ... ചായ്യ് ലജ്ജാവഹം നാണമില്ലെ നിങ്ങള്‍ക്ക്


പറയുന്നത് ഞാനല്ല ലൈംഗിക ആരോപണം, മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ട വിവാദസ്വാമി നിത്യാനന്ദയെ കുറിച്ച് അങ്ങേരുടെ വിശ്വാസികളാണ് നിഷ്കളങ്കനാണെന്ന് സ്വാമി എന്നാണ് അവര് പറയുന്നത് ‍. ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, ഐ ടി പ്രൊഫഷണലുകള്‍, ചാര്‍ട്ടേഡ് അക്കൌണ്ടന്റുമാര്‍ തുടങ്ങിവര്‍ ഉള്‍പ്പെടുന്ന നിത്യാനന്ദയുടെ വിശ്വാസികള്‍ ആണ് ഈ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

നിത്യാനന്ദ ദൈവമാണെന്നാണ് ഡോക്ടര്‍ ആയ ഒരു സ്ത്രീ അഭിപ്രായപ്പെട്ടത്. നിത്യാനന്ദ കുഞ്ഞാണെന്നും വെറുതെ വിടണം എന്നും ശാസ്ത്രജ്ഞയായ മറ്റൊരു യുവതി പറയുന്നു. വിദ്യാസമ്പന്നരും സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നവരുമായ ഈ വിശ്വാസികളെ നിത്യാനന്ദയുടെ അറസ്റ്റ് ഏറെ ദുഖിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സുരക്ഷയില്‍ അവര്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. അല്ലെങ്കിലും ലോകത്ത് ഇന്നു വരെ ഉണ്ടായിട്ടുള്ള അവതാരങ്ങളെ ഒന്നിന്നെപോലും മനുഷ്യന്‍ ആദ്യം അങ്ങീകരിച്ചിട്ടില്ല അവസാനം അവര് മരിച്ചു സമാധിയായികഴിഞ്ഞാലേ കുറെക്കാലം കഴിയുമ്പോഴാണ് ജനങ്ങള്‍ക്ക് ബോധമുണ്ടാവൂ അങ്ങേര് ഒരു അവതാരമായിരുന്നു എന്ന് ഇതൊക്കെ അറിയാന്‍ കഴിവും ബുദ്ധിയുമുള്ളവര് നേരത്തെ മനസ്സിലാക്കും.

അതെ എനിക്കും അതേ പറയാനുളളൂ അദ്ദേഹം കുഞ്ഞാണ് : കുഞ്ഞ് എന്നു പറഞ്ഞത് എങ്ങിനെ ഉള്ള കുഞ്ഞാണ് ? മുല കുടി മാറാത്ത കുഞ്ഞ്. :)

2 comments:

  1. Anonymous13:50

    എന്റെ പൊന്നാര മോനേ...ഇങ്ങനെയൊന്നും പറയല്ലെ..അവന്‍ മു കുടിച്ചിട്ട് പോയിട്ട് കണ്ടിട്ടു പോലുമില്ല!!

    ReplyDelete
  2. മുലകുടി മാറാത്ത കുഞ്ഞ്. ഹ ഹ.

    ReplyDelete

അഭിപ്രായം വേണമെന്നില്ല