മികച്ച തുടക്കം എന്നൊന്നും പറയാനൊക്കില്ലെങ്കിലും ആദ്യപകുതി തരക്കേടില്ല. രണ്ടാം പകുതിയില്‍ മുടിഞ്ഞ ഫാമിലി സെന്‍റിമെന്‍റ്സ് കുത്തികയ്യറ്റി വി എം വിനു അണ്ണന്‍ ബോറടിപ്പിച്ചു. സസ്പെന്‍സ് ത്രില്ലര്‍ എന്നും പറഞ്ഞ് ആളെ കയ്യറ്റിയിട്ട് എന്തിനണ്ണാ ഈ സെന്‍റിമെന്‍റ്സ് ....
പതിവു പോലീസ് നായകസങ്കല്‍പ്പത്തിലേതുപോലെ അഴിമതികെതിരെ പ്രതികരിച്ചതിന് സസ്പെന്‍ഷനില്‍ കഴിയാന്‍ വിധിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനാണ് ബാലചന്ദ്രന്‍ (മമ്മൂട്ടി). മുന്‍മന്ത്രിയുടെ മകന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്ന കേസ് അന്വേഷിക്കാന്‍ എസ് പി രാമദാസ് (സിദ്ദിക്ക്) പഴയ സുഹൃത്തായ ബാലചന്ദ്രന്‍റെ സഹായം തേടുന്നു. ഇതൊക്കെ തന്നെ കഥ ... അല്ലെങ്കിലും കടിക്കുന്ന പട്ടിക്കെന്തിനാ തല എന്നുപറഞ്ഞതുപോലെ സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിനെന്തിനടേയ് കഥ.
ഇനി നായികമാര് : കന്നഡ നടി രാഗിണി നായിക. ഉള്ളതുപറഞ്ഞാല്‍ ചേച്ചീടെ അഭിനയം കാല്‍കാശിന് കൊള്ളൂല്ല. നടി റോമകുട്ടി: ഇച്ചിരികൂടെ തുടുത്ത് ചുവന്നതുപോലുണ്ട് പെണ്ണ് ചന്തം വച്ചിരിക്കുന്നു പക്ഷേ ഈ പടത്തില് ഓള്‍ക്കും കാര്യമായൊന്നും ചെയ്യാനില്ല. സിദ്ദിക്ക് തനിക്ക് ലഭിച്ച കഥാപാത്രത്തോട് നീതി പുലര്‍ത്തി എന്ന് ഉറപ്പിച്ചു പറയാം :). പാട്ടുകളെ കുറിച്ച് അഭിപ്രായമില്ല, കാരണം പാട്ടുകളുടെ തുടക്കം തന്നെ എനിക്കിഷ്ട്ടപ്പെട്ടില്ല ആ സമയത്തൊക്കെ പുറത്ത് ഞാന്‍ സിഗരറ്റ് പുകച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു.
റേറ്റിങ്ങ് : 10/3
The last but most important point... എന്തെന്നാല്‍ : എന്നെത്തെയും പോലെ ഇന്നും മമ്മൂട്ടി നൃത്തം ചെയ്യുന്ന ഗാനരംഗം കൂക്കിവിളികളോടെയാണ് സ്വീകരിക്കപ്പെട്ടത്. :(
27-Nov-2012 മുതല്‍ വായനക്കാര്‍ക്ക് കമന്റുവഴി അഭിപ്രായം അറിയിക്കുന്നതിനുളള സ്വാതന്ത്രം അവസാനിപ്പിച്ചതായി അറിയിക്കുന്നു ϡ
ReplyDelete