Jul 19, 2012

മംഗലശ്ശേരി നീലകണ്ഠന്റെയും മകന്റെയും ആരാധകമാര്‍ വായിച്ചറിയാന്‍ മുണ്ടയ്ക്കല്‍ ശേഖരന്‍ എഴുതുന്നത്

രുപക്ഷേ നിങ്ങളെന്നെ മറന്നിട്ടുണ്ടാവാം ഞാന്‍ ശേഖരന്‍ നമ്പ്യാര്‍ മുണ്ടക്കല്‍ ശേഖരനെന്ന് വിളിക്കും. ആറടിയിലധികം ഉയരം അതിനൊത്ത വണ്ണം അവന്റെയത്രവരില്ലെങ്കിലും കാണാന്‍ തരക്കേടില്ല. അവനെപോലെത്തന്നെ ഞാനും മദ്യപിക്കും പെണ്ണ്പിടിക്കും ചീട്ടുകളിക്കുകയുമെല്ലാം ചെയ്യും എന്നിട്ടും ആ നാറിയോടാണ് ജനങ്ങള്‍ക്കിഷ്ട്ടം അതെന്തിന്റെ പേരിലാണെന്നാണ് എനിക്കറിയാത്തത് . പറയാന്‍ എന്റെ അത്ര ഉയരം പോലുമില്ല അവന് കുള്ളന്‍ തടിയന്‍. ഇന്നസെന്റായ...വാര്യര്‍ അമ്മാവന്‍ ഇല്ലെങ്കില്‍ കാണായിരുന്നു ,എല്ലാം വിറ്റുതുലച്ച് കാശിലാതെ അവന്‍ പിച്ചയെടുക്കുന്നത്.

അവന്‍ അവന്‍ എന്ന് പറയുന്നത് ആ മംഗലശ്ശേരി തറവാട്ടിലെ അനന്തരവകാശിയായ ചെറ്റയെക്കുറിച്ചാണ് പറയുന്നത് മംഗലശേരി നീലകണ്ഠന്‍  പന്ന പൂ അല്ലെങ്കിന്‍ വേണ്ട. ധൂര്‍ത്തനും സ്ത്രീലബടനുമായ ആ തെണ്ടി അപ്പന്റെ സല്പ്പേരും സ്വത്തും നശിപ്പിച്ചുക്കൊണ്ട് കാലം കഴിക്കുകയായിരുന്നില്ലേ കുറേകാലം. അന്നും നിങ്ങള്‍ക്കൊക്കെ അവനോട് ആരാധനയായിരുന്നു. അമ്പലകുളത്തില്‍ മുങ്ങി കുളിക്കുമ്പോഴും കളിക്കുമ്പോഴുമെല്ലാം അവന്‍ തന്നെ എന്റെ എതിരാളി ചതിയിലൂടെ അവന്‍ എല്ലാം നേടും ,ആ തേവിടിച്ചിപോലും അവന്റെ മുന്നിലേ തുണിയുരിയൂ എന്ന് എന്നോട് പറഞ്ഞിട്ടുണ്ട് ആരാധനയാണത്രേ അവനോട് ആരാധന എന്തിന് ഇങ്ങനെ കള്ളും കുടിച്ച് ചീട്ടും കളിച്ച് നടക്കുന്നതിനോ ???

എന്റെ അമ്മാവനായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ ജനാര്‍ദനന് ചേട്ടന്‍ എന്ന് നിങ്ങളൊക്കെ വിളിക്കും കൂലിത്തല്ലുക്കാരെ വിട്ട് കൊന്നത് അവനല്ലേ നീലന്‍ അല്ലെന്ന് പറയാനാവുമോ ?.. അതുകൊണ്ടല്ലേ ഞാന്‍ അവനെ കൊല്ലാന്‍ തോക്കുമായിട്ട് വന്നത് കുഞ്ഞനന്ദനെ കൊല്ലേണ്ടിവന്നത്. അല്ലെങ്കിലും വെടിപൊട്ടിയപ്പൊ തോക്കിന്റെ മുന്നില്‍ നില്‍ക്കാന്‍ ഞാന്‍ പറഞ്ഞില്ലല്ലോ അവനായിട്ട് ചാടിയതല്ലേ ആ കുഞ്ഞനന്ദന്‍ അതല്ലേ അവന്‍ വെടികൊണ്ട് ചത്തത്. എന്നിട്ട് കുറ്റം മുഴുവന്‍ എനിക്ക് അവന്‍ നല്ലവനും

ഇതിനിടയില്‍ അവന്‍ ആ അപ്പു മാഷിന്റെ മോളെ കൊണ്ട് ഭരതനാട്യമോ കുച്ചിപ്പുടിയോ എന്തൊക്കെയോ കളിപ്പിച്ചെന്ന് ഞാനും കേട്ടു , പോടാ കോപ്പെ എന്നും പറഞ്ഞ് അവള് ചിലങ്ക ഊരി അവന്റെ മുഖത്തെറിഞ്ഞിട്ട് പോയി എന്ന് പിള്ളേര് പറഞ്ഞറിഞ്ഞു. പിന്നെ അവരെ മംഗലശേരിയില്‍ താമസിപ്പിച്ച് നടത്തിയ പൊലയാട്ട് നാടകം ഞാനൊന്നും പറയുന്നില്ല. അപ്പു മാഷിന്റെ രണ്ടാമത്തെ മോള് സീത അവന്റെ നോട്ടപ്പുളളിയായിരുന്നു ചേച്ചിയെയും അനിയത്തിയെയും ഒന്നിച്ച് ചെ .. എന്റെ നാവ് തരിക്കുന്നു. ഇത് പറഞ്ഞതിനാ അവന്‍ കവലയിലിട്ട് എന്റെ പിള്ളേരെ തല്ലിയത്


എനിയ്ക്കു സുഖമായി ജീവിക്കണം ശേഖരാ! അതിനു ഇനി നിന്റെ കൈ തടസ്സമാവരുത് എന്നു പറഞ്ഞുക്കൊണ്ട് ശേഖരന്റെ കൈ വെട്ടിമാറ്റുന്നു എന്ന് പറഞ്ഞ് അവനെന്റെ കൈവെട്ടിമാറ്റി ഞാനെല്ലാം സഹിച്ചും ക്ഷമിച്ചും കഴിഞ്ഞു എല്ലാം എന്റെമോന്‍ മുണ്ടയ്ക്കന്‍ രാജേന്ദ്രനും , ജാനകിക്കുട്ടിക്കും വേണ്ടിയായിരുന്നു. ജയിലീന്ന് വന്നതും തോക്കെടുത്ത് ഇറങ്ങിയതാ ഞാന്‍ പക്ഷേ എന്റെ ജാനകികുട്ടി പറഞ്ഞതുകൊണ്ട് മാത്രമാണ് എല്ലാം ക്ഷമിക്കാനും മറക്കാനും പഠിച്ചത്.

എല്ലാം പോട്ടെന്ന് കരുതി സുഖമായി ജീവിക്കുമ്പോഴാണ് ആ ഹൈദ്രോസ് മാപ്പിളയുടെ മോള് സുഹറയുടൊപ്പം ഈ ഭാനുമതിയും ആ പരട്ട വാര്യരും എന്റെ ജാനുമോള്‍ടെ ആശുപത്രീല്‍ ചികിത്സയ്ക്കു വരുന്നത്. ഈ പരട്ടള്‍ക്ക് ഇവിടെ ചികിത്സയില്ലെന്ന് ഞാനും പറഞ്ഞു. അല്ല അതിലെന്താണ് തെറ്റ് ? എന്നെ ഇത്രയൊക്കെ ദ്രോഹിച്ചവന്റെ ഭാര്യം എന്റെ കൈവെട്ടിയവന്റെ ഭാര്യ അവരെയൊന്നും ചികിത്സിച്ച് ഭേതമാക്കനല്ല എന്റെ കാശ്കൊടുത്ത് ഞാന്‍ കെട്ടിയ ആശുപത്രി.അവിടേം വന്നു ചെറ്റ നീലന്‍ ഷോ കാണിക്കാന്‍ അവനെ കണ്ടാല്‍ ആ ദിവസം മൊത്തം പോക്കാണ്

അവന്റെ അമ്മയ്ക്ക് ചികിത്സയില്ലെന്ന് പറഞ്ഞ് ആ മംഗലശ്ശേരി കാര്‍ത്തികേയന്‍ (ആ ചെറ്റയുടെ മകന്‍) എന്തൊക്കെ തെമ്മാടിത്തരമാണ് കാണിച്ചുകൂട്ടിയത് എന്റെ ആശുപതി തകര്‍ത്തു ചോദിക്കാന്‍ ചെന്ന എന്റെ ഭാവി മരുമകന്‍ ശ്രീനിവാസനെ റോഡിലിട്ട് തല്ലി ..അല്ല ഞാന്‍ ചോദിക്കുവാ ഇതൊക്കെയാണോ ഹീറോയിസം ഇത് തെമ്മാടിത്തരമല്ലേ നടുറോഡിലിട്ട് പോലീസുകാരനെ തല്ലുന്നത് ഇവനെയാണോ നിങ്ങള് ആരാധിക്കുന്നത്.


പിന്നീടങ്ങോട്ടുള്ള എല്ലാത്തിനും അവനാണ് ഉത്തരവാധി ആ കാര്‍ത്തിക്കേയന്‍ എന്റെ കയ്യില്‍ കാശുണ്ട് ഞാന്‍ അധ്വാനിച്ച കാശ് അതുകൊണ്ട് ഞാന്‍ ആ മംഗലശേരി തറവാട് വാങ്ങിച്ചു. ഇവന്റെ അപ്പന്‍ കുടിച്ചും പെണ്ണ്പിടിച്ചും കാശ് കളഞ്ഞതിന് ഞാനാണോ കാരണക്കാരന്‍. എന്നിട്ടിപ്പൊ അവന് ഞാന്‍ ആ വീട് വില്‍ക്കണമത്രേ ഒരു പിടി മണ്ണിന് ഒരു കിലോ സ്വര്‍ണ്ണം തരുമെന്ന്, ആര്‍ക്കുവേണം ഇവന്‍ കുഴല്‍ പണോം കഞ്ചാവും ഒക്കെ കടത്തി സര്‍ക്കാറിനെ പറ്റിച്ചുണ്ടാക്കിയ കാശ്.

ഇതിന്റെ വാശി തീര്‍ക്കാന്‍ എന്റെ മോളെ ഇവന്‍ തട്ടികൊണ്ട് പോയി ,ചോദിക്കാന്‍ ചെന്ന ഞങ്ങളെ അപമാനിച്ചു അതുകൊണ്ടു തന്നെ രാജേന്ദ്രന്‍ നീലകണ്ഠനെ പെട്രോളൊഴിച്ച് കത്തിച്ചത് , പക്ഷേ പാവം എന്റെ രാജേന്ദ്രനേം അവന്‍ ആ എഴുത്താണി കത്തി കൊണ്ടെറിഞ്ഞ് കൊന്നു. ഇതൊന്നും പോരാഞ്ഞ് പലതും പറഞ്ഞ് വശീകരിച്ച് എന്റെ ജാനുമോളേം അവന്‍ സ്വന്തമാക്കി രാവണപ്രഭുവാണത്രേ രാവണപ്രഭു .... 

ഇനി പറയ് കൊന്നും കൊലവിളിച്ചും പെണ്ണ് പിടിച്ച് നടന്ന അപ്പന്നേം കുഴല്‍ പണം കടത്തിയും കുഞ്ചാവ് വിറ്റും കല്യാണമുറപ്പിച്ച് പെണ്ണിനെ തട്ടിയെടുത്തും ജീവിച്ച ഈ ചെറ്റകളെയാണോ നിങ്ങള്‍ ആരാധിക്കേണ്ടത് 14 comments:

 1. മുണ്ടക്കല്‍ ശേഷരനല്ല ശേഖരൻ.. :)

  ReplyDelete
  Replies
  1. ഓ തിരുത്തി ട്ട്യോ ...താങ്ക്സ് ഉണ്ട്

   Delete
 2. Anonymous11:39

  ഞാന്‍ ഒരു നിഷം നമിച്ച് പോയണാ ...അഫാരം

  ReplyDelete
 3. കഥാപാതങ്ങൾക്ക് എന്തുമാകാം അതു ഭാവന............അത് ജീവിതത്തിൽ പകർത്തിയാൽ അത് യാതന.........

  ReplyDelete
 4. മുണ്ടയ്ക്കൽക്കാരോട് എന്താ ഇത്ര വിരോധം ചെകു..?

  ReplyDelete
 5. ഞാന്‍ പണ്ടേ നിങ്ങളുടെ ഒപ്പമാണ് അണ്ണാ............

  ReplyDelete
 6. ചെകുത്താനേ നിനക്ക് ഒന്നും അറിയില്ല , കാരണം, നീ കുട്ടിയാണ്

  ReplyDelete
 7. കാര്യമായിട്ടൊന്നും ഇല്ലെങ്കില്‍.....

  ReplyDelete
 8. ചെകുത്താന്‍ പറഞ്ഞത് വളരെ ശരി.
  എനിക്കെന്തേ ഇത് നേരത്തെ തോന്നാഞ്ഞത്!

  ReplyDelete
 9. അല്ലെങ്കിലും എന്ത് റെറ്റ ശേഖരന്‍ ചെയ്തത്. ഈ നീലാണ്ടന്‍ ആദ്യം മുണ്ടാകളെ അമബളത്തിലെ ഉത്സവം kalakkeele ? അതിന്റെ പേരിലല്ലേ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ avane രണ്ടു ചീത്ത പറഞ്ഞത്. അതിന്റെ പേരില്‍ അവന്‍ അയാളെ കൊന്നില്ലേ ? പിന്നെ ശേഖരന്‍ എന്ത് ചെയ്യണം ? സ്വന്തം അമ്മാവനെ കൊന്നാല്‍ കൈയും കെട്ടി നോക്കി irikanamo ? അടിമുടി immoral ആയ സിനിമകള്‍ എടുത്തു കൂട്ടിയ രണ്ജിതാണ് ഇപ്പൊ ലോകത്തിനെ മുഴുവന്‍ ഉപദേശിക്കുന്നത് ! പോരാത്തതിന് പുള്ളിക്ക് നമ്പ്യാര്‍ എന്നാ ജാതിയോടു വന്‍ വിരോധവും മേനോന്‍ മാര്‍ എന്നാല്‍ തേനും പാലും ആണ്. ഇതാ ranjithinte നമ്പ്യാര്‍ വില്ലൈന്മാരുടെ ലിസ്റ്റ് :
  കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍
  മുണ്ടക്കല്‍ ശേഖരന്‍
  മുണ്ടക്കല്‍ രാജേന്ദ്രന്‍
  ശ്രീനിവാസന്‍ നമ്പ്യാര്‍ [ സിദ്ദിക് ഏട്ടന്‍ ഇന്‍ രാവണ പ്രഭു]
  മണപ്പള്ളി മാധവന്‍ നമ്പ്യാര്‍
  മക്കള്‍ മണപ്പള്ളി പവിത്രന്‍, മണപ്പള്ളി സുധീരന്‍ [ഇന്ടുചൂടന്റെ പെങ്ങളെ കഴുത് ഞെരിച്ചു കൊന്ന ...]
  കുഞ്ഞിരാമന്‍ നമ്പ്യാര്‍ , മകന്‍ അജിത്‌ നമ്പ്യാര്‍ [ കുഞ്ഞിരാമന്‍ പനങ്കള്ള് കുടിച്ചു വണ്ടിയോടിച്ചു ഒരു ബാലിക കൊലപെടുതിയപ്പോള്‍ 'വലെയ്ട്ടന്‍' രക്ഷിക്കുകയും , അയാളുടെ മകന്‍ അജിത്‌ SI വല്യേട്ടന്റെ അനിയനെ ലോക്ക് അപ്പ്‌ മര്‍ദനം ഏല്‍പ്പിക്കുകയും ചെയ്തു ]
  അചൂടി നമ്പ്യാര്‍ ഇന്‍ ആറാം തമ്പുരാന്‍ [ഭീമന്‍ രഘു ]
  അജയന്‍ നമ്പ്യാര്‍ ഇന്‍ 'പ്രാഞ്ചിയെട്ടന്‍ ആന്‍ഡ്‌ സൈന്റ്റ്‌] . പ്രാഞ്ചിയെ പദ്മശ്രി വാങ്ങിച്ചു തരാം എന്ന് പറഞ്ഞു പറ്റിച്ചു അവസാനം ജയിലില്‍ ആകുന്നു]
  ക്യാപ്റ്റന്‍ നമ്പ്യാര്‍ ഇന്‍ 'സ്പിരിറ്റ്‌'. ഭാര്യയെ നാട്ടില്‍ അയച്ചു യുവതിയുമായി 'വിനോധതിനു പോകുന്നു. മധ്യപന്‍

  ഇങ്ങനെ വേറൊരു മതത്തില്‍ പെട്ട മോശം കഥാപാത്രത്തെ എല്ലാ സിനിമ യിലും കാനിചിരുന്ണേല്‍ ഇപ്പൊ രഞ്ജിത്ത് ഒരു racist ആയി അറിയപെടുമായിരുന്നു. പക്ഷെ നമ്പ്യാര്‍ മാര്‍ക്ക് ചോദിക്കാനും പറയാനും ആള്കാരിലല്ലോ. അത് കൊണ്ട് 1993 ല് തൊടങ്ങിയ രഞ്ജിത്തിന്റെ racism 25 വര്‍ഷമായി ഫ്രഷ്‌ ആയി നില്‍ക്കുന്നു.

  - ശേഖരന്റെ ഒരു ഫാന്‍ !

  ReplyDelete
  Replies
  1. prathikarikuka prathikshedhikukaaa

   Delete
 10. ഹ ആഹ സൂപ്പര്‍ അണ്ണാ സൂപ്പര്‍ ...

  ReplyDelete
 11. നിങ്ങളുടെ പേരുതന്നെ ചെകുത്താൻ എന്നായതിനാൽ കൂടുതൽ ഒന്നും പറയാനില്ല... :)

  ReplyDelete
 12. Anonymous23:37

  abhiprayam vendenkilum tharum .....gollam

  ReplyDelete

അഭിപ്രായം വേണമെന്നില്ല