Aug 12, 2012

ചാരായം എങ്ങനെ വാറ്റാം ! ഓണം സ്പെഷ്യല്‍ പോസ്റ്റ്

ഒരു സാമൂഹികജീവിയെന്ന നിലയില്‍, സാമൂഹികപ്രതിബദ്ധതയുള്ള പൗരനെന്ന നിലയില്‍ . എനിക്കിതേ ചെയ്യാനാവൂ .എങ്ങനെ സ്വന്തമായി വാറ്റാം എന്നൊരു ചെറിയ വിവരണം .

ചേരുവകള്‍

ഉണ്ടശര്‍ക്കര, വെള്ളം, വലിയ കറുവപ്പട്ട, താതിരിപ്പൂവ്, ബിസ്ക്കറ്റ് അമോണിയ എന്നിവയാണ്‌ സാധാരണയായി വേണ്ട ചേരുവകള്‍ . ഈ ചേരുവകളെല്ലാം ചേര്‍ത്ത് മണ്‍കുടത്തിലോ, പ്ലാസ്റ്റിക് പാത്രത്തിലോ നന്നായി കെട്ടി വക്കുന്നു. ദിവസവും രാവിലെയും വൈകിട്ടും കുറച്ച് ഇളക്കി കൊടുക്കുകയും വേണം ഇളക്കിക്കൊടുക്കുകയും ചെയ്യുന്നു. 8-9 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഈ മിശ്രിതം വാറ്റുന്നതിന് പാകമാകും ഇതിനെയാണ് വാഷ് എന്നു പറയുന്നത്.

പഴങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ചാരായമാണെങ്കില്‍ ആവശ്യമുള്ള പഴങ്ങള്‍ വാഷില്‍ ഉടച്ചു ചേര്‍ക്കുന്നു. പഴങ്ങള്‍ ചേര്‍ത്തതിനു ശേഷവും രാവിലേയും വൈകിട്ടും ഇളക്കണം. പഴങ്ങള്‍ ചേര്‍ത്തതിനു ശേഷം 14-15 ദിവസങ്ങൾ കഴിയുമ്പോള്‍ മാത്രമേ അത് വാറ്റുന്നതിന് പാകമാകുകയുള്ളൂ.

ഇതിലൊന്നും ഒരു കിക്ക് പോരാ എന്നുണ്ടെങ്കില്‍ അട്ട ,പല്ലി ,പാറ്റ ,അമോണിയ ,ഉപ്പ് , ബാറ്ററി കാര്‍ബണ്‍ പൊടിച്ചത് എന്നിവയും ചേര്‍ക്കാം ഇതും 15 ദിവസത്തോളം ഇളക്കി സൂക്ഷിക്കേണ്ടി വരും

വാഷ് റെഡിയായാല്‍ കഴിഞ്ഞാല്‍ വാറ്റലായി


വാറ്റുന്നതിലേക്കായി ഒന്നിനു മുകളില്‍ ഒന്നായി കയറ്റി വക്കാവുന്ന മൂന്നു കലങ്ങളാണ് വേണ്ടത്. ഏറ്റവും താഴത്തെ കലത്തിലുള്ള വാഷിനെ തിളപ്പിച്ച് ആവിയാക്കി മുകളിലെ കലത്തിലേക്ക് കടത്തിവിടുന്നു. അതിനുമുകളിലുള്ള കലത്തില്‍ തണുത്ത വെള്ളം സംഭരിച്ചു വക്കുകയുമാണ്‌ ചെയ്യുന്നത്. രണ്ടാമത്തെ പാത്രത്തില്‍ ആവി കടന്നുപോകാനായി അടിയില്‍ ആകമാനം ചെറിയ ദ്വാരങ്ങള്‍ ഉണ്ടായിരിക്കണം. ആവിയാകുന്ന ചാരായം ഈ ദ്വാരങ്ങളിലൂടെ മുകളിലെ കലത്തിലെത്തി വീണ്ടും അതിനുമുകളിലുള്ള കലത്തില്‍ തട്ടി ഘനീഭവിച്ച് ചാരായമായി രണ്ടാമത്ത് കലത്തില്‍ വീഴുന്നു. ഇത് മരി എന്നറിയപ്പെടുന്ന മരം കൊണ്ടുണ്ടാക്കിയ ഒരു പ്രത്യേകതരം പാത്രത്തിലേക്ക് വീഴ്ത്തുന്നു. രണ്ടാമത്തെ കലത്തിനകത്ത് ഘടിപ്പിക്കുന്ന ഈ ഉപകരണത്തിന്റെ ഒരു വശത്ത് ഒരു കുഴല്‍ ഉണ്ടായിരിക്കും. ഈ കുഴല്‍ പാത്രത്തിന്റെ വശത്തെ ദ്വാരത്തിലൂടെ പുറത്തേക്കു വക്കുന്നു. ഇതു വഴിയാണ് ചാരായം കലത്തിനു പുറത്തേക്കെത്തുന്നത്. പാത്രങ്ങള്‍ക്കിടയിലുള്ള ഗ്യാപ്പിലൂടെ ആവി നഷ്ടപ്പെടാതിരിക്കാന്‍ പാകത്തിന്‌ മൈദമാവ് തുണിയും എന്നിവ ഉപയോഗിച്ച് ഭദ്രമായി അടച്ചിരിക്കണം.

വാറ്റുന്ന വിധം

അടുപ്പിനു മുകളില്‍ വക്കുന്ന ഒന്നാമത്തെ പാത്രത്തിന്റെ പകുതിയിലധികം വാഷ് ഒഴിക്കുക. ദ്വാരങ്ങളുള്ള രണ്ടാമത്തെ കലം ആദ്യത്തെ പാത്രത്തിനു മുകളില്‍ വക്കുക. രണ്ടാമത്തെ കലത്തിനുള്ളിൽ മരി ഘടിപ്പിക്കണം. മരിയുടെ കുഴല്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് അല്പം ചെരിച്ചാണ് പാത്രത്തിനുള്ളില്‍ അത് ഘടിപ്പിക്കേണ്ടത്. താഴത്തെ രണ്ടു പാത്രങ്ങളുടേയും വായ്‌ഭാഗങ്ങള്‍ മുകളിലെ പാത്രത്തിനോടു ചേരുന്നിടത്തും, മരിയുടെ കുഴല്‍ പുറത്തേക്ക് വരുന്ന ദ്വാരത്തിനിടയിലൂടെയും വായു പുറത്തേക്കു വരാത്ത രീതിയിൽ മൈദ പശയാക്കി തുണികൊണ്ടുള്ള നാടയില്‍ തേച്ച് അടയ്ക്കണം. ഏറ്റവും മുകളിലത്തെ പാത്രത്തിൽ വെള്ളം ഒഴിക്കണം. ഇതിനു പരദേവതകളെ മനസ്സില്‍ ദ്യാനിച്ച് ആദ്യം അടുപ്പിലേക്ക് തീ പകരുക, ശേഷം അടുപ്പ് കത്തിക്കാം.

അടിയിലെ കലത്തില്‍ തിളക്കുന്ന വാഷിലെ ആല്‍ക്കഹോള്‍ ആവിയായി തൊട്ടു മുകളിലെ ദ്വാരമുള്ള കലത്തിലേക്ക് പ്രവേശിക്കുന്നു. ഈ ആവി ഏറ്റവും മുകളിലെ വെള്ളം നിറച്ച കലത്തിന്റെ അടിവശത്തു തട്ടുമ്പോള്‍ സാന്ദ്രീകരിക്കപ്പെടുകയും തൊട്ടുതാഴെ സജ്ജീകരിച്ചിട്ടുള്ള മരിയില്‍ വീഴുകയും അവിടെ നിന്ന് കുഴല്‍ വഴി പുറത്തേക്കെത്തുകയും ചെയ്യുന്നു. അടിയിലെ പാത്രത്തിലെ വാഷ് തിളക്കുന്നത് കൂടിയാലോ, വാഷിന്റെ അളവ് അധികമാകുകയോ ചെയ്താല്‍ കൂടുതല്‍വെള്ളം ആവിയായി ചാരായത്തിൽ കലരാനിടയുള്ളതിനാൽ അതിന്റെ ഗുണം കുറയുകയും രുചി വ്യത്യാസം വരുകയുംചെയ്യും.


ഇനി ചട്ടിയും കലവുമാവുമ്പൊ തട്ടിയും മുട്ടിയും പൊട്ടുമതുകൊണ്ട് ഈ പണിക്ക് വയ്യെന്ന് കരുതകയാണെങ്കില്‍ അതിനും വഴിയുണ്ട് പ്രഷര്‍  കുക്കര്‍ ഉപയോഗിച്ചും വാറ്റാം
പ്രഷര്‍ കുക്കറിന്റെ വിസില്‍ ഊരി മാറ്റി അതില്‍ഒരു ചെമ്പു കുഴല്‍ ഘടിപ്പിച്ച് അതിനറ്റത്ത് റബ്ബര്‍ കുഴല്‍ ഘടിപ്പിക്കണം. ആശുപത്രികളില്‍ ഉപയോഗിക്കുന്ന കട്ടിയുള്ള റമ്പര്‍ കുഴല്‍ മെഡിക്കല്‍ ഷോപ്പില്‍ ലഭ്യമാണ് . കുഴലുകള്‍ തമ്മില്‍ ചേരുന്ന ഭാഗങ്ങളില്‍ വായു കടക്കാത്ത രീതിയില്‍ ഘടിപ്പിക്കാന്‍ ശ്രദ്ധിക്കണം. റബ്ബര്‍ കുഴല്‍ വെള്ളത്തിലൂടെ കടത്തിവിടണം. കുക്കറില്‍ നിന്നും തിളച്ചു വരുന്ന ആവി വെള്ളത്തിലൂടെ കടത്തി വിട്ടിരിക്കുന്ന കുഴലിലെത്തി സാന്ദ്രീകരിക്കപ്പെടുന്നു. 

17 comments:

  1. send this to
    civil supplies
    office...ha.ha..

    ReplyDelete
  2. ചാരായം റേഷന്‍ കടകളില്‍ ലഭ്യമാക്കണം :) വാറ്റ് കുടില്‍ വ്യവസായമായി പരിഗണിക്കണം

    ReplyDelete
  3. അപ്പോൾ..ഇനി ഒരു കള്ള് ഷാപ്പ് തുടങ്ങാം അല്ലേ... സ്ഥലവും സൌകര്യവും...ഇവിടെ ഉണ്ട്...വാറ്റാൻ അറിഞ്ഞുകൂടാത്തത് കൊണ്ട് ചെകുത്താന്റെ സഹായം ഉണ്ടായാൽ ഓ,ക്കെ.....പിന്നെ ഞാൻ പടിപ്പിച്ച ചിലർ എക്സ്സൈസിലെ മുതിർന്ന ഉദ്ദോഗസ്തരായിട്ടുള്ളതിനാൽ ആ പേടിയും വേണ്ട..........!

    ReplyDelete
  4. @ചന്തു നായർ,ആരഭി ഇലക്ഷന്‍ കാലമല്ലേ !! നല്ല ഡിമാന്റാണ് ഒരു കൈ നോക്കിയാലോ !

    ReplyDelete
  5. kutil vyavasayamayi thudangan valla loanum kittumo avo?

    ReplyDelete
  6. >>>എങ്ങനെ വാറ്റാം ഒരു ഇലക്ഷന്‍കാല പോസ്റ്റ് <<<

    ഇങ്ങിനെതന്നെ....

    ReplyDelete
  7. അപ്പോൾ അബ്കാരികളുടെ കൂടെയായിരുന്നു പണി അല്ലേ

    ReplyDelete
  8. അപ്പോള്‍ വിദേശ മദ്യം എങ്ങനെ ഉണ്ടാകാം ?അത് കൂടി അടുത്ത പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു ....

    ReplyDelete
  9. മദ്യപാനം ആരോഗ്യത്തിനു ഹാനികരം.

    ReplyDelete
  10. Anonymous10:29

    ഒരു സാമൂഹികജീവിയെന്ന നിലയില്‍, സാമൂഹികപ്രതിബദ്ധതയുള്ള പൗരനെന്ന നിലയില്‍ ..........
    കലക്കി

    ReplyDelete
  11. @MyDreams
    അതിനു വിദേശത്തുപോയി വാറ്റിയാല്‍ മതി. !!!!

    ReplyDelete
  12. 8-9 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഈ മിശ്രിതം വാറ്റുന്നതിന് പാകമാകും
    എന്നിട്ടിപ്പോഴാണോ പോസ്റ്റുന്നത്‌? ഇനി ഓണത്തിന്‌ തൊള്ളി മോന്താമെന്നു വെച്ചാല്‍ എന്താ ചെയ്യുക? ബിവ്റെജസ് തന്നെ ശരണം!!!

    ReplyDelete
  13. ഇതിത്തിരി കടന്നു പോയി

    ReplyDelete
  14. Anonymous10:10

    പോലീസ് പിടിക്ക്മ്

    ReplyDelete
  15. ഹാവൂ,, ഇവിടന്നു പിടുത്തം വിട്ടു നാട്ടില്‍ വന്നാലും ജീവിക്കാനൊരു തൊഴില് പഠിച്ചു

    ReplyDelete
  16. Anonymous12:26

    വല്യ ഉപകാരം.. ഇത് ഇമ്മടെ സിലബസ്സില്‍ ഉള്‍പെടുത്തണം.

    ReplyDelete

അഭിപ്രായം വേണമെന്നില്ല