Jun 7, 2012

വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബിന് ഒരു തുറന്ന കത്ത് !

പരപ്പനങ്ങാടിയിലെ തന്റെ വീടിന്റെ പേരും ഗ്രേസ് എന്നായിരുന്നതുകൊണ്ട് അബ്ദുറബ്ബ് ഗംഗ എന്ന പേര് മാറ്റി ഗ്രേസ് എന്നാക്കി. എനിക്കെന്ത് നഷ്ട്ടം ..എന്നെ സംബന്ധിച്ചിടത്തോളം അത് പ്രശ്നമേ അല്ല. ഈ പേര് വേണമെന്ന് ടൂറിസം ഡിപ്പാര്‍ട്ട് മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് അവരാണ് പേരുമാറ്റം നടത്തിയതെന്നുമാണ് മന്ത്രിയുടെ അങ്ങേര് പറയുകയും ചെയ്തു. ഏതോ സ്കൂളിന്റെയോ അംഗനവാടിയുടേയോ മറ്റോ ഉദ്ഘാടന ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യന്‍  അബ്ദുറബ്ബ്  മടിച്ചത്രേ അതും ഇവിടെ വിഷയമല്ല. കൊളുത്തേണ്ടെന്നത് മുസ്‌ലീം ലീഗിന്റെ തീരുമാനമാനമാണെന്നും.നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ താന്‍ വിസമ്മതിച്ചത് എന്നും നയം വ്യക്തമാക്കി. വിളക്ക് കൊളുത്താന്‍ വിസമ്മതിക്കലും വസതിയുടെ പേര് മാറ്റവും ഒക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ തന്നെ.  അതും അല്ല കത്തിലെ വിഷയം.

രണ്ട് കക്കൂസ് നവീകരിക്കാന്‍ ചെലവഴിച്ചത് 35 ലക്ഷം രൂപ. കക്കൂസുകളുടെ നവീകരണത്തിന് 30,00,305 രൂപ ചെലവാക്കിയെന്ന് സുബാഷ് അഗര്‍വാള്‍ എന്ന വിവരാവകാശ പ്രവര്‍ത്തകനു നല്‍കിയ മറുപടിയില്‍ ആസൂത്രണ കമീഷന്‍ വെളിപ്പെടുത്തുന്നു. കക്കൂസുകളിലേക്കുള്ള പ്രവേശനം സ്മാര്‍ട് കാര്‍ഡുകളിലൂടെ നിയന്ത്രിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ 5.19 ലക്ഷം രൂപ വേറെ ചെലവാക്കി. എന്ന വാര്‍ത്തകണ്ടപ്പൊ എഴുതിപോയതാണ്. വലിച്ച് നീട്ടുന്നില്ല കാര്യത്തിലേക്ക് കടക്കാം

സ്കൂളില്‍ ടേയ്ലറ്റ് സൌകര്യമില്ല സാര്‍ ... എന്ത് കഷ്ട്ടാണെന്നറിയുമൊ, ആണുങ്ങളുടെ കാര്യം പോട്ടെന്ന് വയ്ക്കാം അവന്മാര് വല്ല മരച്ചുവട്ടിലും കാര്യം സാധിക്കും. പെമ്പിള്ളേരാണ് ഇതുമൂലം വലിയ ദുരിതം അനുഭവിക്കുന്നത്, ആമ്പിള്ളേരെപോലെ പരസ്യമയി മുള്ളാന്‍ പറ്റില്ലെന്ന് അങ്ങേയ്ക്ക് പറഞ്ഞ് തരേണ്ടതില്ലലോ ? നൂറു ശതമാനം സാക്ഷരതയുടെയും ആരോഗ്യരംഗത്തെ മുന്നേറ്റത്തിന്റെയും പേരില്‍ അഹങ്കരിക്കാന്‍ കേരളത്തിന് എന്തവകാശമാണുള്ളത്? കുടിവെള്ളവും ടോയ്‌ലറ്റ് സൌകര്യവുമില്ലാത്ത സ്‌കൂളുകളിലേക്ക് എത്ര കുട്ടികള്‍ വരേണ്ടി വരുന്നു?

തലസ്ഥാനത്തു പോലും സര്‍ക്കാര്‍ സ്‌കൂളില്‍, അതും പെണ്‍കുട്ടികള്‍ പഠിക്കുന്നിടത്തു ടോയ്‌ലറ്റ് സൌകര്യമില്ലെന്നാണ് കേള്‍ക്കുന്നത് വിശ്വസിക്കാനാവുന്നില്ല. 40 കുട്ടികള്‍ക്ക് ഒരു യൂറിനലും 60 കുട്ടികള്‍ക്ക് ഒരുടോയ്ലറ്റുമെന്നതാണ് കണക്കുകള്‍ അത് ഇന്നും കടലാസിലാണെന്ന് തോന്നുന്നു. രാവിലെ 10 മിനിറ്റും 5 മിനിറ്റും കിട്ടുന്ന ഇടവേള്‍ക്കകളില്‍ കൂട്ടത്തോടെ പിള്ളേര് ക്യൂനില്‍ക്കൊമ്പൊ എങ്ങനെയാണ് ഇത്രവേഗത്തില്‍ കാര്യം സാധിച്ച് പുറത്തുവരുന്നത്. 1000 പേരുള്ള ഒരു സ്കൂളിന്റെ കാര്യമെടുത്താന്‍ 1 സെകന്റില്‍ മുള്ളുയിട്ട് പുറത്തുവരണോ ?

ഇനി അഥവാ മൂത്രപുര ഉണ്ടെങ്കില്‍ അതിനകത്ത് കയറിയാല്‍ സഹിക്കില്ല (ഞാന്‍ പഠിച്ച സ്കൂളിലെ പെമ്പിള്ളേരുടെ മൂത്രപുരയില്‍ കളിക്കിടയില്‍ പോയ പന്തെടുക്കാന്‍ ഞാന്‍ കയറിയിട്ടുണ്ട് (സത്യം പന്തെടുക്കാനാണ്)ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നമട്ടില്‍ കുറെ മൂത്രപ്പുര ഉണ്ടായിട്ടും എന്ത്ഫലം ? പെണ്‍സൌഹ്രദ ടേയ് ലെറ്റുകളല്ല നീളത്തിലൊരു തൊഴുത്താണ് മിക്ക സ്കൂളുകളിലും. അതിലൊഴിക്കുന്നതിലും നല്ലത് ഒഴിക്കാതിരിക്കുന്നതാണ്. വൃത്തി ഇല്ലാത്ത ടോയ്ലെറ്റ് ആയതു കൊണ്ട് വൈകുന്നേരം വരെ വെള്ളം കുടിക്കാതെ അടക്കി പിടിച്ച് ഇരിക്കുന്ന കുട്ടികളുണ്ട് ഇന്നു സ്കൂളുകളില്‍. ഇതുപോലം പല രോഗങ്ങളും ഉണ്ടാവും എന്നത് പ്രത്യേകം  വിവരിക്കേണ്ടല്ലോ.

വിദ്യാഭ്യാസ മന്ത്രിയായ അങ്ങ് ഒരു ഉച്ചിതമായ നടപടികൈകൊള്ളുമെന്ന് കരുതുന്നു. ഈ പോസ്റ്റ് കേരത്തിലെ സര്‍ക്കാര്‍ സുകൂളുകളില്‍  വ്യത്തിരഹിതമായ മൂത്രപുരയില്‍ മുള്ളാന്‍ കഴിയാതെ അടക്കിപ്പിടിച്ചിരിക്കുന്ന എല്ലാ വിദ്യാര്‍ഥിനികള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു

8 comments:

  1. Anonymous21:17

    പെണ്‍കുട്ടികളെ ചെകുവിന് വല്യ ഇഷ്ട്ടമാണ്

    ReplyDelete
  2. ഞാനും സമര്‍പ്പിക്കുന്നു...

    ReplyDelete
  3. കക്കൂസ് പരിഷ്കരിക്കാന്‍ 35 ലക്ഷം രൂപയോ? ഒരു മന്ത്രിയായാല്‍ മതിയാരുന്നു. പറഞ്ഞ കാര്യങ്ങളൊക്കെ സത്യം. ഇത് ഇങ്ങിനെ തന്നെ തുടരാനാണ് സാദ്ധ്യത

    ReplyDelete
  4. That man, I mean that minister, will he be able to read such blogs?

    ReplyDelete
  5. That man, I mean that minister, will he be able to read such blogs?

    ReplyDelete
  6. That man, I mean that minister, will he be able to read such blogs?

    ReplyDelete
    Replies
    1. കുഞ്ഞാപ്പ പറയുന്നിടത്ത് ഒപ്പിട്ടു കൊടുക്കുക എന്നല്ലാതെ ഞമ്മള്‍ക്കെന്തു മന്ത്രിപ്പണി .ഈ ബ്ലോഗ്ഗന്മാരെ നിരോധിക്കാന്‍ മ്മടെ സര്ദാര്‍ജിയോടു പറയണം.ശല്യങ്ങളാന്നേ......

      Delete
    2. ങും അത് വേണെങ്കില്‍ അങ്ങേര് നടത്തും .. :)

      Delete

അഭിപ്രായം വേണമെന്നില്ല