May 5, 2012

ജാതിയും മതവും SSLC റിസല്‍ട്ടിലും (എന്താണാവോ ഉദ്ദേശം)

നുമ്മടെ ഒരുപയ്യന്‍സിന് SSLC മാര്‍ക്ക് ലിസ്റ്റൊന്ന് പ്രിന്റ് എടുക്കണമെന്ന് പറഞ്ഞ് നോക്കുമ്പൊഴാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. എല്ലാവിദ്യാര്‍ത്ഥികളുടെയും പേരും വയസ്സും മാര്‍ക്കും മാത്രമല്ല ജാതിയും മതവുമൊക്കെ അതിലുണ്ട്. എന്തിനാണ് ജാതിയും മതവും അതില്‍ ചേര്‍ത്തിരിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. സംവരണം ന്യൂനപക്ഷ ഭൂരിപക്ഷ എന്നൊക്കെയുള്ള കണക്കെടുപ്പിനുമൊക്കെ സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കുന്നത് അംഗീകരിക്കാം , ഇതെന്തിനാണ് ഈ റിസല്‍ട്ടില്‍ ജാതിയും മതവും. മുമ്പുള്ള വര്‍ഷങ്ങളിലൊന്നും ഇങ്ങനെ കണ്ടിട്ടില്ല.

കണ്ടപ്പൊ 1 ഹിന്ദുചെക്കന്റേം ,ഒരു മാപ്പിളചെക്കന്റേം റിസല്‍ട്ടിന്റെ സ്ക്രീന്‍ഷോട്ട് എടുത്തിട്ടിട്ടുണ്ട് ,അതെന്താന്നറിഞ്ഞില്ല ഈ വര്‍ഷം ക്രിസ്ത്യാനികള്‍ പരീക്ഷ എഴുതീല്ല എന്ന് തോന്നുണു പേരിനുപോലും ഒരെണ്ണം കിട്ടിയില്ല.





മതസൌഹാര്‍ദം മതസൌഹാര്‍ദം ദിവസവും 10 തവണ പറയുന്ന ഉമ്മന്‍ചാണ്ടിയും മതസൌഹാര്‍ദം നിലനിര്‍ത്താന്‍ മുസ്ലിംലീഗ് എന്നും മുമ്പിലുണ്ടെന്ന് ദേ ഈ കഴിഞ്ഞ  ജനുവരി 2നു പോലും പ്രസംഗിച്ച കുഞ്ഞാലിക്കാന്റെ പാര്‍ട്ടിയിലെ വിദ്യാഭ്യാസ മന്ത്രിയുമൊക്കെ ഉണ്ടായിട്ടും ഇതുപോലെ ജാതി കുത്തികയറ്റിയത് ചീപ്പ് ഏര്‍പ്പാടായി.

3 comments:

  1. അയ്യേ, ഇത് വളരെ ചീപ്പ് ആയിപ്പോയി.

    ReplyDelete
  2. ജാതി ചോദിക്കരുത്, പറയരുത് എന്ന് പറഞ്ഞ ഗുരുജിയുടെ നാട്ടില്‍ ഇപ്പൊ ഒരു 'ജാതി' സെന്‍സെസ്സുകാര്‍ ജാതി ചോതിച്ചു വീട് വീടാനന്തരം കയറി ഇറങ്ങുന്നുണ്ട്.

    അവന്‍റെ അമ്മേടെ ഒരു ജാതി സെന്‍സെസ് !!!!!

    ReplyDelete

അഭിപ്രായം വേണമെന്നില്ല