May 1, 2012

ആനപ്രേമികള്‍ വായിച്ചിരിക്കേണ്ടത് (ത്യശൂര്‍ പൂരം സ്പെഷ്യല്‍)

ത്യശൂര്‍ പൂരത്തിന് ഒരുപാട് ക്ഷണമുണ്ടായിരുന്നു .. ആനപ്രേമികളാണ് കൂടുതലും രാമന്‍ വരുന്നുണ്ട് കര്‍ണ്ണന്‍ വരുന്നുണ്ട് കേശവന്‍ വരുന്നുണ്ട് എന്ന് പറഞ്ഞപ്പൊ തന്നെ കാര്യം മനസ്സിലായി ഇതൊക്കെ പൂരത്തിനുവരുന്ന ആനകളാണെന്ന്. പണ്ടൊക്കെ ആനകളെ മതപരമായ ചടങ്ങുകള്‍ക്ക് ഉപയോഗിച്ചിരുന്നത് തന്നെ കുറവായിരുന്നു അങ്ങനെ ഉണ്ടെങ്കില്‍ കൂടുതല്‍ ഹിന്ദുകളും ‍, ഇന്ന് പള്ളിനേര്‍ച്ചയ്ക്ക് ക്രിസ്തുമസ്സുനുമൊക്കെ ആനയായി. എന്ത് ഉത്സവം വന്നാലും ആനയുടെ കാര്യം കഷ്ട്ടം


ഗുരുവായൂര്‍ കേശവനായി ജനിക്കാന്‍ ആന ഭാഗ്യം ചെയ്ത ജന്മമാണെന്ന് പലരും പറഞ്ഞ് ഞാന്‍ തന്നെ കേട്ടിട്ടുണ്ട്. സത്യത്തില്‍ ഗുരുവായൂര്‍ കേശവനല്ല കേരളത്തിലെ ഏത് ആനയും ഭാഗ്യം ചെയ്തവരല്ല മറിച്ച് മുന്‍ജന്മ പാപത്തിന്റെ ഫലമാണ്.  ഒന്നനങ്ങാന്‍ പോലും സമ്മതിക്കാതെ പലപ്പോഴും വരിഞ്ഞുകെട്ടിയിരിക്കുന്ന വിലങ്ങിന്റെ പാട്, ത്യശൂര്‍ പൂരം പൊലുള്ള ഉത്സവങ്ങളില്‍ എന്തായാലും 2 കാലും തളച്ചൊരു വിലങ്ങ് ഉറപ്പാണ്,  എത്രയൊക്കെ നിയമങ്ങളുണ്ടെങ്കിലും അതെല്ലാം കാറ്റില്‍ പറത്തി തുടര്‍ച്ചയായുള്ള നടത്തം, അല്ല ഇനി ലോറിയാത്രയാണെങ്കിലും ഇത്ര ഭാരിച്ച ശരീരവും കൊണ്ട് അതും ആനയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്.

അതിനിടയില്‍ തിടമ്പ് ഉഅയര്‍ത്തിപ്പിടിക്കാന്‍ പാപ്പാന്റെ വക തലയുയര്‍ത്തിപ്പിടിക്കാനുള്ള സിഗ്നല്‍ പലപ്പോഴും തോട്ടികൊണ്ട് കുത്തിയായിരിക്കും. ഉദാഹരണത്തിന് താഴെ ചിത്രത്തിലെ ഈ പാപ്പാന്‍ ആനയെ തോട്ടികൊണ്ട് നിര്‍ബന്ധിച്ച് തലയുര്‍ത്തിപ്പിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യിപ്പിക്കുകയാണ് അല്ലാതെ ആനയ്ക്കെന്താ ഫോട്ടോയ്ക്ക് തലയുമ്പൊക്കി നില്‍ക്കാന്‍ ഭ്രാന്തുണ്ടോ ? 


ആനകളെ സ്വതന്ത്രമായി ജീവിക്കാനനുവദിക്കുന്നതാണ് യഥാര്‍ത്ഥ ആനസ്നേഹമെന്ന് ആനപ്രേമികള്‍ ആദ്യം മനസ്സിലാക്കുക. ഇതില്‍ ഏറ്റവും സഹിക്കാനാവാത്തത്.  4 ആള് കൂടുന്നിടത്ത് നില്‍ന്ന് ഇവന്മാരുടെ ഒരു സംസാരം എന്താലെ അവന്റെ തലയെടുപ്പ് അവന്റെ നില്‍പ്പ് നടപ്പ് എന്നൊക്കെ പറഞ്ഞ് , എനിക്കൊന്നേ ആനപ്രേമികളോട് പറയാനുള്ളൂ നാണമില്ലെ നിങ്ങള്‍ക്ക് ആ‍നയെ ഇങ്ങനെ ക്രൂരമായി ദ്രോഹിച്ച് ആനസ്നേഹിയാണെന്ന്‍ പറഞ്ഞ് തലയും ഉയര്‍ത്തി നടക്കാന്‍

5 comments:

  1. കോടികളുടെ വിപണിയാണ്....വെറുതെ കളയുമോ.

    ReplyDelete
  2. ആനകളെ സ്വതന്ത്രമായി ജീവിക്കാനനുവദിക്കുന്നതാണ് യഥാര്‍ത്ഥ ആനസ്നേഹമെന്ന് ആനപ്രേമികള്‍ ആദ്യം മനസ്സിലാക്കുക. നാണമില്ലെ നിങ്ങള്‍ക്ക് ആ‍നയെ ഇങ്ങനെ ക്രൂരമായി ദ്രോഹിച്ച് ആനസ്നേഹിയാണെന്ന്‍ പറഞ്ഞ് തലയും ഉയര്‍ത്തി നടക്കാന്‍....ഇത് രണ്ടൂം ക്ഷ ബോധിച്ചു.......

    ReplyDelete
  3. ee post kollam....ethrem vegam aanakale kattilekku viduu..Aaanayode echiry elum sneham undengil...:( :( :(

    ReplyDelete