Nov 15, 2011

രഞ്ജിനിഹരിദാസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരോട് !!


കുട്ടികളുടെ മ്യൂസിക് റിയാലിറ്റി ഷോ ആയ മഞ്ച് സ്റ്റാര്‍ സിംഗര്‍ ഫൈനല്‍ വേദിയില്‍ വെച്ച് മഹാനടന്‍ ജഗതി ശ്രീകുമാര്‍ ഞങ്ങള്‍ മലയാളീസിന്റെ ആരാധനാപാത്രമായ രഞ്ജിനി ഹരിദാസ്  അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത് അറിഞ്ഞു . അത് അങ്ങേരുടെ അറിവില്ലായ്മയാണെന്ന് കരുതി ക്ഷമിക്കാം . എന്നാല്‍ ഈ ബഹുഭൂരിപക്ഷം വരുന്ന മലയാളികള്‍ എന്തിനാണ് രഞ്ജിനി ഹരിദാസിനെ ഇങ്ങനെ അപമാനിക്കുന്നതെന്നാ എനിക്കറിയാത്തത് . അതിനുമാത്രം എന്ത് തെറ്റാ അവള്‍ ചെയ്തത് ... അല്ല

ഈ രഞ്ജിനി ചേച്ചി എന്തുചെയ്തെന്നാ ഇവിടുത്തെ ചില ബ്ലോഗ്ഗര്‍മാരും ഭാഷാ വിദഗ്ദരും പറയുന്നത് !! മലയാള ഭാഷയെ അങ്ങ് വ്യഭിചരിച്ചെന്ന്..
ഈ പറച്ചിലു കേട്ടാല്‍ തോന്നും കേരളത്തില്‍ മുഴുവന്‍ ജനങ്ങള്‍ അച്ചടി ഭാക്ഷയിലാണ് സംസാരിക്കുന്നതെന്ന്!! ഞങ്ങ , നിങ്ങ , എക്ക് , നിക്ക് എന്നൊക്കെ പറയുന്നവരല്ലേടേയ് നിങ്ങള് , അല്ല രഞ്ജിനി ഇനി വര്യ , മാര്‍ക്ക് പറയ്യ്യ ! , ഇങ്ങോട്ട് മാറി നിക്ക്യാ എന്നൊക്കെ പറയണോ ?? ഇതൊന്നുമല്ല സംഗതി അസൂയ എന്ന് പറയും .. അതല്ലതെ പിന്നെയെന്താ ?

ആയിരത്തോളം സിനിമകളില്‍ കഷ്ടപെട്ട് അഭിനയിച്ച് താനുണ്ടാക്കിയ പ്രശസ്തി ചുമ്മാ ദിവസങ്ങള്‍കൊണ്ട് ഒരു പെണ്‍കൊച്ച് ഒണ്ടാക്കിയപ്പോള്‍ മിസ്റ്റര്‍ മൂണിന് സഹിച്ചില്ല . അല്ലതെ എന്ത് തെറ്റാ ആ കൊച്ച് ചെയ്തത് . മലയാള ഭാഷയെ അപമാനിച്ചെന്ന് പറയുന്നവര് തെളിവ് സഹിതം അത് വ്യക്തമാക്കണം . വിധികര്‍ത്താക്കള്‍ക്ക് മുന്‍പേ വിധി പറഞ്ഞന്നാണ് മഹാനടന്റെ പരാതി . തെളിവ് രഞ്ജിനി ചേച്ചി ഏത് എപ്പിസോഡില്‍ എവിടെയാണ്  വിധി പറഞ്ഞതെന്ന്... എന്നിട്ട് തര്‍ക്കിക്കാം .

രഞ്ജിനീ ആകെ പറയാറുള്ളത്‌ പാട്ട് എനിക്കിഷ്ടമായി കൂടുതല്‍ ഡിറ്റയില്‍സ് ജഡ്ജെസിനോട് ചോദിക്കാം എന്നാണ് . അതില്‍ ഒരു സാധാരണ പ്രേക്ഷകന് ഒരു തെറ്റും കാണാന്‍ പറ്റില്ല . രഞ്ജിനീ ആകെ പറയാറുള്ളത്‌ പാട്ട് എനിക്കിഷ്ടമായി കൂടുതല്‍ ഡിറ്റയില്‍സ് ജഡ്ജെസിനോട് ചോദിക്കാം എന്നാണ് . അതില്‍ ഒരു സാധാരണ പ്രേക്ഷകന് ഒരു തെറ്റും കാണാന്‍ പറ്റില്ല . ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലോ എഴുതിയാലോ , പിന്നെ അതിന്റൊപ്പം നിന്ന് തുള്ളിക്കോളും നാണമില്ലടേയ് നിങ്ങളൊക്കെ @!!

നിങ്ങള്‍ മലയാളികള്‍ക്കെന്തോ കുഴപ്പമുണ്ട് ... ചികിത്സയില്ല ചന്തിക്ക് നല്ല ചുട്ട അടിയാണ് കൊടുക്കേണ്ടത്

രഞ്ജിനി ഹരിദാസ് കീ ജയ്....

35 comments:

 1. ജഗതിയുടെ വീക്നെസ് അല്ലെ ചെകുത്താനെ സ്ത്രീ പീഡനം..പണ്ട് രഹസ്യം ആയി ചെയ്തു..ഇപ്പം പരസ്യം ആയി ചെയ്യുന്നു.. അത്രെയേ ഉള്ളൂ.. രണ്ജിനിയെ സപ്പോര്‍ട്ട് ചെയ്യുന്നു..ആദ്യ കമെന്റില്‍ പറഞ്ഞ പോലെ ദയനീയം ആയിരുന്നു രഞ്ജിനിയുടെ അവസ്ഥ. but she managed well with her guts..congrates

  ReplyDelete
 2. രഞ്ജിനി എത്ര തരാമെന്നു പറഞ്ഞു ചെകുത്താനെ ഇങ്ങനെ ഒന്ന് എഴുതാന്‍ വേണ്ടി ?? :-)))

  ReplyDelete
 3. "സംഗതി അസൂയ എന്ന് പറയും .. അതല്ലതെ പിന്നെയെന്താ ?"
  :)))

  ReplyDelete
 4. @ചിരുതക്കുട്ടി ചിരുതക്കുട്ടിക്ക് കാര്യം മനസ്സിലായി
  @ജിക്കുമോന്‍ - Thattukadablog.com ജിക്കുമോനെ ഞാന്‍ ഒടുക്കത്തെ സീരിയസാ ... യൂ നോ വണ്‍ തിങ് രഞ്ജിനി ടീച്ചര്‍ എന്നെ സ്പോകണ്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ടീച്ചറാ !!

  ReplyDelete
 5. കാര്യം ശരിയാ. 'പിന്‍' താങ്ങുന്നു.!

  ReplyDelete
 6. Anonymous13:31

  enthinaa ee kootharaye chekuthan nyaayeekarikkunnath?!

  ReplyDelete
 7. ചെകുത്താന് വാസുവിന്റെ വക - കൊട് കൈ.. !!!!

  ReplyDelete
 8. @ചെകുത്താന്‍ചെകുത്താന്‍ പണ്ട് അവളെ ലൈനടിക്കാന്‍ നോക്കീട്ട് നടന്നില്ല.. പക്ഷെ എന്നാലും ഇപ്പോളും മനസ്സില്‍ ആ സ്നേഹം തങ്ങി നില്‍പ്പുണ്ട് അല്ലേ.. ഈ തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണെന്നൊക്കെ പറയുന്ന പോലെ...... :-))

  ReplyDelete
 9. ഓളുടെ " Malayalam" തന്നെയാ പ്രശ്നം, അമേരിക്കയിലോന്നും അല്ലാലോ ജനിച്ചു വളര്‍ന്നത്‌ ,മഹാ ബോറാ മാഷെ "'ഈ കാട്ടിക്കൂട്ടല്‍'' ...നല്ല തോലിക്കട്ടിയാ ....കിംഗ്‌ ഫിഷര്‍ ഷോ യുടെ ഇവളുടെ ''ഫോട്ടോ തപ്പി" നോക്ക് ( എന്റെ ബ്ലോഗിലും ഒന്ന് നോക്ക്...)

  അമ്മയെ തല്ലിയാലും രണ്ടു ഭാഗം ഇതില്‍ ഒരുഭാഗത്ത് ചെകുത്താനും !

  ജഗതിക്കി ജയ്‌ .....

  ReplyDelete
 10. ara ee renjini haridas?????????????????????/

  ReplyDelete
 11. pinne ithokke oru adjustmentanu mandan chekuthane..ippo thanne etra per veendum aa program kanum renjiniyude facevalue koodum.asianetinum santhosham.ningalkk ee chanaal inteligentia ye patti oru chukkum arinjooda.NAADAKAME ULAKAM.

  ReplyDelete
 12. ee renjini haridas ara ???

  എനിക്ക് ഒന്നും മനസ്സിലായില്ല....

  ആർക്കെങ്കിലും എന്തെങ്കിലും അറിയുമെങ്കിൽ ഒന്ന് പറഞ്ഞ് താ..

  ചെകുത്താനോട് നേരിട്ട് ചോദിക്കാൻ പേടിയാ...

  ReplyDelete
 13. ranji oru vrithiketta avatharikayanu....avalkkathu kittanam...

  ReplyDelete
 14. Anonymous19:20

  @ജിക്കുമോന്‍ - Thattukadablog.com ഇതിനെ കിറിച്ച് കുറിച്ച് ബി ബി സി തയ്യാറാക്കിയ ‘ചെകുത്താനെ പ്രണയിച്ച യക്ഷി ; ആ റിപ്പോര്‍ട്ട് താന്‍ കണ്ടല്ലേ ... അത് ഇന്ത്യാ ടു ഡേ റ്റൈംസ് എന്നുവേണ്ട എല്ലാ മാഗസിനിലും വന്നിരുന്നു

  ReplyDelete
 15. Anonymous19:20

  എന്നനെയാ ബ്ലോഗില്‍ ഇങ്ങനെ രിപ്ലേ ബട്ടന്‍ ആഡ് ചെയുക

  ReplyDelete
 16. അസൂയ ഒരു ഫാക്ടര്‍ തന്നെയാണ് ഇതില്‍. രഞ്ജിനി പരീക്ഷ ജയിച്ചു എന്തായാലും. ജഗതി തോറ്റു.

  ReplyDelete
 17. (ആദ്യം ഒരു കമന്റ് എഴുതി ഇട്ട് നോക്കിയപ്പോള്‍ എങ്ങോട്ടോ പോയി മറഞ്ഞു....)
  നിങ്ങള്‍ക്ക് വേറെ പണി ഒന്നുമില്ലേ പിള്ളാരേ! ജഗതിയും രഞ്ജിനിയും വിഷയം വെറും തറ വേല മാത്രം.ചാനല്‍ പ്രോഗ്രാമിന് റേറ്റ് കൂട്ടാനുള്ള ഒരു പക്കാ തറവേല ..നേരത്തെ എഴുതി വെച്ച ഒരു തിരക്കഥ ജഗതിയും അവതാരി പുരുഷിയും കൂടി ആടി തകര്‍ത്തു. എന്റെ കുട്ടികളേ! ഇത് ലൈവ് പ്രോഗ്രാം അല്ലെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും നിങ്ങള്‍ക്ക് ഈ ട്രിക്ക് മനസിലായില്ലേ? ഇത് പഴയ സിനിമാക്കാരുടെ തറവേല ആണ്.പടം ഓടാന്‍ പഴയ സിനിമാക്കാര്‍ തന്നെ പൈസ്സാ കൊടുത്ത് അവരുടെ തന്നെ പടത്തിനെ ചീത്ത വിളിപ്പിക്കുക.
  ഈ രഞ്ജിനി--ജഗതി പരിപാടി നേരത്തെ റിക്കാര്‍ഡ് ചെയ്ത് പിന്നീട് അവതരിപ്പിക്കുന്നതാണ്. ജഗതി പറഞ്ഞത് രഞ്ജിനിക്കും അവരുടെ സില്‍ബന്ധികള്‍ക്കും അത്ര പിടിച്ചില്ലെങ്കില്‍ അതങ്ങ് എഡിറ്റ് ചെയ്ത് മാറ്റിയാല്‍ പോരേ? എന്താ ജഗതി നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുമോ? അതോ തൂക്കി കൊല്ലുമോ? ജഗതി ഒരു പച്ച തെറി പറഞ്ഞുവെന്ന് സങ്കല്‍പ്പിക്കുക.അത് അതേ പടി ചാനലില്‍ കാണിക്കുമോ കേള്‍പ്പിക്കുമോ. അതിന്റെ ഓഡിയോ അങ്ങ് ചെത്തും. പൊട്ടന്‍ പറയുന്നത് പോലെ ചുണ്ടനക്കമേ നാം കേല്‍ക്കൂ അതേ പോലെ ഇതങ്ങ് ചെയ്താല്‍ പോരായിരുന്നോ അപ്പോള്‍ അതല്ല കാര്യം. ഒരു മാങ്ങാ അണ്ടി മുമ്പില്‍ വെച്ച് തരിക. എന്നിട്ട് ഇത് ആണാണോ പെണ്ണാണോ എന്ന് ചര്‍ച്ചിക്കുക...ചര്‍ച്ചിലോടെ ചര്‍ച്ചില്‍..കുറേ ആരാധകര്‍... അപ്പോല്‍ ആളിന്റെ എണ്ണം (റേറ്റിംഗ്) കുറഞ്ഞിടത്ത് ശര്‍...ര്‍... എന്ന് കയറ്റവും.എന്താ ബുദ്ധി. അതു കൊണ്ട് എന്റെ കുഞ്ഞുങ്ങളേ നിങ്ങള്‍ ഉള്ള സമയം കൊണ്ട് ആ ഹസാര കാര്യമോ മന്മോഹന്‍സിംഗ് കാര്യമോ അങ്ങിനെ നല്ല പൊറാട്ട് നാടക കാര്യങ്ങള്‍ ചര്‍ച്ചിക്ക്...അല്ലാതെ ഈ കൂതറ വിഷയം വിട്..

  ReplyDelete
 18. നിങ്ങളാരെങ്കിലും a walk with subaida കാണാറുണ്ടോ? അതിലെ അവതാരികയുടെ ഭാഷയും അവതരണവും ഒന്ന് ശ്രദ്ധിക്കു . അപ്പോള്‍ മനസ്സിലാവും എങ്ങനെ അറിയാവുന്ന മലയാളം വച്ച് കൊണ്ട് ഭംഗിയായ്‌ ഒരു പ്രോഗ്രാം അവതരിപ്പിക്കാമെന്ന് , അത് മംഗ്ലീഷ് ആയാലും . അവിടെയാണ് ജഗതിയുടെ വിമര്‍ശനത്തിനു പ്രസക്തി അദേഹം തന്നെ പറഞ്ഞപോലെ രഞ്ജിനിയുടെ അവതരണം അസഹനീയമാണു . പക്ഷെ ഒരു പറ്റം ആളുകളുടെ വിചാരം അവള്‍ എന്തോ വലിയ തേങ്ങയാണ് പറയുന്നത് എന്നാണ് , ഒന്നുമല്ല. എന്നെ പോലെ ഒത്തിരി പേര്‍ പറയാന്‍ ആഗ്രഹിച്ചതാണ്‌ ജഗതി പറഞ്ഞത് .

  ReplyDelete
 19. രഞ്ജിനീ ആകെ പറയാറുള്ളത്‌ പാട്ട് എനിക്കിഷ്ടമായി കൂടുതല്‍ ഡിറ്റയില്‍സ് ജഡ്ജെസിനോട് ചോദിക്കാം എന്നാണ് . അതില്‍ ഒരു സാധാരണ പ്രേക്ഷകന് ഒരു തെറ്റും കാണാന്‍ പറ്റില്ല.. ഈ വരി ആവർത്തിച്ചു വരുന്നുണ്ട്.. രഞ്ജിനിയുടെ മലയാളം നല്ലതല്ലെങ്കിലും അഭിപ്രായപ്രകടനത്തിന്റെ കാര്യത്തിൽ എനിക്കും ചെകുത്താന്റെ അഭിപ്രായമാ.. തനിക്കിഷ്ടായി എന്നു പറയുന്നതിൽ ഒരു തെറ്റും ഇല്ല

  ReplyDelete
 20. Anonymous10:59

  ഒന്നുമല്ല ചോദിച്ചു കൊടുത്തില്ല ...

  ReplyDelete
 21. Anonymous20:42

  @Anonymousതന്റെ പെമ്പരന്നൊതിയെ പീഡിപ്പിച്ചോ? കോടതി വെറുതേ വിട്ടാലും ചില മാന്യന്മാര് വിടില്ലെന്നുവെച്ചാല്‍???

  ReplyDelete
 22. ജയ്...രഞ്ജിനി ചേച്ചീ..ജയ്....

  ReplyDelete
 23. Anonymous23:44

  മലയാളഭാഷയെ നിരന്തരം അപമാനിക്കുന്ന ഈ അവതാരികയ്ക് സ്തുതിപാടുന്നവരോട് സഹതാപം തോന്നുന്നു! സ്റ്റാര്‍ സിംഗറിന്റെ പ്രേക്ഷകരില്‍ ഒരുപാടുപേര്‍ക്കുള്ള ആശങ്കയാണ് ശ്രീ ജഗതി സ്റ്റേജില്‍ വെച്ച് പറഞ്ഞത്! ഇങ്ങനെ പറയാന്‍ അദ്ദേഹത്തിനെ കഴിയൂ കാരണം അദ്ദേഹം ഒരു ചാനലിന്റെയും പ്രത്യേക പിന്തുണയോടെയല്ല മറിച്ച് സ്വന്തം പ്രതിഭയുടെ പിന്‍ബലത്തിലാണ് വര്‍ഷങ്ങളായി മലയാള ചല്‍ചിത്രവേദിയില്‍ തിളങ്ങി നില്‍ക്കുന്നത്!!! ജഗതിയ്ക് നന്ദി!!

  ReplyDelete
 24. Anonymous23:52

  jagathy paranjathu 100%shariyaa

  ReplyDelete
 25. Anonymous11:29

  ranjini ipo enthu cheyyarikkum ??

  ReplyDelete
 26. എന്നാലും സത്യം പറയാന്‍ ധൈര്യം കാണിച്ച ജഗതി ചേട്ടന് എന്‍റെ അഭിനന്ദങ്ങള്‍.Re-telecast ചെയ്‌തതില്‍ ഇതൊന്നും കണ്ടതുമില്ല, അടിപൊളി...... എന്തൊരു എഡിറ്റിങ്ങ്....... വെറുമൊരു അവതാരികയെ പറഞ്ഞതും വെട്ടിക്കളഞ്ഞാണോ കാണിക്കുന്നത് ഏഷ്യാനെറ്റ് പോലെയുള്ള ഒരു ചാനല്‍? കഷ്‌ടം......

  ReplyDelete
 27. @sherriff kottarakara
  താങ്കളുടെ ഒരു കമന്റും എവിടേം പോയി മറാഞ്ഞിട്ടില്ലാ .... ഇത് സ്പാമില്‍ കിടപ്പുണ്ടായിരിന്നു .. ഇപ്പൊഴാ കണ്ടത് ... എനിക്ക് ഈ കമന്റ് ബോക്സും നോക്കി കുത്തിയിരിക്കാന്‍ നേരമില്ലാത്തോണ്ട് ശ്രദ്ധിച്ചില്ലാ ...

  ReplyDelete
 28. ഒരു മൈക് കൈയില്‍ കിട്ടിയാല്‍ എന്തും പറയാം എന്ന് വിചാരിച്ചാണോ? മിസ്റ്റര്‍ മൂണ്‍ അങ്ങനെ ഒക്കെ വിളിച്ചു കൂവിയത്.
  പേര് പറയാതെ ഒരു വ്യക്തിയെ വിമര്‍ശിച്ചാല്‍ അത് ആരെ ആണ് പറഞ്ഞത് എന്ന് എല്ലാവര്ക്കും അറിയാം ...
  രഞ്ജിനി ഹരിദാസ്‌ അത് താന്‍ ആണ് എന്നാ കമന്റ്‌ പറയുന്നതിന് മുന്‍പ്‌ തന്നെ പ്രേഷകര്‍ അത് രഞ്ജിനി തന്നെ എന്ന് പറഞ്ഞത് അത് കൊണ്ടാണ്...
  അത് കൊണ്ടാണ് അവര്‍ കൈ അടിച്ചു ചിരിച്ചതും...
  ഒരു വ്യകിതിയെ പൊതു സ്ഥലത്ത് വെച്ച് പൊതുവായീ അപമാനിച്ചത് ഒരു കലാകാരന് ചേര്‍ന്ന പ്രവര്‍ത്തി ആയീ എനിക്ക് തോന്നുനില്ല...
  എന്തും വിളിച്ചു പറഞ്ഞിട്ട് ഞാന്‍ ഒരു തുറന്ന പുസ്തകം എന്ന് പറയുന്നതല്ല ആണത്തം..... ഈ പറയുന്ന മിസ്റ്റര്‍ മൂണ്‍ എന്താ മിസ്റ്റര്‍ ക്ലീന്‍ ആണോ ???
  തെറ്റ് പറഞ്ഞു തിരുത്താം പക്ഷെ അത് പൊതു വേദിയില്‍ അല്ല.... അതാണ് മിസ്റ്റര്‍ മൂണിന് പറ്റിയ അബദ്ധം......

  ReplyDelete
 29. പണ്ടൊരിക്കൽ ഒരു സ്റ്റേജിൽ വെച്ച് വി.എസ് ജഗതിക്ക് മുണ്ട് നൽകാതെ വി.എസ് സ്വന്തം ഇമേജ് വർദ്ധിപ്പിച്ചപ്പോൾ ജഗതിയും മനസ്സിലാക്കിയിട്ടുണ്ടാകണമായിരുന്നു, പ്രതികരണവും വിമർശനവും നിലപാടുകളും എപ്പോഴൊക്കെ എങ്ങനെയൊക്കെയായിരിക്കണമെന്ന്... അതിന്റെ പരിധികളും...

  ReplyDelete
 30. കാക്കരയുടെ കമ്മന്റിനു ഒരു അടിവരയിടുന്നു .

  ReplyDelete
 31. Anonymous16:23

  http://www.youtube.com/watch?v=6Tw8xMrBUDw

  ReplyDelete
 32. Anonymous16:24

  watch the video in youtube to know bout ranjini haridas ' http://www.youtube.com/watch?v=6Tw8xMrBUDw '

  ReplyDelete
 33. Anonymous22:59

  retelecast ഞാന്‍ കണ്ടതാ . ഒരു എഡിറ്റിങ്ങും നടത്തിയിട്ടില്ല. ജഗതി പറഞ്ഞതെല്ലാം അത് പോലെ കാണിച്ചു. താന്‍ വേറെ എന്തെങ്കിലും ആകും കണ്ടത്.
  രഞ്ജിനിയുടെ അവതരണത്തിന് പ്രത്യേകത ഉള്ളത് കൊണ്ടാണല്ലോ അവരെ എല്ലാവരും ശ്രദ്ധിക്കുന്നത് . വേറെ എത്ര ചാനല്‍ അവതാരകരെ നിങ്ങള്‍ ശ്രധികാരുണ്ട്? (ന്യൂസ്‌ വായിക്കുന്നവര്‍ ഒഴിച്ച് )? കുറ്റങ്ങള്‍ മാത്രം കാണാന്‍ ആണ് എല്ലാവര്ക്കും താല്പര്യം .

  ReplyDelete

അഭിപ്രായം വേണമെന്നില്ല