Nov 15, 2011

വായനക്കാര്‍ക്കൊരു അറിയിപ്പ് (അല്ലാത്തവര്‍ക്കും)

എന്റെ പ്രിയപ്പെട്ട വായനക്കാര്‍ക്കും കമന്റര്‍മാര്‍ക്കും ഫോളോവര്‍മാര്‍ക്കും വേണ്ടിയാണ് ഈ പോസ്റ്റ് , ഇത്തരത്തിലൊരു പോസ്റ്റ് മലയാളം ബ്ലോഗ് ചരിത്രത്തിലാദ്യമാണോ അല്ലയോ എന്നൊന്നുമെനിക്കറിയില്ല എന്നാലും ഈ ബ്ലോഗില്‍ ഇത് ആദ്യത്തെയാണ് . അതിന് തക്കതായ ഒരു കാരണവുമുണ്ട് , മറ്റൊന്നുമല്ല ഇന്നലെ പുലര്‍കാലത്ത് ഞാന്‍ കണ്ട സ്വപ്നമാണ് ഫലിക്കുമായിരിക്കുമല്ലേ ,,

സ്വപ്നം ഇതാണ് മലയാളത്തിലെ പ്രധാന ബ്ലോഗുകളിലൊന്നായ ഇതിന്റെ ഉടമസ്ത്ഥനും മലയാളം ബ്ലോഗിലെ കുലപതിയും സിങ്കവും പുലിയും ഓസ്കാര്‍ കിട്ടിയതിനെ തുടര്‍ന്ന് മേലുകാവ് ഗേള്‍സ് സ്കൂളിന്റെ വാര്‍ഷികച്ചടങ്ങിന് എന്നെ മുഖ്യാതിഥിയായി ക്ഷണിക്കാനെത്തുന്ന 2 കന്യാസ്ത്രീകളായ

ടീച്ചര്‍മാരോടും പി .ടി. എ അംഗങ്ങളോടും ഞാന്‍ സംസാരിക്കുന്നതാണ് ,  സാറിനെ നേരില്‍ കാണാന്‍ കഴിഞ്ഞതുതന്നെ മഹാഭാഗ്യമാണ് സാറിനെ കാണാന്‍ സമയം തന്നതു തന്നെ വല്യകാര്യായിട്ടാ കാണുന്നത് , ബ്ലോഗിങ്ങ് ഒഴിഞ്ഞ നേരമില്ല അല്ലേ , ബ്ലോഗ് സുപ്പര്‍ എന്നൊക്കെ പറഞ്ഞ അവരോട് ഞാന്‍ പറയുന്നു
                                                                                                               
എന്റെ പോസ്റ്റുകളള്‍ നല്ലതാണെങ്കില്‍ മാത്രം നിങ്ങള്‍ വായിച്ച് നല്ല അഭിപ്രായം എഴുതിയാല്‍ മതി ,  “ നോക്കൂ സിനിമാ നടനാവു സോറീ .. ബ്ലോഗറാവുമുമ്പും ഞാന്‍ ഇവിടെ ഒക്കെ തന്നെ ഉണ്ട് , അന്നൊന്നും ആരും എന്നോടൊപ്പം ഫോട്ടോയെടുക്കാനോ ഓട്ടോ ഗ്രാഫിനോ വന്നിട്ടില്ല . സത്യത്തില്‍ നിങ്ങള്‍ സ്നേഹിച്ചത് എന്നെയല്ല ഞാന്‍ അഭിനയിച്ച സോറീ ഞാന്‍ എഴുതിയ പോസ്റ്റുകളെയാണ് അതുകൊണ്ട് നിങ്ങളാരാധിക്കേണ്ടത് എന്നെയല്ല , എന്നെ മലയാളം പഠിപ്പിച്ച പിള്ള സാറിനെയും സുമതി ടീച്ചറെയുമാണെന്ന് പറയുമ്പോള്‍ അവരുടെ കണ്ണ് നിറയുകയാണ് സത്യത്തിലുണ്ടായത് നോക്കണേ എന്റെ വിനയം .

ഞാന്‍ നീട്ടുന്നില്ല എന്തായാലും നിങ്ങള്‍ പറയുന്ന അഭിപ്രായങ്ങള്‍ക്ക് നന്ദി , നല്ലതോ ചീത്തയോ അഭിപ്രായമാണെങ്കിലും അറിയിക്കുക , അത് പ്രസിദ്ധീകരിക്കുന്നതായിരിക്കും , പിന്നെ എന്തിനാടാ കോപ്പേ കമന്റ് മോഡറേഷന്‍ എന്ന് ചോദിക്കുന്നവരോട് “ നിശാസുരഭി ,മഞ്ഞുതുള്ളി എനിങ്ങനെയുള്ള സുന്ദരികളും ഈ ബ്ലോഗ് വായിക്കാനെത്തുന്നതുകൊണ്ടും ചില പച്ചതെറികള്‍ കമന്റായി കിട്ടിയതുകൊണ്ടുമാണ് മോഡറേഷന്‍ ..   ഇതു വരെ കമന്റെഴുതിയ എല്ലാവര്‍ക്കും പേരെടുത്ത് പറഞ്ഞ് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ..
                                                                                                          





ഞാന്‍ നീട്ടുന്നില്ല കാരണം
ബ്ലോഗില്‍ 50 ഫോളോവേര്‍സും ഒരു പോസ്റ്റില്‍ 5 കമന്റിലും കൂടുതലായാല്‍ പഴനി മുരുകന് മൊട്ടയടിച്ച് കാവടിയെടുക്കമെന്ന് എന്റെ അമ്മിണി മുത്തശ്ശി നേര്‍ന്നിട്ടുള്ളതുകൊണ്ട് ഞാന്‍ പഴനിയിലൊന്നു പോയേച്ച് വരാം ....

33 comments:

  1. Anonymous09:10

    എന്താ മാഷേ ഞങ്ങള്‍ക്കിട്ടൊരു പാര....ചെകുത്താന്‍ ചേട്ടാ ദൈവത്തിന്‍റെ സന്തതികളായ ഞങ്ങളെ വെറുതെ വിടുക..ഇല്ലെങ്കില്‍ ഇവിടെ കുരിശു റെഡിയാ......

    ReplyDelete
  2. നിശാസുരഭി oru male alle.. ??
    ;-)

    ReplyDelete
  3. മിടുക്കാ കമന്റ്‌ മോഡറേഷനെ കുറിച്ച് പറഞ്ഞതിന് നൈസ് ആയിട്ടു കൊട്ടിയിട്ട് ഉണ്ടല്ലോ.പഴനിയില്‍ പോയിട്ട് തിരിച്ച് വരുമോ.അതോ വല്ലോ പാണ്ടി പെണ്ണിനെയും കെട്ടി കൂടുമോ?

    ReplyDelete
  4. @പഞ്ചാരക്കുട്ടന്‍
    സത്യമായിട്ടും കൊട്ടിയതല്ല ...
    പഞ്ചാരേ നീയായിട്ട് ഇനി പറഞ്ഞ് പ്രശ്നമുണ്ടാക്കാതിരുന്നാമതി ..
    എന്റെ Blog ലെ ആദ്യത്തെ Follower ആയ പഞ്ചാരയ്ക്ക് Special നന്ദിയുമറിയിക്കുന്നു

    ReplyDelete
  5. @കണ്ണന്‍ | Kannan ഞാന്‍ ആരെയും പ്രത്യേകിച്ച് ഉദ്ദേശിച്ചില്ല
    ആദ്യം കണ്ട രണ്ട് പേരുകള്‍ പറഞ്ഞെന്നേ ഉള്ളൂ ..
    :(

    ReplyDelete
  6. എന്നെ പോലുള്ള സുന്ദരന്മാരും വരാറുണ്ടെന്ന കാര്യം താങ്കള്‍ അങ്ങ് മറന്നു. ooooo... ക്ഷമിച്ചിരിക്കുന്നു.

    ReplyDelete
  7. നല്ലവനായ ചെകുത്താൻ..“നമിക്കിലുയരാം, നടുകിൽ തിന്നാം.നൽകുകിൽ നേടീടാം, നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ” താങ്കൾ താങ്കളുടെ കർമ്മപഥത്തിൽ ( ബ്ലോഗെഴുത്തിൽ തുടരുക)ഏഴരവെളുപ്പിനു കണ്ട സ്വപ്നം മാത്രമല്ലാ. അതിനേക്കാൾ വലിയ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും..എഴുത്തും സംഗീതവും ചിത്രരചനയും എല്ലാ പേർക്കും ലഭിക്കുന്ന വരദാനമല്ലാ... കാത്ത് സൂക്ഷിക്കുക..അനിയന് എല്ലാ നന്മകളും നേരുന്നൂ...

    ReplyDelete
  8. കാര്യങ്ങള്‍ നടക്കട്ടെ

    ReplyDelete
  9. @ചന്തു നായർ,ആരഭി പ്രോത്സാഹനത്തിനും അഭിപ്രായത്തിനും നന്ദി ചേട്ടാ !!

    ReplyDelete
  10. @Shukoor, സോറീ ചേട്ടാ അടുത്ത തവണ ഫോളോവര്‍ 10000 ത്തിന്റെ പോസ്റ്റില്‍ പരിഹരിക്കാം
    @പട്ടേപ്പാടം റാംജി :)

    ReplyDelete
  11. ശിവ13:02

    നമ്മളെ മറന്നോ !!, Personal Accont ലോഗിന്‍ ചെയാന്‍ പറ്റാത്തോണ്ടാ ഇങ്ങനെ കമന്റുന്നത്,

    ReplyDelete
  12. Anonymous14:11

    ആശംസകള്‍ സ്മലി മറന്നു :) :) :)

    ReplyDelete
  13. ആശംസകള്‍

    :-)))

    ReplyDelete
  14. പഴനി പോയി മൊട്ടേം അടിച്ചും വെച്ച് ഒരു കാവടീം കൂടി എടുത്തോ.കേട്ടോ.

    ReplyDelete
  15. ഇനിപ്പ്യോ പഴനിമല മുരുകനേയും അവിടന്നോടിപ്പിക്കാനുള്ള പരിപാടിയാണോ..?

    ReplyDelete
  16. എന്നാണാവോ നമ്മുടെ bloggil ഒരു 50 followers ആകുന്നതു?
    അതുപോലെ ഒരു പോസ്റ്റിനു 100 കമെന്റ് തികച്ചു കാണാന്‍ ഭാഗ്യം ഉണ്ടാവോ ആവൊ?

    ReplyDelete
  17. നിനക്കോർമ്മയുണ്ടോ എന്നെനിക്കോർമ്മയില്ല,
    പണ്ട് നീ ബ്ളോഗ്സ്കൂളിൽ പഠിക്കുമ്പോൾ
    ഉടുക്കാനൊരു ടെമ്പ്ളേറ്റ് ഇല്ലാതെ കീറിപ്പറിഞ്ഞ ബ്ളോഗർ ടെമ്പ്ളേറ്റുമിട്ട് സ്കൂളിൽ വന്നിരുന്നത്, അന്ന് ഞാൻ ഉപയോഗിച്ചിരുന്ന ത്രീ കോളം ടെമ്പ്ളേറ്റ് നിനക്ക് തന്നത്....

    സൈഡ് ബാറിലിടാൻ ഒരു ഷെയർ ബട്ടണോ ഒരു ഫോളോവേഴ്സ് ഗാഡ്ജെറ്റോ ഇല്ലാതെ ബ്ളോഗ് സ്കൂളിൽ ഒരു ബഞ്ചിന്റെ മൂലയിൽ വന്നിരുന്നത്, അന്ന് ഞാൻ പോലും ഇടാതെ എന്റെ ഗഡ്ജെറ്റുകൾ മുഴുവൻ നിനക്ക് തന്നത്!!!!
    നീയിപ്പൊ വല്യ ആളായപ്പൊ ഇതൊന്നും ഓർമ്മയില്ല!!!
    എന്റെ ഭാര്യയോടും മക്കളോടും ഒന്നും ഞാനിതൊന്നും പറഞ്ഞിട്ടില്ല!
    വെറും പരിചയമുണ്ടെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ...
    എന്നിട്ടും അവരും അയലക്കത്തെ പാത്തുത്താത്തയും കൂടിപിരിയാണി വച്ച് നിന്നെ കാത്തിരിക്കുവാ...

    വീട്ടിലോട്ടു വരുമോ? (ശരിയാക്കിത്തരാം...)

    ReplyDelete
  18. നന്മ നിറഞ്ഞ ചെകുത്താന്‍(സത്യ ക്രിസ്ത്യാനികള്‍
    കോപിക്കരുത് നിങ്ങളില്‍ പലര്‍ക്കും നരകവും
    ഈ ചെകുത്താനു് സ്വര്‍ഗ്ഗവുമാണു് ലഭിക്കുന്നത്.
    അഭയയാണേ സത്യം)

    ReplyDelete
  19. Anonymous19:16

    തണലിലെന്താ കൊംബുണ്ടോ രണ്ടു തവണ എഴുതിയിരിക്കുന്നു . വല്ല കൈകൂലിയും തന്നോ ... ഇപ്പോഴത്തെ കാലം അതാണെ അതു കൊണ്ടു ചോദിച്ചതാ.. എല്ലാവിധ ഭാവുകങ്ങളും,.. ആശംസകളും.. ചെകുത്താനിൽ നിന്നും കാക്കേണമേ!!!!!!!!!

    ReplyDelete
  20. കഥ പറയുമ്പോള്‍ എത്ര വട്ടം കണ്ടു.:):) ഏതായാലും ഈ വിനയകുനയിതനു ഭാവുകങ്ങള്‍

    ReplyDelete
  21. നവതി ആഘോഷിക്കുന്നതിനു മുന്‍പ്, നവോമി കാമ്പ്‌ബെല്ലിനെ കല്യാണം കഴിച്ചു നാലു കാപ്പിരി പിള്ളേരുടെ തന്തയാകണം എന്നു ചിന്തിക്കുന്ന ഒരു വയോധികനാണു ഞാന്‍. സൃഷ്ടിപരമായ കാര്യങ്ങളില്‍, അനാവശ്യ കൈ കടത്തലുകള്‍ എനിക്കിഷ്ടമല്ല!
    എന്റെ കൂടെ കൂടിയാല്‍, തന്നെ ഞാന്‍ ചെകുത്താനെ പിടിക്കുന്നവനാക്കാം!

    ReplyDelete
  22. ഹെ ഹെ ഹേ..
    ഇനിയെന്നെ ചേച്ചീന്നൊ അനിയത്തീന്നൊ മറ്റും വിളിച്ചേക്കല്ലെ.
    ബാക്കി പിന്നെ..!

    ReplyDelete
  23. ചെകുത്താനുള്ള വീതം ചെകുത്താന് തന്നെ....

    ReplyDelete
  24. ഇടക്കൊരു നേർച്ച നല്ലതാ..
    ആശംസകൾ.

    ReplyDelete
  25. എന്റീശോയേ ..kanyasthrimaar ‍ വന്നത്
    കല്യാണം വിളിക്കാന്‍ ആയിരിക്കും ...
    ഈ chekuthaanil നിന്നു kaatholane ...maryadakku
    ezhuthiyaal comment iniyum koodum ketto...

    ReplyDelete
  26. ദുഷട്ടാ... എന്നെ മറന്നു അല്ലെ?

    ReplyDelete
  27. അപ്പൊ ഞാന്‍ ഇടുന്നതൊന്നും കമന്റ്‌ അല്ലാതെ പിന്നെ കു കു പു പ മ മ അല്ലെങ്കില്‍ വേണ്ട നിശാസുരഭി ചേച്ചിയും മഞ്ഞു തുള്ളി ചേച്ചിയും ഒക്കെ വരുന്നതല്ലേ ?

    ചെകുത്താനെ നരകത്തില്‍ നിന്നും വരുമ്പോ പളനി റോഡ്‌ ഇടതോ വലതോ ?

    ReplyDelete
  28. kando nammalem marannu alle?saramilla.ineem varum.

    ReplyDelete
  29. മൊട്ടയടിച്ചു കവടി തുള്ളുന്നതിനോപ്പം നാക്കില്‍ ശൂലം കൂടി കേറ്റിയാല്‍ നന്നായിരിക്കും,.... കൂടുതല്‍ ഫോളോവേഴ്സ്നെ കിട്ടാന്‍ അത് സഹായിക്കും,...:P

    ReplyDelete

അഭിപ്രായം വേണമെന്നില്ല