Aug 2, 2011

എന്റെ ബ്ലോഗ്ഗും പത്രത്തില്‍ വന്നേയ് !!


പേടിക്കെണ്ട എന്റെ ബ്ലോഗ്ഗെന്നും ഒരു പത്രത്തിലും വന്നിട്ടില്ല . പിന്നെ ഈ പോസ്റ്റിന് തലക്കെട്ട് ഇതല്ല വയ്ക്കേണ്ടത് എന്നാലും അത് മന:പ്പൂര്‍വ്വം ഒഴിവാക്കിയതാണ് . എന്റെ ബ്ലോഗ്ഗും അച്ചടി മഷിപുരണ്ടു , എന്റെ ബ്ലോഗ്ഗ് പത്രത്തില്‍ വന്നു . കുറേ കാലമായി ബൂലോകത്ത് കേള്‍ക്കുന്നതാണ് .

ബ്ലോഗ്ഗിലെ ഒരു പോസ്റ്റ് , കഥയോ കവിതയോ അല്ലെങ്കില്‍ ബ്ലോഗിന്റെ പേരോ ,  (യുആര്‍എല്‍ എന്ന് തെലുങ്കില്‍ പറയും ) ഏതെങ്കിലും അച്ചടിമാധ്യമത്തില്‍ ഏത് കൂതറ/ചവറ് മഞ്ഞപത്രമായാലും വിരോധമില്ല  അടിച്ചുവരുന്നതിനെ ലോകോത്തരസംഭവമായി ബ്ലോഗര്‍മാര്‍ കാണേണ്ടതുണ്ടോ ?

ഉണ്ടോ ??? ഉണ്ടോ ??? ഉണ്ടോ ??? 


മലയാളം ബ്ലോഗുകളെ കൂതറ ചാവാലി മാധ്യമങ്ങളും പത്രങ്ങളുടെ , അനുബന്ധ വാരാന്ത്യപതിപ്പുകളും കീഴടക്കിക്കൊണ്ടിരിക്കുന്നു . അഥവാ അച്ചടിമാധ്യമങ്ങള്‍ ഇട്ടുകൊടുക്കുന്ന എല്ലിന്‍ കഷ്ണങ്ങള്‍ക്കു പിന്നാലെ  ഡോഗ്സിനെപോലെ ആവേശത്തോടെ മലയാളം ബ്ലോഗര്‍മാര്‍ കുതിക്കുന്ന കാഴ്ചയാണ് ബൂലോഗത്തില്‍ കണ്ട്കൊണ്ടിരിക്കുന്നത് . നാണമില്ലേ ...

നിങ്ങളുടെ കഴിവൊന്നുമല്ലെടേയ് അവരുടെ കഴിവുകേടെന്ന് വേണം പറയാന്‍ . വിഷയമില്ലാതെവരുമ്പൊ അവര് നിങ്ങളെ സമീപിക്കുന്നു . ആദ്യമൊക്കെ കട്ടെടുത്തു . പിന്നെ നിങ്ങളൊക്കെ ഇപ്പൊ ബ്ലോഗ്ഗിന് ആപ്പീസും, മീറ്റുമൊക്കെ നടത്തിയപ്പൊ (ഓ ഇവടത്തെ സ്നേഹം നമ്മള്‍ക്കല്ലേ അറിയൂ ) അവന്മാര് ഇത് ചോദിച്ച് വാങ്ങാന്‍ തുടങ്ങി അത്രേ ഉള്ളു . അല്ലാതെ ഇതൊന്നും വല്യ സംഭവമല്ല .

ഇവന് അസൂയയാണെന്ന് തോന്നുന്നെങ്കില്‍ .. അത് വെറുംതോന്നലാണ് .. എനിക്കൊരു അവാര്‍ഡും വേണ്ട (എത്രപേര് തരാന്ന് പറഞ്ഞതാ ! അന്നും ഞാന്‍ ഇതാ പറഞ്ഞത് )

എനിക്കെന്തെങ്കിലും തോന്നിയാല്‍ അത് പോസ്റ്റും . വായനക്കാരന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എനിക്കൊരു ചുക്കും ഇല്ല . എന്റെ ബ്ലോഗ് ആരെങ്കിലും പുസ്തകമാക്കാമെന്നു പറഞ്ഞിട്ടില്ല . ഒരു പത്രവും ഒഴിഞ്ഞ് കിടക്കുന്ന കോളത്തില്‍ ഇത് കുത്തിതിരുകികയറ്റട്ടെ എന്ന് ആഗ്രഹിക്കുന്നുമില്ല .  എന്റെ ബ്ലോഗ് മികച്ചതെന്ന് ഒരാളും പറഞ്ഞിട്ടില്ല (ബൂലോകത്ത് ചിലര്‍ എന്റെ അടുത്ത് പറഞ്ഞിട്ടുണ്ട് / അത് എനിക്കിട്ട് ആക്കിയതാണെന്ന് നന്നായി അറിയാം ) . ശീലം അശ്ലീലം , മതപരം ,സാമൂഹികം,രാഷ്ട്രീയം, ലൈംഗീകം  അങ്ങനെ എനിക്ക് എഴുതാന്‍ തോന്നുന്നതൊക്കെ എഴുതുന്നതാണ് ഈ ബ്ലോഗ്ഗ് .

ഇനി മറ്റൊന്ന് ബ്ലോഗ്ഗ് ... എന്റെ ബ്ലോഗ്ഗ് എന്റെ ബ്ലോഗ്ഗ് ഈ ബ്ലോഗ്ഗ് മഹത്തായ ബ്ലോഗ്ഗ് എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങുന്നുണ്ട് . എന്നെ സംബന്ധിച്ചിടത്തോളം ഗൂഗിള്‍ തരുന്ന സൌജന്യസേവനത്തെ ഇവന്മാരൊക്കെ എങ്ങനെയാണ് കാണുന്നതെന്ന് മനസ്സിലാവുന്നില്ല . ഇക്കണക്കിന് ബ്ലോഗ്ഗര്‍പൂട്ടിയാ ഇവന്മാരൊക്കെ തൂങ്ങിച്ചാവുമോ എന്നാ എന്റെ സംശയം . അതോ ഗൂഗിളിനുനേരെ കേസുകൊടുക്കുമോ ??

കേസെന്ന് കേട്ടപ്പൊഴാ മറ്റൊരുകാര്യം ഓര്‍മ്മവന്നത് ഒരുത്തന്‍ തന്റെ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കിയെന്ന് കരുതി ആര്‍ക്കോനേരെ പരാതി നല്‍കിയിരിക്കുന്നത് കണ്ടു . ഗൂഗിളിന് അതും മലയാളത്തില്‍ ... എന്നെ അപകീര്‍ത്തിപ്പെടുത്തിയ പരാതിപോലും ...എന്നാടോ ഗൂഗിള്‍ മലയാളത്തില്‍ പരാതിയെടുക്കാന്‍ തുടങ്ങിയത് പലമെയിലുകളും സ്പാം ഫില്‍ട്ടറിലൂടെ കടന്നുമാത്രമേ അവിടെ (ഗൂഗിള്‍ വെബ്മാസ്റ്റര്‍ പാനലില്‍ ) എത്തൂ .. അതിന്റെ ഇടയില്‍ ഈ കൂതറ മലയാളം ഫോണ്ട് എപ്പൊ സ്പാമില്‍ തള്ളി എന്ന് ചോദിച്ചാ മതി ... എല്ലാ ബ്ലോഗ്ഗര്‍മാരും കണക്കാ !!

ഒരു ചോദ്യം മാത്രം ബാക്കി : ബ്ലോഗ്ഗിലെ ഒരു പോസ്റ്റ് , കഥയോ കവിതയോ അല്ലെങ്കില്‍ ബ്ലോഗിന്റെ പേരോ ,  (യുആര്‍എല്‍ എന്ന് തെലുങ്കില്‍ പറയും ) ഏതെങ്കിലും അച്ചടിമാധ്യമത്തില്‍ ഏത് കൂതറ/ചവറ് മഞ്ഞപത്രമായാലും വിരോധമില്ല  അടിച്ചുവരുന്നതിനെ ലോകോത്തരസംഭവമായി ബ്ലോഗര്‍മാര്‍ കാണേണ്ടതുണ്ടോ ? ?
__

27 comments:

  1. ithu entha
    അനുമതിക്കു ശേഷം നിങ്ങളുടെ അഭിപ്രായം ദൃശ്യമാകും.
    be brave .....ithu onnum venda...valare cheap

    ReplyDelete
  2. @MyDreams നിന്റെ അപ്പന്റെ *** ,അമ്മേടെ *** എന്ന് തുടങ്ങി പല കമന്റും വരുമീ ബ്ലോഗ്ഗില്‍ ... അത് വായനക്കാര്‍ക്ക് അസഹ്യമായി എന്ന് പറഞ്ഞപ്പോഴാ ഞാന്‍ ഇത് ചെയ്ത് തുടങ്ങിയത് ... അല്ലാതെ എനിക്ക് ആരെ പേടി

    ReplyDelete
  3. ചെകുത്താന്റെയും തന്തക്യു വിളിക്യുന്നവനോ........

    ReplyDelete
  4. "...(Q) അനോണിയായ് ആര്‍ക്കും തൂലികാനാമത്തില്‍ബ്ലോഗ്ഗ് തുടങ്ങാം കഥകളെഴുതാം. കവിതകളെഴുതാം. അവ ആസ്വാദനത്തിനു തടസ്സങ്ങളുണ്ടാക്കുന്നില്ല. സമ്മതിച്ചു. എന്നാല്‍ബ്ലോഗ് പോസ്റ്റുകളിലെ വിമര്‍ശന കമന്റുകളുടേയും വിവാദവിഷയങ്ങളിലെ അഭിപ്രായ നിലപാടുകളുടേയും സ്ഥിതി സംജാതമാകുമ്പോള്‍"ആയിരം അനോണിക്ക് അര ഒറിജിനല്‍" എന്ന രീതിയില്‍ഒരു അനോണി എത്ര വലിയ പ്രസ്താവന നടത്തിയാലും അത് ഊരും പേരുമില്ലാത്തവന്റെ വാക്കുകള്‍പോലെ അവഗണിക്കപ്പെടും.
    ഞാനുദ്ദ്ശിച്ചത് ഒരു അനോണി ആയിരിക്കുമ്പോള്‍നിങ്ങള്‍ക്ക് എന്തും എവിടേയും ആരോടും പറയാം. നിങ്ങള്‍തിരിച്ചറിയപ്പെടാത്തിടത്തോളം അതിനുള്ള അനന്ത സാധ്യതകളുണ്ട്. സ്വാതന്ത്ര്യമുണ്ട്. പക്ഷെ താങ്കള്‍ തന്റേടിയും കയ്യൂക്കുള്ളവനുമെന്ന് പറയുമ്പോള്‍തന്നെ ഇതൊക്കെ ഒരു അനോണിയായ് ആര്‍ക്കും പറയാവുന്നതാണ്‌ എന്ന് താങ്കള്‍തിരിച്ചറിയുന്നുണ്ടോ? തന്റേടിയും താന്തോന്നിയും തര്‍ക്കുത്തരക്കാരനും എന്ന് വീമ്പുപറയുന്ന "കണ്ണൂരാന്‍" സത്യത്തിലൊരു ഭീരുവല്ലേ? അത് കൊണ്ടല്ലേ അനോണിയാകാന്‍ ഇത്ര താല്പര്യം കാണിക്കുന്നത്?.."

    ഇത് ഞാന്‍ എന്റെ പുതിയ പോസ്റ്റില്‍ കണ്ണൂരാനോട് ചോദിച്ച ചോദ്യം.
    ഇത്തരം വിഷയങ്ങളില്‍ ചെകുത്താന്‍ എന്ന അനോണിയോടും ഇതേ നിലപാട് തന്നെ...
    സ്വന്തം പേര്‍ വെച്ച് എഴുതാന്‍ കഴിയാത്തവന്‍റ്റെ വിമര്‍ശനം ഇരുട്ടില്‍ മറഞ്ഞിരുന്ന് കല്ലെറിയുന്നവന്‍ തുല്യം..
    പത്രത്തില്‍ വരുന്നത് ആനക്കാര്യമോ ചേനക്കാര്യമോ...
    അതിനേക്കാള്‍ കാര്യമല്ലാത്ത കാര്യമാണ്‍ അനോണിയായ് ഇത്തരം പ്രസ്താവനകള്‍ വിളിച്ചു പറയുന്നത്.
    എന്നാല്‍ നിങ്ങള്‍ സ്വന്തം പേരു വെച്ച് പറയുന്ന ഒരു ചെറിയ കാര്യത്തിനു പോലും ഇതിനേക്കാള്‍
    മതിപ്പുണ്ട്..വിലയുണ്ട്...
    സുഹൃത്തേ..
    സ്വന്തം വ്യക്തിത്വത്തിനു മുകളില്‍ തേക്കുന്ന കരിഓയിലാണ്‍ അനോണി നാമം.
    പ്രത്യേകിച്ചും വിമര്‍ശന വിഷയത്തില്‍.

    ഇനി അച്ചടിച്ചു വന്നത്..
    എന്റെ ബ്ലോഗ്ഗില്‍ നാലഞ്ചു കഥകളേ പോസ്റ്റിയിട്ടുള്ളൂ...
    അവയെല്ലാം തന്നെ അച്ചടിച്ചു വന്നു എന്നത് ഞാന്‍ നിസ്സാരമാക്കുന്നില്ല..
    ഒരു പത്രത്തിന്റെ എഡിറ്റിംഗ് ഡെസ്ക് കഴിഞ്ഞെത്തുക എന്നത് ചെറിയ കാര്യവുമായ് ഞാന്‍ കാണുന്നില്ല...
    കാരണം ഒരു എഡിറ്റര്‍ ഒരു കഥയെ എങ്ങനെ സമീപിക്കുന്നു എന്ന് എനിക്ക് അനുഭവമുള്ളതിനാല്‍ തന്നെ...


    നന്മകള്‍ നേര്‍ന്നു കൊണ്ട്...
    നൗഷാദ് അകമ്പാടം.

    ReplyDelete
  5. എന്നാണ് ചെകുത്താനെ ..ന്താപ്പ ഇവിടെ പത്രത്തി വന്നെ ??

    പത്രക്കാര് സ്പെയ്സ് തികക്കാന്‍ എന്തേലും ഒക്കെ കാട്ടികൂട്ടനെ അല്ലെ ...ന്‍റെ ചെകു അങ്ങ് ക്ഷമീര് ..

    ReplyDelete
  6. @നൗഷാദ് അകമ്പാടം നൌഷാദ് ...എന്തായീപ്പുകയുന്നത് ...താങ്കളുടെ എഴുത്ത് പത്രത്തില്‍ വന്നോ

    ReplyDelete
  7. @നൗഷാദ് അകമ്പാടം

    അനോണിയാ-ണനോണിയാ-ണനോണിയാണു ഞാന്‍

    സനോണികള്‍ക്കു ശക്തി കൂട്ടുമാണിയാണു ഞാന്‍!

    ഇരുന്നിടം മുറിച്ചിടാത്ത ബ്ലോഗറാണു ഞാന്‍,

    ഇരുട്ടില്‍ വന്നു സത്യമോതുമര്‍ക്കനാണു ഞാന്‍!

    തെറിച്ച വാക്കു ചൊല്ലിടാത്ത മര്‍ത്യനാണു ഞാന്‍,

    പറിച്ചെടുത്തൊരുണ്മ തന്‍ സ്വരൂപമാണു ഞാന്‍!

    സനോണികള്‍ മറച്ചു വച്ച സത്യശൃംഖല

    വലിച്ചെടുത്തു ചേര്‍ത്തുവക്കുമൈക്യ മുന്നണി!

    ഇരുട്ടില്‍ വന്നു കൂവലല്ലെനിക്കിദം പ്രിയം

    ഇരുട്ടു കീറി നേരു ഞാന്‍ പുറത്തിടും സ്വയം!

    കരുത്തു നേടി മുന്നിലേക്കു ഞങ്ങള്‍ നീങ്ങിടും

    കറുത്ത വാക്കു ചൊല്ലുവാന്‍ മുഖം മറച്ചിടും!

    അനോണികള്‍ക്കയിത്തമോതുമാദി ബ്ലോഗരേ,

    വിനോദവാക്കു ചൊല്ലിടുന്ന ശുദ്ധബ്ലോഗരേ,

    മുഖം മറച്ചു വന്നു ഞങ്ങളാര്‍ത്തലച്ചിടും,

    മുഖത്തു നോക്കിയുള്ള നേര്‍ വിളിച്ചു ചൊല്ലിടും

    അനോണിയാ-ണനോണിയാ-ണനോണിയാണു ഞാന്‍

    സനോണികള്‍ക്കു ശക്തി കൂട്ടുമാണിയാണു ഞാന്‍!

    ReplyDelete
  8. ഹ ഹ ഹ ..
    എന്റെ ഭായ്..

    "ഇരുട്ടില്‍ വന്നു കൂവലല്ലെനിക്കിദം പ്രിയം
    ഇരുട്ടു കീറി നേരു ഞാന്‍ പുറത്തിടും സ്വയം!"

    എത്ര മനോഹരമായ് ഇത്ര പെട്ടന്ന് ഈ വരികള്‍ നിങ്ങള്‍ എഴുതി...
    തീര്‍ച്ചയായും നിങ്ങള്‍ സനോണിയായ്
    എഴുതിരുന്നെങ്കില്‍ എന്ന് ഞാനാശിച്ച് പോവുന്നു.

    അതോ സ്വന്തം ഐഡിയില്‍ വേറേ ഉണ്ടോ..
    ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ..
    noushadart@yahoo.com

    ReplyDelete
  9. "ഇരുന്നിടം മുറിച്ചിടാത്ത ബ്ലോഗറാണു ഞാന്‍,"

    ഹി ഹി.. സത്യം പറ ചെകുത്താനേ..ഇത് എനിക്കിട്ട് താങ്ങിയതാണോ!!!!

    ReplyDelete
  10. വായിക്കാനുണ്ട്,ചിന്തിക്കാനും.

    ReplyDelete
  11. @നൗഷാദ് അകമ്പാടം വിശപ്പ് .. പോവുന്നു ... പിന്നെ കാണാം ... ബ്ലൂ ഫിലിം കാണാന്‍ നെറ്റ് തുറക്കണപ്പയ്യനായിരുന്നു ഞാന്‍ ഇപ്പൊ ഈ ബ്ലോഗ് വന്നതീപ്പിന്നെ അത് പറ്റുന്നില്ല ;;; മുടിഞ്ഞ ബ്ലോഗ്ഗിലെന്ത് നടക്കുന്നൂന്നാ ശ്രദ്ധ .... സഹിക്കെട്ടാ ഒരു ദിവസം ഞാനിത് ഡിലീറ്റും ... വന്ന വഴി മറക്കാന്‍ പാടില്ലാ ... ബ്ലോഗൊക്കെ പിന്നെ

    ReplyDelete
  12. നല്ലത്..
    തീര്‍ച്ചയായും ബൂലോകത്ത് നന്നായ് എഴുതാന്‍ കഴിയുന്നവര്‍ സനോണിയായ് തന്നെ എഴുതണം.
    അത് മലയാള ബൂലോകത്തിന്റെ മികവ് വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ...
    സന്തോഷം.

    "മതത്തെ (ഇസ്ലാമിനെ) കുറ്റം പറയുന്നവരെ പൊതുവേ ,,,ആര്‍ക്കും ഇഷ്ട്ട്മല്ല . അവരെന്ത് എഴുതിയാലും തിരിഞ്ഞുനോക്കില്ല .. അങ്ങനെയുള്ള ഗണത്തിലാണ് ചെകുത്താന്‍ "
    ഇവിടെ എന്താണുദ്ദേശിച്ചത്?

    താങ്കള്‍ മതത്തെ കുറ്റം പറയുന്നവരുടെ കൂട്ടത്തില്‍ എന്നോ
    അതോ അങ്ങനെ എഴുതുന്നവരെ തിരിഞ്ഞ് നോക്കാത്തവരുടെ കൂട്ടത്തില്‍ എന്നോ..

    എനിക്ക് വ്യക്തമായില്ല കെട്ടോ..

    ReplyDelete
  13. @നൗഷാദ് അകമ്പാടം എനിക്ക് ഒരു മതവും ഇല്ല ദൈവവുമില്ല ... പക്ഷേ ചില മുസ്ലീം ബ്ലോഗ്ഗര്‍മാര്‍ ഞാന്‍ ഏതോ ഹിന്ദു സംഘടനയുടെ ഭാഗമാണെന്ന് തെറ്റിധരിച്ചിരിക്കുകയാണ് ...
    ഞാന്‍ മതത്തെ കുറ്റം പറയുന്നവരുടെ കൂട്ടത്തില്‍ തന്നെ

    പക്ഷേ ഞാന്‍ കുറ്റം പറഞ്ഞിട്ട് ഇന്നുവരെ ഒരു വികാരവും വ്രണപ്പെട്ടിട്ടില്ല

    ReplyDelete
  14. കുമാര്‍ കൊഴിക്കോട് ...13:38

    This comment has been removed by a blog administrator.

    ReplyDelete
  15. ചെകൂ നീ പുലി തന്നെ ഗ്രൂപ്പില്‍ ഇട്ട് ലിങ്ക് ശരിക്ക് വര്‍ക്ക് ചെയുന്നില്ല

    എന്ന കമന്റ് അറിയാതെ ഡിലീറ്റി മിസ് കുമാര്‍ കൊഴിക്കോട് ... അയാം അപ്സലൂട്ട്ലീ സാറി

    ReplyDelete
  16. ഹ ഹ ഹ ..ചെകുത്താനും വിശക്കുമല്ലേ...
    ചോറും കറിയുമൊന്നുമാവില്ലല്ലോ ചെകുത്താന്റെ ഭക്ഷണം?

    മതപരമായ വിശ്വാസവും വിമര്‍ശനവുമൊക്കെ വ്യക്തിപരമായ കാര്യങ്ങള്‍ ആണ്‍..
    ഞാന്‍ കമന്റ് പറയുന്നില്ല..
    പക്ഷേ ഞാന്‍ തികഞ്ഞ വിശ്വാസിയാണ്‍ കെട്ടോ....

    പോയ് ഭക്ഷണം കഴിക്കൂ...................

    ReplyDelete
  17. ചെകുത്താനേ...അച്ചടിച്ചുവരുന്നവയിൽ കൊള്ളാവുന്ന ബ്ലോഗുകളൂം ഉണ്ട് കേട്ടോ...ബ്ലോഗിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് നൗഷാദിനുവേണ്ടി എഴുതിയ കവിതയാണ്.വളരെ നന്നായിരിക്കുന്നു..നൗഷാദ് പറഞ്ഞതുപോലെ താങ്കൾ ഒരു സനോണിയായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു....

    ReplyDelete
  18. മെയില്‍ മുറക്ക് കിട്ടാറുണ്ടെങ്കിലും ഇടക്കേ കയറാറൊള്ളൂ.പ്രത്യേകിച്ച് ദേഷ്യമൊന്നുമില്ല.ഇഷ്ടോം ഇല്ല.പിന്നെ അനോണിയെഴുത്ത്.സ്വന്തം ഐഡന്‍റിറ്റിയില്‍ പറയാന്‍ ധൈര്യമില്ലാത്തത്/താത്പര്യമില്ലാത്തത് ചിലര്‍ മുഖം മറച്ച് പറയുന്നു.ദാറ്റ്സ് ഇറ്റ്.ഗോ എ ഹെഡ് വിത്ത് യുവര്‍ വേദമോതല്‍ മിസ്റ്റര്‍ ചെകുത്താന്‍.

    പിന്നെ ഗവിത ഗലക്കി ചെയ്ത്താനേ.സ്വയമ്പന്‍ സാനം.പെട്ടെന്നെഴുതിയതാണെന്ന് വിശ്വസിക്കാന്‍ പ്രയാസം.നല്ല പ്രാസം.ലൈക്കിയിരിക്കുന്നു :)

    ReplyDelete
  19. സൂപ്പര്‍ സൂപ്പര്‍ കവിത..ഇതൊരു പോസ്റ്റ് ആക്കാവുന്നതാണ്. ( വല്ല പത്രക്കാരും കണ്ടാല്‍ ഈ കവിത കൊത്തിക്കൊണ്ട് പോകും.) പോസ്റ്റും സൂപ്പര്‍.

    ReplyDelete
  20. ചെകുത്താനേ തകർത്തു.. പ്രത്യേകിച്ച്ചും ഈ കവിത. അന്യായം ചെകുത്താനേ അന്യായം.... ഈ കവിത ഇങ്ങനെ കിടക്കാതെ എടുത്ത് ഒരു പോസ്റ്റാക്കിയിട്.....

    ReplyDelete
  21. ലേഖനം, സൂപ്പര്‍ :)
    എന്നാലും എനിക്കും ആഗ്രഹമുണ്ട് ഒന്നെങ്കിലും അച്ചടിമഷി പുരണ്ടിട്ട് അതിനെപ്പറ്റി നാലുപാടും ഒരു മെയില്‍ അയക്കാന്‍, നടക്കുമെന്ന് തോന്നുന്നില്ല, അനോണിഐക്യമുന്നണിയിലെ ഒരംഗമാണല്ലോ ഞാനും ;) :))

    കവിത കലക്കി, അനോണിഐക്യമുന്നണിയുടെ ദേശീയഗാനം ഇത് തന്നെ!!

    സത്യത്തില്‍ നല്ല ഈണം ഉണ്ട്..

    ഉവ്വ്, ന്നാപ്പിന്നെ ഞാനങ്ങട്ട്..

    ReplyDelete
  22. chekuthante ullile prathibha purathu vannath kando???????????????????????????????.eniku pande ariyam ee chekuthan aloru sambavamanennu.njan arodum parayarillanne ulloooo

    ReplyDelete
  23. ente photo charama kolathil vannalum blog pathrathil varoonu thonnanila...!! :(

    enthayalum enik peruth santhoshamundakum, ente blog pathrathila vannal... Me pavam ;)

    ReplyDelete
  24. ഈ ബ്ലോഗർ എന്ന് പറയുന്നത് ഏതെങ്കിലും പ്രത്യേക ജനുസ്സിൽ പെട്ട ജീവികളൊന്നുമല്ലല്ലൊ ചെകൂ.. മഷിപുരണ്ട് കാണാൻ ആഗ്രഹമില്ലാത്ത അറ്റ്ലീസ്റ്റ് അൽ‍പം മണ്ണെണ്ണയെങ്കിലും (??) പുരണ്ട് കാണാൻ ആഗ്രഹമില്ലാത്ത ഏതെങ്കിലും ബ്ലോഗർ ഉണ്ടോ ഈ ബൂലോകത്ത്..??

    ReplyDelete
  25. ചെകുത്താനെ.. പുറത്തു വന്നാ പിന്നെ ചെകുത്താനും മനുഷ്യനും ആയി എന്താ വ്യത്യാസം??? അത് കൊണ്ട് അനോണി ആയി തുടരൂ.

    ReplyDelete

അഭിപ്രായം വേണമെന്നില്ല