Aug 2, 2011

ക്രഷ്ണനും രാധയും (രാത്രി ശുഭരാതി) ട്രെലര്‍ പുറത്തിറങ്ങി

ഹുമാന്യനായ സന്തോഷ് പണ്ഡിത് സാറിന്റെ കൃഷ്ണനും രാധയും എന്ന സിനിമയുടെ  ട്രെയ്‍ലര്‍  റിലീസിങ്ങ് കഴിഞ്ഞിരിക്കുന്നു എന്നാണ് തോന്നുന്നത് , കാരണം ട്രെയ്ലര്‍ വീഡിയോകള്‍ നെറ്റില്‍ സുലഭമാണ് ചര്‍ച്ചാവിഷയമാണെന്നത് പറയേണ്ടല്ലോ.

ആ അത്ഭുത പ്രതിഭയുടെ ബോധമണ്ഡലത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ചില എക്സ്ട്രാ പഞ്ചിങ്ങ് ഡയലോഗുകള്‍ ഇതാ:-

“ഒരു കിണര്‍ കുഴിക്കുമ്പോള്‍ ആദ്യമായി പുറത്തേക്കു വരുന്നത് വെള്ളമല്ല. മറിച്ച് കല്ലുകളും മണ്ണിന്‍ കട്ടകളുമാണ്.ചിലയിടത്ത് 30 അടിയില്‍ വെള്ളം കിട്ടും,ചിലയിടത്ത് അറുപതടിയിലും. തീര്ച്ചയായും എല്ലാ മണ്ണിനടിയിലും വെള്ളമുണ്ട്.”
“രാഷ്ട്രീയം നല്ലതാണ്. പക്ഷെ നിന്നെപ്പോലുള്ള ചില ചെറ്റകള്‍
അത് മലിനമാക്കി. ചന്ദനത്തടി ചുമക്കുന്ന കഴുതയ്‍ക്കും അതിന്റെ കനമേ അറിയൂ, സുഗന്ധം അറിയില്ല. അതുകൊണ്ടു നമുക്ക് കാണാമെന്നല്ല,നമ്മള്‍ കണ്ടിരിക്കും.”
“ഒരു പട്ടിക്ക് അതിന്റെ വാലുകൊണ്ട് നാണം മറയ്‍ക്കാനൊക്കില്ല. നീ വലിയവനാകാം എന്നു കരുതി ഞാന്‍ ചെറിയവനാകണം എന്നര്‍ത്ഥമില്ല.”
“ഒരു കോഴിയുടെ നിറം കറുപ്പാണെന്നു കരുതി അതിടുന്ന മുട്ടയുടെ നിറം കറുപ്പാണെന്നു തെറ്റിദ്ധരിക്കരുത്.”





  1. ഗാനരചന
  2. സംഗീതം
  3. സംഘട്ടനം
  4. കലാസംവിധാനം
  5. എഡിറ്റിംഗ്
  6. പശ്ചാത്തല സംഗീതം
  7. ഇഫക്ട്സ്
  8. ഗായകന്‍
  9. കഥാരചന
  10. സംഭാഷണം
  11. തിരക്കഥ
  12. വസ്ത്രാലങ്കാരം
  13. പ്രൊഡക്ഷന്‍ ഡിസൈന്‍
  14. ടൈറ്റില്‍ ഗ്രാഫിക്സ്
  15. സംവിധാനം
  16. നിര്‍മാണം (ഉറപ്പില്ല )


എല്ലാം സാറ് തന്നെയാണെന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത . മലയാള സിനിമയിലെന്നല്ലാ ലോകസിനിമയില്‍ തന്നെ ഇത് ആദ്യമായിട്ടാണെന്ന് തോന്നുന്നു . സാറിന് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു .
_____

2 comments:

അഭിപ്രായം വേണമെന്നില്ല