Jul 30, 2011

അവിഹിത ബന്ധം ഒപ്പിക്കാനും വെബ്സൈറ്റോ ?

ലോകത്താകമാനം  ഒരുപാട് ഡേറ്റിങ് വെബ്‍സൈറ്റുകള്‍ ഇന്ന് പ്രചാരത്തിലുണ്ട് ,ഇവര്‍ മുന്നോട്ടുവെയ്ക്കുന്നതാകട്ടെ പലതരം ഓഫറുകളും . ചില സൈറ്റുകള്‍ പ്രായം കുറഞ്ഞവര്‍ക്ക് , ചിലത് വിവാഹബന്ധം വേര്‍പിരിഞ്ഞത്, ഇനിയും ചിലത് പൊണ്ണത്തടിക്കാര്‍ക്കുവേണ്ടി

എന്നാല്‍ ആസ്‌ത്രേലിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത് ഇതൊന്നുമല്ല. വിവാഹേതര ബന്ധങ്ങള്‍ ഒപ്പിച്ചെടുക്കാന്‍ സഹായിക്കുന്ന ഒരു വെബ്‍സൈറ്റിനാണ്
ആസ്‌ത്രേലിയയില്‍ പ്രചാരം. ഇവര്‍ നല്‍കുന്ന ഓഫറാകട്ടെ ആരെയും ആകര്‍ഷിക്കും, ഒരു വിവാഹേതര ബന്ധം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രജിസ്‌ട്രേഷന് നല്‍കുന്ന പണം സൈറ്റുകാര്‍ തിരികെ നല്‍കും.


നോള്‍ ബൈഡര്‍മാന്‍ ആണ് ആഷ്‌ലിമെഡിസണ്‍ ഡോട്ട് കോം 
(ashleymadison.com)  

വെബ്‍സൈറ്റിന്റെ സ്ഥാപകന്‍ .  LIFE IS SHORT.HAVE AN AFFAIR എന്നതാണ് ഇവരുടെ മുദ്രാവാക്യം. 2001ല്‍ തുടങ്ങിയ ഈ സൈറ്റ് ഇപ്പോഴാണ് Money Refund ഓഫര്‍ ആരംഭിച്ചിരിക്കുന്നത്. ഇതോടെ സൈറ്റില്‍ ആളുകളുടെ തള്ളിക്കയറ്റമാണത്രേ.

ലോകത്തെവിടെയുള്ളവര്‍ക്കും ഇതില്‍ അംഗങ്ങളാകാം , ഇന്ത്യക്കാരൊഴിച്ച് . ഇപ്പോള്‍ എണ്‍പതുലക്ഷത്തിലേറെ ആളുകള്‍ ഇതില്‍ അംഗത്വമെടുത്ത് യഥാര്‍ത്ഥ പങ്കാളിയെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. പ്രണയബന്ധങ്ങള്‍ വിവാഹബന്ധം പോലെതന്നെയാണെന്നും ഇവയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നുമാണ് നോള്‍ പറയുന്നത്.

വെബ് സൈറ്റ് ഇന്ത്യയില്‍ ഇല്ല ന്നാലും ഇതാണ് ആ സംഭവത്തിന്റെ മുന്‍വശം

ആളുകള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള ഒരു ബന്ധം കിട്ടിയില്ലെന്നാണെങ്കില്‍ പണം തിരികെ നല്‍കാന്‍ തയ്യാറാണെന്നും നോള്‍ പറയുന്നു. ഇതില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവച്ചാണ് പലരും ബന്ധങ്ങള്‍ ഉണ്ടാക്കുന്നത് . എന്ന പരസ്യമായ രഹസ്യം എല്ലാ മെമ്പര്‍മ്മാര്‍ക്കും അറിയാമെന്നത് മറ്റൊരു വസ്തുത . മറ്റുള്ളവര്‍ക്ക് വിവാഹത്തിന് പുറത്ത് ബന്ധങ്ങളുണ്ടാക്കാന്‍ അവസരം നല്‍കുന്ന നോള്‍ വിവാഹിതനാണ്. അണ്ണന് ഈ പറഞ്ഞ ബന്ധം ഇല്ലെന്നാണ് അണ്ണന്‍ പറയുന്നത് ..

അപ്പൊ
വെബ്സൈറ്റ് ഇവിടെയും പ്രവര്‍ത്തനക്ഷമമാവട്ടെ , ശാഖകള്‍ ഇന്ത്യയിലും തുറക്കട്ടെ , എന്ന് കാത്തിരിക്കാം .
______

6 comments:

  1. anarchy......
    Ith nammude naatilum vyaapakamakan adhika kaalamonnum venda..alle?anarchy......
    Ith nammude naatilum vyaapakamakan adhika kaalamonnum venda..alle?

    ReplyDelete
  2. @ഷബ്നവരട്ടെ വരട്ടെ എന്നെ ...ആദ്യമായിട്ടാ ഒരാള് അണ്ണാച്ചീന്ന് വിളിക്കുന്നത് !!

    ReplyDelete
  3. Anonymous09:15

    അണ്ണാച്ചീഅണ്ണാച്ചീഅണ്ണാച്ചീഅണ്ണാച്ചീഅണ്ണാച്ചീഅണ്ണാച്ചീഅണ്ണാച്ചീഅണ്ണാച്ചീഅണ്ണാച്ചീഅണ്ണാച്ചീഅണ്ണാച്ചീഅണ്ണാച്ചീ

    ReplyDelete
  4. ithinokke enthina mashe website?mandanmarr

    ReplyDelete
  5. ഹോഗുമായിരിക്കും ;)

    ReplyDelete
  6. നടക്കട്ടെ നടക്കട്ടെ

    ReplyDelete

അഭിപ്രായം വേണമെന്നില്ല