പുട്ടപര്‍ത്തിയിലെ ഒരു വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന സായി ബാബ പ്രതിമയില്‍ നിന്ന് സുഗന്ധ തൈലം പ്രവഹിക്കുന്നതായി വാര്‍ത്ത . സായി ബാബ സുഖം പ്രാപിക്കുന്നതിന്റെ തെളിവാണ് ഇതെന്ന് വിശ്വസിക്കുന്ന ഭക്തര്‍ ഇവിടേക്ക് തള്ളിക്കയറുകയാണ് . റഹീം ചേട്ടന്റെ വീട്ടിലെ സായിബാബയുടെ പ്രതിമയുടെ കാലില്‍ ത്രപാദങ്ങളില്‍ നിന്നാണ് എണ്ണയൊഴുകുന്നത്. ഈ വീട്ടിലിപ്പോള്‍ ടിവി ചാനലുകളുടെയും മാധ്യമങ്ങളുടെയും തിരക്കാണ് . പൊലീസ് എത്തിയാണ് ഇപ്പോള്‍ ജനത്തിരക്ക് നിയന്ത്രിക്കുന്നത്.
റഹീം ഫക്തന്‍ പറയുന്നത് ഇങ്ങനെ : കഴിഞ്ഞ നവംബറില്‍ സായി ബാബ തനിക്ക് സ്വപ്നദര്‍ശനം നല്‍കുകയും തന്റെ പ്രതിമ നിര്‍മ്മിച്ച് ആരാധിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു . കഴിഞ്ഞ ദിവസം രാവിലെ ബാബയുടെ പാദങ്ങളില്‍ തൊട്ടു വന്ദിച്ചപ്പോഴാണ് സുഗന്ധതൈലം ഒഴുകിവരുന്നത് കാണുന്നത് . ഈ പ്രതിമയ്ക്ക് നാല് അടി ഉയരമാണുള്ളത് എന്ന് പറയുന്നു .അതേസമയം, ബാബയുടെ മെഴുക് പ്രതിമ കടുത്ത ചൂടില്‍ ഉരുകുന്നത് കാരണമാണ് എണ്ണ ഒലിക്കുന്നത് എന്നാണ് വിധഗ്ധരുടെ അഭിപ്രായം .. അതാര് കേള്‍ക്കാന്‍ അല്ലേ !!
ദൈവമില്ല എന്ന് പറയുന്ന എന്നെപോലുള്ളവര്‍ക്കുള്ള മറുപടിയാണ് ആള്‍ദൈവങ്ങള്‍ . പൊതുവേ ആള്‍ദൈവങ്ങള്‍ എല്ലാ മതവിഭാഗങ്ങളിലും പെടുന്നവരെ ഭക്തരും ,ശിഷ്യരും ഒക്കെയായി സ്വീകരിച്ചു വരുന്നു. ഇവര്‍ മത സൌഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുവാന്‍ പ്രവര്‍ത്തിക്കുന്നവരാണെന്നാണ് പറയുന്നത് . പിന്നെ ആശുപത്രി സ്കൂള്‍ അങ്ങനെയങ്ങനെ പലതും ചെയുന്നുണ്ട് ഇവന്മാര് കിട്ടുന്ന കോടികളുടെ കണക്ക് അത് മാത്രം .....
എനിക്കിത്രേ പറയാനുള്ളൂ .. പറ്റിക്കപ്പെടാന്‍ റെഡിയാണെങ്കില്‍ പറ്റിക്കാന്‍ ഇതുപോലെ 100 സാമിമാരുണ്ട് . ഈ ഒലിപ്പികല്‍സ് വല്ല അരിയോ ഗോതമ്പോ ആയിരുന്നെങ്കില്‍ വല്യഉപകാരമായിരുന്നു സാമിയേ ... 2 രൂപേടെ അരിയും കാത്തിരിക്കുന്ന പാവപ്പെട്ടവന്റെ കാത്തിരിപ്പിന് സാമീടെ ഒലിപ്പിക്കലുകൊണ്ട് എന്തെങ്കിലും ഗുണം ....
Related Post
റഹീം ഫക്തന്‍ പറയുന്നത് ഇങ്ങനെ : കഴിഞ്ഞ നവംബറില്‍ സായി ബാബ തനിക്ക് സ്വപ്നദര്‍ശനം നല്‍കുകയും തന്റെ പ്രതിമ നിര്‍മ്മിച്ച് ആരാധിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു . കഴിഞ്ഞ ദിവസം രാവിലെ ബാബയുടെ പാദങ്ങളില്‍ തൊട്ടു വന്ദിച്ചപ്പോഴാണ് സുഗന്ധതൈലം ഒഴുകിവരുന്നത് കാണുന്നത് . ഈ പ്രതിമയ്ക്ക് നാല് അടി ഉയരമാണുള്ളത് എന്ന് പറയുന്നു .അതേസമയം, ബാബയുടെ മെഴുക് പ്രതിമ കടുത്ത ചൂടില്‍ ഉരുകുന്നത് കാരണമാണ് എണ്ണ ഒലിക്കുന്നത് എന്നാണ് വിധഗ്ധരുടെ അഭിപ്രായം .. അതാര് കേള്‍ക്കാന്‍ അല്ലേ !!
ദൈവമില്ല എന്ന് പറയുന്ന എന്നെപോലുള്ളവര്‍ക്കുള്ള മറുപടിയാണ് ആള്‍ദൈവങ്ങള്‍ . പൊതുവേ ആള്‍ദൈവങ്ങള്‍ എല്ലാ മതവിഭാഗങ്ങളിലും പെടുന്നവരെ ഭക്തരും ,ശിഷ്യരും ഒക്കെയായി സ്വീകരിച്ചു വരുന്നു. ഇവര്‍ മത സൌഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുവാന്‍ പ്രവര്‍ത്തിക്കുന്നവരാണെന്നാണ് പറയുന്നത് . പിന്നെ ആശുപത്രി സ്കൂള്‍ അങ്ങനെയങ്ങനെ പലതും ചെയുന്നുണ്ട് ഇവന്മാര് കിട്ടുന്ന കോടികളുടെ കണക്ക് അത് മാത്രം .....
എനിക്കിത്രേ പറയാനുള്ളൂ .. പറ്റിക്കപ്പെടാന്‍ റെഡിയാണെങ്കില്‍ പറ്റിക്കാന്‍ ഇതുപോലെ 100 സാമിമാരുണ്ട് . ഈ ഒലിപ്പികല്‍സ് വല്ല അരിയോ ഗോതമ്പോ ആയിരുന്നെങ്കില്‍ വല്യഉപകാരമായിരുന്നു സാമിയേ ... 2 രൂപേടെ അരിയും കാത്തിരിക്കുന്ന പാവപ്പെട്ടവന്റെ കാത്തിരിപ്പിന് സാമീടെ ഒലിപ്പിക്കലുകൊണ്ട് എന്തെങ്കിലും ഗുണം ....
Related Post
സത്യ സായി ബാബയവിടെ ചാവാന്‍ കിടക്കുന്നു
| Tuesday, April 5, 2011|
ആൾ ദൈവങ്ങൾ മൂർദ്ധാബാദ്..
ReplyDeleteബഹുമാനപ്പെട്ട ചെകുത്താനെ,
ReplyDeleteസ്വന്തമായിട്ട്, ഒരു അസ്ഥിത്വമോ, മേല്‍വിലാസമോ,വ്യക്തിത്വമോ, ഇല്ലാത്തതുകൊണ്ടാണല്ലോ, താങ്കള്‍ ചെകുത്താന്റെ മേലങ്കി അണിയുന്നത്!
സായിബാബയെ അവരുടെ വഴിക്കു വിട്ടേക്കു.ഭൂമിയില്‍ അനര്‍ത്ഥങ്ങള്‍ മാത്രം സൃഷ്ടിക്കുന്ന ഒത്തിരി ആള്‍ക്കാര്‍ ഉണ്ടല്ലോ!! തനിക്ക് അവരുടെ പിറകെ പോയിക്കൂടെ? ധൈര്യമുണ്ടെങ്കില്‍, നാലുപേരുടെ ഇടയില്‍ വെളിപ്പെടുക. നിവൃത്തികേടില്‍, തന്നെ ഞാന്‍ വെടി വെച്ചു കൊല്ലും!!!പിണക്കം തന്നോടില്ല. പക്ഷെ, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടരുത്.
ശ്ശൊ..വട്ട് വീണ്ടും...എന്താ ചെയ്യാ!! ഇവരെയൊക്കെ കൊണ്ടുപോയി തുറങ്കില്‍ അടച്ചാലോ...?
ReplyDeleteഅങ്ങേരു ചത്തില്ലല്ലോ?.ഇയാളെ പറ്റി ഞാന്‍ ഒരു പോസ്റ്റ് ഇടണം എന്ന് വിചാരിച്ചിട്ട് കുറച്ചു ദിവസമായി. രണ്ടു ദിവസം കൂടി നിന്നാ മതിയായിരുന്നു, അടിയതിരത്തിന്റെ അന്ന് വിമര്‍ശിച്ചോണ്ട് പോസ്റ്റ് ഇടുന്നത് മോശമല്ലേ ?
ReplyDelete:)
ReplyDeleteസംഭവം ബാബ വടിയായെന്നര്‍ഥം. ഇനി ഇതുപോലെ തട്ടിപ്പുകൊണ്ട് മരണാന്തരം പിടിച്ച് നില്‍ക്കാം...
ReplyDeleteദൈവത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ....!!
ReplyDeleteഅവരല്ലെ യഥാർത്ഥ ദൈവങ്ങൾ...!!
അരി തരുന്ന ബാബമാരെയും പ്രതീക്ഷിക്കാം.
ReplyDeleteവെള്ളം വെള്ളം വലിച്ചുകൊണ്ടിരിക്കുന്ന ദൈവം....ഒലിക്കണ എണ്ണ കൊറച്ചെടുത്ത് നെറുകന്തലയില്‍ തേച്ചു കുളിപ്പിച്ചാള്‍ ദൈവം ചെലപ്പം രക്ഷപ്പെടും
ReplyDeleteപറ്റിക്കപെടാന്‍ നമ്മള്‍ റെഡിയായി നില്‍ക്കുന്നിടത്തോളം കാലം ഇതേപോലുള്ള 'അവതാരങ്ങള്‍' പിറവികൊണ്ടേയിരിക്കും.
ReplyDeleteഎന്ത് സാക്ഷരത ഉണ്ടായിട്ടും കാര്യമില്ല
കള്ള ദൈവമായി വേഷം കെട്ടി ജനങ്ങളുടെ കണ്ണു കെട്ടിയ സായി ദൈവത്തിന്റെ ആയുസ്സിനു വേണ്ടി യഥാർത ദൈവത്തോട് പ്രാർത്ഥിക്കുന്ന ബാവ ഭക്തരുടെ തലയിൽ പുരട്ടാൻ പറ ആ എണ്ണ ചിലപ്പോ ബോധം തിരിച്ചു കിട്ടിയാലോ അവരെങ്കിലും രക്ഷപ്പെടട്ടെ... എല്ലാർക്കും ഭ്രാന്താ..
ReplyDelete:)
ReplyDeleteവിശ്വാസികള്‍ എന്തും വിശ്വസിക്കും..ചിന്തിക്കുകയില്ല...
ReplyDeleteരാജ്യത്തെ ഭരിക്കുന്നവരെ puppet ആക്കി വെച്ച് 10000 കണ്ണ്ക്കിനു കോടികള്‍ സ്വരൂപിച്ച ഒരു International Criminal ആണു ഈ കള്ളന്‍ സായിബാബ. കേരളത്തില്‍ ഒരു ജഡ്ജി ബാലകൃഷ്ണന്‍ ഏറാഡി ഇവന്‍റെ ദാസനായിരുന്നു. പല പ്രമുഖ പത്രങ്ങളും. മതസ്വാതന്ത്ര്യം എങ്ങനെ സ്വതന്ത്ര ഭാരത്തത്തില്‍ ദുര്‍വിനിയോഗം ചെയ്യപ്പെട്ടു എന്നതിന്‍റെ ഒരു ഉദാഹരണം കൂടിയാണിത്. എത്രയോ ആളുകള്‍ financial ആയി കബളിക്കപ്പെട്ടിട്ടും അതൊക്കെ നിസ്സാരമായി തള്ളുന്ന ഒരു ഏഭ്യന്‍ പൊതുജനമാണ്‍ നമുക്കുള്ളത്!
ReplyDeleteവിശേഷബുദ്ധി പണയം വെച്ചവരെ ദൈവം വിചാരിച്ചാലും രക്ഷിക്കാനാവില്ല!
ReplyDeleteviswasam athalle ellam
ReplyDelete@സുലേഖ :)
ReplyDeleteഇതൊക്കെ കാണുമ്പോ ചെലപ്പോ തോന്നും ഇന്ത്യയില് ജനിക്കണ്ടായിരുന്നു എന്ന്.
ReplyDeleteഇതൊക്കെ കാണുമ്പോ എന്റെ കണ്ണില്‍ നിന്ന് രക്തമൊലിക്കുന്നു !!
ReplyDeleteപലതിലും ചെകുതാനോട് യോജിപ്പില്ലെങ്കിലും, ഈ ആദിയുഗ വിശ്വാസ്ഥിന്നെതിരെ ചെകുത്താന്റെ പ്രതികരണം,ശ്ലാഘനീയം.
ReplyDeleteറഹീമിന്റെ വീട്ടിലെ പ്രതിമയില്‍ എണ്ണ വരും. രഹീമെന്ന പേര് ഏതു കാടനാണ് ഇവനിട്ടത്? പ്രതിമവെച്ചു പൂജിക്കുന്നവന് രഹീമെന്നു പേര് വരില്ല.
എണ്ണ ഒലിക്കുന്നത് മൂത്രമോഴിക്കുന്നതാവാം. ദൈവമല്ലേ? പ്രതിമക്കു ജീവനുന്ടെങ്കിലോ? എന്തായാലും കാടന്മാര്‍ ഇത്തരം അന്ധ വിശ്വാസത്തില്‍
മുങ്ങി നശിക്കട്ടെ.ഉയര്‍ന്ന വിദ്യാഭ്യാസമുല്ലവര്പോലും ഇത്തരം ചൂഷനതിനിരയാവുന്നു എന്നതില്‍, ഇവര്‍ നേടുന്ന ആ വിദ്യക്ക് പോലും അപമാന മുണ്ടാക്കുന്നു.സഹിക്കുക തന്നെ.
അന്ധ വിശ്വാസം നമ്മെയും ,നമ്മുടെ സമൂഹത്തെയും, നമ്മുടെ നാടിനെയും
നാശത്തില്‍ എത്തിക്കും.നാമോരോരുത്തരും ഉണര്ന്നില്ലെന്കില്‍.
ഭാവുകങ്ങള്‍
--- ഫാരിസ്
സായിബാബയെ ദാവുദ് ഇബ്രാഹിമുമായോ ,ഐമന്‍ സവാഹിരിയുമായോ താരതമ്മ്യപെടുത്തരുത് ..മനുഷ്യന് നന്മ നല്‍കുന്നവരെ വിസ്മരിച്ചു കൂടാ സഹോദര ...
ReplyDelete120 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഒരു സമുദായത്തിണോ,ഒരു വ്യക്തിക്കോ പറ്റാത്ത കാര്യമാണ് അദ്ദേഹം ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും .
3 ലക്ഷം ജനത്തിന് കുടിവെള്ളവും ,തീര്‍ത്തും ഫ്രീ ആയി നാനാ ജാതി മതസ്ഥര്‍ക്ക് തുറന്നിട്ടിരിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രി,
തീര്‍ത്തും സൌജന്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതൊക്കെ ലോകത്തിലെ ഒരു സംഘടനക്കോ ,വ്യക്തിക്കോ ,ഒരു സ്റ്റേറ്റ് ഗവര്‍മെന്റിനോ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ പറ്റാത്തതാണ് .
ഓയില്‍ ധനികമാക്കിയ സൗദി രാജ്യത്തെ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ പോലും ചികിത്സിച്ചാല്‍ പണമടക്കാതെ പുറത്തു പോകാന്‍ അനുവദിക്കില്ല ..
അതിനേക്കാള്‍ പത്തു മടങ്ങ് സൂപ്പര്‍ സ്പെഷലിട്ടിയാണ് പുട്ടപര്‍ത്തിയില്‍ ബാബ ഫ്രീ ആയി മനുഷ്യന് വേണ്ടി തുറന്നിട്ടിരിക്കുന്നത് ..
അദേഹത്തിന്റെ ഔദാര്യം പറ്റിയ ഒരു ജാതിക്കും വിമര്‍ശിക്കാന്‍ പറ്റാത്ത കാര്യമാണിത് .ഇത്രയും ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന അദ്ധേഹത്തെ ജനം ദൈവം എന്നല്ലാതെ
ഒസാമ ബിന്‍ലാദന്‍ എന്ന് വിളിക്കില്ലല്ലോ ...അല്ലെങ്കില്‍ നരേന്ദ്ര മോഡി എന്നും ...
ബാബ മനുഷ്യന് ശുശ്രൂഷയും , അറിവിന്റെ വെളിച്ചവും ,കുടിവെള്ളവും നല്‍കിയത് ഭൂമിയിലെ കഷ്ടപെടുന്ന മനുഷ്യര്‍ക്കാണ്..അല്ലാതെ പരലോകത്തിലെ സ്വര്‍ഗ്ഗത്തില്‍ വെച്ചല്ല ....
ആള്‍ദൈവങ്ങള്‍ അരങ്ങുവാഴുന്ന കാലം...
ReplyDeleteമുമ്പേ ഗമിക്കും ഗോവുതന്റെ
പിമ്പെ ഗമിക്കും ഗോക്കളെല്ലാം....
എന്നു പറഞ്ഞതുപോലെ
ഒരാള്‍ കുനിഞ്ഞാല്‍, ബാക്കി
ഒരുകോടി ജനങ്ങളും......
കഷ്ടം.....
പ്രിയന്‍ചേട്ടന്റെ
'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്' സിനിമ കാണാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു....
സ്‌നേഹത്തോടെ
പാമ്പള്ളി
ബിന്‍ലാദനെ ഹിന്ദു മതാചാര പ്രകാരം ഗംഗയില്‍ ഒഴുക്കിയത്രേ അമേരിക്ക ...കടലില്‍ അല്ല എന്നും വാര്‍ത്ത ....
ReplyDeleteഎന്തൊരു കഷ്ട്ടമാണിത് എന്തൊക്കെ കേള്‍ക്കണം !!!
എന്തെല്ലാം എണ്ണത്തരങ്ങൾ...
ReplyDelete