സത്യ നാരായണ രാജു ജനനം നവംബർ 23, 1926 ല്‍ പരക്കെ അറിയപെടുന്നത് 'ഭഗവാൻ ശ്രീ സത്യ സായി ബാബ എന്ന പേരിലാണ്. 'രത്നാകരം' എന്ന കുടുംബ നാമത്തിലുള്ള ബാബ ഒരു ആത്മീയ ഗുരുവായും അദ്ഭുതസിദ്ധിയുള്ളവനായും, സർവോപരി ചിലർ ദൈവമായും കരുതിപോരുന്നു. സത്യ സായി സംഘടനയുടെ കണക്കനുസരിച്ച് ഇന്നു ഏതാണ്ട് 1500-ഓളം സായി സംഘടനകൾ ലോകമെമ്പാടുമുണ്ട്. ശ്രീ സത്യ സായി ബാബ ഷിർദ്ദിയിലെ സായി ബാബയുടെ അവതാരമാണെന്ന് വിശ്വസിച്ചുപോരുന്നു. ഇന്നു ഏതാണ്ട് 8 കോടിയിലധികം സായി ഭക്തർ ലോകത്തുണ്ട്.
ബാബയുടെ ജനനസമയത്ത് കട്ടിലിനടിയിൽ നിന്നു തംബുരുവിന്റെ ശബ്ദം കേൾക്കുകയും, പിന്നെ ഈശ്വരമ്മ അവർ ഗർഭിണിയയിരിക്കുമ്പോൾ ഭഗവാൻ നാരായണനെ സ്വപ്നം കാണുകയും ഒരു വലിയ നീല ജ്വാല വയറിനകത്ത് പ്രവേശിക്കുന്നതായി അനുഭവപെടുകയും ചെയ്തു. അതിനാൽ മൂത്ത പുത്രനെ നാരായണ രാജു എന്ന് വിളിച്ചു തുടങ്ങി. അത് ഈ വീഡിയോ കണ്ടാല്‍ മനസ്സിലാവും
ആള് ഇപ്പൊ ആശുപത്രി വെന്റിലേറ്ററിലാണുള്ളത്. ഡയാലിസിസും തുടരുകയാണ്. ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ കഫം നീക്കുന്നതു യന്ത്രസഹായത്താലാണ്. ചില അവയവങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ല അവയവങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമായ നിലയിലേക്കു തിരികെ കൊണ്ടുവരാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം തീവ്രശ്രമം നടത്തുകയാണെന്നാണ് വാര്‍ത്തകള്‍
വായുവില്‍ നിന്നും വിഭൂതിസൃഷ്ടിക്കുന്ന മഹാന്‍ , ദൈവത്തിന്റെ അവതാരം ഇപ്പൊ പ്രാണവായുവലിക്കുന്നത് യന്ത്രത്തിന്റെ സഹായത്തേടെയാണെന്ന് മാത്രം .... ഒരു ആത്മീയ ,ഇന്ദ്രീയ സിദ്ധിയും തുണയ്ക്കെത്തിയില്ല .
ആള്‍ദൈവങ്ങള്‍ക്ക് പുറകെ പോകുന്നവര്‍ ഒരുനിമിഷം സ്വയം ആലോചിക്കുക ....
എന്ത് ആലോചിക്കാന്‍ അല്ലേ !!
നീ നിന്റെ പണിനോക്ക് ഞങ്ങളിനിയും പോവും
അപ്പൊ
ശരി നിര്‍ത്തുന്നു
ബാബയുടെ ജനനസമയത്ത് കട്ടിലിനടിയിൽ നിന്നു തംബുരുവിന്റെ ശബ്ദം കേൾക്കുകയും, പിന്നെ ഈശ്വരമ്മ അവർ ഗർഭിണിയയിരിക്കുമ്പോൾ ഭഗവാൻ നാരായണനെ സ്വപ്നം കാണുകയും ഒരു വലിയ നീല ജ്വാല വയറിനകത്ത് പ്രവേശിക്കുന്നതായി അനുഭവപെടുകയും ചെയ്തു. അതിനാൽ മൂത്ത പുത്രനെ നാരായണ രാജു എന്ന് വിളിച്ചു തുടങ്ങി. അത് ഈ വീഡിയോ കണ്ടാല്‍ മനസ്സിലാവും
ആള് ഇപ്പൊ ആശുപത്രി വെന്റിലേറ്ററിലാണുള്ളത്. ഡയാലിസിസും തുടരുകയാണ്. ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ കഫം നീക്കുന്നതു യന്ത്രസഹായത്താലാണ്. ചില അവയവങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ല അവയവങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമായ നിലയിലേക്കു തിരികെ കൊണ്ടുവരാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം തീവ്രശ്രമം നടത്തുകയാണെന്നാണ് വാര്‍ത്തകള്‍
വായുവില്‍ നിന്നും വിഭൂതിസൃഷ്ടിക്കുന്ന മഹാന്‍ , ദൈവത്തിന്റെ അവതാരം ഇപ്പൊ പ്രാണവായുവലിക്കുന്നത് യന്ത്രത്തിന്റെ സഹായത്തേടെയാണെന്ന് മാത്രം .... ഒരു ആത്മീയ ,ഇന്ദ്രീയ സിദ്ധിയും തുണയ്ക്കെത്തിയില്ല .
ആള്‍ദൈവങ്ങള്‍ക്ക് പുറകെ പോകുന്നവര്‍ ഒരുനിമിഷം സ്വയം ആലോചിക്കുക ....
എന്ത് ആലോചിക്കാന്‍ അല്ലേ !!
നീ നിന്റെ പണിനോക്ക് ഞങ്ങളിനിയും പോവും
അപ്പൊ
ശരി നിര്‍ത്തുന്നു
അനേകരുടെ അസുഖം അനുഗ്രഹിച്ചു മാറ്റിയ ആൾ അല്ലേ.. അസുഖം വരുമെന്ന് മുൻ കൂട്ടിയറിയാനുള്ള മന:ശ്ശക്തിയുമുണ്ടായിരുന്നു, അപ്പോൾ സ്വയമൊന്നനുഗ്രഹിക്കാൻ വയ്യായിരുന്നോ.ശ്ശോ....ആ ലഡ്ഡു അപ്പോൾ മനസ്സിൽ പൊട്ടിക്കാണില്ല.
ReplyDeleteനാളെ ഒരൽഭുത വാർത്ത വരും .. "വെന്റിലേറ്ററിൽ ആയിരുന്ന ഭഗവാൻ പൂർണ്ണ ആരോഗ്യവാനായി തിരികെ എത്തി"
ReplyDeleteഅൽഭുതം .. മായാ വിലാസം ...
ഇനി അങ്ങിനെ ഉള്ള വല്ല പണിയും എങ്ങാനും ആണോ ഈ വാർത്തയും ??? :)
@Sameer Thikkodi ങും ആ സാധ്യതയും തള്ളിക്കളയാനാവില്ല !! പിന്നെ ഭക്തരുടെ എണ്ണം കൂടുകയും ചെയ്യും
ReplyDeleteചെകുത്താന്‍ ദൈവത്തെ കുറ്റം പറയുന്നു.
ReplyDeleteചെകുത്താനോക്കെ എന്തും ആവാമല്ലോ
പക്ഷെ മനുഷ്യനായ ഞാന്‍ പറഞ്ഞാല്‍ ???????
(ദൈവത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ദൈവത്തിനോട് തന്നെ പ്രാര്‍ഥിക്കാം)
every dogs as aday
ReplyDeleteഭഗവാനും ഉണ്ടു ഒരു ദിവസം...
ഒരാള്‍ വ്യക്തി ജീവിതത്തില്‍ എന്തോ ആകട്ടെ അയാള്‍ സമൂഹത്തിനുവേണ്ടി എന്ത് ചെയിതെന്നാണ് നോക്കേണ്ടത്.
Deleteevery dogs as a day
ReplyDeleteഭഗവാനുമുണ്ടൊരു ദിവസം
ഞാനും ഒരു വികൃതി ഒപ്പിച്ചിട്ടുണ്ട്
ReplyDeleteദൈവത്തിന്റെ assistant അല്ലെ.., അപ്പൊ ദൈവം ഹെല്‍പ്പട്ടെ..!
ReplyDelete'ചാവാൻ' എന്ന പ്രയോഗം പ്രതിഷേധം അർഹിക്കുന്നു.
ReplyDeleteAbout the video:
That was not the only allegation..child abuse, homosexual and more..check all the youtube videos. It is a pity still people believe in these type of dummy Gods..shame to mankind
അരേ വാഹ് , നല്ല പോസ്റ്റ് , ഇനിയും പലരും ചിന്തിക്കാന്‍ വൈകിയിരിക്കുന്നു , കള്ള സ്വാമി കീ ജയ്
ReplyDeleteദൈവത്തോടാ ഗളി... കാണിച്ചു തരാട്ടോ, ആശുപത്രീന്നു ഒന്ന് ഇറങ്ങട്ടെ :))
ReplyDeleteസ്വാമി ശൂന്യതയില്‍നിന്നും ആപ്പിള്‍ എടുത്ത് കൊടുത്തപ്പോള്‍ ശ്രീനിവാസന്‍ പറയുന്നുണ്ടല്ലോ(സിനിമയില്‍) 'സ്വാമീ.. ഒരെണ്ണം കിട്ടിയിട്ട കാര്യമില്ല, ഒരു കിലോയെങ്കിലും കിട്ടിയാലേ കൂടെ വന്ന എല്ലാര്‍ക്കും തികയൂ' എന്ന്.
ReplyDeleteജനിച്ചാല്‍ ഒരു ദിവസം മരിക്കും എന്ന പ്രപഞ്ച സത്യം ആള്‍ ദൈവങ്ങള്‍ക്കും ബാധകമാണ്... എനിക്കതല്ല സങ്കടം... ഈ ബ്ലോഗിനെ ഫോളോ ചെയ്തപ്പോള്‍ ചെകുത്താനെയാണല്ലോ പടച്ചോനേ ഫോളോ ചെയ്യുന്നത് എനൊരു പേടി... ഹ..ഹ..
മി. ചെകുത്താന്റെ ഒരു പോസ്റ്റിലും ഞാന്‍ ഇതുവരെ കമെന്റിയിട്ടില്ല.
ReplyDeleteഈ പോസ്റ്റ്, ഇതിന്റെ ഹെഡിംഗ് തന്നെ ആകര്‍ഷകം.കള്ള ദൈവങ്ങലോടുള്ള അമര്‍ഷം ഈ ഹെഡിംഗ്ല്‍ തന്നെ യുണ്ട്.
ദൈവങ്ങലെകൊണ്ട് ഭൂമിയില്‍ നടക്കാന്‍ വയ്യ. മുട്ടിപോകുന്നതെല്ലാം ദൈവങ്ങള്‍.ഭക്തിയുടെ പേരില്‍ ജലലക്ശങ്ങളെ പമ്പര വിഡ്ഢികളാക്കി, കൊയ്തെടുക്കുന്ന കോടികള്‍. മേമ്പൊടിക്ക് വല്ല കാരുണ്യ പ്രവര്‍ത്തനവും (?) നടത്തി ആര്‍ക്കും ചോദ്യം ചെയ്യപ്പെടാന്‍ പറ്റാത്ത വിധം, ഇന്ത്യാമാഹാരാജ്യത്തെ നിയന്ത്രിക്കപ്പെടുംവിധം വളര്‍ന്നു വിലസുന്ന
ദൈവങ്ങള്‍
സാക്ഷാല്‍ ലോകനാഥനായ, നിയന്ത്രിതാവായ ദൈവത്തിനു ഈ മനുഷ്യ ദൈവങ്ങളെ എന്തെങ്കിലും ചെയ്തെ പറ്റൂ എന്ന് വരുമ്പോഴാണ്
സുനാമി പോലുള്ള വിപത്ത് നമുക്ക് വന്നു ചേരുന്നത്.
ബുദ്ധിയും വിവേകവും,വിദ്യാഭ്യാസവുമുള്ള മനുഷ്യന്, അവന്റെ ബുദ്ധിയും വിവേകവും കൊണ്ട് ലോകം ഒരു വിരല്‍തുമ്പില്‍
ഒതുങ്ങിയ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും,മനുഷ്യന്‍ അന്ധ വിശ്വാസത്തിന്റെ പടുകുഴിയില്‍ വീണു നശിക്കുന്നത് കാണുമ്പോള്‍,
ജന്മമേ പൊറൂത്താലും......
--- ഫാരിസ്
ഒരാളുടെ വിശ്വാസം മറ്റൊരാള്‍ക് തമാശയും പരിഹാസ്യവും ആണ്. ശബരി മലയില്‍ പോയി തിരക്കി ചാവുന്നതോ? ശൈതാനെ കല്ലെറിയാന്‍ പോയി ചാവുന്നതോ? സായി ബാബ ഭക്തര്‍ക് ഇയാള്‍ ഒരിക്കല്‍ ചാവും എന്നും കാണിക്കുന്ന വിദ്യകള്‍ ഒക്കെ കളിപ്പീര് ആണ് എന്നൊക്കെ അറിയാം.. എന്നാലും എന്തിലെങ്കിലും വിശ്വസിച്ചേ പറ്റൂ.. അതാണ് മനുഷ്യന്റെ മനസ്സ്.. വിശ്വാസം അതല്ലേ എല്ലാം..?
ReplyDeleteജനങ്ങളെപ്പറ്റിക്കുന്ന ഇത്തരം ആളുകളെ ബഹുമാനിക്കരുതെന്ന് ഞാന്‍ പറയില്ല , പക്ഷേ ഈ കൂതറകള്‍ക്ക് ഒരിക്കലും ഞാന്‍ ബഹുമാനം നല്‍ക്കില്ല !!
ReplyDeleteഫാരിസേ,സുനാമിവന്നിടെന്താ..അമ്മേടെ ബഹുനില മാളിക ഇപ്പോഴും അവിടുണ്ട്.ദൈവങ്ങളോടുള്ള കളിവേണ്ടാട്ടോ..ചെകുത്താനേം കളിപടിപ്പിക്കും.
ReplyDeleteഒരു പ്രത്യേക വിഭാകകാര്‍ക്ക് സായി ബാബയെ തീരെ ഇഷ്ടമില്ല എന്ന് തോന്നുന്നു . എന്തൊക്കെ ആയാലും അയാള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ എങ്കിലും ഒര്തുകൂടെ ?
ReplyDeleteആള്‍ദൈവങ്ങള്‍....
ReplyDeleteഒരു ചിരി കേക്കുന്നില്ലെ,ശ്രീ ശ്രീ ശ്രീന്ന്...
ReplyDeleteThis comment has been removed by the author.
ReplyDelete@ചാർവാകൻ: അമ്മയുടെ മന്ദിരങ്ങളും തകര്‍ന്നതാ മോനെ.. ആ സുനാമിയില്‍..
ReplyDeleteപുറത്തു പോട്ടം വിട്ടില്ലന്നെ ഉള്ളൂ..
അമ്മ പാവങ്ങള്‍ക്ക് പണിതു കൊടുത്ത വീടുകള്‍ എല്ലാംഞാനും നേരിട്ട് കണ്ടതാ തകര്‍ന്നടിഞ്ഞത്..
അതെങ്ങനെ ഫോട്ടോ വരും , വന്നാല്‍ പത്ര ഓഫീസ് പൂട്ടേണ്ടി വരില്ലേ ഹീ ഹീ
ReplyDeleteഅന്നൊരിക്കല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പെട്ടെന്ന് മരിക്കുമെന്നോ മറ്റോ പ്രവജിച്ചത് ഈ കള്ള സ്വാമി തന്നെ അല്ലേ
ReplyDelete@Raj
ReplyDeleteEnthoottu Nallakaaryam ? Magic Show ya??
മനുഷ്യന്‍ വിഡ്ഢിയായിരിക്കുന്നിടത്തോളം ഇത്തരം ആള്‍ദൈവങ്ങള്‍ ഭൂമിയില്‍ ഉണ്ടായിക്കൊണ്ടിരിക്കും.
ReplyDeleteമനുഷ്യന്‍ വിഡ്ഢിയായിരിക്കുന്നിടത്തോളം കാലം ഇത്തരം ആള്‍ദൈവങ്ങള്‍ ഭൂമിയില്‍ ഉണ്ടായിക്കൊണ്ടിരിക്കും.
ReplyDeleteഇനി ഇപ്പം അങ്ങേരു ചാകും, ആ ഷോക്കില്‍ കുറെ മണ്ടന്മാര്‍ ആത്മഹത്യ ചെയ്യും, അപ്പൊ ഒരുത്തന്‍ വരും, എന്നിട്ട് പറയും "മക്കളെ, ഞാന്‍ ഷ്രിദി സായി ബാബയുടെ അവതാരത്തിന്റെ അവതാരം, ധര്‍മ സായി ബാബ". ആത്മഹത്യ ചെയ്യാത്ത മണ്ടന്മാര്‍ വിശ്വസിക്കും...
ReplyDeleteഎന്നിട്ട് കുറെ കാലം കഴിഞ്ഞാല്‍ അങ്ങേരും ചാകും, അപ്പോളും കുറെ മണ്ടന്മാര്‍ ആത്മഹത്യ ചെയ്യും, അപ്പൊ വേറെ ഒരുത്തന്‍ വരും, എന്നിട്ട് പറയും , മക്കളെ, ഞാന്‍ ഷ്രിദി സായി ബാബയുടെ അവതാരത്തിന്റെ അവതാരതിന്റെ അവതാരം, പേര് ശശി സായി ബാബ. അപ്പോളും മണ്ടന്മാര്‍ വിശ്വസിക്കും. .
യന്ത്രസഹായത്താല്‍ ജീവന്‍ നിലനിര്‍ത്തുന്ന സായിബാബയുടെ ജീവന്‍ രക്ഷിക്കാന്‍ സായിബാബയുടെ തന്നെ ചിത്രത്തിനുമുന്നില്‍ കമിഴ്ന്നുകിടന്ന് പ്രാര്‍ത്ഥിക്കുന്നു ചില ഭക്തശിരോമണികള്‍.
ReplyDelete@സുശീല്‍ കുമാര്‍ പി പി :)
ReplyDeleteവഴി തെറ്റിയ ഇവിടെ എത്തിയത്.ആള്‍ ദൈവങ്ങളോട് വിശ്വാസമോ ബഹുമാനമോ ഇല്ല അന്നും ഇന്നും.കമന്റിട്ട എല്ലാവരും അത് തന്നെയാണ് പറഞ്ഞത്.അത് മാറി ചിന്തിക്കുന്ന നമ്മുടെ പുതുതലമുറയുടെ ശബ്ദമായി കാണാം നല്ലത് തന്നെ.ഒരു സാധാരണ മാജിക്കുകാരന് ചെയാന്‍ കഴിയുന്ന കയടക്കം പോലുമില്ല സത്യാ രാജു സ്വാമിയുടെ "അത്ഭുത പ്രവര്‍ത്തികളില്‍" തീര്‍ച്ചയായും, അതംഗികരിക്കല്ലേ ..മാനവസേവയാണ് മാധവസേവ എന്ന ആ ഒരു കാഴ്ചപാട് അഗീകരിക്കെണ്ടതാണ്.
ReplyDeleteസംഭാവന കിട്ടിയ തുകയില്‍ നിന്നും
അനതപൂര് ജില്ലയില്‍ അദേഹം 300 കോടി മുടക്കി തുടങ്ങിയ കുടിവെള്ള പദ്ധതി ,അത് പോലെ 200 കോടിയോളം ചിലവില്‍ മദ്രാസിനു വേണ്ടി നിര്‍മ്മിച്ച പി വി സി കനാല്‍ .ഇന്ത്യയില്‍ എവിടെ കാണും ചികിത്സക്ക് ഒരൊറ്റ പൈസ പോലും വാങ്ങിക്കാത്ത ഒരു ആശുപത്രി ? ഒരൊറ്റ ക്യാഷ് കൌണ്ടര്‍ പോലുമില്ലാത്ത ഒരാശുപത്രി ? വിദ്യാഭ്യാസം കച്ചവട ചരക്കായി മാറിയ ഈ കാലഘട്ടത്തില്‍ അത് ഒരു സേവനമായി കണ്ട് നടത്തി വരുന്ന ഒരു മിഷന്‍.അങ്ങിനെ പോകുന്നു ആ പട്ടിക.
ഒരിറ്റു വെള്ളം കിട്ടാതെ ആളുകള്‍ പരസ്പരം കൊല്ലാന്‍ നില്‍കുമ്പോള്‍ വെള്ളം തരുന്നുവനെ , ചികിത്സിക്കാന്‍ പണമില്ലാതെ മരണം മുന്നില്‍ വന്നു നില്‍ക്കുന്ന അവസരത്തില്‍ ജീവിതത്തിലേക്ക് കൈ പിടച്ച് നടത്തുന്നവനെ സാധാരണ ജനങ്ങള്‍ ദൈവതുല്യമായി കാന്നുന്നുവെങ്കില്‍ നമുക്കവരെ എങ്ങിനെ കുറ്റം പറയാന്‍ കഴിയും ?
ഒരാള്‍ വ്യക്തി ജീവിതത്തില്‍ എന്തോ ആകട്ടെ അയാള്‍ സമൂഹത്തിനുവേണ്ടി എന്ത് ചെയിതെന്നാണ് നോക്കേണ്ടത്.