Mar 29, 2011

മുസ്ലീം ലീഗ് സുഹ്യത്തുക്കളോട്

വേദനയും കാലുഷ്യവും നിറഞ്ഞുനിന്ന രാഷ്ട്രീയ- സാമൂഹികാന്തരീക്ഷത്തില്‍ പരമകാരുണ്യത്തിന്റെയും ലക്ഷ്യദാര്‍ഢ്യത്തിന്‍റെയും താഴാത്ത കൊടിപ്പടമുയര്‍ത്തി മുന്നേറുകയായിരുന്നു അതിന്റെ ചരിത്ര ദൗത്യം. ഇത് സ്വതന്ത്രഭാരതത്തിലെ മുസ്ലീം ലീഗിന്‍റെ ചരിത്രം .




പ്രസംഗം നല്ലൊരു കലയാണ് ,അണികളില്‍ ആവേശം ജനിപ്പിക്കാനും നിലപാട് അറിയിക്കാനുമൊക്കെ നല്ലതാണ് , പക്ഷേ ഇത്തരത്തിലെ ഒരു പ്രസംഗം എന്താണ് അണികള്‍ക്ക് പകര്‍ന്നുനല്‍ക്കുന്നത് . എന്താണ് ഈ പ്രാസംഗികന്‍ കേള്‍വിക്കാരന് നല്‍ക്കൂന്നത് ????

ജനാധിപത്യവ്യവസ്ഥയില്‍ മതേതരത്വത്തിന്‍റെയും മൈത്രിയുടെയും മഹാസന്ദേശമുയര്‍ത്തിപ്പിടിച്ച് ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള വേദിയാണ് എന്നെല്ലാം അവകാശപ്പെടുന്ന , ലീഗിന്റെ ഭാഗമായ ഒരാള്‍ ഇത്തരത്തില്‍ ഭീഷണിയുടെ രൂപത്തില്‍ പരസ്യപ്രസ്താവന നടത്തുന്നത് ശരിയാണോ ???

ഒരാള്‍ക്ക് മറ്റൊരാളുടെ അനുവാദം വാങ്ങി സംസാരിക്കേണ്ട അവസ്ഥ ഇതുവരെ ഇന്ത്യയില്‍ ഇല്ല എന്നത് ചൂണ്ടിക്കാട്ടി ഇത്തരം പ്രസ്ഥാവനകളിറക്കുന്നത് ശരിയാണോ ???

ഇനി ഇത്തരത്തിലുള്ള പ്രസംഗം നടത്തുന്നവരെ സംരക്ഷിക്കലും പ്രോത്സാഹനം നല്‍കുകയുമാണോ , ഒരുപാട് മൂല്യങ്ങളുണ്ടെന്ന് പറയുന്ന മുസ്ലീം ലീഗ് പോലുള്ള ഒരു പാര്‍ട്ടിയുടെ നിലപാട് ???

8 comments:

  1. ഇതിപ്പോ ഒരു പാര്‍ട്ടി അല്ലല്ലോ എല്ലാ പാര്‍ട്ടികാരും
    ഇതല്ലേ പ്രസംഗം ..കൈ വെട്ടും കാലുവെട്ടും എന്ന്
    പറഞ്ഞു പേടിപ്പിക്കുക .എവിടെ janaadhipadhyam ,
    എവിടെ പോലീസ് ?ഇപ്പൊ പഞ്ചാബ് മോഡല്‍ പ്രസംഗം
    ഒക്കെ എത്രയോ ചെറിയ സംഭവങ്ങള്‍ ആയിപ്പോയി .കേരളം
    വളരട്ടെ ..പുരോഗമിക്കട്ടെ ....

    ReplyDelete
  2. Anonymous15:14

    അതുകൊണ്ട് ഒന്നും പറയുന്നില്ല താങ്കള്‍ക്ക് ഇഷ്ട്ടപ്പെട്ടില്ലെങ്കില്‍ ചീകുത്തായിപ്പോവില്ലേ ......

    ReplyDelete
  3. അവിവേകത്തിന്റെ അവതാരം...!!

    ReplyDelete
  4. ഇത്താണ് ഉസിരൻ നേതാവ്.

    ReplyDelete
  5. ഇത് അറിവുകേടിന്റെ അധിക പ്രസംഗം. പ്രോത്സാഹിപ്പിച്ചു കൂടാ. ഇയാള്‍ക്ക് പിന്നില്‍ അണികള്‍ ഉണ്ടെങ്കില്‍ അവരോടു ഒരു വാക്ക്. ഇദ്ദേഹത്തെ തിരുത്തൂ.

    ഇന്നലെ "ഇത് കണ്ണൂരാണ് സൂക്ഷിച്ചോ" എന്നു ജയരാജന്‍ സഖാവ് പറയുന്നത് കേട്ടു. എന്താണ് ഇവരുടെ ഒക്കെ മനസ്സില്‍. ഇത് നാട് വാഴികളുടെ കാലമോ.

    എന്ത് വിഡ്ഢിത്തം പറഞ്ഞാലും കയ്യടിക്കുന്ന അണികളാണ് ഇരവുടെ ഒക്കെ രക്ഷാകവചം.

    ReplyDelete
  6. Anonymous15:05

    അഹങ്കാരത്തിന്‍റെ പ്രതീകങ്ങളാണ് ഇന്നത്തെ രാഷ്ട്രീയ നേതാക്കള്‍..ചിറ്റൂര്‍-തത്തമംഗലം തന്നെ നല്ലൊരു ഉദാഹരണമല്ലേ..?

    ReplyDelete
  7. അയല്പ്പോ ആരും ബല്യ കൊരവില്ല ,മാണെങ്കി പോലീസ് സ്റ്റേഷന്‍ ലും ബെച്ചു ബോംബുണ്ടാക്കും ന്നു പറഞ്ഞ നേതാക്കന്മാരും ഞമ്മകുണ്ടല്ലോ ,

    ഒക്കെ സരിആകും , 13 കത്തെ " ഗ്രാന്‍ഡ്‌ ഫിനലെ" കജ്ജട്ടെ

    ബാക്കി ഇന്ന്ട്ട്‌ പറയ,

    അല്ല അതല്ലേ അയ്ന്റെ സരി

    ReplyDelete
  8. @ ente lokam : ചെല പാര്‍ട്ടിക്കാര്‍ കജ്ജ് ബെട്ടാരുണ്ട് , അത് ഇങ്ങള്‍ പറഞ്ഞിട്ടില്ല

    ReplyDelete

അഭിപ്രായം വേണമെന്നില്ല