Mar 30, 2011

ഈ വിജയ്കാന്ത് ആള് കൊള്ളാലോ !!

വിജയകാന്ത് ‘കിംഗ് മേക്കര്‍ ‍’ അല്ലെന്നും അങ്ങേര് ഒന്നാന്തരം ‘ഡ്രിങ്ക് മേക്കര്‍ ‍’ ആണെന്നും തമിഴ് കോമഡി താരം വടിവേലു പറഞ്ഞെന്ന് കേട്ടു എന്നാല്‍ ഞാന്‍ അതൊന്നും വിശ്വസിച്ചിരുന്നില്ല എന്നെപ്പോലെ തന്നെ പാവം തമിഴന്മാരും , ഓര്‍മ്മവയ്ക്കാത്ത കാലം തൊട്ടെ എനിക്ക് വിജയക്കാന്തിനോടും രജനീകാന്തിനോടും വല്യ ഇഷ്ട്ടാണ് . ഏറ്റവും കൂടുതല്‍ ഇഷ്ട്ടം ആരോടാണെന്ന് ചോദിച്ചാ ഞാന്‍ പറയും ഞാന്‍ പറയും വിജയക്കാന്തിനോടെന്ന്. ഒന്നുമില്ലെങ്കിലും സിനിമയിലെങ്കിലും നാടിനുവേണ്ടിയും തമിഴനുവേണ്ടിയും അങ്ങേര് കുറേ കഷ്ട്ടപ്പെട്ടതല്ലേ,എന്നാല്‍ എന്റെ വിശ്വാസങ്ങളെല്ലാം അങ്ങേര് തകര്‍ത്തെറിഞ്ഞു എന്ന് പറയുന്നതാവും ശരി ....

വടിവേലു പറഞ്ഞത് കേട്ടുനോക്കൂ ...



ഡി‌എം‌ഡി‌കെ സ്ഥാനാര്‍ത്ഥി ഭാസ്കറിന് വേണ്ടി പ്രചാരണത്തിന് ധര്‍മപുരിയില്‍ എത്തിയ വിജയകാന്ത് ഒരു തുറന്ന വാനിലാണ് സഞ്ചരിച്ചുകൊണ്ടിരുന്നത്. പുറത്തുനില്‍ക്കുന്ന ജനക്കൂട്ടത്തിന് വിജയകാന്തിനെ മാത്രമേ കാണാന്‍ സാധിക്കുനുള്ളൂ . പക്ഷേ വാനിനുള്ളില്‍ ഭാസ്കറും ഉണ്ടായിരുന്നു. വിജയകാന്ത് പ്രസംഗം നടത്തുന്നതിനിടെ ഉങ്കള്‍ ഡി‌എം‌ഡി‌കെ വേള്‍പ്പാളര്‍ പാണ്ഡിയനിക്ക് ‘ഡി‌എം‌ഡി‌കെ സ്ഥാനാര്‍ത്ഥിയായ പാണ്ഡ്യന്‍’ എന്ന് പറഞ്ഞാണ് തപ്പായത് (തെറ്റായത് ) തപ്പ് കണ്ടാല്‍ തട്ടിക്കേള്‍ക്കുന്ന അണ്ണന്‍ വെറുതെയിരിക്കുമോ ...

ഇതാ അണ്ണന്റെ പെര്‍ഫോമന്‍സ്




പാണ്ഡ്യന്‍ എന്ന പേര് കേട്ടയുടനെ ഭാസ്കറുടെ തല വാനില്‍ നിന്ന് ഉയര്‍ന്നുവന്നു. “അണ്ണേ, എന്‍ പേരു പാണ്ഡ്യന്‍ ഇല്ലണ്ണേ... ഭാസ്കര്‍ ” എന്ന് ഭാസ്കര്‍ പറയേണ്ട താമസം ‘അതെല്ലാം എനക്ക് തെരിയാതാ ടാ *$*@#’ എന്നും പറഞ്ഞ് ഭാസ്കറുടെ തലയില്‍ തുരുതുരാ അടിച്ച് വിജയകാന്ത് കോപം പ്രകടിപ്പിച്ചു . വിജയകാന്തിന്റെ അടി കൊള്ളാതിരിക്കാന്‍ ഭാസ്കര്‍ തന്റെ തല വാനിനുള്ളിലേക്ക് ഒളിപ്പിക്കുന്നത് കാണാമായിരുന്നു. തല കിട്ടാതായപ്പോള്‍ ഭാസ്കറുടെ മുതുകിലായി വിജയകാന്തിന്റെ പരാക്രമം. കൂതറ ചാനലുകാര് ഇതെല്ലാം ചൂടോടെ പകര്‍ത്തുന്നുണ്ടെന്ന് പാവം അണ്ണന്‍ അറിഞ്ഞില്ല .

കള്ളടിച്ച് കൂതറയായിട്ടാണത്രേ വിജയകാന്ത് ധര്‍മപുരിയില്‍ പ്രചാരത്തിന് എത്തിയത് എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതോടെ, രാഷ്ട്രീയനിരീക്ഷകര്‍ ഉറപ്പിച്ചു !! എന്താണെന്ന് ഊഹിക്കാമല്ലോ !!

5 comments:

  1. kollam..vijaya kanth
    onnadichaal..nooru thavana
    adicha maathiri.....

    ReplyDelete
  2. Anonymous00:37

    തമിഴ്‌നാട്‌ രാഷ്ട്രീയത്തെ കുറിച്ച് പറയാതിരിക്കുകയാ ഭേദം...കേരളവും ഇപ്പോള്‍ ആ വഴിക്കാണെന്ന് തോന്നുന്നു....

    ReplyDelete
  3. ഇവനോക്കെയാണ്‌ നേതാക്കന്മാർ. അപ്പോൾ അണികളുടെ കാര്യമോ?!

    ReplyDelete
  4. മാര്‍ക്സിസ്റ്റ്‌ ..മഹാന്മാരും ഇപ്പം ഇന്ത വഴി ആണ് അണ്ണാ........

    ReplyDelete

അഭിപ്രായം വേണമെന്നില്ല