Mar 22, 2011

തോക്ക് ചിഹ്നത്തില്‍ തോക്കുസ്വാമിയെത്തി

അരുണ്‍ എന്ന യുവാവാണ്‌ പിന്നീട്‌ ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ സ്വാമി എന്ന പേര്‌ സ്വീകരിച്ച്‌ കാവിവസ്ത്രവും ധരിച്ച് ആത്മീയ ആചാര്യനായി മാറിയ കഥയാര്‍ക്കും അറിയില്ലെങ്കിലും തോക്ക് സാമി എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയും . ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോക്ക് ചിഹ്നത്തില്‍ മത്സരിക്കാനാണ് ഭദ്രാനന്ദ സ്വാമിയുടെ പുറപ്പാട് . യൂട്യൂബില്‍ സ്വന്തം അഭിപ്രായവും വിമര്‍ശനങ്ങളുമെല്ലാം വീഡിയോ രൂപത്തില്‍ അപ്‌ലോഡ് ചെയ്യുന്ന ഭദ്രാനന്ദയ്ക്ക് ഇപ്പോള്‍ ‘യൂട്യൂബ് സ്വാമി’ എന്നൊരു പേര് കൂടിയുണ്ട്. തെരഞ്ഞെടുപ്പ്‌ ചിഹ്നമായി 'തോക്ക്‌' തന്നെ അനുവദിച്ചുകിട്ടാനുള്ള ശ്രമത്തിലാണ്‌ ഇപ്പോള്‍ അണ്ണന്‍ .
സന്തോഷ് മാധവന്‍ പൊലീസില്‍ കുടുങ്ങിയ സമയത്താണ് ഭദ്രാനന്ദ ‘തോക്കുസ്വാമി’ എന്ന പേരില്‍ പ്രസിദ്ധനാകുന്നത്. സന്തോഷ് മാധവനെ വിട്ടയക്കണമെന്ന ആവശ്യവുമായി ആലുവ പോലീസ്‌ സ്‌റ്റേഷനിലെത്തിയ ഭദ്രാനന്ദ സ്വയം തോക്ക് ചൂണ്ടിക്കൊണ്ട് നടത്തിയ കഥകള്‍ ചാനലുകള്‍ തോറും നമ്മള്‍ കണ്ടതാണ് . ഇതിനെ തുടര്‍ന്ന് കേസില്‍ കുടുങ്ങിയ ‘സ്വാമി’ പിന്നീട്‌ ‘അഗ്നിസംഘം’ എന്ന പേരില്‍ യുവാക്കളുടെ കൂട്ടായ്‌മ രൂപീകരിച്ചും . വിവാദ വെടി വെപ്പിനു ശേഷം കൊല്ലം പട്ടത്താനം മുരുകന്‍ കോവിലില്‍ ഗണപതി ഹോമം തടസ്സപ്പെടുത്തിയ മഴയെ നിറുത്തി (കിഴക്കന്‍ കാറ്റില്‍ മേഘങ്ങള്‍ ഒഴിഞ്ഞതല്ല കാരണം ) അത്മിയതയുടെ ശക്തി തെളിയിച്ചു ഘോഷയാത്ര നടത്തിയും മാധ്യമശ്രദ്ധയാകര്‍ഷിച്ചത് .
ഗണേഷ് കുമാറുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന്നാണ് സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് എന്നാണു അറിയാന്‍ കഴിഞ്ഞത് . പാര്‍ട്ടി ചെയര്‍മാന്‍ ആയി സ്വാമി ഹിമവല്‍ ഭദ്രാനന്ദയെ യോഗം തെരഞ്ഞെടുത്തു ഹിമവല്‍ അഗ്നി ഡമോക്രാറ്റിക്‌ പാര്‍ട്ടി എന്നൊരു പുതിയ രാഷ്ട്രീയപ്പാര്‍ട്ടിയും അണ്ണന്‍ രൂപം കൊടുത്തിട്ടുണ്ട്. പത്തനാപുരം ഒഴികെ കൊല്ലത്ത് ബാക്കി എല്ലാ മണ്ഡലങ്ങളിലും ഭദ്രാനന്ദയുടെ പാര്‍ട്ടി മത്സരിക്കും. ‘പത്തനാപുരത്ത് മത്സരിക്കുന്ന പാവം ഗണേഷ് കുമാര്‍ ജയിച്ചുപൊയ്ക്കോട്ടെ’ എന്നാണ് ഭദ്രാനന്ദ പറയുന്നത്. (എത്ര വലുതാണ് ആ മനസ്സ് അല്ലേ !!)
മലമ്പുഴയില്‍ വി എസിനെതിരെയും ഹിമവല്‍ ഭദ്രാനന്ദ മത്സരിക്കും , (വി എസിന് ഭദ്രാനന്ദ ശക്തനായ എതിരാളിയല്ലെങ്കിലും അമാനുഷീക ശക്തികളുള്ള ഒരു എതിരാളിയാണെന്നതില്‍ സംശയമില്ല). ആഭ്യന്തമന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ സ്വന്തക്കാരനാണ് താന്‍ എന്നായിരുന്നു ഭദ്രാനന്ദ പറഞ്ഞിരുന്നത്.
ഈ വലിയ മനുഷ്യന്റെ ശക്തി അറിയാതെ , തിരിച്ചറിവില്ലാത്ത പ്രായത്തില്‍ എഴുതിയ പഴപോസ്റ്റുകള്‍ ആരും വായിക്കരുത്
 1. കുഞ്ഞാലിക്കുട്ടിയുടെ ഗ്രഹനിലയാണത്രേ പ്രശ്നം !തോക്ക് സ്വാമി ഭദ്രാനന്ദ
 2. എനിക്ക് 3 രൂപ 75 പൈസയുടെ ചെലവേ ഉള്ളൂ ,, ( തോക്കു സാമി )
 3. ഹിമവല്‍ ഭദ്രാനന്ദയുടെ (തോക്ക് സ്വാമി) ഭീഷണി

10 comments:

 1. അങ്ങയുടെ ആത്മീയ ശക്തിക്കുള്ള പൂജാപുഷപങ്ങളായി ഈ പോസ്റ്റും സമര്‍പ്പിക്കട്ട്

  ReplyDelete
 2. തോക്ക് സ്വാമീ സിന്താബാദ്.....................?

  ReplyDelete
 3. സന്തോഷ് മാധവസ്വാമി മത്സരിക്കാത്തത് കാര്യമായി

  ReplyDelete
 4. ഇനിയിവന്‍ പറയും “സന്തോഷ് ചെട്ടനാണെന്റെ രാഷ്ട്രീയ ഗുരു “ എന്ന്
  ഒന്നുമില്ലെങ്കിലും അയാളുടെ ജയില്‍ മേചനത്തിനുവേണ്ടി ..
  ആ‍ാദ്യം അലമുറയിട്ടത് ഈ വല്യ മനുഷ്യനല്ലേ !! @vavvakkavu

  ReplyDelete
 5. എല്ലാ സ്വാമിമാരും ഇപ്പോള്‍ ഒരു പിടി പിടിച്ച് നോക്കും.

  ReplyDelete
 6. Anonymous23:31

  കാലം പോയ പോക്കേ....!!!!!!!!

  ReplyDelete
 7. @മഞ്ഞുതുള്ളി (priyadharsini) ഇനി കാലം ഈ വല്യ മനുഷ്യനുമുമ്പില്‍ തലകുനിക്കും !!

  ReplyDelete
 8. Anonymous11:13

  ശാപം വാങ്ങി കെട്ടിക്കോ

  ReplyDelete
 9. Anonymous13:16

  ഓരോ വോട്ടും !!

  ReplyDelete
 10. സ്വാമിയുടെ കോപമുണ്ടാകുമോ ചീത്തപറഞ്ഞ് കമന്റ് ചെയ്താല്‍ :(

  ReplyDelete

അഭിപ്രായം വേണമെന്നില്ല