മൊബല്‍ഫോണ്‍ ഭാര്യയെപോലെ ഒരു കാമുകിയെപോലെ നിങ്ങളോട് സംസാരിക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന പറയുന്നതെല്ലാം ടൈപ്പ് (മെസേജ്) ചെയുന്ന കാലത്തെകുറിച്ച് നിങ്ങള്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?? ഇല്ലെങ്കില്‍ ഇനി ചിന്തിക്കേണ്ട അത് പ്രാവര്‍ത്തികമായി കഴിഞ്ഞു , ആപ്പിള്‍ ഐ ഫോണ്‍ 5 ആണ് തങ്ങളുടെ സിറി എന്ന ഐ ഫോണ്‍ സോഫ്റ്റ് വെയറിലൂടെ ഈ സ്വപനം യാഥാര്‍ത്യമാക്കിയത് മനുഷ്യ ശബ്ദത്തോട് വ്യക്തമായി പ്രതികരിക്കുന്ന സിറി എന്ന പേഴ്‌സണല്‍ അസിസ്റ്റന്റാണ് ഐ ഫോണ്‍ 5 യുടെ പുതുമ .
സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കാന്‍ തക്ക ശേഷിയുള്ള നിരവധി വോയ്‌സ് റെക്കഗ്‌നീഷന്‍ ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണ് ,
ഉദാഹരണത്തിന് സാധരണയായി നോക്കിയാഫോണില്‍ ഇന്‍കമിങ്ങ് കോള്‍ വരുമ്പോള്‍ സേവ് ചെയ്ത് വച്ച പേര് ഉച്ചരിക്കുന്നതരം ആപ്ലിക്കേഷന്‍ എല്ലാവരും കണ്ടിട്ടുണ്ടാവും .എന്നാല്‍ സിറി ഇതില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്ത്ഥമാണ് റിമൈന്‍ഡറുകളും അലാമും സെറ്റ് ചെയ്യും, മെസേജുകള്‍ വായിച്ചു കേള്‍പ്പിക്കും, ടൈപ്പ് ചെയ്ത് അയക്കും, മീറ്റിംഗുകളും മറ്റും ഷെഡ്യൂള്‍ ചെയ്യും... ഇങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ സിറിക്ക് കഴിയും. ഇതെല്ലാം ഒരു ബട്ടണ്‍ അമര്‍ത്തിയിട്ട് നിങ്ങള്‍ പറഞ്ഞാല്‍ മാത്രം മതി . സംസാരം അത്ര വ്യക്തമാകണമെന്ന് നിര്‍ബന്ധമില്ല.
ഈ വീഡിയോയില്‍ തുടക്കത്തില്‍ പിസ കഴിക്കാന്‍ അടുത്തുള്ള ഇറ്റാലിയല്‍ റസ്റ്റോറന്റിന്റെ ലിസ്റ്റാണ് ആ സ്ത്രീ ചോദിക്കുന്നത് . നമ്മളും ഇതുപോലെ നായരുടെ തട്ടിന്മേല്‍ കുട്ടി ദോശകിട്ടുന്ന ഹോട്ടലൊക്കെ ഗൂഗിള്‍ മാപ്പ്സില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ സിറി ക്രത്യമായി പറഞ്ഞുതരും. മാപ്‌സ് ആപ്ലിക്കേഷനുമായി ചേര്‍ന്ന് നിങ്ങള്‍ക്ക് പോകേണ്ട വഴി പറഞ്ഞുതരും. അതുമാത്രമല്ല നിങ്ങള്‍ക്ക് എല്ലാത്തരം സംശയങ്ങളും ചോദിക്കാം. ഇത് പ്രവര്‍ത്തിക്കാന്‍ ഫോണിന് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ആവശ്യമാണ് എന്ന് മാത്രം.
ഇപ്പോള്‍ സിറി ഐ ഫോണ്‍ 4s ല്‍ മാത്രമാണ് ലഭിക്കുന്നത്. ഇംഗ്ലീഷ്, ഫ്രെഞ്ച്, ജര്‍മന്‍ ഭാഷകള്‍ മാത്രമേ ഇപ്പോള്‍ സപ്പോര്‍ട്ട് ചെയ്യുന്നുള്ളു എന്നാലും ഭാവിയില്‍ ഇതില്‍ കൂടുതല്‍ ഭാഷകള്‍ കൂടി പ്രതീക്ഷിക്കാം.'ഇന്ത്യന്‍ ഇംഗ്ലിഷ്' ഇതിന് എത്രമാത്രം അറിയുമെന്ന് ഉറപ്പായിട്ടില്ല. കാരണം ഇന്ത്യയില്‍ ഇത് ലഭ്യമായി തുടങ്ങിയിട്ടില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.apple.com/iphone/features/siri.html

എന്റെ കയ്യിലുള്ള നോക്കിയാ 3310 ഫോണില്‍ ഈ ഫസിലിറ്റി കിട്ടാന്‍ വേണ്ടി എന്ത് ചെയ്യണം ??
ReplyDelete@ജിക്കുമോന്‍ - Thattukadablog.com അത് കിട്ടണ കാശിന് വിറ്റിട്ട് ഇതൊരെണ്ണം വാങ്ങിക്കോ ! ഞാന്‍ നോക്കീട്ട് അതേ വഴി ഉള്ളൂ ...
ReplyDeleteഇതില്‍ ഒരു കുഴപ്പം ഉള്ളത് ഇതില്‍ സേവ് ചെയ്തിരിക്കുന്നത് എല്ലാം
ReplyDeleteഅമേരിക്ക യുറോപ് വിവരങ്ങള്‍ ആണ്..എന്ന് കേട്ടു..ഇന്ത്യന്‍ Prime Minister ആര് എന്ന് ചോദിച്ചാല്‍ i dont understand you എന്ന് പറയും അത്രേ...
@ente lokam മിക്കവാറും വിവരങ്ങളും നെറ്റില്‍ നിന്നാണ് എടുക്കുന്നത് അതുകൊണ്ട് ആ പ്രശ്നത്തിന് സാധ്യത കുറവാണ് ... വിക്കിപ്പീഡിയയിലുള്ളതെല്ലാം ഈ സിസ്റ്റം പറയും അപ്പൊ ഈ പ്രശ്നം ഉണ്ടാവില്ല എന്ന് കരുതുന്നു ...
ReplyDeleteമല്ലു pronunciation ശരിയാവും എന്ന് തോനുന്നില്ല
ReplyDelete