Jul 4, 2011

മാധ്യമ ***മക്കളേ നിങ്ങളെന്തേയിങ്ങനെ !!

ഭൂചലനത്തില്‍ ഒരാള്‍ മരിച്ചു , ട്രയിനപകടത്തില്‍ രണ്ടുപേര്‍മരിച്ചു എന്ന് കേള്‍ക്കുന്നതിനെക്കാളുപരി ഭൂചലനത്തില്‍ 100 പേര്‍മരിച്ചു മരിച്ചു , ഇനിയും മരണസംഖ്യ സ്ത്ഥീകരിക്കാനായിട്ടില്ല മ്യതദേഹങ്ങള്‍ പലതും ചതഞ്ഞരഞ് തിരിച്ചറിയാനാവാത്ത തരത്തിലായിരുന്നു . എന്ന വാര്‍ത്തയായിയിരിക്കും പലര്‍ക്കും വായിക്കുവാനിഷ്ട്ടം (അല്ലെങ്കില്‍ മാധ്യമങ്ങള്‍ അങ്ങനെയാക്കിയെടുത്തു ) ഇതറിയാവുന്ന മാധ്യമങ്ങള്‍ വേണ്ടവിധത്തില്‍ ഈ വാര്‍ത്തകളെ ജനങ്ങളിലെത്തിക്കുന്നു . വസ്ത്രങ്ങളഴിച്ച് , വസ്ത്രം വലിച്ച്കീറി , ക്രൂരമായി , വിലിച്ചിഴച്ച് , ശരീരം കീറിപൊളിച്ച്  , ഇങ്ങനെയുള്ള മേമ്പൊടികളിട്ട് വാര്‍ത്തയെ മസാല പരുത്തിലാണ് പലരും അവതരിപ്പിക്കുന്നത് . 






പീഡനവും ബലാത്സംഗവും

കൊള്ളയും കൊലയും മാത്രമല്ല മറ്റുപലതും ഇതുപോലെത്തനെയാണ് ഇവര്‍ ചിത്രീകരിക്കുന്നത്

വേള്‍ഡ് ട്രേഡ് സെന്റര്‍ (World Trade Ccenter). 2001 സെപ്റ്റംബര്‍ 11-ന്‌ അല്‍ -ഖ്വയ്‌ദയുമായി ബന്ധമുള്ള ഒരു സംഘം പോരാളികള്‍ ഈ കെട്ടിടം പൂര്‍ണ്ണമായി തകര്‍ത്തുപ്പോള്‍  2,752 പേരാണ് മരിച്ചത് . 2,752  പേരുടെ മരത്തിരയായ ഈ സംഭവത്തിന്റെ ദ്യശ്യങ്ങള്‍ അവിടുള്ള മാധ്യമങ്ങള്‍ ചിത്രീകരിച്ചതു കണ്ടാല്‍ വ്യത്യാസം മനസ്സിലാക്കാം

Search Results For world trade center death images

എന്നാല്‍ മുംബൈയില്‍ 2008 നവംബര്‍ 26-ന്‌ ഇസ്ലാമിക തീവ്രവാദികള്‍ ആസൂത്രിതമായ 10 ഭീകരാക്രമണത്തില്‍ 22 വിദേശികളടക്കം ഏതാണ്ട് 195 പേര്‍ കൊല്ലപ്പെട്ടു ഈ വാര്‍ത്ത നമ്മുടെ മാധ്യമങ്ങള്‍ ചിത്രീകരിച്ചതാവട്ടെ ഇങ്ങനെയും

Search Results For 2008 Mumbai attack

ഹ്യദയത്തെ കരിങ്കലാക്കിമാറ്റുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക്  ...


______________________

33 comments:

  1. ശിവ10:15

    സത്യം സ്ത്യപോലെ പറഞ്ഞു അഫിനന്തനം അണ്ണാ

    ReplyDelete
  2. ***മക്കളേ നിങ്ങളെന്തേയിങ്ങനെ !!

    ReplyDelete
  3. ഒരു ഷക്കീലപ്പടം പോലെ കളര്‍ഫുള്‍ ആയില്ലേല്‍ പത്രങ്ങളൊന്നും ചെലവാകില്ലണ്ണോ :))
    എന്താ ഈ അണ്ണനിതൊന്നും മനസ്സിലാവാത്തെ??

    ReplyDelete
  4. മാധ്യമങ്ങൾ ചുമ്മാ ചുരക്കാനല്ല അച്ചടിച്ചു വിടുന്നത്..
    കച്ചോടത്തിനാ ഗെഡീ..കാശ്ണ്ടാക്കാൻ

    ReplyDelete
  5. Anonymous13:43

    @നിശാസുരഭി ചെകുത്താന് ഒന്ന്മറിയില്ല

    ReplyDelete
  6. സ്വന്തം ചീഫ് എഡിറ്ററുടെ മരണം പള്ളിപ്പെരുന്നാള്‍ പോലെ സപ്ലിമെന്റ് ഇറക്കി ആഘോഷിച്ച പത്രവും ചാനലും ഉള്ള നാട്ടില്‍ ഇത് സ്വാഭാവികം മാത്രം. മുന്‍പേ ഗമിക്കുന്ന ഗോവു തന്റെ പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം.

    ReplyDelete
  7. john13:56

    @അനില്‍ഫില്‍ (തോമാ)
    പത്രത്തിന്റെ മുതലാളി മരിച്ചിട്ട് പോലുമങ്ങനെയാ ...
    ത്രശ്ശൂര് ഏഡിഷന്‍ നിറഞ്ഞു കവിഞ്ഞു

    ReplyDelete
  8. ഒന്നാം നമ്പര്‍ അവതരണം. keep it up

    ReplyDelete
  9. രാവിലെ.. പത്രം വായിച്ചാൽ അന്നത്തെ പകൽ പൊയിക്കിട്ടി... രാത്രി,റ്റി.വി.വാർത്തകൾ കേട്ടാൽ അന്നത്തെ രാത്രിയും പോയിക്കിട്ടി.. ഹെന്റമ്മേ..എനിക്ക് വയ്യാ,, ജീവിക്കാൻ..!!!! ഇനി ഇപ്പോൽ എന്താ ചെയ്ക.....

    ReplyDelete
  10. വഅയിച്ചു,വളരെ ഇഷ്ടമായി
    പറയാൻ അധികമുണ്ട്!
    ആശംസകൾ മാത്രമറിയിച്ച് മടങ്ങുന്നു!
    ഇനിയുംവരാം.

    ReplyDelete
  11. എല്ലാം കച്ചവടം മാത്രമാണ്.
    അവിടെ മനസ്സാക്ഷിയും മനുഷ്യത്വവും ഒന്നുമില്ല.
    വാര്‍ത്തകളൊക്കെ കേട്ട്‌ രസിക്കാന്‍ മാത്രമാക്കിയിരിക്കുന്നു.

    ReplyDelete
  12. ഇതായിരിക്കുമോ ഈ പത്ര ധര്മാമെന്നു പറയുന്നത് ?

    ReplyDelete
  13. എന്തേ നമ്മള്‍ ഇങ്ങിനെയായത്? നമ്മെ മനസ്സും മനസാക്ഷിയും മരവിച്ച മനുഷ്യരാക്കി മാറ്റിയത് ആരാണ്? എന്നെങ്കിലും, എപ്പോഴെങ്കിലും നാം സ്വയം വിശകലനത്തിന് മുതിരാത്തത് എന്താ?ഒന്നും നമുക്കല്ലല്ലോ, നമ്മുടെ സ്വന്തക്കാരല്ലല്ലോ എന്ന ആശ്വാസത്തിലും സ്വാര്‍ത്ഥതയിലും ആവും ല്ലേ...?

    നല്ല അവലോകനം സുഹൃത്തേ....

    ReplyDelete
  14. എല്ലാം കളര്‍ഫുള്‍ ആയിരിക്കണം എങ്കിലേ ആളുകള്‍ നോക്കൂ /വായിക്കൂ എന്താ ചെയാ.

    ReplyDelete
  15. പ്രശസ്തനായ പുരോഹിത ശ്രേഷ്ഠന്റെ പൌരോഹിത്യ
    ജൂബിലി സപ്ളിമെന്റ് പത്രപരസ്യം. പരസ്യത്തില്‍
    പ്രധാനം ബ്രായുടെ പരസ്യം.

    ReplyDelete
  16. ദീപ സ്തംഭം മഹാശ്ചര്യം
    നമുക്കും കിട്ടണം പണം

    ReplyDelete
  17. ഈ വാര്‍ത്ത കേട്ട് മസാല തോന്നുന്ന ആരും കാണില്ല.
    ഇങ്ങനെ ഉള്ളവരെ നിയമത്തിനു വിട്ടു കൊടുക്കാതെ അവന്റെ ലിംഗം ചെത്തി വിടണം.
    കോടതിയിലെത്തി പണം ഉണ്ടേല്‍ നാല് ദിവസം കഴിയുമ്പോള്‍ അവന്‍ പുറത്തു വരും.
    ഇനി നമ്മുടെ പെണ്‍കുട്ടികള്‍ കരാട്ടെ, കുംഫു, എല്ലാം പഠിച്ചിരിക്കണം.

    ReplyDelete
  18. വല്ല രക്ഷയുമുണ്ടായിരുന്നെങ്കില്‍ ലൈവ് റ്റെലികാസ്റ്റ് കൂടി വന്നേനേം. അതില്ലാത്തതു ഭാഗ്യം എന്നാശ്വസിക്കുക.

    ReplyDelete
  19. വാര്‍ത്തകളില്‍ ‘MANIPULATION‘ ചെയ്യുന്നത്
    ഇന്നു ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഒരു സ്ഥിരം പല്ലവിയായിട്ടുണ്ട്..
    കാലഘട്ടത്തിന്റെ അഭിരുചി അങ്ങിനെയായതും ഒരു കാരണമാണ്.
    പണ്ട് മഞ്ഞപത്രങ്ങളിലും വാരികകളിലും മാസികകളിലും വന്നിരുന്ന
    മെനഞ്ഞെടുക്കുന്ന കഥകളൊക്കെ ഇന്നു നാം പ്രാധാന്യത്തോടെ
    കാണുന്ന മാധ്യമങ്ങളില്‍ കാണേണ്ടിവരുന്നത് പ്രേക്ഷകരുടെയും
    വായനക്കാരുടെയും ബാഹുല്യം കൊണ്ടാണ്..എല്ലാം കച്ചവടമാക്കുന്നതു
    കൊണ്ടുള്ള അപചയം..
    പിന്നെ ‘world trade centre' ആക്രമണ സമയത്ത് അവിടത്തെ
    മാധ്യമങ്ങള്‍ ഏതു തരത്തിലുള്ള ചിത്രങ്ങളാണ് പുറത്തു വിട്ടിരുന്നതെന്നു
    മനസ്സിലാക്കാന്‍ ‘google images' ഉപയോഗപ്പെടുത്തുന്നതില്‍ അല്പം
    വിശ്വാസക്കുറവുണ്ട്..പണ്ട് ’google.com'ഇലും ‘google.co.in'ഇലും ഒരേ കാര്യം ‘search‘ ചെയ്യുമ്പോള്‍ ‘default' ആയി കാണിക്കുന്നതിലെ ഇരട്ടത്താപ്പ് കാണിച്ചിട്ടുള്ള ഒരു ‘Email'കിട്ടിയിരുന്നു

    ReplyDelete
  20. ശബരിമല പുൽ‌മേട്ടിൽ 102 പേർ മരിച്ച വാർത്ത ഒരു റ്റെലിവിഷൻ ചാനലിൽ കാണുന്നു. ഇത്തിരി കഴിഞ്ഞപ്പോൾ , വാർത്താ അവതാരകൻ പറയുന്നു, അ ഷോർറ്റ് ബ്രേക്ക്. ഉടനെ പരസ്യം, നമ്മുടെ സന്തോഷ് ഏച്ചിക്കാനം കൊമാല എന്ന കഥയിൽ എഴുതിയ മാതിരി., ഇങ്ങനെ

    ആഘോഷിക്കൂ ഓരോ നിമിഷവും....

    എങ്ങനെയുണ്ടണ്ണാ, അതാ മുതലാളിത്ത ബുദ്ധി, മർഡോക്ക് ഏഷ്യാനെറ്റ് പോലുള്ള ചാനലൊക്കെ വാങ്ങുമ്പോൾ ചുമ്മാ നാട് നന്നാക്കാനാണെന്ന് വിചാരിച്ചോ? കഷ്ടം.

    ReplyDelete
  21. എല്ലാം അതിന്റെ മുറ പോലെ നടക്കും , നടക്കട്ടെ .
    ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു !
    ഇങ്ങിനെ എഴുതി നമുക്ക് ഇനിയും പ്രതിഷേധിക്കാം..

    ReplyDelete
  22. പറ്റിക്കപെടാൻ വിധിക്കപ്പെട്ട നമ്മുടെ ജന്മം

    ReplyDelete
  23. This comment has been removed by the author.

    ReplyDelete
  24. Anonymous08:59

    :a

    ReplyDelete
  25. കല്ല്‌ വാതുക്കല്‍ മദ്യദുരന്തം ഉണ്ടായപ്പോള്‍ നമ്മുടെ മാദ്യമങ്ങള്‍ കുറച്ചു ദിവിസം അതെക്കുറിച്ച് ചര്‍ച്ച ചെയ്തു ...........
    പിന്നെ ബ്ലേഡ് മാഫിയയുടെ ഉപദ്രവം മൂലം ഒരു കുടുംബം ആത്മഹത്യാ ചെയ്തപ്പോള്‍ അതായി ചര്‍ച്ച .................
    എര്‍വടിയില്‍ ബസ്‌ കത്തി കുറെ ആളുകള്‍ മരിച്ചപ്പോള്‍ അതായി ഹോട്ട് ടോപ്പിക്ക്..............
    തേക്കടിയില്‍ ബോട്ട് മുങ്ങിയപ്പോള്‍ കേട്ട ചര്‍ച്ചകള്‍ പിന്നെ കേള്‍ക്കുനത് കൊതമാങ്ങലത്ത് പിഞ്ചു കുഞ്ഞുഗല്‍ മുങ്ങി മരിച്ചപ്പോഴാണ് .....ബോട്ടിനെ ചെരിവ് , ജലമര്‍ദം അങ്ങിനെ പോയി ചര്‍ച്ചകള്‍ ..................
    കിളിരൂരില്‍ ശാരി മരിച്ചപോള്‍ സ്ത്രീ പീടനതിനെതിരെ മാദ്യമങ്ങള്‍ ഘോരം ഘോരം നടത്തിയ പ്രസ്താവനകള്‍ .....ഹോ
    ഫീസ്‌ കൊടുക്കാനില്ലാതെ ഒരു പെന്‍ കുട്ടി അത്മഹത്യ ചെയുന്നത് വരെ ....വിദ്യഫാസ കച്ചവടത്തെ കുറിച്ച് മദ്യമാങ്ങല്‍കരിയില്ലയിരുന്നു ........
    പോല്‍ മുത്തൂറ്റ് കൊല്ലപെട്ടപോള്‍ ..ഗൂണ്ട വിലയട്ടത്തെ കുറിച്ചായി മദ്യമ കോമരങ്ങളുടെ വാചക കസര്‍ത്തുകള്‍ ............
    ഇപ്പോള്‍ സൌമ്യ എന്നാ പെണ്‍കുട്ടി മരിച്ചപ്പോള്‍ മുതല കണ്ണീര്‍ ഒഴുക്ന്ന .......അച്ഛനനും അമ്മയും ആങ്ങള ചെറുക്കാനും നെഞ്ഗ്ഗു പിടാജു കരയുന്ന ക്ലോസെ അപ്പ്‌ പടഗല്‍ എടുത്തു ഫ്രന്റ്‌ പേജില്‍ കൊടുത്തു സിര്‍ചുലറേന്‍ കൂടുന്ന മദ്യമങ്ങളെ ...
    അല്ലാത്തപ്പോള്‍ വാര്‍ത്ത‍ എന്ന് പരുന്നത് നിങ്ങള്ക്ക് ...രാഹുല്‍ ഗാന്ധിഉടെ കോളേജ് വിസിറ്റ് ..........ശശി തരൂരിന്റെ കല്യാണം .......പിണറായി വിജന്റെ വീട് ...............

    ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ ............ഒരു യഥാര്‍ത്ഥ ജന പ്രശ്നത്തിലേക് ഇറങ്ങി ചെല്ലാന്‍.................. നിങ്ങള്ക് നരബലി കൂടിയേ തിരൂ ............

    ReplyDelete
  26. Observation is very correct... Congrats

    ReplyDelete
  27. വളരെ ശരിയാണു ചെകുത്താന്‍. പക്ഷെ, ഇത്തരം വാര്‍ത്തകള്‍ വരുന്ന പത്രങ്ങള്‍ക്കാണു സര്‍ക്കുലെഷന്‍ കൂടുതല്‍ എന്നതു കാണിക്കുന്നത്‌ ഒരു സമൂഹത്തിന്ന് അത്‌ അര്‍ഹിക്കുന്നതു ലഭിക്കുന്നു എന്നതാണു.

    ReplyDelete

അഭിപ്രായം വേണമെന്നില്ല