Jul 5, 2011

ബാലക്രഷ്ണപ്പിള്ളയ്ക്ക് പരോള്‍ ,ഇത് അഴിമതിയാണോ ?

അഴിമതിക്കേസില്‍ അകത്തുപോയ ആര്‍.ബാലകൃഷ്ണപിള്ളയെ എഴുതിപ്പൊലിപ്പിച്ച് ജനത്തെ കഴുതകളാക്കാന്‍ പല മലയാള പത്രങ്ങളും നടത്തിയ നാണംകെട്ട ശ്രമം എളുപ്പത്തില്‍ മറയ്‍ക്കാന്‍ സാധിക്കില്ല . അയാളെന്തോ സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തതിന് ബ്രിട്ടിഷ് സര്‍ക്കാര്‍ ജയിലിട്ടതുപോലെയാണ് പത്രങ്ങളായ പത്രങ്ങളൊക്കെ എഴുതികൂട്ടിയത് . ചാനലുകളുടെ കാര്യമൊന്നും പറയണ്ട പിള്ളയെ കിടത്തിയ ജയില്‍ സെല്ലില്‍ ക്യാമറവച്ച് ഓണ്‍ലൈന്‍ ഷൂട്ട് ചെയ്തില്ലെന്നതൊഴിച്ചാല്‍ , അവരും ഒട്ടും മോശമല്ല് , മുഖ്യമന്ത്രീടെ ആപ്പീസൊക്കെ ഓണ്‍ലൈനായിട്ട് കാണാന്‍ തുടങ്ങിയ സ്ത്ഥിക്ക് പിള്ളയ്ക്ക് മക്കളോടും പാര്‍ട്ടിക്കാരോടും സംസാരിക്കാന്‍ ഒരു വെബ്ക്യാം സൌകര്യമെങ്കിലും പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.


എന്നാല്‍ ബാലേട്ടന്‍ പറഞ്ഞത് ഞാന്‍  ഇടമലയാര്‍ പദ്ധതി നന്നാക്കാന്‍ ശ്രമിച്ചത്‌ നാടിനുവേണ്ടിയാണ്‌ . നാടിനുവേണ്ടി ജയിലില്‍ പോകും .

മന്ത്രിയായി എന്നതുമാത്രമാണ്‌ ഞാന്‍ ചെയ്‌ത തെറ്റ്‌ . എന്നൊക്കെയാണ് ജയിലില്‍ പോവുന്നതിനു മുമ്പ്  ബാലേട്ടന്‍ വിളിച്ചുകൂവികൊണ്ടിരുന്നത് . എന്നാല്‍ അകത്തായി ക്രത്യം ഒരു മാസം കഴിഞ്ഞതും പരോളിലിറങ്ങി നടക്കുകയും പരോള്‍ തീരുന്നഅവസാന നിമിഷം എന്റെ ശിക്ഷ ഇളവു ചെയ്ത് തരണമേ എനിക്കു വയ്യായേ എന്ന് അലമുറയിടുകയും ചെയ്ത്  പിള്ള ജുഡീഷ്യറിയെ ഊ***  ന്മാ‍രാക്കുകയാണ് എന്നതു വേറെ കാര്യം.  തനിക്ക് ഇപ്പോള്‍ 76 വയസായെന്നും തന്‍റെ അന്ത്യം ചിലപ്പോള്‍ ജയിലിലായേക്കാമെന്നും അദ്ദേഹം അന്ന് പലവട്ടം മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്.

കൊച്ചിയിലെ ഇടമലയാര്‍ പ്രത്യേക കോടതിയില്‍ എത്തി കീഴടങ്ങിയ ബാലകൃഷ്ണ പിള്ളയെ
 2011 ഫെബ്രുവരി  18  നാണ്  പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചത്. ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ തടവാണ് ശിക്ഷ


ജയിലില്‍ ആയിരുന്നപ്പൊ  പിള്ളസാറ് കൊതുകുവല ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ അനുവദിക്കാന്‍ വേണ്ടി  നടത്തിയ നിരാഹാര സമരമടക്കം,  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് വാര്‍ത്തകളാണ് താഴെ 

വെള്ളി, 18 മാര്‍ച്ച് 2011
ജയിലില്‍ കൂടുതല്‍ സൌകര്യം വേണമെന്ന് ആവശ്യപ്പെട്ട് ആര്‍ ബാലകൃഷ്ണപിള്ള നിരാഹാര സമരം നടത്തുന്നു എന്ന് റിപ്പോര്‍ട്ട്. കൊതുകുവല ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ അനുവദിക്കാത്തതാണ് നിരാഹാരത്തിന് കാരണമെന്നാണ് സൂചന. ഇഷ്ടാനുസരണം സന്ദര്‍ശകരെ കാണാന്‍ ജയില്‍ സൂ‍പ്രണ്ട് പ്രദീപ് കുമാര്‍ പിള്ളയ്ക്ക് അനുവാദം നല്‍കിയില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജയിലിലെ ആശുപത്രി വാര്‍ഡില്‍ കഴിയുന്ന പിള്ളയ്ക്ക് വിഐപി സൌകര്യങ്ങള്‍  അനുവദിച്ചിട്ടുണ്ട് എങ്കിലും കൊതുകുവല നല്‍കിയിട്ടില്ല. ഇതിനെതിരെ നിരാഹാരം നടത്തുമെന്ന് പിള്ള പറഞ്ഞിരുന്നു എന്നാണ് പറഞ്ഞത് { അവസാനം നാടിനുവേണ്ടി ജയിലില്‍ പോയ മാഹാന് കൊതുവല കിട്ടി }

ബുധന്‍, 20 ഏപ്രില്‍ 2011
പത്ത് ദിവസത്തേക്കാണ് പരോള്‍. ഏപ്രില്‍ 30 ന് ജയിലില്‍ തിരിച്ചെത്തണം . ഭാര്യയുടെ ചികിത്സയുടെ കാരണം പറഞ്ഞായിരുന്നു അപേക്ഷ നല്‍കിയിരുന്നത് .


ബുധന്‍, 27 ഏപ്രില്‍ 2011
പത്തുദിവസത്തെ പരോള്‍ ലഭിച്ച് പൂജപ്പുര ജയിലില്‍ നിന്നിറങ്ങിയ മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ പരോള്‍ കാലാവധി നീ‍ട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ബാലകൃഷ്ണപിള്ള തന്റെ പരോള്‍ കാലാവധി നീട്ടുന്നതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്


ബുധന്‍, 18 മെയ് 2011
കേരള കോണ്‍ഗ്രസ്‌ (ബി) നേതാവ്‌ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് വീണ്ടും പരോള്‍. പത്ത് ദിവസത്തേക്കാണ് അദ്ദേഹത്തിന് പരോള്‍ നല്‍കിയിരിക്കുന്നത്‍ . ഉപാധികളില്ലാതെയാണ് പിള്ളയ്ക്ക് ഇപ്പോള്‍ പരോള്‍ അനുവദിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് . ഭാര്യയുടെ അസുഖം കാരണമാണ് പിള്ള വീണ്ടും പരോളിന്‌ അപേക്ഷിച്ചത്‌ .

തിങ്കള്‍, 4 ജൂലൈ 2011
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ്‌(ബി) നേതാവ്‌ ആര്‍ ബാലകൃഷ്ണപിള്ള വീണ്ടും പരോളില്‍ പുറത്തിറങ്ങി. ഉപാധികളോട് കൂടിയ 30 ദിവസത്തെ പരോളാണ് പിള്ളയ്ക്ക് അനുവദിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല, പൊതുയോഗങ്ങളില്‍ പങ്കെടുക്കാനും സാധിക്കില്ല.



പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പിള്ള മതിപ്പ് പ്രകടിപ്പിച്ചു. തുടക്കം ഇത്ര നന്നായ മറ്റൊരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പിള്ള പ്രതികരിച്ചത്. തന്റെ 52 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ കണ്ട ഏറ്റവും മെച്ചപ്പെട്ട തുടക്കമാണിത്. ഈ രീതിയില്‍ തന്നെ മുന്നോട്ട് പോകണം. എങ്കില്‍ കേരളം ഭരിച്ച ഏറ്റവും നല്ല സര്‍ക്കാരായി യു ഡി എഫ് സര്‍ക്കാര്‍ മാറുമെന്നും പിള്ള അഭിപ്രായപ്പെട്ടു.

പ്രായാധിക്യവും രോഗാവസ്ഥയും പരിഗണിച്ച് 29 പേര്‍ക്ക് കൂടി പിള്ളയ്ക്കൊപ്പം പരോള്‍ നല്‍കിയിട്ടുണ്ട്. 70 വയസ് പിന്നിട്ട തടവ് പുള്ളികള്‍ക്ക് ശിക്ഷ ഇളവുനല്‍കണമെന്ന അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയില്‍ ആണിപ്പോള്‍. ഇനി ബാലേട്ടനുവേണ്ടി ഉമ്മന്‍ അങ്കിളും കൂട്ടരും അങ്ങനൊരുനിയമം കൊണ്ടുവരികയാണെങ്കില്‍ അത് സാധാരണക്കാരായ സീനിയര്‍ സിറ്റിസണ്‍സിനും ഭയങ്കര ഗുണമായി മാറും എന്നത് സത്യം . 


അല്ലെങ്കില്‍ തന്നെ തട്ടിപ്പുകേസിലും , പീഡനകേസിലും എന്നുവേണ്ടി ബസ്സില് പെമ്പിളേരെ തോണ്ടിയതിന് പോലീസ് പിടിച്ചതുവരെ ഈ പറയുന്ന സീനിയര്‍ സിറ്റിസണ്ണുകളാണ് . ഇനിയിപ്പൊ മണല്‍മാഫിയയും മറ്റും വല്യപ്പന്മാര് ഏറ്റെടുത്തു നടത്തും  , പോലീസോ മറ്റോ അന്വേഷണത്തിനു വന്നാല്‍ കത്തിയെടുത്ത് പള്ളയ്ക്ക് കേററ്റുകയോ , തോക്കെടുത്ത് വെടിപൊട്ടിക്കുകയോ ശേഷം കണ്ണുകാണത്തിലെന്നോ , കാട്ടുപന്നിയാണെന്ന് കരുതി വെടിവെച്ചതാണെന്നോ ഒക്കെ പറയാം അത്ഥവാ  അകത്തുപോയാലും നാലാംദിവസം പുഷ്പം പോലെ ഇറങ്ങിവരും.

അല്ലെങ്കിലും ഇങ്ങനൊരു നിയമം കൊണ്ടുവരുന്നത് നല്ലതാണ്. എല്ലാവരും പ്രായമായി വരികയല്ലേ ?  
ഇതാണല്ലേ  പിള്ള ചവിട്ടിയാല്‍ തള്ളയ്ക്ക് കേടില്ല എന്ന് പറയുന്നത് 

___________________

3 comments:

  1. Anonymous10:24

    ഉമ്മന്‍ താണ്ടിയുടെ ... ഭരണപരിഷ്കാരങ്ങളില്‍ രണ്ടാമത്ത്

    ReplyDelete
  2. അല്ലാ പിന്നെ പിള്ളക്കും തള്ളയ്ക്കും കൊള്ളിക്കാം

    ReplyDelete
  3. അകതിരുന്നതിനേക്കാള്‍ ഇരട്ടി കാലം പിള്ള സാറ് പരോളില്‍ ആയിരുന്നു. എന്റെ ഒരു സുഹ്രത്ത് പറഞ്ഞപോലെ "ഇയാളെ ഒരു കൊല്ലത്തെ കഠിന പരോളിനാണോ ശിക്ഷിച്ചത്? "

    ReplyDelete

അഭിപ്രായം വേണമെന്നില്ല