വീഡിയോ ക്ലിപ്പില്‍ ഉള്ളത് നിത്യാനന്ദയും രഞ്ജിതയും തന്നെയാണെന്ന് കര്‍ണാടക പൊലീസ് വെളിപ്പെടുത്തിക്കഴിഞ്ഞിട്ടും രഞ്ജിത അംഗീകരിക്കുന്നില്ല .ആരെന്തൊക്കെ പറഞ്ഞാലും നിത്യാനന്ദ സ്വാമിയുമായുള്ള ബന്ധം തുടരുക തന്നെ ചെയ്യുമെന്ന് നടി രഞ്ജിത. ബാംഗ്ലൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് നിലപാട് നടി വ്യക്തമാക്കിയത് . നിത്യാനന്ദ സ്വാമികളും ഞാനും തമ്മില്‍ ഇപ്പോഴും ദൃഢമായ ബന്ധമാണുള്ളത്. ഇക്കാര്യം മറയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അപവാദത്തിന് ശേഷം ജനുവരി ഒന്നിനാണ് സ്വാമികളെ ഞാന്‍ വീണ്ടും കണ്ടത്. ഞാന്‍ സ്വാമികളുടെ ഭക്തയായി തന്നെ തുടരും. സ്വാമികളുടെ ആശീര്‍വാദം എനിക്ക് വേണം. മാധ്യമങ്ങളില്‍ പ്രചരിച്ച ആ വ്യാജ വീഡിയോ ക്ലിപ്പിംഗ് എന്റെ അഭിനയ ജീവിതം തകര്‍ത്തു. എന്റെ കുടുംബവും ഭര്‍ത്താവുമാണ് അപ്പോഴെല്ലാം എനിക്ക് തുണയായി നിന്നത്.
“ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ആ വ്യാജ ക്ലിപ്പിംഗ് ഉണ്ടാക്കി മാധ്യമങ്ങള്‍ക്ക് എത്തിച്ചതിന് ലെനിന്‍ കറുപ്പന്‍ ലജ്ജിക്കണം. എന്നെ മോഹിച്ച് കിട്ടാത്തതുകൊണ്ടാണ് അയാള്‍ അത് ചെയ്തത്. ഇത്രയും കാലം ഇതൊന്നും പറയാതിരുന്നത് എന്തുകൊണ്ട് എന്ന് പലരും എന്നോട് ചോദിക്കുന്നുണ്ട്. കാര്യങ്ങള്‍ കൈവിട്ടുപോയതിനാല്‍ ഞാന്‍ മൌനം പാലിക്കുകയായിരുന്നു. വിവാദം കത്തിനില്‍ക്കുന്ന സമയത്ത് ഞാന്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടാല്‍ അവര്‍ എന്നെ ആക്രമിക്കും എന്ന ഭയം ഉണ്ടായിരുന്നു.”
എന്റെയും നിത്യാനന്ദ സ്വാമികളുടെയും പോലുള്ള രണ്ട് പേര്‍ അഭിനയിച്ച ആ വ്യാജ ക്ലിപ്പ് കണ്ടപ്പോള്‍ പൊതുജനം അതൊക്കെ സത്യമെന്ന് ധരിച്ചുപോയി. സ്വാമിയുടെയും എന്റെയും മേല്‍ വീണ കളങ്കം തുടച്ചുകളയുകയാനുള്ള വഴികള്‍ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. നിയമത്തിന്റെ സഹായവും ഞാന്‍ തേടിയിട്ടുണ്ട്. ഇതിനിടയില്‍, നല്ല കഥാപാത്രമുള്ള സിനിമ കിട്ടിയാല്‍ ഞാന്‍ വീണ്ടും അഭിനയിക്കും” - രഞ്ജിത പറയുന്നു.
ബാംഗ്ലൂരിലെ ബിഡദിയിലുള്ള നിത്യാനന്ദയുടെ ആശ്രമത്തില്‍ രാവും പകലും പൂജകളില്‍ മുഴുകി കഴിയുകയാണ് ഞാന്‍ ഇപ്പോള്‍ ദയവു ചെയ്യ്ത് എന്നെ ആരും ശല്യം ചെയരുതെന്നാണ് നടിയുടെ അപേക്ഷ.
Related Posts :-

ഒരു വലാത്തയോഗം തന്നെ
ReplyDeleteഇവളാള് കൊള്ളാലോ
ReplyDeleteഅവന്റെ ഒരു നല്ല സമയം.......
ReplyDelete