Nov 6, 2010

ഓം ജഗത്ത് ഗുരു ശ്രീ ശ്രീ ശ്രീ സശി സാമിയേ നമ:




ഓം സ്വാമി സശിയായ നമ:  ഇത് സ്വാമി സശിയുടെ ആശ്വമത്തില്‍ നിന്നും വരുന്ന മെസേജാണ്  ഈ മെസേജ് 10 പേര്‍ക്ക് എങ്കിലും ഫോര്‍വേഡ് ചെയ്യുക ..
ഇത്  കിട്ടിയിട്ടും ഫോര്‍വേഡ് ചെയ്യാത്ത സുകുമാരനെ ഉറുമ്പ് കടിച്ചു
രമണന്റെ രണ്ടാം ഭാര്യ സീതയെ തേള്‍ കുത്തി
സുമിത്രയുടെ തലമുടി ദിവസവും കൊഴിയാന്‍ തുടങ്ങി
രാധികയുടെ കുഞ്ഞ് മുലകുടി നിര്‍ത്തി കരഞ്ഞ് കൊണ്ടേയിരിക്കുന്നു .. 



ഇത് ഫോര്‍വേഡ് ചെയ്ത രമേശന് സോപ്പ് വാങ്ങിയപ്പൊ ഒരു ചീര്‍പ്പ് കിട്ടി
സിമിയുടെ ഫോണില്‍ അന്ന്മുതല്‍ റീച്ചാര്‍ജ് ചെയ്തില്ലെങ്കിലും ബാലസ് തീരുന്നേയില്ല ..  സുരേഷിന് റിലീസ് പടത്തിന്റെ ടിക്കറ്റ് രണ്ടെണം അജ്ഞാതനായ ഒരാള്‍ വെറുതെ കൊടുത്തിട്ടുപോയി .. (ഇയാളെ ആരും കണ്ടിട്ടില്ല , കുറിച്ചാരും കേട്ടിട്ടില്ല ഇയാളുടെ മുഖം പൂര്‍ണ്ണ ചന്ദ്രനെപോലെ തിളക്കമുള്ളതായിരുന്നു) ..
നിങ്ങളും ഫോര്‍വേഡ് ചെയ്യൂ ... നിങ്ങള്‍ക്കും എന്തെങ്കുലും ലഭിക്കും ... 
ഓം ജഗത്ത് ഗുരു ശ്രീ ശ്രീ ശ്രീ സശി സാമിയേ നമ:  



പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഭക്തന്‍



8 comments:

  1. Anonymous14:23

    ഉത്തരവ് ശശി സ്വാമി

    ReplyDelete
  2. അത്യാവശ്യം വേണ്ട അടി..കൊള്ളാം..

    ReplyDelete
  3. swami shashi neenaal vazhatte..!

    ReplyDelete
  4. ഇത് വായിച്ച ഞങ്ങള്‍ക്ക് ഒലക്ക കിട്ടി അല്ലെ
    ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

    ReplyDelete
  5. പഞ്ചാരക്കുട്ടന്‍ ഒഴിക്കെ ബാക്കിയെല്ലാവര്‍ക്കും നന്ദി .... വന്നതിനും അഭിപ്രായം അറിയിച്ചതിനും ... “ഇത് വായിച്ച ഞങ്ങള്‍ക്ക് ഒലക്ക കിട്ടി അല്ലെ“ നിനക്ക് ഒലക്ക കിട്ടിയാലും ചക്ക കിട്ടിയാലും എനിക്ക് ഒരു കോപ്പും ഇല്ല .. “ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ“ എന്നും പറഞ്ഞ് ഒരു ഹൈപ്പര്‍ ലിങ്കും കൊടുത്തേച്ച് പോവുന്നത് ഒരു നല്ല ബ്ലോഗര്‍ക്ക് ചേരുന്ന പ്രവര്‍ത്തി അല്ല ... പഞ്ചാരക്കുട്ടന്റെ പ്രൊഫയില്‍ ക്ലിക്കി ജനം വന്നോളും ... അതില്‍ സംശയമില്ല ... പിന്നെ ഞാന്‍ ഒരു കൂതറ ബ്ലോഗറയതു കൊണ്ട് ഇത് ഡിലീറ്റുനില്ല

    ReplyDelete
  6. Anonymous12:25

    super

    ReplyDelete
  7. Anonymous16:32

    viswasam athalle ellam

    ReplyDelete

അഭിപ്രായം വേണമെന്നില്ല