ബാംഗ്ലൂര്‍ സിഐഡി സമര്‍പ്പിച്ച പുതിയ കുറ്റപത്രത്തില്‍ വിവാദ സ്വാമി നിത്യാനന്ദയുടെ ലൈംഗിക ജീവിതത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് . അതല്ലെങ്കിലും അതിശയിക്കാനില്ല ആ ജീവിതം മുഴുവന്‍ അത് മാത്രമേ ഉള്ളൂ . തന്നോട് ലൈംഗികമായി ബന്ധപ്പെടുന്നത് പുണ്യമാണെന്ന് അവകാശപ്പെടുന്ന സ്വാമി ബലമായി ഭക്തകളെ കീഴ്പ്പെടുത്തിയിരുന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന.
താന്‍ ശിവനാണെന്നും തന്റെ ഇണ ഭക്ത പാര്‍വതിയാണെന്നും ശിവ പാര്‍വതീ രതി സംഗമത്തിലൂടെ സ്വര്‍ഗ്ഗം നേടാമെന്നുമൊക്കെ പറഞ്ഞാണ് നിത്യാനന്ദ സ്ത്രീ അനുയായികളെ വശീകരിച്ചിരുന്നത്. തന്നോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ദൈവികമായ പ്രവര്‍ത്തിയാണെന്ന് പറഞ്ഞാണ് ലൈംഗിക ബന്ധത്തെ എതിര്‍ക്കുന്ന ഭക്തകളെ
നിത്യാനന്ദ തന്റെ വഴിക്ക് കൊണ്ടുവന്നിരുന്നത് എന്നതാണ് മറ്റൊരു കൌതുകവാര്‍ത്ത . ങും എന്തായാലും കുളത്തില്‍ കുളിന്ന പെമ്പിളേരുടെ തുണിയെടുത്ത് മരകൊമ്പില്‍ വച്ച് പരസ്യമായി നഗ്നത ആസ്വദിച്ച ദൈവങ്ങളുള്ള നാടായതുകൊണ്ട് ജനം വിശ്വസിച്ചതില്‍ അതിശയമില്ല
നിത്യാനന്ദ സ്ഥിരമായി ഒരു ഭക്തയെ ബിദാദിലെ തന്റെ ആശ്രമത്തിലേക്ക് കൊണ്ടുവന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു എന്ന് സിഐഡി കണ്ടെത്തിയിട്ടുണ്ട്. എങ്ങനെ കണ്ടെത്തി എന്ന് ചോദിച്ചാല്‍ അവര്‍ക്കുമാത്രമേ അറിയൂ വിവാഹിതയായതിനാല്‍ ശാരീരിക ബന്ധം ഒഴിവാക്കാന്‍ ശ്രമിച്ച ഭക്തയോട് താന്‍ ദൈവമാണെന്നും തന്നോട് സഹകരിക്കുന്നതിലൂടെ മോക്ഷം ലഭിക്കുമെന്നും പറഞ്ഞ് സഹകരിപ്പിക്കുകയായിരുന്നെന്ന് പറയുന്നു.
നിത്യാനന്ദയുടെ ലൈംഗിക ജീവിതത്തോടുള്ള ആസക്തി ലാസ് വേഗസ് സന്ദര്‍ശനവേളയില്‍ പ്രകടമായിരുന്നു എന്നും പുതിയ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. അവിടെ ആരും തിരിച്ചറിയാതിരിക്കുന്നതിന് ജീന്‍സ് ധരിച്ചെത്തിയ സ്വാമി ക്ലബ്ബുകളില്‍ സന്ദര്‍ശനം നടത്തി. പാര്‍ട്ടിക്ക് ശേഷം മുറിയില്‍ തിരിച്ചെത്തിയപ്പോള്‍ തന്റെ സ്ത്രീ നുയായികളോട് ‘ലാപ് ഡാന്‍സ്’ ചെയ്യുന്നതിന് നിത്യാനന്ദ ആവശ്യപ്പെട്ടു എന്നും സിഐഡി പറയുന്നു.
പ്പഷ്ട്ട് ഓപ്പ് ലക്ക്
ReplyDeletepaavam
ReplyDeleteAre you mad chekuthan ..., Earlier I used to get angry very often and on very small things… then I thought nithya swami ji said not to get angry and I did that… it feels very light and happy. Mob: 9738777139
ReplyDeleteവിളിക്കാം അണ്ണാ !!
ReplyDelete