Jan 24, 2011

ബ്ലോഗ് വായനക്കെന്റെ ആദരാഞ്ജലികള്‍

മരണം... അത് പ്രവചനാതീതമാണ്‌.. അറിഞ്ഞോ അറിയാതെയോ നാമെല്ലാവരും അതിനെ  ഭയപ്പെടുന്നു.... എത്ര ഓടി ഒളിച്ചാലും ഒരിക്കല്‍ അതിനു മുന്‍പില്‍ നാമെല്ലാവരും കീഴ്പെടുക തന്നെ ചെയ്യും. കുഞ്ഞുങ്ങള്‍ ഇരുട്ടിനെ ഭയപ്പെടുന്നത് പോലെയാണ് മുതിര്‍ന്നവര്‍ മരണത്തെ ഭയപ്പെടുന്നത് മനുഷ്യര്‍ക്കു ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹമാണ് മരണം എന്ന്  സോക്രട്ടീസ് പറഞ്ഞിട്ടുണ്ട് .


എന്നെങ്കിലും മരിക്കാന്‍ വേണ്ടി ജനിച്ച എല്ലാ വായനക്കാര്‍ക്കും , ബ്ലോഗര്‍മാര്‍ക്കും  മരണത്തെ പറ്റിയുള്ള പഴഞ്ചൊല്ലുകള്‍


   1. കാലനു കാതില്ല. കരഞ്ഞാല്‍ കേള്‍ക്കില്ല
   2. കാലനും വരും കാലകേട്
   3. കാലന്റെ വായിന്‍ കാലുകുത്തേണ്ടാത്തവരില്ല
   4. കാലമടുത്തേ കാലനടുക്കൂ
   5. കാലന്‍ വന്നടുക്കുമ്പോള്‍ കയര്‍ത്തെന്നാല്‍ ഫലമില്ല.
   6. മരണമടുത്തവന് മരുന്നെന്തിന്
   7. മരണവാതില്ലല്ലാത്ത വാതില്ലെല്ലാം അടയ്ക്കാം

9 comments:

  1. വായനക്കെന്റെ ആദരാഞ്ജലികള്‍ !!

    ReplyDelete
  2. എന്താണു ചെകുത്താന്‍ സ്വാമി..മരണത്തെക്കുറിച്ചൊക്കെ.വരുമ്പം വരട്ടെയാ മാരണം.അതുവരെ നുമ്മക്ക് അടിച്ചുപൊളിച്ചുജീവിക്കാമെന്നേ......

    ReplyDelete
  3. @ശ്രീക്കുട്ടന്‍ മരിക്കുന്നതിനുമുമ്പ് അവളെ ഒന്ന് കല്യാണം കഴിക്കണം എന്നാണെന്റെ ആഗ്യഹം

    ReplyDelete
  4. ഛെ ,നശിപ്പിച്ചു ..ഞാന്‍ കരുതി ചെകുത്താന്‍ നമ്മെ വിട്ടു പോവാന് എന്ന് ....ഹിഹിഹി

    ReplyDelete
  5. @faisu madeena ഞാന്‍ മരിക്കുന്നതിനുമുമ്പ് എല്ലാ ബ്ലോഗര്‍മാരെയും തെറി പറഞ്ഞോണ്ട് ഒരു പോസ്റ്റ് ഇട്ടിട്ടേ പോവൂ

    ReplyDelete
  6. Anonymous10:59

    മരണം

    ReplyDelete
  7. ശിവ13:38

    എന്തെങ്കിലും പ്രശ്നം ചെകുത്താന്‍ !!!

    ReplyDelete
  8. @കണ്ണന്‍ | Kannan :)

    ReplyDelete

അഭിപ്രായം വേണമെന്നില്ല