Dec 16, 2010

അവളുമാരുടെ ഒരു “ശബരി” മലകയറ്റം

ശബരിമല ദേവപ്രശ്നവുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ജ്യോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കര്‍ ഒന്നാം പ്രതിയായ കേസില്‍ കന്നഡ നടി ജയമാല മൂന്നാംപ്രതിയാണ്. 2006 ജൂണിലാണ് ഈ സംഭവം. ശബരിമലയില്‍ ഉണ്ണിക്കൃഷ്ണപ്പണിക്കര്‍ നടത്തിയ ദേവപ്രശ്നത്തില്‍ ശ്രീകോവിലില്‍ സ്ത്രീ സാന്നിധ്യമുണ്ടായെന്ന പരാമര്‍ശവും താനാണ് അതെന്ന ജയമാലയുടെ ഏറ്റുപറച്ചിലുമാണു കാരണം. കന്നട നടി ജയമാലയ്ക്കെതിരെ കേരള പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനിടയായത്. പതിനെട്ടാമത്തെ വയസ്സില്‍ താന്‍ സന്നിധാനത്ത് പ്രവേശിച്ചിരുന്നതായും അയ്യപ്പ വിഗ്രഹത്തില്‍ സ്പര്‍ശിച്ചതായും ജയമാല മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ വെളിപ്പെടുത്തലാണ് കാരണം .  എന്നാല്‍ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ വ്യാജ അവകാശവാദങ്ങള്‍ ഉയര്‍ത്തിയതിനാണ് ജയമാലയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.


ശബരിമലയിലെ സ്ത്രീ പ്രവേശനം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഓരോ തവണയും ഈ വിഷയം ചര്‍ച്ചകള്‍ക്ക് വരുമ്പോള്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നത് ജനങ്ങളിലുണ്ടായ യുക്തിബോധത്തെയാണ് മനസ്സിലാക്കിത്തരുന്നത് . അല്ലെങ്കിലും നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലവിലുണ്ടായിരുന്ന ഒരു ആചാരത്തെ മുറുകെപ്പിടിക്കുന്നത്  ഒരു പരിഷ്ക്രത സമൂഹത്തിന് ചേര്‍ന്നതല്ല .

ബ്രഹ്മചാരിയായ അയ്യപ്പനാണ് ശബരിമലയിലെ പ്രതിഷ്ഠയെന്ന വാദം നിരത്തിയാണ് ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെ ആചാര്യന്‍‌മാര്‍ വിലക്കുന്നത്.  കഠിനമായ മലകയറ്റവും വനയാത്രയുമാണ് സ്ത്രീകളെ ശബരിമലയില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നതെന്നത്  സത്യം . എന്നാലിന്ന് ശബരിമല ഒരു ടൌണ്‍‌ഷിപ്പായി മാറുകയും ചെയ്തിരിക്കുന്നു . കല്ലും മുള്ളും കാലുകള്‍ക്ക് മെത്തയായിരുന്ന പാതകളെല്ലാം ഇന്ന് കോണ്‍‌ക്രീറ്റ് പതിച്ചുകഴിഞ്ഞു . റൊപ്പ് സൌകര്യം വേറെയും .

ബ്രഹ്മചാരി സങ്കല്‍‌പ്പത്തിലുള്ള മറ്റ് നിരവധി പ്രതിഷ്ഠകള്‍  ഇവിടെയില്ലേ അവിടങ്ങളിലില്ലാത്ത വിലക്ക് ശബരിമലയില്‍ മാത്രമെന്തിനാണ് .

  • ഹൈന്ദവ സംഘടനകള്‍ മാത്രം സ്ത്രീ പ്രവേശനത്തെ എന്തിന് എതിര്‍ക്കുന്നു
  • എല്ലാ ശുദ്ധിയോടും വൃത്തിയോടും ദര്‍ശനം നടത്താന്‍ തയ്യാറാകുന്ന സ്ത്രികളെ എന്തിനാ‍ണ് വിലക്കുന്നത് ?
  • അതോ സ്ത്രീകളെ അടുത്ത് കാനുമ്പോളുണ്ടാവുന്ന പുരുഷന്റെ ലൈംഗീകതാല്പര്യം കണക്കാക്കിലെടുത്താണോ വിലക്കുന്നത് ? 
  • ഇപ്പൊത്തന്നെ ശബരിമലയില്‍ സാമൂഹികവിരുദ്ധരുടെ വിളയാട്ടമാണ്. സ്ത്രികള്‍ കൂടി അവിടെ വന്നാല്‍ അവരുടെ സം‍രക്ഷണം പേടിച്ചാണോ വിലക്ക് ?

14 comments:

  1. ചെകുത്താനേ അപ്പോ ഒരു കാര്യം ചോദിച്ചോട്ടേ...മുസ്ലിം ആരാധനാലയങ്ങളിൽ എന്തുകൊണ്ട് സ്ത്രീകളെ കയറ്റുന്നില്ല...

    ReplyDelete
  2. തമ്പി11:02

    ശബരിമലയില്‍ സത്രീ പ്രവേശനം വിലക്കിയിട്ടില്ല.. ലക്ഷക്കണക്കിന്‌ മാളികപ്പുറങ്ങള്‍ (വ്രതമെടുത്ത സ്‌ത്രീകള്‍ ) എല്ലാവര്‍ഷവും മല കയറുന്നു..ശബരിമലയില്‍ യുവതീ പ്രവേശനം ആണ് വിലക്കിയിട്ടുള്ളത്..

    ReplyDelete
  3. @Pony Boy ആരാധനാലയത്തിനുള്ളിലെ ലിംഗവ്യത്യാസത്തെ അംഗീകരിക്കാന്‍ കഴിയില്ല. പള്ളിയില്‍ പ്രധാനഭാഗങ്ങളിലൊന്നും സ്ത്രീകള്‍ക്ക് നമസ്‌കാരം നടത്താന്‍ പാടില്ല. Sameer Thikkodi എന്ന ക്ണാപ്പന്‍ പറഞ്ഞതുപോലെ ഖുറാനെ കുറിച്ച് എഴുതുന്നത് ബ്ലോഗില്‍ ആളെ കൂട്ടാനാണത്രേ ... അതു കൊണ്ട് മനപൂര്‍വ്വം ഒഴിവാക്കിയതാണ് മുസ്ലിം ആരാധനാലയങ്ങളിലെ കാര്യം

    ReplyDelete
  4. കാണുന്നതു മുഴുവന്‍ എന്താ നീ പറ്യാത്തതു ഇസ്ലാംമിന്‍റെ മത്രമെ കണുന്നൊള്ളൊ . വിമര്ഷിക്കുന്നവര്‍ അരായലും അവര്‍ ആ വിഷയതെ പഠിക്കാന്‍ ഷ്രമിക്കും നിനക്ക് വിമര്ഷിക്കന്‍ മാത്രമിറങ്ങുന്ന ആളുകളുടെ സ്വഭാവം ആണു. ചില ആളുകള്‍ ചെയുന്ന് തെറ്റിനു ഒരു സമൂഹത്തെ മൊത്ത0 പറയുന്നതാണൊ നിന്‍റെ മര്ര്യാദ . ആദ്യ0 സ്വന്തം സമൂഹത്തിനെ നന്നാക്കു മോനേ എന്നിട്ടുമതി ഇസ്ലമിന്‍റെ നെജത്തു കേറല്‍.

    ReplyDelete
  5. Anonymous11:20

    @Muneer കേരളത്തിലെ മാത്രം മുസ്ലിം പുരോഹിതന്‍മാര്‍ പറയുന്ന ഒരു വാദമാണ് സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കരുതേന്ന്...... അങ്ങാടികളിലും നേര്‍ച്ച പറമ്പുകളിലും കറങ്ങുന്നതിന് ഒരു വിലക്കുമിലെന്ന് മാത്രമല്ല... അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യും ( എന്റെ നാട്ടില്‍ തന്നെ ധാരാളം ഉദാഹരണങ്ങളുണ്ട് ) ഇതിലെന്ത് ന്യായം

    ReplyDelete
  6. ഇതു പോലത്ത ചര്‍ച്ചകള്‍ ഇനിയും കൊണ്ട് വരണം ..
    വിവര മില്ലാത്ത കഴുത നന്മ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരായി ഇങ്ങിനെ കുറെ ആളുകള്‍ സ്വാഭാവികം മാത്രം

    ReplyDelete
  7. @Muneer അരിയെത്ര കിലോ എന്ന് ചോദിച്ചപ്പോള്‍ നെല്ല് രണ്ടിടങ്ങഴി എന്ന് പറയരുത് !!! ഇവിടുത്തെ വിഷയം ഇസ്ലാമല്ല “ശബരിമലയും അയ്യപ്പേട്ടനും ജയമാല ചേച്ചിയുമൊക്കെയാണ് “

    @Sunder :) ഇവര്‍ക്ക് ഉത്തരം കൊടുക്കാതിരിക്കുന്നതാണ് നല്ലത് . നിനക്ക് വേണെങ്കില്‍ എന്നെ പുകഴ്ത്തി 2 കമന്റെ ഇട്ടിട്ട് പോവാം !

    ReplyDelete
  8. Anonymous13:45

    :)

    ReplyDelete
  9. ഹൈന്ദവ ദര്‍ശനങ്ങളെയോ, ആരാധന രീതികളെയോ വിമര്‍ശിക്കാനോ / അഭിപ്രായം രേഖപ്പെടുത്തി ആളാവാനോ എനിക്ക് താല്പര്യമില്ല.
    മതപരമായ വിഷയങ്ങള്‍ അല്പം വിവാദം ആവുമ്പോള്‍ പ്രതികരണങ്ങള്‍ സ്വാഭാവികം തന്നെ സഹോദരാ ..

    ReplyDelete
  10. Anonymous15:17

    ചെകുത്താന്‍ എന്തിനാ വെറുതെ ദൈവകര്യങ്ങളിലോക്കെ ഇടപെട്ടു തല പുകക്കുന്നെ

    ReplyDelete
  11. ചെകുത്താനേ അപ്പോ ഒരു കാര്യം ചോദിച്ചോട്ടേ...മുസ്ലിം ആരാധനാലയങ്ങളിൽ എന്തുകൊണ്ട് സ്ത്രീകളെ കയറ്റുന്നില്ല...

    vishvasam athellee ellaamm

    athinee pooyi kuthi chendi vrithikedakkathe

    CHEKUTTHHANEEEEEEEE

    ReplyDelete
  12. eriyunna muneeru maruccu molakum arachu naduccunnathendinaaa

    CHEKUTTHHANEEEEEEEE

    ReplyDelete
  13. Anonymous09:45

    അവന്മാര്‍ക്ക് പ്രാന്താണ് !!!

    ReplyDelete
  14. Anonymous16:05

    സ്ത്രീയോടുള്ള ഈ വിവേചനം തീര്‍ച്ചയായും കൂടുതല്‍ ചര്‍ച്ചയര്‍ഹിക്കുന്നതാണ്. യുക്തിപൂര്‍വമായ സംവാദം ആവശ്യമായിരിക്കുന്ന വിഷയങ്ങളിലോന്നാണ് സ്ത്രീക്ക് ആരാധനാലയങ്ങളിലുള്ള വിലക്ക്. സാംസ്കാരികമായി ഏറെ മുന്നിലെന്ന് അഹങ്കരിക്കുന്ന കേരളീയ സമൂഹം അതിനെ തീര്‍ച്ചയായും പരിഗണിക്കേണ്ടതുണ്ട്. ഏതു മതത്തിലായാലും ഇത് വിവേചനം തന്നെ.


    മുസ്ലിംകള്‍ക്കിടയിലും ഇനിയും പലതും മാറാനുണ്ട്. എന്നിരുന്നാലും അവര്‍ക്കിടയില്‍ തന്നെ വ്യത്യസ്ത ആദര്‍ശങ്ങളെ പിന്‍തുടരുന്നവരുണ്ട് . ചെറുതല്ലാത്ത ഒരു വിഭാഗം മാറിച്ചിന്തിക്കുന്നുണ്ടെന്നും വ്യക്തമാക്കട്ടെ.

    ReplyDelete

അഭിപ്രായം വേണമെന്നില്ല