Dec 10, 2010

എന്നാലും സൂപ്പര്‍ത്തരങ്ങളെ സുകുമാരേട്ടന്റെ മകനോട് !!

“ഇത്ര ചെറുപ്പത്തിലേ എന്നെ സൂപ്പര്‍സ്റ്റാര്‍ എന്ന് മാധ്യമങ്ങളൊക്കെ വിശേഷിപ്പിക്കുന്നതു കണ്ട് ഞാന്‍ ഇങ്ങനെ വളര്‍ന്നാല്‍ ശരിയാകില്ലെന്നു തോന്നിയതുകൊണ്ടാകാം ചിലരൊക്കെ എന്നെ അഹങ്കാരി എന്നു വിളിക്കുന്നത്. എന്തായാലും അഹങ്കാരി, ധിക്കാരി തുടങ്ങിയ വിശേഷണങ്ങളൊക്കെ ഞാനിപ്പോള്‍ ആസ്വദിച്ചുതുടങ്ങി. എന്‍റെ സിനിമകള്‍ തുടര്‍ച്ചയായി വിജയിക്കുമ്പോള്‍ നോട്ടത്തിലും ഭാവത്തിലുമൊക്കെ എനിക്ക് ധാര്‍ഷ്ട്യമുണ്ടെന്ന് മുദ്ര കുത്തപ്പെടുകയാണ്. ഞാന്‍ ആദ്യം പൊലീസ് വേഷത്തില്‍ അഭിനയിച്ചപ്പോള്‍ ‘ഇവനാര് പൊലീസാകാന്‍’ എന്ന ചോദ്യമാണ് ഉയര്‍ന്നത്. ഞാന്‍ ഇതൊന്നും കേട്ട് പിന്‍‌മാറിയില്ല.  പറയുന്നത് കേട്ടാല്‍ തന്നെ മനസിലായികാണും പറഞ്ഞത് സുകുമാരേട്ടന്റെ മകനാണെന്ന്


തീര്‍ന്നിട്ടില്ല ഇനിയുമുണ്ട്  ... “സൂപ്പര്‍സ്റ്റാറുകള്‍ വിചാരിച്ചാലൊന്നും ആരെയും തടയാന്‍ കഴിയില്ല. കഴിവില്ലാത്തവരെ വളര്‍ത്താനും അവര്‍ക്ക് കഴിയില്ല.
അവരുടെ ഭാഗത്തുനിന്ന് ആവശ്യമായ പ്രോത്സാഹനമൊന്നും എനിക്ക് ലഭിക്കുന്നില്ല. ഞാന്‍ ആദ്യമേ ഇതേക്കുറിച്ച് പരാതി പറഞ്ഞിരുന്നു. ‘രാവണന്‍’ കണ്ടതിനു ശേഷം എന്നെ ഒരു മണിക്കൂര്‍ നേരം ഫോണില്‍ വിളിച്ച് രജനീ സാറ് അഭിനന്ദിച്ചു. മലയാളത്തിലെ സൂപ്പര്‍താരങ്ങളാരും ഇത്തരത്തില്‍ എന്നെ അഭിനന്ദിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല.” ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാറായ രജനീകാന്ത് പോലും തന്നെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും സമയം കണ്ടെത്തുമ്പോള്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ ഭാഗത്തുനിന്ന് അങ്ങനെയൊന്നും ഉണ്ടാകുന്നില്ലെന്നാണ് പൃഥ്വിയുടെ പരാതി. ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇങ്ങനെ പറയുന്നത്.

ഈ സൂപ്പര്‍താരങ്ങള്‍ എങ്ങനെ സൂപ്പര്‍താരങ്ങളായി എന്ന് നോക്കിയാല്‍ അവരുടെ കാലത്ത് നല്ല വിവരമുള്ള തിരകഥാക്രത്തും സംവിധായകരും ഉണ്ടായിരുന്നു . ഇപ്പോള്‍ ഭരതനെ പോലെയും പദ്മരാജനെ പോലെയും ഉളള സംവിധായകര്‍ ഒണ്ടോ ? പിന്നെ പ്രേക്ഷകരുടെ ആസ്വാദനതലത്തിലും മാറ്റങ്ങളൊരുപാടാണ് . അതിന് സൂപ്പര്‍താരങ്ങളെന്ന് താന്‍ പറയുന്നവരെന്ത് പിഴച്ചു . അല്ലെങ്കിലും മലയാള സിനിമയില്‍ ഏത് അഭിമുഖത്തിലും സ്വയം പുകഴ്ത്തലും മറ്റുള്ളവരെ (പ്രത്യേകിച്ച് സൂപ്പര്‍താരങ്ങളെ) കുറ്റം പറയുകമാത്രം ചെയ്യുന്ന ഒരു നടനേ ഉള്ളൂ അത് പൃഥ്വിരാജ് തന്നെ എന്ന് ഉറപ്പിച്ച് പറയാം


  • സൂപ്പര്‍താരങ്ങള്‍ എന്ന് പറയുന്നതില്‍ സലീംകുമാറും സുരാജ് വെഞാറമൂടുമൊക്കെപ്പെടുമോ 
  • ഇനിയഥവാ അത് ലാലേട്ടനും മമ്മൂട്ടിയുമാണെങ്കില്‍ അവരെങ്ങനെയാണ് പൃഥ്വിയെ പ്രോത്സാഹിപ്പിക്കേണ്ടത്
  • മമ്മുട്ടിയും ലാലും പൃഥ്വിയുടെ ട്വിറ്ററിലെ ട്വീറ്റുകള്‍  റീട്വീറ്റ് ചെയണോ
  • ഫെയ്സ്ബുക്ക് ഫാന്‍ പേജുകളില്‍ താങ്കളുടെ സിനിമയുടെ പോസ്റ്ററുകള്‍ അപ്പ്ലോഡ് ചെയ്യണോ 
  • അതോ പണി നിര്‍ത്തി വീട്ടിലിരിക്കണോ 

14 comments:

  1. "എന്‍റെ സിനിമകള്‍ തുടര്‍ച്ചയായി വിജയിക്കുമ്പോള്...": താന്തോന്നി, അന്‍വര്‍, ത്രില്ലെര്‍ ഇതൊക്കെ അല്ലെ ഉദേശിച്ചത്??

    ReplyDelete
  2. എന്തൊക്കെയായാലും അവന്റെ വാസ്തവം ഒരു ഒന്നൊന്നരപടമാണ്..

    ReplyDelete
  3. Anonymous12:57

    രജനി കാന്ത് വിളിച്ചു പോലും നല്ല തമാശ ! അതിനു വിളിക്കാന്‍ മാത്രം 'രാവാന്‍' എന്നാ ചിത്രത്തില്‍ എന്താ മോന് ഇത്രയും ഉലത്തിയത്‌ ?

    ReplyDelete
  4. Anonymous12:59

    എന്തൊക്കെയായാലും അവന്റെ വാസ്തവം ഒരു ഒന്നൊന്നരപടമാണ്.. Holding the same view

    ReplyDelete
  5. siva13:30

    സുരാജിനെ പോലുള്ളവര്‍ ഉള്ളതുകൊണ്ട് മലയാള സിനിമാ കാണുന്നതു തന്നെ
    വാസ്ത്ഥവം മാത്രമേ ഇവന്റെ കൊള്ളാവുന്ന പടമുള്ളൂ
    അല്ലാതെ ഒരെണം കാണിച്ചുതാ ???
    അഹങ്കാരത്തിനൊരു കുറവും ഇല്ല

    ReplyDelete
  6. Anonymous16:08

    anvar 1.50 kodi nashtam aanennu nirmaathaav vilichu parayunnu
    trillar polimju


    ivante padangal 1 vargam
    vastavam ammakilikkod mozhi veetilekkulla vazhi thudangiyavayaanu

    ReplyDelete
  7. Anonymous16:09

    pritwi nalla ndan allennonum njaan parayilla enkilum ivan baavi pratheeksha onnum alla
    innalathe mazhayil kurutha thakara
    3 mazhakkalam kazhiyumbo ath nashicholum

    ReplyDelete
  8. ശിവ17:28

    അവനൊരു കോപ്പാണെടാ !!

    ReplyDelete
  9. chekuthaanu swasthi.

    ReplyDelete
  10. @shajkumar നന്ദി ........

    ReplyDelete
  11. Anil08:11

    പൊട്ടിയിലേ പടങ്ങളെട്ടു നിലയില്‍ എന്നിട്ടുമവന്റെ അഹങ്കാരം

    ReplyDelete
  12. അബിനയം കുറവും അഹകാരം കൂടുതലും അതാ ആ പയ്യന്‍ , ചേട്ടന്‍ കുഴപ്പമില്ല

    ReplyDelete
  13. Anonymous22:33

    അഹങ്കാരത്തിനു കയ്യും കാലും വച്ചു...

    ReplyDelete

അഭിപ്രായം വേണമെന്നില്ല