Apr 29, 2012

ശ്രീലങ്കയില്‍ മലയാള/തമിഴ് നടി ഭാവന മരിച്ചു

നാല്ആഴ്ച മുമ്പ് നടി ഭാവന മരിച്ചെന്ന്  !!!. വാര്‍ത്തയും പടവും കണ്ട് കരഞ്ഞത് ശ്രീലങ്കയിലെ തമിഴന്മാരാണ് കാരണം തമിഴിലാണല്ലോ ഭാവനയുടെ അഫിനയം. ഭാവനയ്ക്ക് സ്മരണാഞ്ജലിയര്‍പ്പിച്ചു കൊണ്ടുള്ള പത്രപരസ്യം അവരെ ഞെട്ടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ . നടി ഭാവനയുടെ ചിത്രം ഉള്‍ക്കൊള്ളിച്ചുള്ള പത്രപരസ്യത്തില്‍ ചിത്രത്തിലെ വ്യക്തി മരണമടഞ്ഞിട്ട് മുപ്പത്തിയൊന്ന് ദിവസങ്ങളായെന്നും പറഞ്ഞിട്ടുണ്ട്. സംഗതി ഇതാണ് ഭാവനയുടെ പടം വെച്ച് ഒരു ലങ്കന്‍ തമിഴ് അക്ക കളിച്ചകളി ചീറ്റ് ചാറ്റ് കളിയാണ് ഭാവനയെ കൊന്ന് ചരമ സ്മരണ കോളത്തിലാക്കിയത്.
ലണ്ടനില്‍ ജോലിനോക്കുന്ന ഒരു മണ്ടന്‍ ലങ്കന്‍ തമിഴ് യുവാവുമായി നെറ്റിലൂടെ പരിചയപ്പെട്ട ലങ്കയിലെ യാഴ്ചപ്പാണം സ്വദേശിനിയായ യുവതി താനും ഭാവനയും ഇരട്ടപ്പെറ്റപോലുള്ള രൂപസാദൃശ്യമാണെന്ന് യുവാവിനെ പറഞ്ഞു ബോധിപ്പിച്ചിരുന്നു. അല്ലെങ്കിലും അതങ്ങനെയാണ് ഒരു ഫൈക്ക് പ്രൊഫൈല്‍(പെണ്ണ്) നിത്യാമേനോന്റെ പടം വച്ച് ഒരു അപ്ഡേറ്റ് ഇട്ടാല്‍ അപ്പൊവരും കമന്റ്സ് Hey you look so pretty , Hey you look so sexy ,cute , Hey, is this your picture? nice :) എന്നൊക്കെ പറഞ്ഞ്. കേരളത്തില്‍ അത്തരത്തിലുള്ള വിഡ്ഡികള്‍ ഉള്ളിടത്തോളം കാലം ലണ്ടന്‍ കാമുകനെയും നമുക്ക് കുറ്റപ്പെടുത്താനാവില്ല

ഒറിജിനല്‍ ഭാവനയെ കിട്ടിയില്ലെങ്കിലും ഡ്യൂപ്ലിക്കേറ്റിനെയെങ്കിലും സ്വന്തമാക്കാമെന്ന മോഹത്തില്‍ ലണ്ടന്‍ കാമുകന്‍ മുടിഞ്ഞ ചാറ്റ് പ്രണയം. ലണ്ടനിലെ ഈ മണ്ടന്‍ ലണ്ടന്‍ പൗണ്ട് ചിലവാക്കി കാമുകിക്ക് ഉഗ്രന്‍ സമ്മാനങ്ങളും അയച്ചുകൊടുത്തത്രേ. അവസാനം അണ്ണന് ലണ്ടനില്‍ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തി ഈ വെബ്കാം ഒക്കെ ഉപയോഗിച്ചുള്ള ചാറ്റായതുകൊണ്ട് എത്രകാലം പിടിച്ചു നില്‍ക്കും പാവം. അവസാനം കാമുകന്‍ വരും എന്ന അറിയിപ്പ് കിട്ടിയതോടെ കാമുകന്റെ പണത്തില്‍ പങ്കുപറ്റുന്ന കാമുകിക്കും സുഹ്രുത്തുകളും തലപുകച്ച് ഒരു ഐഡിയയും കണ്ടെത്തി.

തമിഴ് ദിനപ്പത്രമായ ഉദയനില്‍ പ്രസിദ്ധീകരിച്ച സിന്ധു മാലിനിയെന്ന യുവതിയുടെ സ്മരണാഞ്ജലിയില്‍ ഭാവനയുടെ ചിത്രം സമര്‍ത്ഥമായി എഡിറ്റ് ചെയ്ത് ഇന്റര്‍നെറ്റ് സൈറ്റുകളില്‍ കൊടുക്കുകയായിരുന്നു. അതാണ് ഈ മുകളില്‍കണ്ട ഭാവനയുടെ സ്മരണാഞ്ജലി എന്നാല്‍ തന്റെ ചരമ വാര്‍ത്ത ലങ്കന്‍ പത്രത്തില്‍ വന്നുവെന്ന വാര്‍ത്ത കേട്ട് ലങ്കയില്‍പ്പോയി കേസ് നടത്താനൊന്നും ഭാവനയ്ക്ക് പരിപാടിയില്ല. തന്റെ മരണവാര്‍ത്ത താന്‍ തന്നെ കേള്‍ക്കുന്നത് ശുഭസൂചകമാണെന്നും എന്തോ നല്ലത് വരുന്നതിന്റെ സൂചനയാണിതെന്നുമാണ് ഭാവന കരുതുന്നത്.

4 comments:

  1. നല്ലവരെ ദൈവം വേഗം വിളിക്കും

    ReplyDelete
  2. ഭാവനയ്ക്ക് ആദരാജ്ഞലികളൊന്നും വന്നില്ലേ സൈബര്‍ ലോകത്ത്...!!വരേണ്ടതാണല്ലോ

    ReplyDelete

അഭിപ്രായം വേണമെന്നില്ല