Apr 28, 2012

ഒരു പടം ഫെയ്സ്ബുക്കിലിടാന് ആരുടെയൊക്കെ അനുവാദം വാങ്ങണം

പലപ്പോഴും തോല്‍ക്കുന്നു എങ്കിലും പറയുന്നതും , ചിന്തിക്കുന്നതും, പ്രവര്‍ത്തിയില്‍ എത്തിക്കാന്‍ പാടുപെടുന്ന ഒരു സാധാരണക്കാരനായ മലയാളിയാണ് ഞാന്‍, ബ്ലൂഫിലിം കാണുന്ന അയലത്തെ പെണ്ണിനെ മനസ്സുകൊണ്ടെന്‍ലിലും വ്യഭിചരിക്കുന്ന സാധരണ മല്ലു not an extraordinary person അതുകൊണ്ട് എനിക്കിതിലൊന്നും വല്യ ആവേശത്തില്‍ അഭിപ്രായം പറയാനില്ല. എന്നാലും പറഞ്ഞുപോവും, റോഡ്‌ മുറിച്ചുകടക്കുമ്പോള്‍ ബൈക്കിടിച്ചു വീണ ഒരാളെ ആശുപത്രിയിലെത്തിക്കാന്‍ യാത്രക്കാരോട് അപേക്ഷിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം അതാണ് ഇപ്പൊ വല്യ ചര്‍ച്ചാ വിഷയമായിരിക്കുന്നത്

കണ്ണീരിനു മുന്നില്‍ കരുണയില്ലാതെ,,,,, തിരുവനന്തപുരം കളിയിക്കവിലയ്ക്കടുത്തു റോഡ്‌ മുറിച്ചുകടന്ന ബൈക്കിടിച്ചു വീഴ്ത്തിയപ്പോള്‍ സഹായത്തിനു അഭ്യര്ത്തിക്കുന്ന സഹയാത്രിക , നിരവധി വാഹനങ്ങളും കല്നടയത്രക്കാരും കടന്നുപോയെങ്കിലും ആരും സഹായത്തിനെത്തിയില്ല , പത്തുമിനിട്ടു ചോരവാര്‍ന്ന ശേഷമാണ് ആശുപത്രിയില്‍ എത്തിക്കാന്‍ പരസഹായം ലഭിച്ചത് .രഞ്ജിത്ത് ബാലന്‍

ആരും തിരിഞ്ഞുനോക്കില്ല എന്ന് എല്ലാവര്‍ക്കും അറിയാം എന്ന് പറഞ്ഞാല്‍ നിങ്ങളത് അംഗീകരിക്കില്ലെന്ന് എനിക്കിറയാം, സ്വന്തം അപ്പനേം അമ്മേം അനാഥാലയത്തിലാക്കി സുഖിച്ച് ജീവിക്കുന്ന മക്കള് ഉള്ള നാട്ടില്‍, സ്വന്തം മകളേ കൂട്ടികൊടുക്കുന്ന അമ്മമാരുള്ള നാട്ടില്‍, സ്വന്തം മകളെ ബലാത്സംഗം ചെയ്യുന്ന അപ്പന്മാരുള്ള നാട്ടില്‍ ഒരുത്തനും സഹായിക്കില്ല സൂക്ഷിച്ച് നടന്നാല്‍ അവനവന് നന്ന് അത്ര തന്നെ

പിന്നെ ഈ സംഭവം നടന്ന സമയം സ്ഥലം ഇതൊക്കെ നിങ്ങളില്‍ ആര്‍ക്കൊക്കെ അറിയുമോ എന്നറിയില്ല, ആരെയെങ്കിലും സഹായിക്കാനും അന്നത്തെ പണി മുടക്കാനും എവിടെയാണ് സമയമെന്ന് ഈ  കമന്റുന്നവരൊക്കെ ഒന്ന് പറഞ്ഞ് തന്നാല്‍ നന്നായിരുന്നു. എന്ന് ഈ ചിത്രത്തിനു താഴെ കമന്റിയവരുമുണ്ട്

മറ്റൊരു സുഹ്രുത്ത് പടത്തിന് ഇങ്ങനെയാണ് പ്രതികരിച്ചത്
ഫേസ്ബുക്കില്‍ ഇട്ടു ഷെയര്‍ ചെയ്തു രോഷം പ്രകടിപ്പിക്കുന്ന സമയം മതിയായിരുന്നു ഈ ഫോട്ടോ എടുത്ത പട്ടിക്ക് ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കാന്‍ ! അവനും ചെയ്തില്ല , അത് കണ്ടു നിന്ന ബാക്കി പരിഷകള്‍ക്കും തോന്നിയില്ല ഹെല്‍പ്‌ ചെയ്യാന്‍ ! ഒരു ദിവസം വരുമെടാ , നീയോ നിന്റെ ബന്ധുക്കളോ ഇതുപോലെ നടുറോഡില്‍ സഹായത്തിനായ്‌ കേഴുന്ന ദിവസം , അന്നും നീ ഒരു ഫോട്ടോ എടുക്കണം ! ലൈക്കുകള്‍ , ഷെയറുകള്‍ വാരിക്കൂട്ടണം !
ഇനി ഫോട്ടോ എടുത്ത വ്യക്തി രഞ്ജിത്ത് ബാലന്‍ എനിക്ക് അങ്ങേരെ വ്യക്തിപരമായി അറിയില്ല ആ പേരുപോലും ഇന്നാണ് കേള്‍ക്കുന്നത്. അങ്ങേര് (താങ്കള്‍ പറഞ്ഞ പട്ടി) ഇവരെ സഹായിച്ചില്ലെന്ന് ഈ എഴുതിയിട്ടവന് അറിയുമോ ? ശരി സഹായിച്ചോ ഇല്ലയോ , ഫോട്ടോ അങ്ങേര് ഇട്ടത്ത് കമന്റും ലൈക്കും കിട്ടാന്‍ വേണ്ടിയാണോ എന്നും എനിക്കറിയില്ല. എന്നാലും എന്റെ അഭിപ്രായത്തില്‍ ആ ഫോട്ടോ അപ്ലോഡ് ചെയ്തതില്‍ ഒരു തെറ്റുമില്ല. ഈ ചിത്രം മനസ്സില്‍ ഉണ്ടെങ്കില്‍ നാളെ സ്പീഡ്‌ കുറച്ചു വണ്ടിയോടിക്കുകയും , റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ ശ്രദ്ടയോടെ കടക്കുകയും ചെയ്യും .....അതിനു ഈ ചിത്രം സഹായിക്കും ,പിക്ചര്‍ പോസ്റ്റ്‌ ചെയ്ത ആളെയും എടുത്ത ആളെയും അഭിനന്ദിക്കുന്നു ...എന്നൊരു വ്യക്തി കമന്റ് എഴുതി കണ്ടു. അതാണ് എന്റെയും അഭിപ്രായം.

അനന്യപറഞ്ഞത് ശരിയാണ് മലയാളിക്ക് ഫെയ്സ്ബുക്ക് ഉപയോഗിക്കാന്‍ അറിയില്ല ! ഒന്നും അറിയില്ല പക്ഷേ കുറ്റം പറയാനും പരദൂഷണം പറയാനും പരിഹസിക്കാനും നന്നായിട്ടറിയാം

8 comments:

 1. Anonymous12:34

  ആരും തിരിഞ്ഞുനോക്കില്ല എന്ന് എല്ലാവര്‍ക്കും അറിയാം എന്ന് പറഞ്ഞാല്‍ നിങ്ങളത് അംഗീകരിക്കില്ലെന്ന് എനിക്കിറയാം, സ്വന്തം അപ്പനേം അമ്മേം അനാഥാലയത്തിലാക്കി സുഖിച്ച് ജീവിക്കുന്ന മക്കള് ഉള്ള നാട്ടില്‍, സ്വന്തം മകളേ കൂട്ടികൊടുക്കുന്ന അമ്മമാരുള്ള നാട്ടില്‍, സ്വന്തം മകളെ ബലാത്സംഗം ചെയ്യുന്ന അപ്പന്മാരുള്ള നാട്ടില്‍ ഒരുത്തനും സഹായിക്കില്ല സൂക്ഷിച്ച് നടന്നാല്‍ അവനവന് നന്ന് അത്ര തന്നെ true

  ReplyDelete
 2. Anonymous13:39

  lol ... naanamillede oru comment cheyyumbozekkum block cheyyan ??? :P

  ReplyDelete
 3. എന്താ ഇപ്പൊ പറയ്യാ...

  ReplyDelete
 4. ഇത് മംഗളം ദിനപ്പത്രത്തിന്റെ ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ച പടമാണ്. ഈ ചിത്രം എടുത്ത രഞ്ജിത്ത് ബാലന്‍ മംഗളത്തിന്റെ ഫോട്ടോഗ്രാഫറാണ്. അവര്‍ കൂടംകുളത്ത് വാര്‍ത്താസംഘത്തിനൊപ്പം പോയി വരുന്നതിനിടെ നടന്ന സംഭവമാണ്. ഈ പത്രക്കാരുടെ സംഘമാണ് അവരെ റോഡില്‍ നിന്നും എടുത്ത് മാറ്റാനുംആശുപത്രിയിലെത്തിക്കാനും സഹായിച്ചതും. നാട്ടുകാരും കണ്ടുനിന്നവരും സഹായിച്ചില്ലെന്നേയുള്ളൂ.

  ReplyDelete
  Replies
  1. അങ്ങനെയല്ല എന്നൊക്കെ പറഞ്ഞ് കേള്‍ക്കുന്നു ...

   Delete
  2. എവിടെന്നാണാവോ അങ്ങനെ കേട്ടത്‌

   Delete
 5. ബഹറിനില്‍ കഴിഞ്ഞ ദിവസം നടന്നത്. ഒരു മലയാളി എയര്‍പോര്‍ട്ടിലേയ്ക്ക് കാറോടിച്ച് പോകുന്നു രണ്ടു ദവസത്തെ അവധിയ്ക്ക് നാട്ടിലേയ്ക്ക് വിമാനം കയറാന്‍. വഴിയില്‍ നെഞ്ചുവേദന വന്ന് കാറിലിരുന്ന് മരിച്ചു. കെവിന്‍ എന്ന ബ്രിട്ടിഷ് യുവാവ് ഇത് കണ്ടിട്ട് ആ മൃതദേഹത്തിന് കാവലിരിക്കയും വേണ്ടുന്ന ഫോണ്‍കാളുകള്‍ ചെയ്യുകയും അധികാരപ്പെട്ടവര്‍ വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കയും ചെയ്തു. പത്രത്തിലേയ്ക്ക് ഒരു ഫോട്ടോ വേണമെന്ന് പറഞ്ഞപ്പോള്‍ സ്നേഹപൂര്‍വം നിരസിച്ചു. വേറൊന്ന്: ബാലന്‍ എന്ന മത്സ്യത്തൊഴിലാളി മുഹരഖിലെ മീന്‍ പിടുത്തമൊക്കെ കഴിഞ്ഞ് മാര്‍ക്കറ്റില്‍ കൊണ്ടു വിറ്റ് കളക്ഷനുമായി വരുന്ന വഴി ഒരു കടയില്‍ വച്ച് പണം മറന്നുപോയി. (=ഒന്നരലക്ഷം രൂപ) ഒരു മണിക്കൂര്‍ കഴിഞ്ഞ് ജാസിം എന്ന ബഹറിനി (ഒരു പിക്കപ്പ് ഓടിച്ച് ഉപജീവനം കഴിക്കുന്നയാള്‍) അത് കണ്ടെത്തുകയും പൊതിയിലുണ്ടായിരുന്ന ബോട്ട് ലൈസന്‍സ് നോക്കി ഫോണ്‍ ചെയ്യുകയും ചെയ്തു. അങ്ങിനെ ആ പൈസ തിരിയെ കിട്ടി. ആത്മഹത്യ ചെയ്യാന്‍ തയ്യാറായിരുന്ന ബാലന്‍ കണ്ണീരോടെ ആ മനുഷ്യന്റെ മുമ്പിലെത്തി. പത്രത്തില്‍ കൊടുക്കാനൊരു ഫോട്ടോ ചോദിച്ചപ്പോള്‍ എന്റെ പ്രതിഫലം ദൈവം തരും അതുമതിയെന്നായിരുന്നു ജാസിമിന്റെ മറുപടി. ഇത്തരം വാര്‍ത്തകളാണ് പിന്നെയും നമ്മില്‍ മനുഷ്യസ്നേഹം വളര്‍ത്തുന്നതും പ്രത്യാശയുള്ളവരാക്കിത്തീര്‍ക്കയും ചെയ്യുന്നത്. നമ്മുടെ നാട്ടിലും ഇങ്ങിനെയുള്ള മനുഷ്യര്‍ കാണുകയില്ലേ? തീര്‍ച്ചയായും കാണും.

  ReplyDelete
  Replies
  1. തീര്‍ച്ചയായും കാണും. :)

   Delete

അഭിപ്രായം വേണമെന്നില്ല