Apr 27, 2012

ഫെയ്‌സ്ബുക്ക് ടൈംലൈന്‍ ഒഴിവാക്കണമെന്നുണ്ടോ ?

ഫേസ്ബുക്ക് ടൈംലൈന്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ? ടൈംലൈന്‍ പേജ് കണ്ടുമടുത്ത് പഴയ ഫേസ്ബുക്ക് പേജ് തന്നെ മതിയെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വഴി പറഞ്ഞുതരാം. ക്രോം, മോസില്ല ഫയര്‍ഫോക്‌സ് ഉള്‍പ്പടെയുള്ള പ്രമുഖ വെബ് ബ്രൗസറുകളില്‍ ലഭിക്കുന്ന ടൈംലൈന്റിമൂവ് എന്ന എക്‌സറ്റന്‍ഷന്‍ ഉപയോഗിക്കാം . ഇതിന്റെ ഉപയോഗമെങ്ങനെയെന്ന് നോക്കാം.

ടൈംലൈന്‍ ലേഔട്ടും അതിലെ മറ്റ് പ്രത്യേകതകളും ഇഷ്ടപ്പെടാത്ത ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ളതാണ് ഈ എക്സ്റ്റന്‍ഷന്‍. അങ്ങനെ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് We hate New Timeline എന്ന പേജ് കണ്ടാല്‍ അറിയാം

കമ്പ്യൂട്ടറില്‍ ടൈംലൈന്‍ റിമൂവ് ക്രോം എക്‌സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക

ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയായാല്‍ ഉപയോക്താവിന് ടൂള്‍ബാറില്‍ പുതിയൊരു ടാബ് കൂടി വന്നതായി കാണാം. (ക്രോം സ്‌ക്രീന്‍ഷോട്ടാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.)


സത്യത്തില്‍ ഈ എക്‌സറ്റന്‍ഷന്‍ ടൈംലൈന്‍ സൗകര്യത്തെ കാഴ്ചയില്‍ നിന്ന് മാറ്റിവെക്കുക മാത്രമാണ് ചെയ്യുന്നത്. എക്‌സ്റ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തയാള്‍ക്ക് അയാളുടെ പ്രൊഫൈല്‍ പഴയ ഫേസ്ബുക്ക് പേജ് പോലെ കാണാനാകുമെന്നതാണ് ഇതുകൊണ്ടുള്ള ഉപയോഗം. അതേ സമയം നിങ്ങളുടെ പേജ് സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം പേജ് ടൈംലൈന്‍ സൗകര്യത്തോടെ തന്നെയാണ് കാണാനാകു. 

അണ്ണന്റെ ഫഴ facebook പ്രൊഫൈല്‍ ഫൂട്ടി ഫോയി ഫുതിയത് ഇഫിടെ ഉണ്ട് 


1 comment:

  1. എല്ലാം ഒരു ടൈം...

    ReplyDelete

അഭിപ്രായം വേണമെന്നില്ല