Apr 17, 2012

നിങ്ങളൊക്കെ ബ്ലോഗ്ഗുണ്ടാക്കുന്നത് പെണ്ണ് പിടിക്കാനാണോ ??

അല്ല അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ .. ഈ ബ്ലോഗ് ഉണ്ടാക്കുന്നത് പെണ്ണുങ്ങളെ വളക്കാനാണോ അതോ ബ്ലോഗ്ഗുണ്ടാക്കൂന്നത് പെണ്ണ് പിടിക്കാനാ ... ഹേയ് ഇല്ലെന്നാണ് എനിക്കുതോന്നുന്നത് . പിന്നെ എന്തിന് ഇങ്ങനൊ ഒരു പോസ്റ്റ് എന്ന് ചോദിച്ചാല്‍ ഒരു പോസ്റ്റ് ഇന്നലെ കണ്ടു അത് കണ്ടതുകൊണ്ട് മാത്രമാണ്. 


പോസ്റ്റിലെ വിഷയം ഇതാണ് “ബൂലോഗത്ത് കാളകള്‍ മേയാന്‍ ഇറങ്ങിയിട്ടുണ്ടെന്നും അത് ബൂലോകത്തെ സുന്ദരികളായ പശുകളുടെ മേലാണ് മേയുന്നതെന്നുമാണ് പോസ്റ്റ് ഇറക്കിയ ബ്ലോഗ്ഗര്‍ പറയുന്നത് ” ഏതോ ഒരു പശുകുട്ടി ഈ പറഞ്ഞബ്ലോഗ്ഗറെ വിളിച്ച് അറിയിച്ചതാണ് കാര്യം. അങ്ങയുടെ ഉദ്ദേശശുദ്ധിയേയും സഹബ്ലോഗ്ഗറോടുള്ള സ്നേഹത്തെയും മറ്റ് പശു ബ്ലോഗ്ഗര്‍മാരോടുള്ള മുന്നറിയിപ്പിനെയും,കാള ബ്ലോഗ്ഗര്‍മാര്‍ക്കുള്ള താക്കിത് ആറിയിപ്പോ ആയ ഒരു പോസ്റ്റായില്ല അത് എന്നേ എനിക്ക് പറയാനുള്ളൂ.

കാളയ്ക്കെതിരെ വ്യക്തമായ തെളിവുകള്‍ 2 ഉണ്ടെങ്കില്‍ പിന്നെ കാള പശു എന്നൊക്കെ ഒഴിവാക്കി (at least ആ കാളയുടെ പേരെങ്കിലും ഒന്ന് പ്രസിദ്ധീകരിച്ചൂടെ) എന്തേ അത് ചെയ്തില്ല. ചുമ്മാ കാള പശു എന്നൊക്കെ പറഞ്ഞ്. തെട്ടു തൊട്ടിലെന്ന മട്ടിലൊരു പോസ്റ്റ്. നല്ല ഉദ്ദേശത്തോടെ താങ്കള്‍ എഴിതിയ ഈ പോസ്റ്റ് കാളകള്‍ക്ക് പ്രത്യക്ഷത്തിലൊരു ദോഷവും ചെയ്യില്ലെന്ന് മാത്രമല്ല, തങ്ങളെ ആരും ചൂണ്ടിക്കാട്ടിലെന്ന ആത്മവിശ്വാസവും നല്‍ക്കും.


അപ്പൊ എന്റെ കമന്റ് ഇങ്ങേര് പറഞ്ഞു കഴിഞ്ഞു


നൗഷാദ് അകമ്പാടത്തിന്റെ കമന്റും ഞാന്‍ ശ്രദ്ധിച്ചു 
സ്ത്രീ ബ്ലോഗ്ഗര്‍മാര്‍ എവിടെയും പാലിക്കേണ്ട അതിര്‍‌വരമ്പുകള്‍ പാലിക്കുക തന്നെവേണം.സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ പ്രത്യേകിച്ചും . അതൊക്കെ അറിഞ്ഞിട്ടും ഇത്തരം കാകന്മാര്‍ക്കും കഴുകന്മാര്‍ക്കും ഇടയില്‍ ആക്ര്ഷണീയമായ പടവും ഇട്ട്ഫോണ്‍നമ്പരും ഈ മെയില്‍ ഐഡി അടക്കം പ്രൊഫൈലില്‍ വെച്ചാല്‍ .......പിന്നെ വലിയ വായില്‍ നിലവിളിച്ചിട്ട് കാര്യമില്ല. 
ഇതേ അഭിപ്രായം തന്നെയാണ് എനിക്കും ,ഞാന്‍ ഇത് ഒരിക്കല്‍ ഫെയ്സ്ബുക്കില്‍ പറഞ്ഞിട്ടുമുണ്ട്


എടീ .... പെമ്പിള്ളാരേ ...
 ·  · Share · Edit · November 17, 2011



പിന്നെ കാളയെ (ആ കാളയെ എനിക്കറിയുകപോലുമില്ല) ന്യായീകരിക്കുകയാണെന്ന് കരുതരുത്.പശുവാല് പൊക്കിയാലും ഇല്ലെങ്കിലും ചിലകാളകള്‍ ഇങ്ങനെയാണ് കാലെടുത്ത് പുറത്ത് വയ്ക്കും, അപ്പൊ പിന്നെ പശുവിന്റെ ഭാഗത്ത് ചെറിയൊരു പാകപിഴമതി കാളയ്ക്ക് തന്റെ പ്രവര്‍ത്തി എളുപ്പമാക്കാന്‍. പിന്നെ ഒരാള്‍ക്ക് ഫോണ്‍ നമ്പര്‍ ഈമെയില്‍ ഇതൊക്കെ കൊടുക്കാനുള്ള കഴിവുള്ള ഒരാള്‍ അങ്ങേര് അസഭ്യമായി വല്ലതും പറയുകയാണെങ്കില്‍ ടാ കോപ്പേ ഫോണ്‍ വെച്ചിട്ട് പോടാ എന്ന് പറയാനുള്ള ധൈര്യം കൂടി ഉള്ളവരായിരിക്കണം അല്ലാത്തവര് ആ പരിപാടിക്ക് നില്‍ക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.

പ്രശസ്തബ്ലോഗ്ഗര്‍ ചെകുത്താന്റെ ഈ പോസ്റ്റ്  വായിക്കാത്ത കുഴപ്പം നിങ്ങളുടെ പോസ്റ്റില്‍ നിന്നും എനിക്ക് മനസ്സിലാവുന്നുണ്ട്. പിന്നെ ഞാന്‍ പണ്ടേ പറഞ്ഞ ഒരു കാര്യമുണ്ട് അതും ഇവിടെ ചേര്‍ക്കുന്നു.

11 comments:

  1. പഷ്ട്ട്. ചെകുത്താന്‍ quote ചെയ്ത കമന്റ്റുകള്‍ കൊള്ളാം !!
    സ്ത്രീ ബ്ലോഗ്ഗെര്‍മാര്‍ പര്‍ദ്ദ കൂടി ധരിക്കണമെന്ന് പറയാതിരുന്നത് ഭാഗ്യം !!!

    ReplyDelete
    Replies
    1. വ്യക്തമായ ഐ.ഡി. വെളിപ്പെടുത്താതിരിക്കുക എന്നത് തന്നെയാണ് പര്‍‌ദ്ദ കൊണ്ട് വിവക്ഷ.
      "നിലത്ത് വീണ പൊതിഞ്ഞ മിഠായിയും പൊതിയില്ലാത്ത മിഠായിയും"
      എന്ന ആ ഉപമ ഞാന്‍ ഓര്‍ത്ത് പോവുന്നു.

      Delete
    2. Anonymous11:47

      അതാണ് എന്റെയും അപിപ്രായം

      Delete
  2. cheku i love you

    http://www.facebook.com/photo.php?fbid=404464372898623&set=a.216102975068098.61678.142500672428329&type=1&theater

    http://www.facebook.com/photo.php?fbid=404501142894946&set=a.216102975068098.61678.142500672428329&type=1&theater

    ReplyDelete
  3. എടൊ ചെകുത്താനെ, അനാവശ്യമായിട്ടു സ്ത്രീ വിഷയത്തില്‍ ഇടപെടരുത്; പേരുദോഷം ബാക്കിവരും.

    ReplyDelete
    Replies
    1. Anonymous11:48

      അതാണ് എന്റെയും അപിപ്രായം

      Delete
  4. എന്തുവാടോ ഇതൊക്കെ....അവസാനാം പീഡനം....ഇവിടെ വരെ എത്തി...”ബ്ലോഗ് പെണ്‍ വാണിഭ്യം”

    ReplyDelete
    Replies
    1. Anonymous11:48

      അതാണ് എന്റെയും അപിപ്രായം

      Delete
  5. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട അല്ലേ...? (ഈ അനോണി “അതാണ് എന്റെയും അഭിപ്രായം”ന്ന് ഇപ്പോ പോസ്റ്റ് ചെയ്യുമായിരിക്കും)

    ReplyDelete
  6. Anonymous13:11

    അതെ.... ഇത് തന്നെയാണ്, ഇതു മാത്രമാണ് എന്റെ അഭിപ്രായം...

    ReplyDelete
  7. മേയുന്ന ചില പശുക്കളും ഉണ്ട്..!!

    (അനോണി: അതാണ് എന്റെയും അഭിപ്രായം)

    ReplyDelete

അഭിപ്രായം വേണമെന്നില്ല