Apr 13, 2012

വിഷു സ്പെഷ്യല്‍ | ബെര്‍ളിയുമായി ചാറ്റിലൂടെ ഒരു അഭിമുഖം

മാന്യവായനക്കാരെ,
ബെര്‍ളിയുടെ അഭിമുഖത്തിലേക്ക് സ്വാഗതം ,എന്റെ അറിവില്‍ ന്യൂയോര്‍ക്ക് ടൈംസ് ,ബി ബി സി പോലുള്ള ചാനലുകള്‍ മാറി മാറി വിളിച്ചിട്ടും, ഭീഷണിപ്പെടുത്തിയിട്ടും പോലും ഒരു അഭിമുഖത്തിന് തയാറാകാത്ത അദ്ദേഹം എനിക്ക് ചാറ്റിലൂടെയെങ്കിലും ഒരു അഭിമുഖം അനുവധിച്ചത് എന്നെ സംബന്ധിച്ചിടത്തോളം വല്യകാര്യമാണ് .

പത്ത്  ചോദ്യങ്ങള്‍ മാത്രമേ ചോദിക്കാവൂ എന്ന ഉറപ്പിലാണ് ഇന്റര്‍വ്യൂവിന് അദ്ദേഹം സമ്മതിച്ചത് തന്നെ . ഞങ്ങള്‍ തമ്മിലുള്ള സംസാരം ഇംഗ്ലീഷിലായതുകൊണ്ട് പുവ്വര്‍ മലയാളീസിനുവേണ്ടി മലയാള പരിഭാഷ തയാറാക്കിയിട്ടുണ്ട്

നമസ്കാരം ബെര്‍ളീ..ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാമെന്നു സമ്മതിച്ചതില്‍ സന്തോഷം ചോദ്യങ്ങളിലേക്ക് കടക്കാം .
ചോദ്യം :  സാറ് സ്വദേശം എവിടെയാണ് , ഇപ്പൊ താമസിക്കുന്നത് ?

സ്വന്തം നാട് Sydney കടല്‍ തീരത്തിനടത്തുള്ള മരുഭൂമിയിലാണ് പിന്നീട് ഞങ്ങളുടെ ജോജി മുത്തശ്ശന്‍ Melbourne ലേക്ക് കുടിയേറി പാര്‍ക്കുകയായിരുന്നു . അങ്ങനെ ഞാനും അച്ച്ചനുമൊക്കെ Melbourne ലാണ് ജനിച്ചതും വളാര്‍ന്നതും . ഇപ്പൊ താമസം Melbourne ല്‍ തന്നെ.

ചോദ്യം : പത്രപ്രവര്‍ത്തനമാണ് ജോലി എന്ന് കേട്ടത്ശരിയാണോ ? എന്തെങ്കിലും അനുഭവങ്ങള്‍ വായനക്കാര്‍ക്ക് പങ്ക് വയ്ക്കാമോ ?

ന്യൂസ് ഓഫ് ദി വേള്‍ഡ്  പത്രത്തില്‍ കുറച്ച് കാലം ഉണ്ടായിരുന്നു . രാവിലെ പത്രമിടാന്‍ പോക്കായിരുന്നു ജോലി ഇപ്പൊ പത്രം പൂട്ടിയപ്പൊ ജോലിയൊന്നുമില്ല വീട്ടിലിരിപ്പാണ്

ചോദ്യം : എന്നുമുതലാണ് ഇന്റര്‍നെറ്റില്‍ സജ്ജീവമായത്  ? 

2006 അവസാനം മുതലാണ് സജ്ജീവമാവുന്നത് തുടങ്ങുന്നത് .വ്യക്തിപര/വ്യാപാര ആവശ്യങ്ങള്‍ക്ക് ഒരു വെബ്സൈറ്റ് അത്രയേ ആദ്യം ഉദ്ദേശിച്ചിരുന്നു . പിന്നീട് അത് ശീലമായി രാവിലെ സിസ്റ്റത്തില്‍ ലോഗിന്‍ ചെയ്തശേഷം സൈറ്റ് ഒന്ന് നോക്കിയില്ലെങ്കില്‍ കക്കൂസിലേക്കുപോലും പോകാന്‍ പറ്റാത്ത അവസ്ഥയായി , ഇപ്പൊ ആ അവസ്ത്ഥയ്ക്ക് ചെറിയ മാറ്റങ്ങളൊക്കെ വന്നതായി ഫീല്‍ ചെയ്യുന്നുണ്ട് .

ചോദ്യം : ഈ സ്യഷ്ട്ടികളൊക്കെ സ്വയം ഉണ്ടാക്കുന്നതാണോ ? അതോ മറ്റ് വല്ലവരും സഹായിക്കുന്നുണ്ടോ ?

എന്റെ സ്വന്തം സ്രഷ്ട്ടികളാണ് ഇതൊക്കെ എന്ന് പറയുകയാണെങ്കില്‍ ഞാന്‍ എന്റെ മനസാക്ഷിയോടും കര്‍ത്താവിനോടും ചെയ്യുന്ന ചതിയാവും , അത് പലസ്രഷ്ട്ടികളും കോപ്പിയടിയാണ് എന്റേതായ ശൈലിയില്‍ ചിട്ടപ്പെടുത്തുന്നു , സ്ത്രീകള്‍ക്ക് അത് ഇഷ്ട്ടപ്പെടുന്നു എന്നതാണ് സത്യം .. അതല്ലേ വേണ്ടതും അതു കൊണ്ടാണല്ലേ ഞാന്‍ അവരുടെ ആരാദക പുരുഷനായി മാറിയിരിക്കുന്നത് .

ചോദ്യം : പലരും അശീലത പ്രോല്‍ഹിപ്പിക്കുന്നു , സറ്റിലെ ചിത്രങ്ങളെ കുറിച്ചും പരാതികളുണ്ടല്ലോ? 

പരാതിക്കാര്‍ മുഴുവന്‍ പുരുഷന്മാരാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ (ചിരി ... :‌‌_) ) .  അതെല്ലാം ശുദ്ധ അസംബന്ധമാണ് , എന്റെ ശീലങ്ങള്‍ ഒരുപക്ഷേ മറ്റുള്ളവര്‍ക്ക് അശീലമായി തോന്നാം നേരെ തിരിച്ചും അതിന് ഞാന്‍ എന്താണ് ചെയ്യേണ്ടത് . എന്റെ ആരാധകരായ സ്ത്രീകള്‍ക്കില്ലാത്തതാണോ ഇവന്മാര്‍ക്ക്  അസൂയക്കാരായ തെണ്ടികള്‍ ,

ചോദ്യം :  ശത്രുക്കളുണ്ടോ? ഉണ്ടെങ്കില്‍ അവരോടെന്തെങ്കിലും പറയാനുണ്ടോ ?

എന്റെ അറിവില്‍ ഇതുവരെ ഇല്ല , നിറയെ അസൂയക്കാരുണ്ട്

ചോദ്യം : പാലായിലെ റബര്‍ത്തോട്ടങ്ങള്‍. പറമ്പിലെ കുളം നിറയെ  മുതലക്കുഞ്ഞുങ്ങള്‍. ഇതിന്റെയൊക്കെ സത്യാവസ്ഥ ?

(നീണ്ട മൌനം ....) സത്യത്തില്‍ എന്റെ വകയിലൊരു അമ്മാവന്റെ കസ്സിന്റെ മോന് പാലായില്‍ കുറച്ച് സ്വത്തുണ്ട് . അതിന്റെ കുടുബാവകാശം സംബന്ധിച്ച തര്‍ക്കം ഇന്ത്യയില്‍ ഏതോ കോടതില്‍ നടക്കുന്നുണ്ട് അത് തീരാതെ ഇതിനെകുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം .

ചോദ്യം : ഇത്രയധികം പ്രശസ്തനാകുമെന്നോ, ഹിറ്റുകള്‍ കിട്ടുമെന്നോ കരുതിയിരുന്നോ ? 

അത് എന്റെ കഴിവായി കാണരുത് എന്ന അഭിപ്രായക്കാരനാണ് ഞാന്‍ , മലയാളികളാണ് വായനക്കാരിലധികവും , മലയാളിയുടെ ഒരു പൊതുഗുണം വച്ച് നോക്കുമ്പോള്‍ അവര്‍ സെക്സും , നഗ്നതയുമൊക്കെ തേടിപ്പിടിച്ച് എന്റെ സൈറ്റിലെത്തുന്നു എന്നതാണ് സത്യം .

ചോദ്യം : മറ്റ് മലയാളം ബ്ലോഗ്ഗുകളോ സൈറ്റുകളോ നോക്കാറുണ്ടോ ? അഭിപ്രായം

ചോദ്യത്തിലൂടെ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല , എന്നാലും മറ്റുള്ളവരുടെ ഒന്നിലേക്ക് ഞാന്‍ എത്തിനോക്കാറില്ല (ചിരി :_) ) ഉത്തരം  ഇല്ല .

ചോദ്യം :  മലയാളം ബ്ലോഗില്‍ അടുത്ത സുഹ്രുത്തുകളാരെങ്കിലും ?

ബ്ലോഗ്ഗ് എന്താണ് എന്നറിയാം , ഈ മലയാളം എന്താണെന്ന്  ഒന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു .

സാര്‍ സാറെഴുതുന്ന മലയാള ഭാഷയില്‍ ബ്ലോഗ്ഗാണ് ഉദ്ദേശിച്ചത് . !!

സുഹ്രത്തേ നിങ്ങള്‍ക്ക് ആള് തെറ്റിയെന്ന്തോന്നുന്നു ഞാന്‍ ആസ്ത്രേലിയയിലെ Melbourne ല്‍ ബ്രായും ജെട്ടിയും വില്‍ക്കുന്ന ഒരു തുണിക്കച്ചവടക്കാരനാണ് നിങ്ങളീപ്പറയുന്ന മലയാളം എന്ന ഭാഷയെ കുറിച്ച് കേട്ടിട്ടുണ്ടെന്ന് അല്ലാതെ അതിനെ കുറിച്ചെന്നിക്കൊന്നുമറിയില്ല . ഇതാ എന്റെ സൈറ്റിന്റെ ലിങ്ക് . www.berlei.com.au

സോറീ സാര്‍ ഞാന്‍ ഉദ്ദേശിച്ചത് ....
*****
അപ്പോഴേക്കും ബെര്‍ളിസാര്‍ is not available to chat ഓഫ് ലൈനായെന്ന് തോന്നുന്നു !
________

13 comments:

  1. ഹയ്യോ കഷ്ട്ടം :(

    ReplyDelete
  2. അമ്പട കള്ളാ ബാലസൃണാ !
    യ് ആളെ പറ്റിച്ചല്ലേ..!!!!

    ReplyDelete
  3. കുമാര്‍ കൊഴിക്കേട്12:52

    This comment has been removed by a blog administrator.

    ReplyDelete
  4. കുമാര്‍ കൊഴിക്കേട്12:53

    ആളെ പറ്റികാന്‍ പണ്ട് നടി സീമയെ ബലലന്‍സംഗം ചെയ്തെന്ന് പറഞ്ഞ് ഒരു സിനിമാ പടമിട്ട് പറ്റിച്ചു ...

    ReplyDelete
  5. നല്ല വളവുകളും ഒടിവുകളും !

    ReplyDelete
  6. @Villagemaan/വില്ലേജ്മാന്‍ എഴുതുന്നത് തല തിരിഞ്ഞവനായതുകൊണ്ടാ

    ReplyDelete
  7. തല തിരിഞ്ഞ ലോകം

    ReplyDelete
  8. ചെകുത്താന്റെ ചാറ്റിങ്ങും ബെര്‍ളിയുടെ ചീറ്റിങ്ങും... ഹ ഹ...

    ReplyDelete
  9. കിഹി
    അപ്പോള്‍ ഉടനൊരു മറുപടി പോസ്റ്റ് അപ്പുറത്ത് പ്രതീക്ഷിക്കാം

    ReplyDelete
  10. ചെകുത്താന്റെ ഓരോരു കച്ചോടങ്ങളെ...

    ReplyDelete
  11. ചെകുത്താന്‍....

    ReplyDelete
  12. ha..ha..happy vishu....

    ReplyDelete
  13. ബ്രാ കമ്പനിക്കാരുടെ വെബ്‌ സൈറ്റിന് ഹിറ്റ് കൂട്ടുന്നതിനുള്ള അവാര്‍ഡ്‌ അവര്‍ പ്രഖ്യാപിച്ചേക്കും ..:)

    ReplyDelete

അഭിപ്രായം വേണമെന്നില്ല