Apr 18, 2012

ഒരു സിനിമയും ഒരായിരം റിവ്യൂകളും (22 Female Kottayam)

അടുത്തുകാലത്ത് ഏറ്റവും അധികം ചര്‍ച്ചയ്ക്ക് വിധേയമായ സിനിമ ഏതെന്ന് ചോദിച്ചാല്‍ സന്തോഷ് പണ്ഡിതിന്റെ ക്യഷ്ണനും രാധയും എന്ന് സംശയമില്ലാതെ പറയാം. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാം, അല്ലെങ്കില്‍ നിശിതമായി വിമര്‍ശിയ്ക്കാം പക്ഷേ ഒരിയ്ക്കലും അവഗണിയ്ക്കാനാവില്ല. ഒരു സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതിന്റെ സംവിധായകനും നടനുമെല്ലാം നടിയും എല്ലാം എല്ലാം പ്രശംസിക്കപ്പെടും വിമര്‍ശിക്കപ്പെടും. എന്നാല്‍ 22 Female Kottayam എന്ന ആഷിക് അബുവിന്റെ  സിനിമയുടെ കാര്യത്തില്‍ ഇതിപ്പൊ എന്നാ അഭിപ്രായങ്ങളാണ് ഹൊ ഇതൊക്കെ വായിച്ചിട്ട് പടം കാണാമെന്ന് വിചാരിച്ചാല്‍ മിനിമം 3 മാസമെടുക്കും.


നായിക റിമകല്ലിങ്കല്‍ നഴ്സ് ആണെന്ന് മനസ്സിലായപ്പൊ തൊട്ട് സിനിമകാണണമെന്ന് കരുതിയതാണ്, എനിക്ക് ഈ നഴ്സ്മാരെ പണ്ടേ വല്യ ഇഷ്ട്ടമാണ് കാരണം മിക്കവാറും ഞാന്‍ കണ്ട നഴ്സ് മാരൊക്കെ സുന്ദരിമാരാണ് പിന്നെ ഞങ്ങള്‍ പിള്ളേര്  തമ്മില്‍ തമ്മില്‍ പറയുമായിരുന്നു വല്ല നെഴ്സിനേം കെട്ടി വേറെ വല്ല രാജ്യത്തും പോയി സുഖമായി ജീവിക്കണമെന്ന്...

എന്നാലും മലയാളിയുടെ നെറ്റി ചുളിയാന്‍ മാത്രം ഒത്തിരി രംഗങ്ങളും സംഭാഷണങ്ങളും ചിത്രത്തിലുണ്ട് എന്ന് കേള്‍ക്കുന്നു. 'ആറര ഇഞ്ചല്ല ആണത്തം' എന്ന പ്രയോഗം നായകന്റെ ചന്തി നോക്കി നായിക 'എന്നാ കുണ്ടിയാടീ“ എന്ന് സഹോദരിയോട് പറയുന്നതും ഉദാഹരണമാണ്.അതുകൊണ്ട് തന്നെ കുടുംബത്തോടൊപ്പം പോയി കാണാനാവില്ല ,കുട്ടികള് വഴിതെറ്റും എന്നൊക്കെ പറയുന്നത് ശുദ്ധതെമ്മാടിത്തരമാണെന്നേ എനിക്ക് പറയാനുള്ളൂ അല്ലെങ്കില്‍ തന്നെ ഇവിടുത്തെ പിള്ളേര് ഇനി എന്തോന്ന് വഴി തെറ്റാണാണ്സമൂഹത്തിലെ നല്ലതും ചീത്തയുമായ ഓരോ കാര്യങ്ങളും സിനിമയിലൂടെ പ്രേക്ഷകരിലെത്തണം എന്ന അഭിപ്രായക്കാരനാണ് ഒരു യഥാര്‍ഥ സിനിമാഭ്രാന്തന്‍ എന്ന അഭിപ്രായക്കാരനാണ് ഈ വലിയമനുഷ്യനെപോലെ ഞാനും‍. നല്ല കഥയും കഥാപാത്രങ്ങളും ആണെന്ന് ഇതൊക്കെ വായിച്ചപ്പൊ മനസ്സിലായി.കേടികള്‍ കയ്യിലിട്ട് അമ്മാനമാടുന്ന എനിക്ക് പണം വിഷയമല്ല. 50 ഓ 100 റോ ഉറുപ്പിക ചെലവായാലും ശരി പാവപ്പെട്ട മലയാള ബ്ലോഗ്ഗര്‍മാര്‍ ഇത് കാണണം എന്നാണ് എന്റെ അഭിപ്രായം.

ഹി ഹി ഹി : ഞാനിപ്പോള്‍ ഫിലാഡാല്‍ഫിയായിലെ കൌമാരക്കാരികളായ 72 പെണ്‍കുട്ടികള്‍ക്ക് ബ്ലോഗ്ഗിങ്ങ് പഠിപ്പിക്കാന്‍ അവിടുത്തെ സര്‍ക്കാറിന്റെ അത്ഥിയായി പോയിരിക്കുകയാണ് വരുമ്പോഴേക്കും സിനിമ തിയേറ്ററില്‍ ഉണ്ടെങ്കില്‍ കാണാം 

11 comments:

 1. Anonymous11:17

  hi hi ഞാനിപ്പോള്‍ ഫിലാഡാല്‍ഫിയായിലെ കൌമാരക്കാരികളായ 72 പെണ്‍കുട്ടികള്‍ക്ക് ബ്ലോഗ്ഗിങ്ങ് പഠിപ്പിക്കാന്‍ അവിടുത്തെ സര്‍ക്കാറിന്റെ അത്ഥിയായി പോയിരിക്കുകയാണ്

  ReplyDelete
 2. കുണ്ടിയെ കുണ്ടി എന്നല്ലാതെ " സിദ്ധാര്‍ത്ഥന്‍ " എന്ന് വിളിക്കാന്‍ പറ്റുമോ ?? :)

  ReplyDelete
 3. Anonymous12:22

  കുണ്ടി

  ReplyDelete
 4. കേള്‍ക്കാനും കാണാനും ഒന്നുമില്ല..പാവം മലയാളി അല്ലെങ്കിലും
  തലയില്‍ മുണ്ടിട്ടെ കള്ള്‌ ഷാപ്പില്‍ കയറൂ..!!

  സിനിമ കാണണ്ട, താര നിശയുടെ ഒറിജിനല്‍ വേദി കണ്ടാല്‍
  ഇപ്പൊ തല കറങ്ങും..(അത് പടം അല്ലല്ലോ തലയും കുണ്ടിയും
  ഒക്കെ ഒറിജിനല്‍ അല്ലെ??!!)എന്നിട്ട് ഒരു സദാചാര പ്രസംഗം..
  ആദ്യം വീട്ടില്‍ ടീവിയും ഇന്റര്‍നെറ്റും സേഫ് ആണോ എന്ന്
  നോക്കുക ഈ പേടിക്കാര്..എന്നിട്ട് ആവാം മക്കള് പുറത്തു
  പോവുമ്പോള്‍ പേടിക്കേണ്ട ഇത്തരം കൊച്ചു കാര്യങ്ങളെപ്പറ്റി
  വേവലാതിപ്പെടാന്‍...

  ReplyDelete
 5. Sadachara policinu paniyayi..

  ReplyDelete
 6. അയ്യേ...കുണ്ടീന്ന് പറയണ് ഈ ചെക്കന്‍

  ReplyDelete
 7. വിദേശ സിനിമകളില്‍ എന്തെങ്കിലും കാണിച്ചാല്‍ ആഹാ .... റിയല്‍ ലൈഫ്
  മലയാളി കാണിച്ചാല്‍ ...കുടുംബത്തോടൊപ്പം പോയി കാണാനാവില്ല ,കുട്ടികള് വഴിതെറ്റും , അശ്ലീല ചിത്രം പോലെ....

  ഇവനെ ഒക്കെ ഓടിച്ചിട്ട്‌ തല്ലണം..

  ReplyDelete
 8. സിനിമേലെ ഡയലോഗോണെന്തുട്ടാകാനാ എന്റെ ഗെഡീ

  ReplyDelete
 9. കുണ്ടിയെ കുണ്ടീന്നാല്ലാതെ പിന്നെ ചന്തീ എന്ന് പറയുന്നതാണോ സദാചാരം?

  ReplyDelete

അഭിപ്രായം വേണമെന്നില്ല