Nov 2, 2011

പുതിയ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ലഭിക്കാന്‍

ബ്ലോഗ്ഗൊന്നും എഴുതാതെ ഫെയ്സ്ബുക്ക് ഫാന്‍പേജില് സമാധാനമായിട്ട് കഴിഞ്ഞുപോവുകയാണ് കുറേ ദിവസമായിട്ട് , അങ്ങനെയിരിക്കുമ്പൊ 2 മൂന്ന് പേര് ഇതേ സംശയം ചോദിക്കുന്നു . സാറേ സാറേ സാരിന് പുതിയ ഫെയ്സ്ബുക്ക് പ്രൊഫൈല് വന്നോ അതോ പഴയത് തന്നെയാണോ എന്ന് . അങ്ങനെ ഫെയ്സ്ബുക്ക് തരണതും നോക്കിയിരുന്നാ വൈക്കുമെടാ മക്കളെ അത് നമ്മള്‍ക്ക് തന്നെ നേടാം എന്ന് പറഞ്ഞു പക്ഷേ ചാറ്റിലൂടെ ഈ പുവ്വര്‍ മല്ലൂസ്സിനോട് വല്ലതും പറഞ്ഞിട്ട് കാര്യമുണ്ടോ ??

അതുകൊണ്ട് ചിത്രം സഹിതം ഇടാമെന്ന് കരുതി ....  

ആദ്യമായി നമ്മള്‍ ചെയ്യേണ്ടത് ഇതിന് ഒരു അപ്ലിക്കേഷന്‍ ഉണ്ടാക്കണം എന്നതാണ് , അതിനായി ഇവിടെയാണ് പോവേണ്ടത്   ആദ്യമായി നമ്മള്‍ ചെയ്യേണ്ടത് ഇതിന് ഒരു അപ്ലിക്കേഷന്‍ ഉണ്ടാക്കണം എന്നതാണ് , അതിനായി ഇവിടെയാണ് പോവേണ്ടത് ഇവിടെ പോയശേഷം വലതുവശത്ത് മുകളിലായി കാണുന്ന Create New App എന്ന കോളത്തില്‍ ക്ലിക്കി താഴെ ചിത്രത്തില്‍ കാണുന്നപോലെ അപ്ലിക്കേഷന് പേര് നല്‍കണം Available എന്ന് പച്ച നിറത്തില്‍ സമ്മതം കിട്ടിയാല്‍ അടുത്ത സ്റ്റെപ്പിലേക്ക് കടക്കാം , ഏത് പേര് വേണെങ്കിലും കൊടുക്കാം , ഞാന്‍ കൊടുത്തത് App Display Name: cheakuthan , App Namespace: proflereading   എന്നാണ്



ഇനി വരുന്ന സ്ക്രീനില്‍ നമ്മള്‍ ഇടതുവശത്തായികാണുന്ന Open Graph എന്ന ഭാഗത്ത് ക്ലിക്കുക അപ്പോള്‍ താഴെ ചിത്രത്തില്‍ കാണുന്ന സ്ക്രീനില്‍ എത്തും അവിടെ കാണുന്ന രണ്ട് കോളത്തില്‍ People can എന്ന ഭാഗത്ത് read എന്നും a book എന്ന ക്രമത്തിലാക്കിയാല് അടുത്ത സ്റ്റെപ്പിലേക്ക് കടക്കാം


ഇനി സേവ് ചെയ്യുക
ഇനി സേവ് ചെയ്യുക

ഇപ്പൊ ഉഅപയോഗിക്കുന്ന ബൌസറിന്റെ വേറെ ഒരു ടാബില്‍ ഫെയ്സ്ബുക്ക് എടുത്താല്‍ താഴെ ചിത്രത്തില്‍ കാണുന്നപോലെ കാണും Get it Now എന്ന് ക്ലിക്കുക 

അപ്പൊ നിങ്ങളുടെ പ്രൊഫല്‍ ഇതുപോലെയാവും


അപ്പൊ എല്ലാം പറഞ്ഞപോലെ ... വല്ല സംശയോം ഉണ്ടെങ്കില്‍ ഇബടെ അറിയിക്കുക

9 comments:

  1. വായിച്ചവരും , ചെയ്ത് നോക്കിയവരും എല്ലാം ഇതൊന്നു Share ചെയ്ത് എല്ലാവരേം അറിയിച്ചാല് വല്യ ഉപകാരമായിരിക്കും അവര്‍ക്കും ... അപ്പൊ എല്ലാം പറഞ്ഞപോലെ

    ReplyDelete
  2. Anonymous09:12

    ങ്ങളൊരു പുലിയാണ് കോയ .... ഒരു സിങ്കം

    ReplyDelete
  3. thanks mr.ചെകുത്താന്‍

    http://www.facebook.com/noushadvadakkel?sk=timeline

    ReplyDelete
  4. ഈ സാധനം കുറെ കാലം മുന്നേ ഞാന്‍ ബ്ലോഗ്‌ പോസ്റ്റ്‌ ആക്കി ഇട്ടിരുന്നു. ഒന്ന് പോയി കാണുമല്ലോ. ഇതാണ് ലിങ്ക് http://arjunstories.blogspot.com/2011/09/blog-post_25.html ഒന്ന് കൂടി എല്ലാവര്ക്കും ഈ വിദ്യ പറഞ്ഞു കൊടുത്തതില്‍ സന്തോഷം

    ReplyDelete
  5. ഹയ്യോ... വലിയ സംഭവം തന്നെ നിങ്ങള് !!! മൊത്തത്തില്‍ ഒരു ഗുമ്മുണ്ട് ല്ലേ..

    ReplyDelete
  6. @mad|മാഡ്-അക്ഷരക്കോളനി.കോം സത്യത്തില്‍ ഞാന്‍ ഈ പോസ്റ്റ് കണ്ടില്ല ... ഇത് കണ്ടിരുന്നെങ്കില്‍ ഈ ലിങ്ക് ആ പിള്ളേര്‍ക്ക് കൊടുക്കുമായിരുന്നു ... ഈ പോസ്റ്റിനെക്കാളും വ്യക്തമായി എഴുതിയിരിട്ടുണ്ട് .

    ReplyDelete
  7. ha ha its ok Mr. Chekuthaan

    ReplyDelete
  8. Anonymous23:03

    Get it Now എന്ന് ക്ലിക്കുക ഇതൊഴിച്ച് എല്ലാം റഡീയാ... ഇത് വന്നില്ല... എന്ത് ചെയ്യണം?

    ReplyDelete
  9. ഇത് ഞാന്‍ ശ്രമിച്ച് നൊക്കിയില്ല ചെകുത്താനേ. വല്ല പുലിവാലുമായാലോ? :) ചെകുത്താനെന്തായാലും തകർപ്പൻ ഗവേഷകൻ തന്നെ

    ReplyDelete

അഭിപ്രായം വേണമെന്നില്ല