Oct 25, 2011

സിഎഫ്‌എല്‍ ബള്‍ബിന്റെ വെട്ടത്തില്‍ പോണ്‍സൈറ്റ് നോക്കി സ്വയംഭോഗം ചെയുമ്പോള്‍

സത്യത്തില്‍ ഞാനാകെ ഞെട്ടിപ്പോയ നിമിഷങ്ങളായിരുന്നു ഇന്നെലെ ,,, ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കല്പോലും വിചാരിച്ചിരുന്നതല്ല. ഇത് ഉള്‍ക്കൊള്ളാനാവാതെ ഇന്നലത്തെ ദിവസം മുഴുവനും ഞാന്‍ ഒരുപാട് ബുദ്ധിമുട്ടി , രാത്രി ഉറക്കമില്ല ഉറക്കം വന്നപ്പോള്‍ എന്റെ സ്വയംഭോഗസ്വപ്നങ്ങളിലെ നായികമാരെന്നെ നോക്കി കൊഞ്ഞനം കാട്ടി പരിഹസിക്കുന്നതായാണ് എനിക്ക് തോന്നിയത് , ഞെട്ടലില്‍ നിന്ന് വേഗം ലൈറ്റിന്റെ സ്വച്ചിട്ടപ്പോള്‍ കണഞ്ചിപ്പിക്കുന്ന പ്രകാശധാരയില്‍ എന്റെ രണ്ട് കണ്ണും ഇറുക്കിയടച്ച് വീണ്ടും കിടക്കയിലേക്ക് വീണു ...

സത്യത്തിലൊരു ബ്ലോഗ്ഗ് തുടങ്ങണമെന്നോ , അത് തുടങ്ങിയപ്പൊ ഇത്രയൊക്കെ വായനക്കാര് വന്ന് വായിക്കുമെന്നോ ഒന്നും കരുതിയതല്ല , ആദ്യമായി ഇന്റര്‍നെറ്റ് ഉപയോഗിച്ചതുതന്നെ ത്രിഷയുടെ കുളിസീന്‍ വീഡിയോ കാണാനാണ് ,അങ്ങനെ ബ്ലൂഫിലം കാണാന്‍ വേണ്ടി നെറ്റില്‍ വന്നവനിപ്പൊ ഫേസ്ബുക്കില്‍ ഫാന്‍പേജായി , ബ്ലോഗ്ഗറില് ബ്ലോഗ്ഗായി , അങ്ങനെയിരിക്കുമ്പൊ ഈ വാര്‍ത്ത എന്നെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്നതുതന്നെ ...

നെറ്റിലെ ലൈംഗിക ചിത്രങ്ങളും വീഡിയോകളും അമിതമായി ആസ്വദിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്. നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ പോകുന്നത് യഥാര്‍ത്ഥ ലൈംഗികശേഷിയാണ് ! നെറ്റില്‍ നിറം പിടിപ്പിച്ച ലൈംഗിക ചിത്രങ്ങളും വീഡിയോകളും കാണുമ്പോള്‍ ‘ഒരു സുഖം’ ഒക്കെ ഉണ്ടാകുമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ സ്വാഭാവികമായി ലൈംഗികോത്തജനം ഉണ്ടാക്കുന്നതിനുള്ള കഴിവാണ് നിങ്ങള്‍ നഷ്ടപ്പെടുത്തുന്നത്. സൈക്കോളജി ടുഡെ എന്ന അമേരിക്കന്‍ മാസികയിലാണ് പോര്‍ണോഗ്രഫിയുടെ അപകടസാധ്യതകയെ പറ്റിയുള്ള ലേഖനം വന്നിരിക്കുന്നത്.

മനുഷ്യരില്‍ ലൈംഗികവികാരത്തെ ഉണര്‍ത്താന്‍ സഹായിക്കുന്നത് തലച്ചോറില്‍ ഉല്‍‌പാദിപ്പിക്കപ്പെടുന്ന ഡോപോമിന്‍ എന്ന രാസത്വരകമാണ് (നമുക്ക് ഇതൊന്നുമറിയില്ലല്ലോ ഈ സാധനം വലുതാവും അത്ര തന്നെ ). എതിര്‍‌ലിംഗത്തില്‍ പെട്ടവരുടെ സ്പര്‍ശമോ സാമീപ്യമോ ഉണ്ടാകുമ്പോള്‍ ഡോപോമിന്‍ തലച്ചോറില്‍ ഉല്‍‌പാദിപ്പിക്കപ്പെടുന്നു. ചെറിയ അളവില്‍ ഇത് ഉല്‍‌പാദിപ്പിക്കപ്പെട്ടാലും മനുഷ്യര്‍ക്ക് ലൈംഗികവികാരം ഉണരുന്നു, ലൈംഗികോത്തേജനം ഉണ്ടാകുന്നു. എന്നാല്‍ അവസരം കിട്ടുമ്പോഴെല്ലാം നെറ്റില്‍ ലൈംഗിക ചിത്രങ്ങളും വീഡിയോകളും ആസ്വദിക്കുന്നവരില്‍ ഡോപോമിന്‍ വലിയ അളവിലാണ് ഉല്‍‌പാദിപ്പിക്കപ്പെടുന്നത്.
നെറ്റിലും മറ്റും സെക്സ് ആസ്വദിക്കുന്നവരില്‍ യഥാര്‍ത്ഥ സെക്സ് ഏശില്ല. ലൈംഗികപങ്കാളി എത്ര പണിപ്പെട്ടാലും വലിയ അളവില്‍ ഇവരുടെ തലച്ചോറില്‍ ഡോപോമിന്‍ ഉല്‍‌പാദിപ്പിക്കപ്പെടുകയുമില്ല. അതായത് ലൈംഗികപങ്കാളിയുടെ സാധാരണഗതിയിലുള്ള സ്‌പര്‍ശനമോ ഗന്ധമോ ഉത്തേജനത്തെ സഹായിക്കാതെ വരുന്നു എന്ന് സാരം. 
അതൊക്കെ വായിച്ച് ഉദ്ദാരണശേഷി നഷ്ട്ടപ്പെട്ടവനായിരിക്കുമ്പൊ ദേ അടുത്തവാര്‍ത്ത

സിഎഫ്‌എല്‍ ബള്‍ബുകള് ഉപയോഗിച്ചാല്‍ കണ്ണടിച്ചു പോകുമെന്ന് ! കണ്ണിന്റെ റെറ്റിനയെ ബാധിക്കുന്ന മാരകമായ അള്‍ട്രാ വയലറ്റ്‌ റേഡിയേഷനാണ് ഇത്തരം ഫ്ലൂറസന്റ്‌ വിളക്കുകളില്‍ നിന്ന് പ്രവഹിക്കുന്നത്. കണ്ണിലേക്ക് തുളച്ച് കയറുന്ന സി എഫ് എല്‍ വെളിച്ചം പല നേത്രരോഗങ്ങള്‍ക്കും കാരണമാകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സിഎഫ്‌എല്‍ ലാം‌പുകള്‍ ഉപയോഗിക്കുന്നവരില്‍ നടത്തിയ പഠനങ്ങളാണ് ഈ കണ്ടെത്തലില്‍ ആധാരം. തിമിരം ഉള്‍പ്പെടെയുള്ള രോഗങ്ങളില്‍ വന്‍ വര്‍ദ്ധനയാണ് സിഎഫ്‌എല്‍ മൂലം ഉണ്ടായിരിക്കുന്നത്.

സിഎഫ്‌എല്‍ ബള്‍ബിന്റെ വെട്ടത്തില്‍ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് പോണ്‍സൈറ്റ് നോക്കി സ്വയംഭോഗം ചെയുന്ന എന്നെപോലുള്ളവരുടെ ഗതി എന്താവും ...ങും ആകെയുള്ള ഒരു സമാധാനം 2012 ല് ലോകം അവസാനിക്കും എന്നുള്ളതാണ് . 

9 comments:

  1. This comment has been removed by the author.

    ReplyDelete
  2. @Nickey എന്താ ദ് റിമൂവിയത് ???

    ReplyDelete
  3. Anonymous11:11

    manshane patikanayittu

    ReplyDelete
  4. Anonymous11:25

    This comment has been removed by a blog administrator.

    ReplyDelete
  5. സൂക്ഷിച്ചാല്‍ ദുക്കികേണ്ട

    ReplyDelete
  6. ചെകുത്താന്റെ കാര്യം കട്ടപ്പൊഹ!  

    സാരമില്ല ചെകുത്താനെ ഏതെങ്കിലും ഒന്ന് ഒഴിവാക്കുക. എങ്കിലത് സി എഫ് എല്ല് തന്നെയായിക്കോട്ടെ. "മറ്റേത്" എന്തായാലും ഒഴിവാക്കാൻ പറ്റില്ലല്ലോ..

    :D

    ReplyDelete
  7. ഡേയ് ശേയ്താനെ ...ഇങ്ങനെ പോയാല്‍ അവസാനം കാറ്റു മാത്രമേ വരൂട്ടോ.....പിന്നെ ഞങ്ങളെ ഒക്കെ വിളിക്കേണ്ടി വരും...സൂഷിച്ചോ..

    ReplyDelete
  8. Anonymous17:31

    ninak vere pani onnumille mone,
    ne oru boran tanne...

    ReplyDelete
  9. ഹൌ...
    ഒരു വിവരം വെക്കുന്ന പോസ്റ്റും ഇട്ടു അല്ലേ ഇഷ്ട്ടാ

    ReplyDelete

അഭിപ്രായം വേണമെന്നില്ല