പോലീസ് സ്റ്റേഷനില്‍ തോക്കുചൂണ്ടി വിവാദപുരുഷനാകുകയും പിന്നീട് തോക്കുസ്വാമി എന്നറിയപ്പെടുകയും ചെയ്ത സ്വാമി ഹിമവല്‍ ഭദ്രാനന്ദ തന്റെ നിലവിലെ സ്വരൂപം നവംബര്‍ 13ന് 'മരിക്കു'മെന്നാണ് സ്വാമി പറയുന്നത്. ആലപ്പുഴ പുന്നപ്രയ്ക്കു സമീപം പറവൂരില്‍ പുതിയതായി ആരംഭിക്കുന്ന ആശുപത്രിയെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തുന്നതിനു പ്രസ് ക്ലബ്ബില്‍ എത്തിയതായിരുന്നു ഭദ്രാനന്ദ. അമ്മ ഡോക്‌ടര്‍ മധൂജയും നീല ജീന്‍സും വെള്ള കുര്‍ത്തയും വെള്ള നിറമുള്ള ഷൂസും അണിഞ്ഞെത്തിയ ഭദ്രാനന്ദയ്ക്കൊപ്പം ഉണ്ടായിരുന്നു.
“അടുത്തമാസം, അതായത് നവംബര്‍ മാസം പതിമൂന്നിന് കഴിഞ്ഞാല്‍ ഹിമവല്‍ ഭദ്രാനന്ദ എന്ന കഥാപാത്രം പിന്നീടുണ്ടാകില്ല. മരിക്കുകയാണ്. എന്നാല്‍ ഭദ്രാനന്ദ ആത്മഹത്യ ചെയ്യുമെന്ന് ആരും കരുതേണ്ട.
ഇപ്പോഴുള്ള സ്വരൂപം വെടിഞ്ഞ് ഹിമവല്‍ സാനുക്കളില്‍ അഭയം തേടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ഇപ്പൊഴും സന്യാസി തന്നെയാണ്. അഘോരി സന്യാസമാര്‍ഗമാണ് ഞാന്‍ സ്വീകരിച്ചിരിക്കുന്നത്. കുടുംബബന്ധം ഉപേക്ഷിക്കണം എന്നതല്ല സന്യാസത്തിന്റെ ലക്‌ഷ്യം. ഞാന്‍ ജീന്‍സും ജീന്‍സും ടീഷര്‍ട്ടും ഇടാറുണ്ട്. കര്‍മം ചെയ്യാന്‍ വസ്‌ത്രത്തിന്റെ ആവശ്യമില്ല” - ഭദ്രാനന്ദ വെളിപ്പെടുത്തി.
ചുരുക്കത്തില്‍ സന്യാസം വിട്ട് ജീവകാരുണ്യത്തിലേയ്ക്ക് ഇറങ്ങുകയാണ് ഭദ്രാനന്ത. ഹിമവല്‍ ഭദ്രാനന്ദയെന്ന പേര് സന്യാസത്തിന്റെ ഭാഗമായിട്ടുള്ളതാണ്. നവംബര്‍ 13ന് ആ സ്റ്റാറ്റസ് ഉപേക്ഷിക്കുകയാണെന്നാണ് ഇദ്ദേഹം പറയുന്നത് . എന്ന് തോന്നുന്നുഇപ്പോഴും സന്യാസിയാണോ എന്ന ചോദ്യത്തിന് ഏത് അര്‍ഥത്തിലാണോ തന്നെ കാണുന്നത് അതനുസരിച്ചാണ് മറ്റുള്ളവര്‍ മനസ്സിലാക്കുന്നതെന്നായിരുന്നു മറുപടി.
ഒരു ആരാധകനെന്ന നിലയ്ക്ക് എനിക്ക് ഇത്രമാത്രമേ ചെയ്യാനുള്ളൂ ....
സ്വാമിക്ക് ആശംസകള്‍
No comments:
Post a Comment
അഭിപ്രായം വേണമെന്നില്ല