Oct 11, 2011

മോഹന്‍ലാലിന് ഇതുതന്നെ വേണം !


സൂപ്പര്‍താരം മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിരമിച്ച സൈനികോദ്യോഗസ്ഥന്‍ പ്രതിരോധമന്ത്രാലയത്തിന് പരാതി നല്‍കിയത്രേ. സംഭവത്തില്‍ പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പദവിയ്ക്ക് നിരക്കാത്തതരത്തിലുള്ള സൈനിക ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നു, ലഫ്റ്റ്‌നന്റ് കേണല്‍ പദവി സാമ്പത്തിക ലാഭമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റിട്ടയേഡ്. ബ്രിഗേഡിയര്‍ സിപി ജോഷി പരാതി നല്‍കിയിരിക്കുന്നത്.

2010 ഡിസംബര്‍ ഒന്നുമുതല്‍ 2011 ജനുവരി 15വരെ നീണ്ട ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ പരസ്യത്തെക്കുറിച്ചാണ് പരാതിയില്‍ പറയുന്നത്.

മോഹന്‍ലാലും അമിതാഭ് ബച്ചനും പ്രത്യക്ഷപ്പെടുന്ന പരസ്യത്തില്‍ ലാല്‍ സൈനികവേഷത്തില്‍ തന്റെ പദവലിക്ക് നിരക്കാത്ത രീതിയില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് പ്രതിരോധമന്ത്രാലയത്തിന് നല്‍കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. ഈ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് സംസ്ഥാന സര്‍ക്കാര്‍ മോഹന്‍ലാലിന് 50 ലക്ഷം രൂപ പ്രതിഫലം നല്‍കിയിട്ടുണ്ട്.

യുവാക്കളെ സൈന്യത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രചാരണ പരിപാടികളില്‍ മാത്രം ഉപയോഗിക്കേണ്ട പദവി ധനസമ്പാദനത്തിനായി വിനിയോഗിച്ചുവെന്നും പദവിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ജനിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

പ്രോട്ടോകോള്‍ അനുസരിച്ച്‌ ആര്‍മിയുടെ ഏതെങ്കിലും വിശിഷ്‌ടമായ ചടങ്ങുകള്‍ക്കോ, ടെറിറ്റോറിയല്‍ ആര്‍മിയുടെ ട്രെയ്‌നിംഗ്‌ വേളയിലോ മാത്രമേ യൂണിഫോം ധരിക്കാന്‍ പാടുള്ളൂ. എന്നാല്‍ "കാണ്ഡഹാർ" എന്ന ചിത്രത്തിനുവേണ്ടി ലാല്‍ ഉപയോഗിച്ച വസ്‌ത്രങ്ങളാണ്‌ പരസ്യചിത്രത്തിന്‌ ഉപയോഗിച്ചതെന്നാണ്‌ ലാലേട്ടന്‍ പറയുന്നത്  ( അതൊന്നും ഞങ്ങള്‍ക്കറിയില്ലാലോ ലാലേട്ടാ ).
മോഹന്‍ലാലിന് ഇതുതന്നെ വേണം , നാട്ടിലെ പിള്ളേരെ മുഴുവന്‍ നശിപ്പിക്കുന്നത് അങ്ങേര് ഒറ്റ ഒരുത്തനാണ് , ഞാന്‍ അടക്കമുള്ള ചെറുപ്പക്കാര് മദ്യപിക്കാനും , സിഗരറ്റ് വലിക്കാനും തുടങ്ങിയത് അങ്ങേരുടെ സിനിമകണ്ടതുകൊണ്ടാണ് , ഒരു കാലത്ത് പോലീസുകാരെ തല്ലാന്‍ വരെ ഞാന്‍ ആലോചിച്ചിട്ടുണ്ടായിരുന്നു . ഹല്ല പിന്നെ !!

4 comments:

  1. ഹല്ലാ പിന്നെ.

    ഇയാളുടെ സാഗര്‍ ഏലിയാസ്‌ ജാക്കി കണ്ടു എന്‍റെ മകന്‍ നടക്കുന്നത് സ്ലോ മോഷനില്‍ മാത്രമാ

    ReplyDelete
  2. ഹല്ലാ പിന്നെ.

    ഇയാളുടെ സാഗര്‍ ഏലിയാസ്‌ ജാക്കി കണ്ടു എന്‍റെ മകന്‍ നടക്കുന്നത് സ്ലോ മോഷനില്‍ മാത്രമാ

    ReplyDelete
  3. hmmmmmmmmm ഞങ്ങടെ ലലെട്ടനേ കുറ്റം പറഞ്ഞാല്‍ ചെകുത്താന്‍ നരകത്തില്‍ പോകും അയ്യോ അല്ല സ്വര്‍ഗത്തില്‍ പോകും

    ReplyDelete
  4. Anonymous05:16

    ആ കേസ് അവസാനിച്ചു, ലാലിനെ കുറ്റ വിമുക്തനാക്കി.
    അമ്പടാ പുളുസു ..

    ReplyDelete

അഭിപ്രായം വേണമെന്നില്ല