Oct 6, 2011

ഐഡിയ സ്റ്റാര്‍സിംഗര്‍ വിവാദം കോടതിയിലെത്തി


ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോയായ സ്റ്റാര്‍ സിംഗര്‍ കോടതികയറുന്നു. സ്റ്റാര്‍ സിംഗറിന്‍റെ അഞ്ചാം സീസണിന്‍റെ ഫലപ്രഖ്യാപനത്തില്‍ ഗായകന്‍ കെ ജെ യേശുദാസ് അന്യായമായി ഇടപെട്ടു എന്നാരോപിച്ചാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

സ്റ്റാര്‍ സിംഗര്‍ അഞ്ചാം സീസണ്‍ റിയാലിറ്റി ഷോയുടെ ഫലപ്രഖ്യാപനം അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് രണ്ടുപേര്‍ തിരുവനന്തപുരം മുന്‍സിഫ്‌ കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ആനയറ സ്വദേശി എന്‍ ആര്‍ ഹരിയും തിരുമല സ്വദേശി എം അരവിന്ദുമാണ് ഹര്‍ജിക്കാര്‍.

സിവില്‍ പ്രൊസീജിയര്‍ കോഡ് റൂള്‍ 39 ഓര്‍ഡര്‍ 1, 2 പ്രകാരം അഡ്വ. പുഞ്ചക്കരി ജി.രവീന്ദ്രന്‍ നായര്‍ മുഖേനെ തിരുവനന്തപുരം ആനയറ സ്വദേശി എന്‍.ആര്‍. ഹരിയും, തിരുമല സ്വദേശി എം. അരവിന്ദും ചേര്‍ന്ന് കഴിഞ്ഞ മാസം 29നാണ് അന്യായം സമര്‍പ്പിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്, മാനേജിങ് ഡയറക്ടര്‍ മാധവന്‍, സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഫൈവ് പ്രൊഡ്യൂസര്‍ സജു ഡേവിഡ്, ജഡ്‌ജിങ് പാനല്‍ അംഗങ്ങളായ ശരത്, എം.ജി ശ്രീകുമാര്‍, കെ.എസ്. ചിത്ര അനുരാധാ ശ്രീറാം, ഗാനഗന്ധര്‍വന്‍ ഡോ.കെ.ജെ യേശുദാസ് എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ എട്ടു വരെയുള്ള പ്രതികളാണ്.

എനിക്ക് ആകെയുള്ള സമാധാനം രഞ്ജിനിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് . എന്നാലും വെറുതെ വിട്ടിട്ടില്ല , മലയാള ഭാഷയെ വികലമാക്കിയും ഉച്ഛാരണ ശുദ്ധിയില്ലാതെ ഇംഗ്ലീഷ് കൂട്ടിക്കലര്‍ത്തി ഭാഷയെ അപഹാസ്യമക്കിയും മോശമായ വസ്ത്രധാരണം ചെയ്തുമാണ് അവതാരിക പ്രത്യക്ഷപ്പെടുന്നതെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവതാരികയെ നിയന്ത്രിക്കാന്‍ അധികാരമുള്ള പ്രതികള്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താതെ അമിത സ്വാതന്ത്ര്യം നല്‍കി പ്രത്യക്ഷമായും പരോക്ഷമായും അവതാരികയെ അംഗീകരിച്ച് പരിപാടികള്‍ സംപ്രേക്ഷണം ചെയ്തു വരുന്ന ചാനലിന് മലയാളം ചാനല്‍ എന്ന് അവകാശപ്പെടാന്‍ അവകാശമില്ലെന്നും പരാതിയില്‍ പറയുന്നു. പരിപാടിയിലൂടെ നേട്ടം കൊയ്ത് ലാഭമുണ്ടാക്കുന്നതിന് വേണ്ടിയാണ് ഭാഷയിലും വേഷത്തിലും വിട്ടുവീഴ്‌ച്ചയ്ക്ക് പ്രതികള്‍ തയ്യാറാവുന്നതെന്നും കുറ്റപ്പെടുത്തുന്നു.

ഫലപ്രഖ്യാപനത്തില്‍ യേശുദാസ് അന്യായമായ ഇടപെടല്‍ നടത്തിയെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പുഞ്ചക്കരി ജി രവീന്ദ്രന്‍നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കല്‍പ്പന രാഘവേന്ദ്ര എന്ന പെണ്‍കുട്ടിയാണ് സ്റ്റാര്‍ സിംഗര്‍ അഞ്ചാം സീസണില്‍ ജേതാവായത്. എന്നാല്‍ ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പ്, കല്‍പ്പന രാഘവേന്ദ്ര നന്നായി പെര്‍ഫോം ചെയ്തെന്നും താന്‍ അതിശയിച്ചുപോയെന്നും സംഗീതത്തിന്‍റെ മികച്ച അടിത്തറ കല്‍പ്പനയ്ക്കുണ്ടെന്നും തനിക്ക് കല്‍പ്പനയുടെ കുടുംബത്തെ അടുത്തറിയാമെന്നും യേശുദാസ് വേദിയില്‍ പറയുകയായിരുന്നു. ഇത് യേശുദാസ് ഫലപ്രഖ്യാപനത്തില്‍ നടത്തിയ ഇടപെടലായി ചൂണ്ടിക്കാണിച്ചാണ് ഹരിയും അരവിന്ദും കോടതിയെ സമീപിച്ചിരിക്കുന്നത്.

9 comments:

 1. പാട്ടുകാരെ തെണ്ടിക്കരുതെന്നു മുന്‍പ്‌ പറഞ്ഞ ഗായകന്‍ അതിനേക്കാള്‍ നന്നായി ഞൊണ്ടിയതാണ് ഫലപ്രഖ്യാപനദിവസം കണ്ടത്.
  പണത്തിനുമേലെ പാട്ടുകാരും പറക്കുമെന്നായിട്ടുണ്ട് .

  ReplyDelete
 2. ആ യ്യേശുദാസിന് നല്ലൊരു പണി കിട്ടണം. പണ്ടേ പുള്ളി വല്യ അഹങ്കാരിയാ.  അങ്ങേരുടെ പ്രവ്ര്ത്തനം ഒന്ന്, സ്റ്റേജിൽ കേറി സംസാരിക്കുന്നത് ഒന്ന്.....

  ReplyDelete
 3. കാത്തിരിക്കാം എന്താകും എന്ന്

  ReplyDelete
 4. Yesu das = Hypocrite

  ReplyDelete
 5. നല്ലൊരു പ്രതിഭയാണ് യേശുദാസ് പക്ഷെ മഹാ അഹങ്കാരിയാണെന്നുള്ളതിന് ഈയിടക്ക് നടത്തിയ ടെലിവിഷന്‍ ഇന്റര്‍വ്യു ഒരു ഉദാഹരണമാണ്..

  ReplyDelete
 6. ഇന്ത്യയില്‍ ജനിച്ച്, ഇവിടെ തന്നെ പാട്ട് പാടി, sms തെണ്ടി ജീവിതം ഹോമിക്കേണ്ടിവന്ന പുവര്‍ മല്ലൂസ് ആ മുജ്ജന്മപാപം പ്രസ്താവന മറന്നു എന്ന് തോന്നുന്നു.

  അപ്പൂപ്പന് അടുപ്പിലും ആവാമെന്ന് പണ്ടേ ആരോ പറഞ്ഞിട്ടുണ്ട് !!!!!!!!

  (അതുമിതും വിളിച്ചു പറഞ്ഞ് ചെകുത്താന്‍ വെറുതെ ഗന്ധര്‍വശാപം വിളിച്ചു വരുത്തേണ്ട. )

  ReplyDelete
 7. സമകാലിക വിഷയങ്ങളെ ശക്തമായ വിമര്‍ശനങ്ങളുടെ മേമ്പൊടി ചേര്‍ത്ത് സമര്‍ത്ഥമായി അവതരിപ്പിക്കുന്ന രീതി വളരെ അഭിനന്ദനാര്‍ഹം തന്നെയാണ്.ആശംസകള്‍

  ReplyDelete
 8. കേസ് തള്ളിപോകാനെ വഴി ഉള്ളൂ , വെറുതെ ഒരു അധരവ്യായാമം .

  ഏഷ്യാനെറ്റ് സിരിയലുകളില്‍ വിലസുന്ന അവിഹിത ഗര്‍ഭം സന്തതികളുടെ സൃഷ്ടാക്കള്‍ക്കെതിരെയാണ് കേസ് കൊടുക്കെണ്ടാത്ത്. ഇതൊകെ കാണുന്നവര്‍ക്ക് ആര്‍ക്കും ആരെയും വിശ്വാസം ഇല്ലാത്ത അവസ്ഥയാണ് . വയസായവര്‍ക്ക് BP , SUGAR തുടങ്ങിയ രോഗങ്ങള്‍ കൂട്ടുക്കയാണ്
  നമ്മുടെ നാട്ടിലോകെ കുടുംപങ്ങളില്‍ ഇത്ര മാത്രം അവിഹിതം ബന്ധങ്ങള്‍ ഉണ്ടോ കൂട്ടുകാരെ ....തലങ്ങണി മന്ത്രം പോലെ നിരന്തരം കാണുമ്പോ കേള്കുമ്പോ വല്ലാത്ത സ്വദീനം ജീവിതത്തില്‍ ഉണ്ടാക്കിലെ ...

  സ്റാര്‍ സിങ്ങറിനെ കുറിച്ച് ഞാന്‍ ഒന്നും പറയുനില്ല പറയാന്‍ നിങ്ങളൊകെ ഉണ്ടല്ലോ ഒരു പരസ്യതട്ടിപ്പ് പരിപാടി അല്ലെ

  ReplyDelete
 9. അതേ എന്തായി കോടതി കേസ് പരിഗണിചോ

  ReplyDelete

അഭിപ്രായം വേണമെന്നില്ല