Sep 23, 2011

ബ്ലോഗ്ഗര്‍മാരേ Google Online Security Blog അറിയിപ്പ്

ഇവിടുള്ള ടെക്നിക്കല്‍ ബ്ലോഗ്ഗര്‍മാര് (മലയാളം ഫ്ലോഗ് സഹായികള് ) ഇട്ട “ ബ്ലോഗ്ഗിന് ഫ്രീ ഡൊമൈന്‍ “ എന്ന പോസ്റ്റുകള് കണ്ട് എല്ല് കണ്ട പട്ടി ശ്വാനന്മാരെപോലെ, അതില്‍ പറഞ്ഞതുപോലൊക്കെ ചെയ്ത് ബ്ലോഗ്ഗ് co.cc ഡൊമൈനിലേക്ക് മാറ്റിയ ചിലരെ എനിക്കറിയാം, അല്ല ഒട്ടുമിക്കപേരും അങ്ങനെ ചെയ്തിട്ടുണ്ട് .അവന്മാരൊക്കെ ഇതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ് .


June 17, 2011 വന്ന ഗൂഗിള്‍ സ്പാം കണ്ട്രോള്‍ ബോര്‍ഡ് തലവനായ അതിലുപരി എന്റെ ആരാധകനും വായനക്കാരനുമായ Matt Cutts എഴുതിയ പോസ്റ്റ് ഇങ്ങനെയാണ്

Over the past few months, Google’s systems have detected a number of bulk subdomain providers becoming targets of abuse by malware distributors. Bulk subdomain providers register a domain name, like example.com, and then sell subdomains of this domain name, like subdomain.example.com. Subdomains are often registered by the thousands at one time and are used to distribute malware and fake anti-virus products on the web. In some cases our malware scanners have found more than 50,000 malware domains from a single bulk provider.
In order to fight spam more effectively google has banned all websites with co.cc domains.People were abusing co.cc domains as they were free.Google stated that most of the websites that were built using co.cc domains were spammy and they add no value to internet.


ഈ ചിത്രം co.cc യുടെ ബ്ലോക്ക് അറിയിക്കാന്‍ ഉപയോഗിച്ച ചിത്രമാണ് . നിങ്ങളുടെ co.cc യില്‍ ഹോസ്റ്റ് ചെയ്ത ബ്ലോഗ്ഗ് പോസ്റ്റിന്റെ ലിങ്ക് ഒന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ തന്നെ മനസ്സിലാവും. സെര്‍ച്ച് ചെയുന്ന ലിങ്ക് ഒരിക്കലും റിസല്‍ട്ടില്‍ വരില്ല


ചുരുക്കത്തില്‍ ഈ co.cc യില്‍ നിന്നു സ്പാമുകളുടെ ശല്യം കാരണം ഗൂഗിള്‍ ഇത്തരം ബ്ലോഗ്ഗുകളെ ചവറ്റുകൊട്ടയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് . അതോണ്ട് ഇത്തരം ഡൊമൈനില്‍ ഹോസ്റ്റ് ചെയ്തിരിക്കുന്നവരൊക്കെ വേഗം ബ്ലോഗ് മാറ്റി , അവനവന്റെ ബ്ലോഗ്ഗിനെ നിലവാരമുളള  Search engine friendly URLs ആക്കി മാറ്റുക.


ഈ അറിയിപ്പ് വന്നപ്പൊ ബ്ലോഗ്ഗറ് തന്ന ഓസി പ്ലാറ്റ് ഫോമില്‍ ബ്ലോഗ്ഗ് ചെയുന്നവരെ നമ്മള്‍ പഠിച്ച ഈ പാഠം തെറ്റാണെന്നറിഞ്ഞ് ഒന്ന് തിരിത്തികൊടുക്കേണ്ടത് ഇതൊക്കെ പഠിപ്പിച്ചവന്മാരുടെ  ചുമതലയല്ലേ (അതിന് ഇതൊക്കെ എവിടെ അറിയാല്‍ അല്ലേ) എന്ന് ഈ പഠിപ്പിച്ച ബ്ലോഗ്ഗര്‍മാരും ആലോചിച്ചില്ല . പോട്ടെ പാവങ്ങള്‍ 


ഈ പോസ്റ്റ് ഇടാന്‍ കാരണം : ഇതുപോലൊരു co.cc ബ്ലോഗ്ഗ് ഡൊമൈനില്‍ ഹോസ്റ്റ് ചെയ്ത് ഒരു ബ്ലൊഗ്ഗറെ ചാറ്റില്‍ കണ്ട് (അയാള്‍ ബ്ലോഗ്ഗ് URL സ്റ്റാറ്റസ് മെസേജായി ഉഅപയോഗിക്കുന്നത് കണ്ടു ) പറയാന്‍ വേണ്ടി ഒരു സ്മൈലി ഇട്ടു ബട്ട് അങ്ങേര് ബിസിയാണെന്ന് തോന്നുന്നു . അതോണ്ട് ഒന്നും മറുപടി തന്നില്ല അത്കൊണ്ട് ഞാന്‍ ഇതങ്ങ് പോസ്റ്റി ... 


എന്റെ സമയം നഷ്ട്ടം അല്ലാതെന്ത് പറയാന്‍

7 comments:

  1. ഞാനാ പണിക്ക് പോയില്ല ശെയ്ത്താനേ...
    വിവരം അറീച്ചതിന് പെരുത്ത് നന്ദീണ്ട്....

    ReplyDelete
  2. ചെകുത്താന് ഒടുക്കത്തെ ബുദ്ധിയാ അല്ലെ !!!!

    ReplyDelete
  3. അങ്ങനെ വരട്ടെ.. ഇന്ന് രാവിലെ "കുങ്കുമം" ബ്ലോഗിന്റെ കൊച്ചുമോള്‍ എനിക്കൊരു മെയില്‍ അയച്ചു. എത്ര ശ്രമിച്ചിട്ടും എന്റെ ആന്റി വൈറസ്‌ സിസ്റ്റം അത് തുറക്കാന്‍ സമ്മതിക്കുന്നില്ല. അതില്‍ അട്രെസ്സില്‍ ഞാന്‍ കണ്ടിരുന്നു ഈ പറയുന്ന co.cc" ഞാന്‍ അത് അവരോടു പറയുകയും ചെയ്തു. ഇപ്പോഴല്ലേ അതിന്റെ ഗുട്ടന്‍സ്‌ പിടി കിട്ടിയത്. ഭാഗ്യം ഞാന്‍ മാറ്റിയിട്ടില്ല

    ReplyDelete
  4. ഹഹഹഹ.........എന്തായാലും ഞാന്‍ co.cc ആക്കിയത് എല്ലാരും അറിഞ്ഞു അല്ലെ ,നേരത്തെ അറിഞ്ഞിരുന്നേല്‍ ഇത്ര മിനക്കെടില്ലായിരുന്നു

    ReplyDelete
  5. @kochumol(കുങ്കുമം)

    www.kochumolkottarakara.co.cc എന്ന ലിങ്ക് എടുക്കുമ്പോള്‍ ഗൂഗിള്‍ Content Warnings മെസേജ് തരാന്‍ തുടങ്ങും .

    ReplyDelete
  6. ചെകുത്താൻ ചെകുത്താനല്ല ചെകുത്താനേ. ചെകുത്താനൊരു ദൈവമാണ് ദൈവം!

    ReplyDelete

അഭിപ്രായം വേണമെന്നില്ല