Sep 21, 2011

സൈബര്‍മീറ്റ് പരാജപ്പെട്ടാലും ഇല്ലെങ്കിലും എനിക്കൊരുപോലാ !

ലോകത്ത് (ബൂ അല്ല ഭൂ) എന്തോ വല്യ പരിപാടി നടന്നതായി പ്രചരിപ്പിക്കുകയും എഴുതി പൊലിപ്പിക്കുകയും ചെയുന്നു . പങ്കെടുത്തവര്‍ ഏതോ മഹാദൌത്യം നിര്‍വഹിച്ചു എന്ന മട്ടില്‍ ബ്ലോഗ് മീറ്റിന് ആശംസകളും പങ്കെടുക്കാന്‍ പറ്റാത്തതിന്റെ അനുശോചനങ്ങളും ,കണ്ണീരും .. സാഡ് സ്മൈലി സിംബലുകളും ...

ഇതൊക്കെ കണ്ട് ചിരിച്ച് ചിരിച്ച് എനിക്കിപ്പൊ കരച്ചിലാണ് വരുന്നത് .

അതിന്റെ ഇടേല് ചിലര് സൈബര്‍ മീറ്റ് പരാജയമാണെന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടത് .. നീക്കം ചെയ്തെന്ന് (ഞാനൊന്നും അത് കണ്ടില്ലാട്ടോ ) വീണ്ടുമൊരു പോസ്റ്റ് ഇട്ട് അറിയിക്കുന്നു . ബ്ലോഗ്ഗ് പൂട്ടിയത്രേ ഓണ്‍ലൈനില് വന്നില്ലത്രേ സങ്കടമായത്രേ ....

വീണ്ടും എനിക്ക് ചിരിച്ച് ചിരിച്ച് മതിയായി ..

എന്റെ പോസ്റ്റ് ചിലരെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കി ആ പോസ്റ്റ് ഡിലീറ്റ് ചെയ്യാനൊന്നും ഞാന്‍ നിക്കില്ല .ഞാന്‍ എഴുതിയത് , എഴുതിയത് തന്നെ

ബ്ലോഗേര്‍സ് മീറ്റ് വേറെ, സൈബര്‍ മീറ്റ് വേറെ.  വെറുമൊരു ബ്ലോഗേര്‍സ് മീറ്റാണ് കണ്ണൂരില്‍ ഉദ്ദേശിക്കപ്പെട്ടിരുന്നതെങ്കില്‍ എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. എന്നൊക്കെയാണ് പോസ്റ്റ് ഡിലീറ്റി വീണ്ടും പോസ്റ്റ് ഇട്ട ബ്ലോഗ്ഗര്‍ പറയുന്നത് . അതില്‍ ന്യായമില്ലാതില്ല . ഞാനും അങ്ങേരുടെ പക്ഷത്ത് തന്നെ ...ഇതുകൊണ്ടൊക്കെ തന്നെ ഞാന്‍ ഇതിലൊന്നും പങ്കെടുക്കാത്തത് (ഇനി എന്നെ ക്ഷണിച്ചാല് ചിലപ്പൊ വരാതിരിക്കാതിരിക്കാന്‍ ശ്രമിക്കാതിരിക്കും )

ബ്ലോഗേര്‍സ് മീറ്റ് വേറെ, സൈബര്‍ മീറ്റ്  എന്ന് എന്തൊക്കെ വേണേലും പറഞ്ഞോ ബ്ലോഗ്ഗര്‍മാരായി വരുന്നത് നിങ്ങള്‍ പുവ്വര്‍ മല്ലൂസ് ആയതുകൊണ്ട് അവിടെ എന്തൊക്കെ നടക്കും എന്ന് എനിക്ക് നന്നായി അറിയാം ..

മീറ്റിനു വരുന്ന ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു കണ്ണിമാത്രമാണ് ബ്ലോഗ് . പരിചയപ്പെടുവാന്‍ ഒരു വേദി എന്ന നിലക്കാണ്‌ ബ്ലോഗ്ഗുമീറ്റുകളെ കാണുന്നതും ഈ കണ്ട എഴുത്തുക്കാരെഒക്കെ വരുന്നതും. എന്നെപോലെ മഹാന്മാരായ വല്യ വല്യ എഴുത്തുക്കാര്‍ അനോണിയായി (ആരാധകരുടെ ശല്യം ) ഇരുന്ന് എഴുതുന്നവര്‍ മീറ്റുകളില്‍ സ്വയം വെളിപ്പെടുത്തിക്കൊണ്ട്‌ പങ്കെടുക്കും എന്ന് തോന്നുന്നില്ല .


അതോണ്ട് ആരും അമിതായി സന്തോഷിക്കേം സങ്കടപ്പെടുക്കേം ഒന്നും വേണ്ട . മീറ്റ് മീറ്റിന്റെ പാട്ടില് നടക്കും സൌകര്യമുള്ളവര് പോവും , ചിലര് പോവില്ല അത്ര തന്നെ , പിന്നെ വായനക്കാര് നിറയെപോണം കമന്റുകള് വേണം എന്നൊക്കെ ഉള്ള ബ്ലോഗ്ഗര്‍മാര് ഇതിനെതിരെ പ്രതികരിക്കാന്‍ നിന്നാ സംഗതി വഷളാവുമെന്നാ എനിക്ക് പറയാനുള്ളത്

അപ്പൊ എല്ലാം പറഞ്ഞപോലെ ...

അടുത്ത മീറ്റ് എവിടാന്നാ പറഞ്ഞത്  :)

9 comments:

 1. സൈബര്‍മീറ്റ് പരാജപ്പെട്ടാലും ഇല്ലെങ്കിലും എനിക്കൊരുപോലാ ! ഈ മീറ്റൊന്നും എനിക്കൊരു മീറ്റേ അല്ല എന്നെ റഷ്യേലും , യു എസിലും ലണ്ടനിലുമൊക്കെ മീറ്റിന് വിളിക്കുന്നത് . അതും വിശിഷ്ടാധിതിയായിട്ട് അല്ല പിന്നെ !

  ReplyDelete
 2. Anonymous13:27

  ഞാന്‍ കീഴടങി ഗുരോ .. അങ് പറഞ്ഞതാ ശരി

  ReplyDelete
 3. ഈ മീറ്റ്‌ മീറ്റ്‌ എന്നൊക്കെ കേട്ടാപ്പോള്‍ ഞാന്‍ കരുതി വല്ല ഇറച്ചിക്കട വല്ലോം ആണെന്ന്.. ശെ.. വെറുതെ ബിരിയാണി മിസ്സ്‌ ആയി...

  ReplyDelete
 4. ചിക്കു സാരമില്ലെന്നെ
  ബിരിയാണി അല്ല .....ഓണ സന്ധ്യ ആണ് പോലും

  ബിരിയാണി ഇല്ലാത്തത് കൊണ്ട ഞാന്‍ പോവാതിരുന്നത്

  ReplyDelete
 5. അരുത് ചെകുത്താനെ അരുത്.. ബൂലോകത്തെ ചില കുലപതികള്‍ (കൊലപതികള്‍ എന്ന് പറഞ്ഞാലും തെറ്റില്ല) നടത്തുന്ന ഈ മഹാ മഹാങ്ങളെ കുറിച്ച് നിന്ദിച്ചു സംസാരിക്കുകയോ.. ഓര്‍ക്കാനേ വയ്യ.. എനിക്കറിയാം.. ചെകുത്താനെ ആരും വിളിക്കാത്തതിന്റെ ദേഷ്യം അല്ലെ.

  ReplyDelete
 6. അപ്പോ, ഞാനും ചെകുത്താനും ഇങ്ങനെ അനോണിയായി, ആർക്കുംമുൻപിൽ പ്രത്യക്ഷപ്പെടാതെ, മീറ്റിനെത്തുന്ന ബ്ലോഗ്ഗിണിമാരെ ലൈനടിക്കാൻ ശ്രമിക്കാതെ.... ഇഹ് ഇഹ് ഇഹ്....

  ReplyDelete
 7. സോറി ഈ വിഷയത്തില്‍ പത്രക്കാരന്‍ അതി ശക്തമായി വിയോജിക്കുന്നു. ബ്ലോഗേഴ്സ് മീറ്റ് ഒരു നല്ല അനുഭവമാണ്. പരസ്പരം പുറം ചൊറിയലും ചെളി വാരി ഏറിയലും ഒക്കെ അവിടെയും ഉണ്ട്. അതിനു വേണ്ടി മാത്രം വരുന്നവരും ഉണ്ടാകാം. പക്ഷെ അതല്ലാതവരും ചിലരുണ്ട്. അവരുമോതുള്ള കൂടി കാഴ്ചകള്‍ ആണ് ഓരോ മീറ്റിലെക്കും എന്നെ ആകര്‍ഷിക്കുന്നത്. രണ്ടു ബ്ലോഗേഴ്സ് മീറ്റുകളില്‍ പങ്കെടുതയാല്‍ എന്നാ നിലയില്‍ ഇത് വരെ എനിക്ക് മനസ്സിലായത്‌ അതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്രക്കാരന്‍ എഴുതിയ മീറ്റ് പോസ്റ്റുകള്‍ സന്ദര്‍ശിക്കാന്‍ മഹാ ബ്ലോഗ്ഗര്‍ ആയ ചെകുത്താനെ ക്ഷണിക്കുന്നു. (ഓസിനു ഒരു വിസിറ്റും രണ്ടു കമന്റും കിട്ടിയാല്‍ എനിക്കെന്താ പുളിക്കുമോ?)

  ReplyDelete
 8. ഈ സൈബര്‍ മീറ്റിന്റെ സംഘാടകര്‍ക്കും ,വിലപ്പെട്ട സമയം പ്രശ്നമാക്കാതെ പരസ്പരം പരിചയപ്പെടുവാന്‍ ഈ അവസരം ഉപയോഗപ്പെടുത്തിയ എല്ലാ സ്നേഹിതര്‍ക്കും വീണ്ടും നന്ദി പറഞ്ഞു കൊണ്ട് ഇനിയും ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിര്ത്തുന്നു ഈ മധുര സ്മരണകള്‍ ...:)

  കണ്ണൂര്‍ മീറ്റിന്റെ മധുര സ്മരണകള്‍

  ReplyDelete
 9. ഞാനും എഴുതി ഒരു കണ്ണൂര്‍ സൈബര്‍ മീറ്റ്‌ ബ്ലോഗ്‌ . എല്ലാവരും വായിക്കാന്‍ എങ്കിലും താല്പര്യം കാണിക്കണം....
  എന്റെ കണ്ണൂര്‍ യാത്ര വിവരണം...

  ReplyDelete

അഭിപ്രായം വേണമെന്നില്ല