Sep 26, 2011

എലിപ്പനി

ലെപ്ടോസ്പിറ (Leptospira) ജനുസ്സില്‍പ്പെട്ട ബാക്ടീരിയ, മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് (Zoonosis) 'എലിപ്പനി'. (Leptospirosis, Weil's disease Weil's syndrome, canicola fever, canefield fever, nanukayami fever, 7-day fever, Rat Catcher's Yellows, Fort Bragg fever, Pretibial fever). ഇതില്‍ പ്രധാന രോഗവഹകര്‍ എലി, കന്നുകാലികള്‍, നായ , പന്നി, കുറുക്കന്‍ , ചിലയിനം പക്ഷികള്‍ എന്നിവയാണ്. മറ്റു ചില സസ്തനികളിലും , പക്ഷികളിലും, ഉഭയ ജീവികളിലും , ഉരഗങ്ങളിലും ലെപ്ടോസ്പിറ ബാധ ഉണ്ടാകാറുണ്ട്.' റാറ്റ് ഫിവറും :( Rat fever ) , റാറ്റ് ബൈറ്റ് ഫിവറും (Rat bite fever) എലിപ്പനി അല്ല. അവ വ്യത്യസ്തമായ രോഗങ്ങളാണ് .



രോഗപ്പകർച്ചയും പ്രത്യാഘാതവും

രോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രം കലര്‍ന്ന ജലാശയങ്ങള്‍ ,ഓടകള്‍, കുളങ്ങള്‍, കൃഷിയിടങ്ങള്‍ , പാടങ്ങള്‍ എന്നിവയിള്‍ വേണ്ടത്ര മുന്‍ കരുതലുകള്‍ ഇല്ലാതെ ഇറങ്ങുകയോ , കുളിക്കുകയോ ചെയ്യുന്നതിലുടെ രോഗാണു മനുഷ്യ ശരീരത്തിൽ എത്തുന്നു . കൈകാലുകളില്‍ ഉണ്ടാകുന്ന പോറലുകള്‍, മുറിവുകള്‍ , കണ്ണ്, മൂക്ക് , വായ്‌ എന്നിവയിലൂടെ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു . ശരീരത്തില്‍ കടന്ന രോഗാണു രക്തത്തില്‍ വളരെ വേഗം പെരുകുന്നു. ചിലര്‍ക്ക് രോഗം പിടിപെട്ടു ഒരാഴ്ചക്കുള്ളില്‍ കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാവുകയും രക്ത സ്രാവത്തിനു ഇടയാക്കുകയും ചെയ്യുന്നു. രോഗം സങ്കീര്‍ണമായാല്‍ മരണം വരെ സംഭവിക്കാം. 

രോഗലക്ഷണം
ശക്തമായ പനി , കുളിര് , തളര്‍ച്ച , ശരീരവേദന, തലവേദന , ചര്‍ദ്ധി എന്നിവയാണ്‌ പ്രാരംഭ ലക്ഷണങ്ങള്‍. ചില ആളുകള്‍ക്ക് വിശപ്പില്ലായ്മ, മനംപിരട്ടല്‍ എന്നീ ലക്ഷണങ്ങല്‍ കൂടി ഉണ്ടാകാറുണ്ട്. തുടര്‍ന്ന് , കണ്ണ് ചുവപ്പ്, നീര്‍വീഴ്ച , വെളിച്ചത്തിലേക്ക് നോക്കാന്‍പ്രയാസം എന്നീ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ,എലിപ്പനിയുടെ ലക്ഷണങ്ങള്‍ക്ക് മറ്റുപല രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുണ്ട്. തലവേദന, തലയുടെ പിന്‍ഭാഗത്തുനിന്നും തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നു എന്നുള്ളതാണ് എലിപ്പനിയുടെ പ്രത്യേകത . ശരീരവേദന‍ പ്രധാനമായും തുട, പേശി എന്നീ ഭാഗങ്ങളിലെ പേശികള്‍ക്കാണ്‌ ഉണ്ടാകുന്നത് .


പരിശോധന
തുടക്കത്തിലേ തന്നെ കണ്ടെത്തി ചികിത്സിച്ചാല്‍ എലിപ്പനി പൂര്‍ണമായും ഭേദമാക്കാനാകും . ഏത് പനിയും എലിപ്പനി ആകാം . പലരോഗങ്ങളുടേയും ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ രക്തം, മൂത്രം, രക്തത്തില്‍ നിന്നും വേര്‍തിരിക്കുന്ന സിറം എന്നിവയുടെ പരിശോധനയിലൂടെ മാത്രമേ രോഗം തിരിച്ചറിയുന്നതിന്‌ കഴിയുകയുള്ളൂ. എലിപ്പനി കണ്ടുപിടിക്കുന്നതിന്‌ ഏറ്റവും കൂടുതല്‍ ചെയ്യുന്നതും സിറം പരിശോധനയാണ്‌. പനിക്ക് സ്വയം ചികത്സ അത്യന്തം അപകടം.. തൊഴില്‍, ജീവിത ചുറ്റുപാടുകള്‍ എന്നിവയെക്കുറിച്ച് ഡോക്ടറോട് പറയുന്നത് ശരിയായ രോഗ നിര്‍ണയത്തിന് സഹായകരമാവും .


രോഗപ്രതിരോധം
  • എലികളെ നിയന്ത്രിക്കുന്നതാണ്‌ ഏറ്റവും പ്രധാന പ്രതിരോധമാര്‍ഗ്ഗം. എലി വിഷം , എലിക്കെണികള്‍ എന്നിവ ഉപയോഗിച്ച് എലികളെ നശിപ്പിക്കുക..
  • മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുക
  • ആശുക്ക് വെള്ളം കെട്ടി കിടക്കുന്നത് ഒഴിവാകുക
  • മൃഗ പരിപാലനത്തിന് ശേഷം കൈകാലുകള്‍ ശുദ്ധ ജലത്തില്‍ കഴുകുക
  • കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോള്‍ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഇറങ്ങാതെ ശ്രദ്ധിക്കുക
  • രോഗ സാദ്ധ്യത ഏറിയ മേഖലകളില്‍ പണിയെടുക്കുന്നവര്‍, ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമായ പ്രതിരോധ ചികിത്സ സ്വീകരിക്കുക.
  • ഒരു മിനിട്ടെങ്കിലും വെട്ടിതിളച്ച വെള്ളം മാത്രം കുടിക്കുക
  • ഭക്ഷണ പദാര്‍ഥങ്ങള്‍ അടച്ചു സൂക്ഷിക്കുക
അറിയിപ്പ് : ഇത് പൂര്‍ണമായും വിക്കിപ്പീഡിയയില്‍ നിന്ന് ശേഖരിച്ച വിവരങ്ങളാണ് . ന്നാലും കടപ്പാട് എന്നോട് തന്നെ കാരണം ഞാന്‍ ഇതൊക്കെ കഷ്ട്ടപ്പെട്ട് കോപ്പി പേസ്റ്റ് ചെയ്തില്ലടേയ് 

6 comments:

  1. എന്നാലും ഈ എലി ഇത്രപ്പെട്ടന്നങ്ങട് പോപ്പുലറായല്ലോ എന്നോര്‍ക്കുമ്പൊഴാ സങ്കടം :(

    ReplyDelete
  2. ചെകുത്താനും എലി പനി പിടിച്ചോ

    ReplyDelete
  3. @പഞ്ചാരകുട്ടന്‍ -malarvadiclub എന്നാലും ഫെനിലേ “ഇവിടെയാരും കോണ്ടം ഉപയോഗിക്കാറില്ലേ???? “ എന്ന പോസ്റ്റിന് എന്താ കമന്റ് ക്ലോസ് ചെയ്ത് കളഞ്ഞത് . അത് മോശായിപ്പോയി

    ReplyDelete
  4. Anonymous12:59

    എലിപ്പനി ഉള്ളവര്‍ : ബന്ധപ്പെറ്റുക ചികത്സിക്കുന്നതാണ്

    ReplyDelete
  5. എനിക്ക് ഇനി ആ കമന്റുകള്‍ കൂടി കാണാന്‍ മേലാത്തത് കൊണ്ടാ

    ReplyDelete
  6. കാലികപ്രസക്തിയുള്ള ഈ പോസ്റ്റു വളരെ നന്നായി .നന്ദി...

    ReplyDelete

അഭിപ്രായം വേണമെന്നില്ല