Sep 20, 2011

മലയാ.ളം സിനിമാ റിവ്യൂ എഴുതുന്ന മനോരോഗി

മലയാള സിനിമാ നിരൂപണം എന്നപേരില്‍ കുറിച്ച് ഓരോരുത്തന്മാര് ബ്ലോഗില് നടത്തുന്ന കോപ്രായങ്ങള് കണ്ട് കണ്ട് മടുത്താണ് ഇതെഴുതുന്നത് . ആ ഊച്ചാളിക്ക് എന്റെ ബ്ലോഗ്ഗിലൂടെ പബ്ലിസിറ്റി കിട്ടേണ്ട എന്നെനിക്കുള്ളതുകൊണ്ട് അവന്റെ പേര് എഴുതുന്നില്ല . കുറച്ചാളുകള്‍ നല്ലതെന്ന് അഭിപ്രായം പറയുന്ന ചിത്രങ്ങളെ വിമര്‍ശിച്ച് റിവ്യൂ എഴുതുക . ഇവനാരാന്നാണ് ഇവന്റെ വിചാരം എന്നാണ് എനിക്ക് മനസ്സിലാവാത്തത് .

പിന്നെ ഇവന്റെ സിനിമാ നിരൂപണത്തെ കുറിച്ച് പറയുകയാണെങ്കില്‍ സിനിമാക്കാര്‍ക്ക് ചോറുവയ്ക്കുന്നവര്‍ തൊട്ട് ലൈറ്റ് ബോയിയില്‍ തുടങ്ങി പ്രേക്ഷകന്‍ വരെ ഉള്ളവരുടെ ജാതി അന്വേഷിച്ച് പോയിട്ടാണ് ഇവന്റെ കോത്തനത്തിലെ സിനിമാ റിവ്യൂ .
കഥാപാത്രങ്ങളെ ജാതി, മതം, കുലം, ഗോത്രം ഇതൊക്കെ നോക്കി വേര്‍തിരിച്ച് , നടന്റെ വസ്ത്രം, സംഭാഷണങ്ങള് ഇതൊക്കെ കീറിമുറിച്ചാണ് നിരൂപണം. സിനിമാ റിവ്യൂ എന്നപേരില്‍ എന്ത് തെമ്മാടിത്തരവും എഴുതാമെന്നാണ് ഈ കോതണ്ടരാമന്‍ വിചാരിച്ചിരിക്കുന്നത് .

എടോ കോപ്പെ ഞങ്ങളൊക്കെ സിനിമ കാണാന്‍ പോവുന്നത് നേരമ്പോക്കിനും സന്തോഷത്തിനുമൊക്കെയാണ് . ഇനി അഥവാ സിനിമ ഇഷ്ട്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ട്ടപ്പെട്ടില്ല എന്നു തന്നെ പറയും . അല്ലാതെ കണ്ടു കഴിഞ്ഞ സിനിമയെ ദളിത് വിരുദ്ധ, മത വിരുദ്ധ, ന്യൂനപക്ഷവിരുദ്ധ, സ്ത്രീവിരുദ്ധ എന്നൊക്കെ വ്യാഖ്യാനിച്ച് പോസ്റ്റ്‌ മോര്‍ട്ടം ചെയാനല്ല . സിനിമയെ സിനിമയായി കാണാനോ ആസ്വദിക്കാനോ കഴിയാത്ത നീയൊക്കെ എന്തിനാടാ സിനിമാ റിവ്യൂ എഴുതുന്നത് .

ഇതുവരെ താന്‍ നിരൂപണം നടത്തിയതില്‍ ഏതെങ്കിലുമൊരുപടം നല്ലതെന്ന് പറഞ്ഞിട്ടുണ്ടോ ? ഇത്രയൊക്കെ റിവ്യൂ എഴുതി ഉണ്ടാക്കിയതല്ലേ താനൊരു പടം എടുക്ക് .. എന്നിട്ട് എന്താ വേണ്ടെന്ന് കാണിച്ച് കൊടുക്ക് ബാക്കിയുള്ളവര്‍ക്ക് .. സാമ്പത്തീക സഹായം തനിക്ക് സ്തുതിപാടി കമന്റെഴുതുന്ന ഉണ്ണാക്കന്മാരോട് ചോദിച്ചോ !

ഇതൊക്കെ വായിച്ചപ്പോള്‍ ഒരു ഏകദേശ രൂപം കിട്ടിയിട്ടുണ്ടാവുമെന്ന് കരുതുന്നു . ഇല്ലാത്തവര്‍ക്ക് ഒരു ക്ലൂ തരാം ഇവന്റെ പേര് യില്‍ തുടങ്ങി ര്‍ ല്‍ അവസാനിക്കും. 
അതേയ് ഒന്നുകൂടി :- നീ എന്ത് തെമ്മാടിത്തരമോ എഴുതിക്കോ അത് നിന്റേം നിന്നെകൊണ്ട് എഴുതിക്കുന്നവന്റേം ഇഷ്ട്ടം , അറ്റ്ലീസ്റ്റ്  എഴുതുന്നത് ഒന്ന് ചുരുക്കി എഴുതാന്‍ ശ്രമിക്ക് , ഇനി അഥവാ അത് വായിക്കുന്നവരുണ്ടെങ്കില്  ഇങ്ങനെ എല്ലാം വലിച്ച് നീട്ടി 50 പാരഗ്രാഫിലെഴുതിയാ ഇതൊക്കെ ആരാടോ കണാപ്പാ വായിക്കുന്നത് .

10 comments:

  1. മലയാ.ളം ഹി ഹി ഹി മനസ്സിലായി പുള്ളിക്കാരന് ശരിക്കും വട്ട് തന്നെയാ.........പുലിയൊട്ടു പുല്ല് തിന്നതുമില്ല............

    ReplyDelete
  2. Eniku manasilayilla athu araa?

    ReplyDelete
  3. Anonymous12:48

    അയാള്‍ക്ക് ഒരു ഭ്രാന്തും ഇല്ല വായിക്കുന്ന നമ്മള്‍ക്കാ പ്രാന്ത്

    ReplyDelete
  4. Anonymous12:48

    അയാള്‍ക്ക് ഒരു ഭ്രാന്തും ഇല്ല വായിക്കുന്ന നമ്മള്‍ക്കാ പ്രാന്ത്

    ReplyDelete
  5. ഇഷ്ടപ്പെട്ടു..കുറെ നാള്‍ ആയി ഓര്‍ക്കുന്നു...
    ചുമ്മാ ആളെ ഫൂള്‍ ആക്കുന്ന ഒരു അലവലാതി
    അവലോകനം.. !!!

    ReplyDelete
  6. പരമന്‍13:33

    This comment has been removed by a blog administrator.

    ReplyDelete
  7. അബൂബക്കര്‍ സാഹിബ് ഇങ്ങനെയൊക്കെ ജീവിച്ച് പൊക്കോട്ടെ ചെകുത്താനേ. അങ്ങേരുടെ മുള്ളു വെച്ചതു പോലുള്ള ചില, പഞ്ച് ഹ്യൂമറുകൾ എനിക്ക് ഇഷ്ട്ടമാണ്. ബാക്കിയൊക്കെ ചെകുത്താനോട് യോജിക്കുന്നു. പക്ഷേ എതിർപ്പുണ്ടായിട്ടും അബൂബക്കറുടെ എല്ലാ റിവ്യൂവും ഞാനും വായിക്കുന്നു. അത് അബൂബക്കറുടെ മാജിക്കല്ലാതെ എന്താണ്?!

    ReplyDelete
  8. Anonymous00:20

    ചെകുത്താന് ആരേം കളിയാക്കാലോ...
    മറ്റാർക്കും പാടില്ലേ...

    ReplyDelete
  9. @പടാര്‍ബ്ലോഗ്‌, റിജോ

    ആരാടാ അവന്‍ ??? അവന്റെ ബ്ലോഗ്‌ ലിങ്ക് എനിക്കൊന്ന് മെയില്‍ അയച്ച് താ ചുമ്മാ നോക്കട്ടെ !!!

    ReplyDelete
  10. മേല്‍ പറയപ്പെട്ട ബ്ലോഗ്‌ ഞാന്‍ കണ്ടിട്ടില്ല.. ചില നിരൂപകരുടെ നിരൂപണം കണ്ടാല്‍ സത്യം പറയാലോ.. ആത്മഹത്യ ചെയ്യാന്‍ തോന്നും. സിനിമ എന്ന് പറയുന്നതില്‍ ചിലപ്പോള്‍ മത നിന്ദയുണ്ടാകും, ന്യൂന പക്ഷ വിരുദ്ധതയുണ്ടാകും, ഫാസിസ്റ്റു ചിഹ്നങ്ങള്‍ ഉണ്ടാകും, സ്ത്രീ വിരുദ്ധതുണ്ടാകും. മൂന്നു വിതത്തില്‍ ഒരു സിനിമയെ നോക്കികാനം. ഒന്ന് അതിന്റെ സര്‍ഗാത്മകതയും കലാ മേന്മയും. മറ്റൊന്ന് ഈ പറഞ്ഞ പോലെ, സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. ഇനി ഇതൊന്നുമാല്ലാത്തവര്‍ക്ക് വെറും വിനോദം മാത്രം. ഓരോരുത്തരും അവരുടെ മാനസിക അവസ്ഥക്കനുസരിച്ച്‌ സിനിമ നോക്കിക്കാണുന്നു. അത് കൊണ്ടാണ് കൂട്ടുകാരന് ഇഷ്ടമല്ലാത്ത ഒരു സിനിമ ചിലപ്പോള്‍ ഒക്കെ നമുക്കിഷ്ട്ടമാവുന്നത്. :)

    ReplyDelete

അഭിപ്രായം വേണമെന്നില്ല