Aug 25, 2011

പെണ്ണായി ജനിച്ചാലുള്ള ഗുണങ്ങള്‍


സ്ത്രീ ആയി ജനിച്ചതു കൊണ്ടുണ്ടാകുന്ന നേട്ടങ്ങള്‍  

ഒന്നാമതായി എത് അര്‍ദ്ധരാത്രിയിലും സ്ത്രീകള്‍ കൈകാണിച്ചാല്‍ ഓട്ടോറിക്ഷക്കാര്‍ വണ്ടി നിര്‍ത്തും, രണ്ടാമതായി നമുക്ക് ആണുങ്ങളുടെ വസ്ത്രങ്ങള്‍ അണിയാനുള്ള സ്വാതന്ത്ര്യമുണ്ട് . അതേ സമയം ആണുങ്ങള്‍ നമ്മുടെ വസ്ത്രം ധരിച്ചാല്‍ ആളുകള്‍ അവരെ ഭ്രാന്തന്‍മാരെന്ന് വിളിക്കും . മൂന്നാമതായി നമ്മളോടിക്കുന്ന വാഹനം  ആരെയെങ്കിലും ഇടിച്ചെന്ന് കരുതുക അയാള്‍ക്ക് കാര്യമായൊന്നും പറ്റിയില്ലെന്ന് കരുതുക , അയാള്‍ നമ്മളോട് തര്‍ക്കിക്കാനാണ് പോവുന്നതെന്ന് തോന്നിയാല്‍  ചുറ്റും കൂടിയിരിക്കുന്ന ആണുങ്ങളോട്
നോക്കൂചേട്ടന്മാരേ .... (വേണെങ്കില്‍ അല്‍പ്പം കണ്ണീരും ആവാം) ഇയാളുടെ ഭാഗത്താതെറ്റെന്ന് ഒന്ന് പറയേണ്ട താമസം അവനെപ്പൊ അടികൊണ്ടു എന്ന് നോക്കിയാല്‍മതി , ബാക്കി അവര് നോക്കിക്കോളും , ഇനി നിങ്ങളെയാണ് ഒരുത്തന്‍ ഇടിച്ചതെന്ന് കരുതുക അപ്പോഴും അടി അവനു തന്നെ.

ഇനി നിങ്ങളെ ആരെങ്കിലും ശല്യം ചെയുകയാണെന്ന് കരുതുക , അല്ലെങ്കില്‍ നിങ്ങള്‍ക്കാരോടെങ്കിലും ദേഷ്യമുണ്ടെന്ന് കരുതുക , അവനെ ഒതുക്കാന്‍ അവന്റെമേലൊരു പീഡനശ്രമത്തിനൊരു കേസ് ചാര്‍ജ് ചെയ്താല്‍ മതി , 99% ഉം നിയമം നിങ്ങള്‍ക്ക് അനുകൂലമായേ വിധി പറയൂ . അഥവാ കോടതി വെറുതെ വിട്ടാലും സമൂഹം അവനെ അംഗീകരിക്കില്ല . പിന്നെ അമ്മായിയമ്മ, ഭര്‍ത്താവിന്റെ പെങ്ങന്മാര് ഇവര്‍ക്കെതിരെയും കേസുകള്‍ കൊടുക്കാനുള്ള വകുപ്പുകള്‍ ഒരുപാടുണ്ട് .

ഇതിലൊക്കെ ഉപരിയായി കേരളത്തിലെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്കാണ് പുരുഷന്‍മാരെകാള്‍ ആയുര്‍ദൈര്‍ഘ്യം . അതു കൊണ്ട് നമ്മുടെ ഭര്‍ത്താക്കന്മാര്‍ മരിക്കുമ്പോള്‍ അവരുടെ പേരിലുള്ള ഇന്‍ഷ്വറന്‍സ് തുകയെടുത്ത് ഇഷ്ടം പോലെ ചെലവഴിക്കാനുള്ള അവസരവും നമുക്ക് ലഭിക്കും .

സത്യത്തില്‍ സ്ത്രീകള്‍ ഇതൊക്കെ മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ട സമയം എന്നേ കഴിഞ്ഞു , ഇതൊന്നും മനസ്സിലാക്കാത്തെ സ്ത്രീകളാണ് ഇന്നു കേരളത്തില്‍ പെണ്ണായിപിറന്നതിന്റെ പേരില്‍ ദുരിതമനുഭവിക്കുന്നത് !!

12 comments:

  1. അപ്പൊ എല്ലാം പറഞ്ഞപോലെ !

    ReplyDelete
  2. Anonymous09:15

    ചെകുത്താന്‍ ഇന്‍ഷൂറന്‍സ് ഒക്കെ എടുത്തിട്ടുണ്ടല്ലോ അല്ലേ?

    ReplyDelete
  3. Anonymous11:51

    ചെകു എടനല്ല എടിയാണെന്ന് മനസ്സിലായി ചില വാക്കുകള്‍ നമുക്ക് നമുക്ക് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്

    ReplyDelete
  4. ഒടുക്കത്തെ ഫുദ്ധി

    ReplyDelete
  5. Anonymous11:57

    ബൂലോകത്തുള്ള സ്ത്രീകളെല്ലാം ഈ പോസ്റ്റ്‌ വായിച്ച് ഗുണങ്ങളെക്കുറിച്ച് ബോധാവതികളാകട്ടെ എന്നും
    ഭാവിയില്‍ ആണുങ്ങളെല്ലാം 'ആണായി പിരന്നതൊരു കുറ്റമാണോ' എന്ന് ചോദിക്കാനിടവരട്ടെ എന്നും ആശംസിക്കുന്നു.

    ReplyDelete
  6. ആലായാല്‍ തറ വേണം.
    പെണ്ണായാല്‍ .....വേണം.

    ReplyDelete
  7. കുറെ ഒക്കെ ശരിതന്നെയാണ്

    ReplyDelete
  8. Anonymous17:15

    Good one...

    ReplyDelete
  9. Anonymous11:27

    Good

    ReplyDelete
  10. pennai januchalulla dhoshangal koodi parayu chekuthanee

    ReplyDelete
  11. pennai janichathinte dhoshangal kudi parayu

    ReplyDelete

അഭിപ്രായം വേണമെന്നില്ല